Content | ബെത്ലഹേം: വിശുദ്ധ നാട്ടില്‍ യുദ്ധം അറുതിയില്ലാതെ തുടരുന്നതിനിടെ പാലസ്തീന്‍ പ്രസിഡൻറ് മെഹമ്മൂദ് അബ്ബാസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വ്യാഴാഴ്ച (12/12/24) രാവിലെ നടന്ന കൂടിക്കാഴ്ച മുപ്പതു മിനിറ്റോളം നീണ്ടു. വിശുദ്ധ പോർഫിരിയസിന്റെ രൂപവും 2014-ൽ ഫ്രാൻസിസ് പാപ്പ ബെത്ലഹേം മതിൽ സന്ദർശിച്ചതിൻറെ ഒരു ചിത്രവും പ്രസിഡൻറ് അബ്ബാസ്, പാപ്പായ്ക്ക് സമ്മാനിച്ചു. ലോക സമാധാന ദിനത്തിനായുള്ള സന്ദേശവും നിരവധി സമ്മാനങ്ങളും ഫ്രാൻസിസ് മാർപാപ്പ പാലസ്തീൻ പ്രസിഡൻ്റിന് കൈമാറി.
ഗാസയിലെ ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കത്തോലിക്ക സഭ പാലസ്തീൻ സമൂഹത്തിനു നല്‍കുന്ന സംഭാവനകൾ, പരിശുദ്ധ സിംഹാസനവും പാലസ്തീനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ കൂടിക്കാഴ്ചയില്‍ പരാമര്‍ശമായി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡൻറ് അബ്ബാസ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശനാടുകളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായും പാപ്പ കൂടിക്കാഴ്ച നടത്തി.
സമാധാനം ഏറെ അഭിലഷിക്കുന്ന വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടകർ വീണ്ടും എത്തിച്ചേരുന്നതിന് 2025-ലെ ജൂബിലി വർഷം ഇടയാക്കുമെന്ന പ്രത്യാശയും പ്രസിഡൻറ് അബ്ബാസും കർദ്ദിനാൾ പരോളിനും ആര്‍ച്ച് ബിഷപ്പ് ഗല്ലാഘറും പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പാലസ്തീന്‍ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി പാപ്പ ഫോണിൽ സംസാരിച്ചിരിന്നു. അന്നത്തെ സംഭാഷണത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഫ്രാൻസിസ് പാപ്പ നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്‍റ് നന്ദി അറിയിച്ചിരിന്നു.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
|