category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപത്തിരണ്ടാം ദിനം
Content#{blue->none->b-> വചനം: ‍}# മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു (ലൂക്കാ 2 : 19) #{blue->none->b-> വിചിന്തനം: ‍}# ദൈവ പുത്രന്റെ മനുഷ്യവതാര രഹസ്യം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ച മറിയമാണ് ആഗമനകാല പ്രാർത്ഥനയിലെ ഇന്നത്തെ നമ്മുടെ മാതൃക. വചനം ഹൃദയത്തിൽ സംഗ്രഹിച്ച മറിയം തന്റെ ഉദരത്തിൽ മാത്രമല്ല ഹൃദയത്തിലും പുൽക്കൂട് ഒരുക്കിയവളാണ്. വചനം നമ്മുടെ ഹൃദയത്തിൽ വേരുറപ്പിച്ചാൽ ഹൃദയം പുൽക്കൂടായി എന്നു നാം മനസ്സിലാക്കാണം. ദൈവവചനത്തോടൊത്തു യാത്ര ചെയ്യുമ്പോൾ ഉണ്ണീയേശുവിനു വസിക്കാൻ അനുയോജ്യമായ പുൽക്കൂടായി നാം സ്വയം മാറുകയാണ്. #{blue->none->b->പ്രാർത്ഥന: ‍}# സ്വർഗ്ഗീയ പിതാവേ, തിരുപ്പിറവിക്കു ഞങ്ങൾ ഒരുങ്ങുമ്പോൾ, നിന്റെ പ്രിയ പുത്രിയായ മറിയത്തിന്റെ ജീവിതം ഞങ്ങൾക്കുള്ള വലിയ മാതൃകയാണല്ലോ. വചന വായനയിലൂടെയും ശ്രവണത്തിലൂടെയും ജീവിതത്തിലൂടെയും മാംസം ധരിച്ച വചനത്തിനു ജീവിതം കൊണ്ടു സാക്ഷ്യം നൽകാൽ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b->സുകൃതജപം: ‍}# വചനമായ ഉണ്ണീശോയെ, നിന്നെ ഞാൻ ആരാധിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-22 22:17:00
Keywordsഉണ്ണീശോയെ
Created Date2024-12-22 22:18:21