category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഘാനയിൽ ഇന്ത്യന്‍ വൈദികര്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി
Contentഅക്ര: ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കത്തോലിക്ക മിഷ്ണറി വൈദികര്‍ക്ക് നേരെ ഘാനയിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഘാന ദേശീയ മെത്രാന്‍ സമിതി. ഡിസംബർ 11ന് വൈദികര്‍ക്ക് നേരെ നടന്ന ആക്രമണം നിർഭാഗ്യകരവും അപലപനീയവുമാണെന്ന് ഘാന കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് (ജിസിബിസി) കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ദിയു-ഡോണെ പ്രസ്താവിച്ചു. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി കുറ്റവാളികളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈദികര്‍ തങ്ങൾക്ക് മാത്രമല്ല, എൻക്വാൻ്റ സൗത്ത് മുനിസിപ്പാലിറ്റിക്കും ഘാനയ്ക്കും മൊത്തത്തിൽ പ്രയോജനകരമാകുന്ന യഥാർത്ഥ ദൗത്യത്തിലായിരുന്നുവെന്നും കുറ്റകൃത്യത്തെ അപലപിക്കുകയാണെന്നും ബിഷപ്പ് ഗബ്രിയേൽ അക്വാസി പറഞ്ഞു. ഘാനയിലെ കിഴക്കന്‍ വോള്‍ട്ട മേഖലയിലെ എന്‍ക്വാന്റയില്‍ സേവനം ചെയ്യുകയായിരിന്ന ഇന്ത്യയില്‍ നിന്നുള്ള ഫാ. റോബിൻസൺ മെൽക്കിസ്, ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബ്, ഫാ. മാർട്ടിൻ ജോർജ് എന്നീ വൈദികരാണ് ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് വാടകയ്ക്കെടുത്ത ബുള്‍ഡോസര്‍ ഇന്ധനം നിറക്കുവാന്‍ പെട്രോള്‍ പമ്പില്‍ എത്തിച്ചപ്പോഴാണ് ക്രൂരമര്‍ദ്ദനം നടന്നത്. ബുള്‍ഡോസര്‍ മോഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. എന്‍ക്വാണ്ട സൗത്ത് ഇടവകയിലെ ചൈസോയില്‍ ഫോര്‍മേഷന്‍ ഭവനം പണിയുന്നതിനായിരുന്നു ബുള്‍ഡോസര്‍ വാടകക്കെടുത്തത്. വാടകയായി പറഞ്ഞിരിന്ന 9700 ഘാന സെഡി നല്‍കിയ ശേഷമാണ് ഇവര്‍ അധികാരികളോടൊപ്പം വണ്ടി കൊണ്ടുപോയത്. പെട്രോള്‍ പമ്പില്‍ എത്തിയപ്പോള്‍ ഏതാനും പേര്‍ ചേര്‍ന്നു വൈദികരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരിന്നു. ഘാന കത്തോലിക്കാ രൂപത വൈദികരുടെ സംഘടന (എൻയുജിസിഡിപിഎ) ആക്രമണത്തെ അപലപിച്ചു. തങ്ങളുടെ സഹോദര വൈദികരോടും ഘാനയിലെ മുഴുവൻ മിഷ്ണറി സമൂഹത്തോടും പ്രയാസകരമായ ഈ സമയങ്ങളിൽ അചഞ്ചലമായ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയാണെന്നു സംഘടന പ്രസ്താവിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കുന്നതിനുള്ള പ്രവർത്തനത്തിലും പ്രാർത്ഥനയിലും പിന്തുണ നല്‍കുകയാണെന്ന് രാജ്യത്തെ വൈദികരുടെ സംഘടന അറിയിച്ചിട്ടുണ്ട്. അതേസമയം കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നീതി ലഭ്യമാക്കുമെന്നും ഘാന പോലീസ് സഭാനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-17 13:47:00
Keywordsഘാന
Created Date2024-12-17 13:47:28