category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുമസിന് ഒരുക്കങ്ങളുമായി ഗാസയിലെ ഏക ഇടവക ദേവാലയം
Contentഗാസ: യുദ്ധം ഏല്‍പ്പിച്ച മുറിവുകള്‍ക്കിടെ ക്രിസ്തുമസിന് ഒരുക്കങ്ങളുമായി ഗാസയിലെ ഏക കത്തോലിക്ക ഇടവക ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ച്. ഇരുണ്ട ദിവസങ്ങളിൽ പ്രത്യാശയുടെ ഒരു അടയാളം നൽകാൻ തങ്ങൾ ആഗ്രഹിക്കുകയാണെന്നും കുട്ടികളോടൊപ്പം പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും ഒരുക്കി തങ്ങള്‍ ക്രിസ്തുമസിനായി തയാറെടുക്കുകയാണെന്നും ഇടവക വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലി കാത്തലിക് ന്യൂസ് ഏജന്‍സിയോട് വെളിപ്പെടുത്തി. വേദനയില്‍ സന്തോഷത്തിൻ്റെയും ഭയത്തില്‍ പ്രതീക്ഷയുടെയും സംയോജനവുമാണ് തങ്ങള്‍ ക്രിസ്തുമസ് ആഘോഷത്തിലൂടെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സ്ഥിതി മോശമാണ്, മാനുഷികമായി പറഞ്ഞാൽ, ഇത് മരണസ്ഥലമാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷത്തിനും ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യുതി, പാർപ്പിടം, കിടക്കകൾ, കണ്ണടകൾ, സോപ്പ് ഒന്നുമില്ല. യേശു ഗാസയിലും ജനിക്കും - അവൻ ബലിപീഠത്തിലേക്കും നമ്മുടെ ഹൃദയത്തിലേക്കും വരും. കുട്ടികൾ പള്ളിയുടെ ക്രിസ്മസ് ട്രീ അലങ്കരിച്ചു, അലങ്കാര വസ്തുക്കള്‍ സ്ഥാപിച്ച് സമാധാനത്തിനായി പ്രാർത്ഥിച്ചു” . അവരിൽ നിറയുന്ന സന്തോഷം കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇരുട്ടിലാണ്, എന്നാൽ യേശു വെളിച്ചമാണ്, അതിനാൽ ഞങ്ങൾ അവൻ്റെ വെളിച്ചത്തിനായി അപേക്ഷിക്കുന്നു. നാം പാപത്തിൽ ജനിച്ചവരാണ്, എന്നാൽ കർത്താവ് നമുക്ക് പാപമോചനം നൽകുന്നു. ഞങ്ങൾ ദുഃഖിതരാണ്, എന്നാൽ കർത്താവ് ഞങ്ങൾക്ക് സന്തോഷം നൽകുന്നു. ബോംബാക്രമണം കേൾക്കാം; ചിലപ്പോൾ കെട്ടിടം മുഴുവൻ കുലുങ്ങുന്നു, എന്നിട്ടും കുട്ടികൾ ശാന്തത പാലിക്കുകയാണെന്നും ഫാ. ഗബ്രിയേൽ പറയുന്നു. യുദ്ധത്തിനിടെ അഞ്ഞൂറോളം വരുന്ന ഗാസയിലെ ക്രൈസ്തവ സമൂഹം ഹോളി ഫാമിലി ഇടവകയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. അക്രൈസ്തവര്‍ക്കും ഇവിടെ അഭയം ഒരുക്കിയിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-23 09:56:00
Keywordsഗാസ
Created Date2024-12-23 09:56:43