category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി
Contentന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) ആസ്ഥാനത്ത് നടന്ന ക്രിസ്‌തുമസ് ആഘോഷത്തിൽ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിസിഐ സംഘടിപ്പിക്കുന്ന ക്രിസ്‌തുമസ് ആഘോഷപരിപാടിയിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത്. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാ ർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ആഘോഷത്തിൽ സിബിസിഎയുടെ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ മാർ അനിൽ തോമസ് കൂട്ടോ സ്വാഗതം ആശംസിച്ചു. മാർ ജോർജ് കൂവക്കാട്ടിന് കർദ്ദിനാളായി സ്ഥാനക്കയറ്റം ലഭിച്ചത് രാജ്യത്തിന്റെ അഭിമാനനിമിഷമെന്ന് പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. സമൂഹത്തിൽ അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ വേദനയുളവാക്കുന്നുണ്ടെന്നു ഇത്തരം വെല്ലുവിളികൾക്കെതിരെ പോരാടാൻ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻമാർക്ക് എവിടെ പ്രതിസന്ധിയുണ്ടായാലും സുരക്ഷിതമായി തിരികെ എത്തിക്കേണ്ടത് പ്രഥമകടമയായി കരുതുന്നു. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ നിന്നു ഫാ. അലക്‌സിസ് പ്രേംകുമാറിനെ സുരക്ഷിതമായി തിരികെ കൊണ്ടുവന്നത് ഏറെ സംതൃപ്‌തി നൽകിയെന്നു പ്രധാനമന്ത്രി പറഞ്ഞു. പത്തുവർഷംമുമ്പ് യമനിൽ ബന്ദിയാക്കപ്പെട്ട ഫാ. ടോമിനെ രക്ഷിച്ചതും 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളിയിലുണ്ടായ ബോംബാക്രമണത്തെത്തുടർന്ന് അവിടം സന്ദർശിച്ച കാര്യവും മോദി എടുത്തു പറഞ്ഞു. എല്ലാ ക്രൈസ്ത‌വ വിശ്വാസികൾക്കും അദ്ദേഹം ക്രിസ്‌മസ് ആശംസകൾ നേർന്നു. യേശുക്രിസ്തുവിൻ്റെ പാഠങ്ങൾ സ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും സന്ദേ ശം നൽകുന്നു. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടയിൽ ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ച അവിസ്‌മരണീയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സഭാനേതാക്കൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-24 10:07:00
Keywordsപ്രധാനമന്ത്രി
Created Date2024-12-24 10:07:55