category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജനദ്രോഹപരമായ ഭേദഗതി; വനനിയമ ഭേദഗതി ബിൽ അംഗീകരിക്കാനാവാത്തതെന്നു കെസിബിസി ജാഗ്രത കമ്മീഷൻ
Contentകൊച്ചി: വനനിയമ ഭേദഗതി ബിൽ അംഗീകരിക്കാനാവാത്തതാണെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. 1961 ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ബിൽ. വനനിയമം ജനദ്രോഹപരമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്നതും ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്ക് ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ കാലഘട്ടത്തിൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നു ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. പിഴ തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം, പാഴ് വസ്തുക്കൾ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാർഹമാക്കിയിരിക്കുന്നത് തുടങ്ങിയ പരിഷ്കരണങ്ങൾ വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ വെല്ലുവിളിയുയർത്തുന്നവയാണ്. വനനിയമം കൂടുതൽ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകൾ വർധിക്കുന്ന വിധത്തിലും ആയി മാറുന്നത് അംഗീകരിക്കാനാവുന്നതല്ല. സംശയത്തിന്റെ പേരിലോ, തെറ്റിധാരണകളുടെ പേരിലോ അനേകം നിരപരാധികൾ ശിക്ഷിക്കപ്പെടാൻ ഇത്തരം കരിനിയമങ്ങൾ കാരണമാകും. വനപാലകർക്ക് കൂടുതൽ അധികാരങ്ങളും കൂടുതൽ ദുരുപയോഗ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണ്. വനം സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, വന്യജീവിശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനും നിയമങ്ങൾ ജനജീവിതത്തിന് തടസമാകാതിരിക്കുന്നതിനും ആവശ്യമായ പരിഷ്കരണങ്ങൾക്കാണ് വനംവകുപ്പ് ഈ ഘട്ടത്തിൽ തയ്യാറാകേണ്ടത്. വന്യമൃഗങ്ങളെ വനത്തിന്റെ പരിധിയിൽ നിലനിർത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബ്ബന്ധിതരാകുന്ന വിധത്തിലുള്ള വകുപ്പുകൾ വന നിയമത്തിൽ കൂട്ടിച്ചേർക്കപ്പെടണം. തങ്ങളുടെ പരിധിയിലുള്ള വനത്തിൽനിന്ന് വന്യമൃഗങ്ങൾ ജനവാസമേഖലയിലേയ്ക്ക് പ്രവേശിക്കുന്ന പക്ഷം ഉദ്യോഗസ്ഥർക്ക് അക്കാര്യത്തിലുള്ള ചുമതല ഉറപ്പാക്കപ്പെടേണ്ടതുണ്ട്. അത്തരം സംഭവങ്ങൾ ഉദ്യോഗസ്ഥരുടെ വീഴ്ചയായി പരിഗണിക്കപ്പെടണം. കൂടാതെ പ്രദേശത്തിന്റെ അത്യാവശ്യ വികസനം പോലും തടസപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങൾക്ക് ജനോപകാരപ്രദമായ പരിഷ്കരണങ്ങൾ വരുത്താനും സർക്കാർ തയാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI ആവശ്യപ്പെട്ടു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-13 09:50:00
Keywordsജാഗ്രത
Created Date2024-12-13 09:50:51