category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Contentകൊച്ചി: കാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അനുരഞ്ജനമാണ് ക്രിസ്തുമസിന്റെ സന്ദേശമെന്നും സീറോ മലബാര്‍സഭാ മുന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് വീണ്ടും ക്രിസ്മസ് സമാഗതമായല്ലോ. "ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ സകല ജനത്തിനും വേണ്ടിയുള്ള രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു." ലോകം ശ്രവിച്ച ആദ്യ ക്രിസ്തുമസ് സന്ദേശമാണിത്. ദൂതഗണം ഒന്നിച്ചു പാടി 'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.' ഇതായിരുന്നു ആദ്യ ക്രിസ്മസ് കരോള്‍ ഗാനമെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷഭരിതമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. വ്യക്തികള്‍ തമ്മിലും കുടുംബങ്ങളിലും സഭയിലും സമൂഹത്തിലും രാജ്യങ്ങള്‍ തമ്മിലും സംഘര്‍ഷവും യുദ്ധവും അരങ്ങേറുന്നു. അതുപോലെതന്നെ, സംഘര്‍ഷപൂരിതമായ അന്തരീക്ഷത്തിലായിരുന്നു ക്രിസ്തുവിന്റെ ജനനവും. എല്ലാ വാതിലുകളും അവര്‍ക്കെതിരേ കൊട്ടിയടക്കപ്പെട്ടപ്പോള്‍ ദൈവപരിപാലനയില്‍ കാലിത്തൊഴുത്തിലാണ് മനുഷ്യവംശത്തിന് രക്ഷകനായി ക്രിസ്തു ജനിച്ചത്. ആ കാലിത്തൊഴുത്തില്‍ പ്രപഞ്ചത്തിന്റെ ഒരു പ്രതീകം കാണാന്‍ കഴിയും. അവിടെയൊരു കുടുംബമുണ്ട്, മൃഗങ്ങളുണ്ട്, പ്രകൃതിയുടെ പശ്ചാത്തലമുണ്ട്. അതേ കാലിത്തൊഴുത്തിന്റെ പ്രകീകമായ ലോകത്ത് വിശ്വസാഹോദര്യത്തിന്റെ ചിന്ത വളര്‍ത്താന്‍ നമുക്ക് സാധിക്കണം. നമുക്കായി ഓരുക്കിയ പ്രപഞ്ചത്തെ പരിപാലിക്കുകയും സ്‌നേഹിക്കുകയും വേണം. ലോകം മുഴുവന്‍ ഒരു കുടംബമായി കാണുകയെന്ന വസുദേവ കുടുംബകം എന്ന ആര്‍ഷ ഭാരത സംസ്‌കാരത്തിലടിയുറച്ച് ദുഖിക്കുന്നവരെ ആശ്വസിപ്പിക്കാനും ആവശ്യക്കാരിലേക്ക് നമ്മുടെ സ്‌നേഹത്തെ വ്യാപിപ്പിക്കാനും പരിശ്രമിക്കണം. വിദ്വേഷവും കലഹവുമുള്ളിടത്ത് സ്‌നേഹത്തിന്റെ സന്ദേശമെത്തിക്കാന്‍ നമുക്ക് കഴിയട്ടെ. അനുരഞ്ജനമാണ് ക്രിസ്തുമസിന്റെ സന്ദേശം. സമാധാനമാണ് അനുരഞ്ജനത്തിലേക്ക് നയിക്കുന്നത്. 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം' എന്നാണ് ക്രിസ്തു പറഞ്ഞത്. ഏവര്‍ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങള്‍ നേരുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-24 09:15:00
Keywordsആലഞ്ചേ
Created Date2024-12-24 09:31:24