Contents
Displaying 23921-23930 of 24947 results.
Content:
24364
Category: 1
Sub Category:
Heading: ലോസ് ആഞ്ചലസില്‍ അഗ്നിബാധയുടെ ഇരകൾക്ക് പ്രാർത്ഥനകളുമായി ഫ്രാൻസിസ് പാപ്പ
Content: കാലിഫോര്‍ണിയ: ലോസ് ആഞ്ചലസില്‍ കഴിഞ്ഞ ദിവസങ്ങളിൽ വന്‍ നാശം വിതച്ച അഗ്നിബാധയുടെ ഇരകൾക്ക് പ്രാര്‍ത്ഥന അറിയിച്ച് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. ജനുവരി പതിനൊന്നാം തീയതി ശനിയാഴ്‌ചയാണ് തന്റെ ആത്മീയസാന്നിദ്ധ്യവും പ്രാർത്ഥനകളും ഉറപ്പുനൽകി മാര്‍പാപ്പയ്ക്കു വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ടെലഗ്രാം സന്ദേശമയച്ചത്. ദാരുണസംഭവത്തിൽ സഹായസഹകരണങ്ങൾ എത്തിക്കുന്നവർക്കും സന്നദ്ധസേവകർക്കും പാപ്പ ആശീർവാദം നല്‍കി. ലോസ് ആഞ്ചലസ് ആർച്ച് ബിഷപ്പ് ഹൊസെ ഗോമെസിനാണ് സന്ദേശം അയച്ചത്. ദുരിതത്തിൽപ്പെട്ട സമൂഹങ്ങൾക്കും ആളുകൾക്കും തന്റെ ആത്മീയസാന്നിധ്യം ഉറപ്പുനൽകിയതിനൊപ്പം, സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുന്നുവെന്നും പാപ്പാ എഴുതി. നിരവധി ജീവനുകൾ പൊലിഞ്ഞ ഈ ദാരുണസംഭവത്തിൽ ആശ്വാസവും സഹായവുമെത്തിക്കുന്ന ഏവർക്കും, പ്രത്യേകിച്ച് സന്നദ്ധസേവനപ്രവർത്തകർക്ക് പരിശുദ്ധ പിതാവ് തന്റെ ആശീർവാദവും നല്‍കി. ലോസ് ആഞ്ചലസില്‍ ആളിപ്പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 16 ആയി. കനത്ത കാറ്റ് വീണ്ടും എത്തുംമുൻപ് തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിരക്ഷാസന. പാലിസെയ്‌ഡ്സിൽ 5 പേരും ഈറ്റണിൽ 11 പേരുമാണ് മരിച്ചത്. യഥാർത്ഥ മരണസംഖ്യ ഇതിലും പതിമടങ്ങ് വരുമെന്നാണ് വിവരം. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി, പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു തിരച്ചിൽ തുടരുന്നുണ്ട്. നഗരത്തിലെ പ്രധാന സ്‌മാരകങ്ങളടക്കം ഭീഷണിയിലാണ്. സ്കൂളുകളും വ്യവസായകേന്ദ്രങ്ങളുമടക്കം ചാമ്പലായി. ലോസ് ആഞ്ചലസില്‍ മുപ്പത്തയ്യായിരത്തോളം വീടുകളിലും വ്യാപാരസ്‌ഥാപനങ്ങളിലും ഇനിയും വൈദ്യുതി എത്തിക്കാനായിട്ടില്ല. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-13-10:31:26.jpg
Keywords: പ്രാർത്ഥന

24365
Category: 1
Sub Category:
Heading: സിനിമ താരത്തില്‍ നിന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക്: സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ നാമകരണ നടപടികള്‍ മുന്നോട്ട്
Content: മാഡ്രിഡ്: സിനിമ മേഖല ഉപേക്ഷിച്ച് കത്തോലിക്ക സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച് മുപ്പത്തിമൂന്നാം വയസ്സില്‍ മരണമടഞ്ഞ സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ നാമകരണ നടപടികള്‍ മുന്നോട്ട്. എട്ട് വർഷം മുന്‍പ് തെക്കേ അമേരിക്കയിൽ വന്‍നാശം വിതച്ച ഭൂകമ്പത്തിലാണ് സിസ്റ്റര്‍ ക്ലെയർ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. സിസ്റ്റർ ക്ലെയറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള രൂപതാതല നടപടികള്‍ക്ക് ഞായറാഴ്ച മാഡ്രിഡിലെ അൽകാല ഡി ഹെനാറസ് കത്തീഡ്രലിലാണ് തുടക്കമായിരിക്കുന്നത്. വിശുദ്ധ പദവിയിലേക്കുള്ള ആദ്യ കടമ്പയാണ് ഇത്. 1982 നവംബർ 14നു വടക്കൻ അയർലണ്ടിലെ ഡെറിയിലാണ് ക്ലെയർ ക്രോക്കറ്റ് ജനിച്ചത്. ചെറുപ്പത്തിൽ അഭിനയിക്കാനും സുഹൃത്തുക്കളോടൊപ്പം കഴിയാനും അവൾ ഇഷ്ടപ്പെട്ടിരുന്നു. സെക്കൻഡറി സ്കൂളിൽ അവൾ സാഹിത്യത്തിലും നാടകത്തിലും കൂടുതൽ താത്പര്യം പ്രകടിപ്പിച്ചു. പതിനാലാം വയസ്സില്‍ അവള്‍ ഒരു അഭിനയ ഏജൻസിയിൽ ചേർന്നു. 15-ാം വയസ്സിൽ അവൾക്ക് ആദ്യത്തെ ജോലി ലഭിച്ചു. ചാനൽ 4-ൻ്റെ ടിവി അവതാരികയായും നടിയായും എഴുത്തുകാരിയായും സംവിധായികയായും അവൾ ജോലി ചെയ്തു. വളരെ ചെറുപ്പം മുതലേ ഒരു അഭിനേത്രിയാകാൻ അവൾ ആഗ്രഹിച്ചിരിന്നു. 2002-ൽ പുറത്തിറങ്ങിയ സൺഡേ എന്ന സിനിമയിലാണ് അവള്‍ ആദ്യം അഭിനയിച്ചത്. 2000-ലെ വിശുദ്ധ വാരത്തിലാണ് സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നത്. സെര്‍വന്‍റ് സിസ്റ്റേഴ്സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ സന്യാസ സമൂഹം സ്‌പെയിനിലേക്ക് സംഘടിപ്പിച്ച ഒരു സൗജന്യ യാത്രയില്‍ പങ്കെടുത്തതു വഴിത്തിരിവായി മാറുകയായിരിന്നു. 10 ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഇടയായി. ധ്യാനത്തിനിടെയുള്ള ദുഃഖവെള്ളിയാഴ്ച, വിശ്വാസികൾ കുരിശിൽ യേശുവിന്റെ പാദങ്ങൾ ചുംബിക്കുന്നത് കണ്ടതു അവളെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചയായിരിന്നു. ഊഴം വന്നപ്പോൾ അവളും കുരിശുരൂപം ചുംബിച്ചു. ഏതാനും സെക്കന്റുകൾ മാത്രമുള്ള ആ ചുംബനമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ക്രോക്കറ്റ് തന്നെ പറയുന്നു. ആ സമയത്ത് എനിക്കുവേണ്ടി കർത്താവ് കുരിശിലാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് മനസില്‍ അനുഭവപ്പെട്ടതായി ക്ലെയർ വെളിപ്പെടുത്തിയിരിന്നു. പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടല്‍ അവളുടെ ജീവിതം മുഴുവന്‍ പടരുകയായിരിന്നു. അനുഭവിച്ചറിഞ്ഞ ഈശോയേ ജീവിതത്തിന്റെ കേന്ദ്രമാക്കുവാന്‍ അവള്‍ തീരുമാനമെടുത്തു. 2001-ൽ പതിനെട്ടാംവയസ്സിൽ സെർവൻ്റ് സിസ്റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ സന്യാസ സമൂഹത്തില്‍ അവള്‍ പ്രവേശിച്ചു. 2006-ൽ തന്റെ പ്രഥമവ്രത വാഗ്ദാനവും 2010-ൽ തന്റെ നിത്യ വ്രത വാഗ്ദാനവും അവള്‍ എടുത്തു. സ്വജീവിതം ഈശോയ്ക്കു വേണ്ടി സമര്‍പ്പിച്ച നാളുകള്‍. സ്പെയിൻ, ഫ്ലോറിഡ, ഇക്വഡോർ എന്നിവിടങ്ങളിലെ വിവിധ കമ്മ്യൂണിറ്റികളിൽ സേവനമനുഷ്ഠിച്ചു. അനുഭവിച്ച ഈശോയേ അനേകര്‍ക്ക് പകര്‍ന്നു നല്‍കി. അനേകരെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. 2016 ഏപ്രിൽ 16ന്, ഇക്വഡോർ ഭൂകമ്പത്തിൽ അവൾ താമസിച്ചിരുന്ന ഭവനം തകർന്നു. മണിക്കൂറുകൾക്ക് ശേഷം സിസ്റ്ററെ അവശിഷ്ടങ്ങൾക്കടിയിൽ നിർജീവമായി കണ്ടെത്തി. സിസ്റ്ററുടെ മരണശേഷം, ജീവിതകഥ ഏറെ ശ്രദ്ധനേടി. "സ്ത്രീത്വത്തിൻ്റെ പ്രചോദനാത്മക ഉദാഹരണം" എന്ന വിശേഷണത്തിന് സിസ്റ്റര്‍ അര്‍ഹയായി. ''ഓൾ ഓർ നതിംഗ്'' എന്ന സിനിമ സിസ്റ്റര്‍ ക്രോക്കറ്റിന്റെ ജീവിതത്തെ കേന്ദ്രമാക്കിയായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2025-01-13-16:48:16.jpg
Keywords: നാമകരണ

24366
Category: 1
Sub Category:
Heading: ഈശോയുടെ തിരുരക്തത്തിന്റെ പ്രേഷിതന്‍ ഫാ. ജൊവാന്നി മെർലിനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍
Content: റോം: മിഷ്ണറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ് സന്ന്യാസ സമൂഹത്തിലെ വൈദികനായ ദൈവദാസൻ ജൊവാന്നി മെർലിനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ആഘോഷിച്ച ഇക്കഴിഞ്ഞ ജനുവരി പന്ത്രണ്ടാം തീയതി ഞായാറാഴ്ച, റോമിലെ ജോൺ ലാറ്ററൻ ബസിലിക്കയിൽവെച്ച്, നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേയാണ് ജൊവാന്നി മെർലിനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മർസെല്ലോ സെമരാരോ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. വിശ്വാസം, സേവനം, ദൗത്യം എന്നിവയിൽ മെർലിനിയുടെ അചഞ്ചലമായ സമർപ്പണം കണക്കിലെടുത്താണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 1795 ഓഗസ്റ്റ് 28ന് ഇറ്റലിയിലെ സ്പോലെറ്റോയിൽ ജനിച്ച ജിയോവാനി മെർലിനി 1818-ൽ വിശുദ്ധ ഗാസ്പർ ഡെൽ ബുഫലോയുടെ പ്രബോധനത്താലും ആഴത്തിലുള്ള ആത്മീയതയാലും സ്ഥാപിതമായ മിഷ്ണറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ് സന്യാസ സമൂഹത്തില്‍ പ്രവേശിച്ചു. 1837-ൽ വിശുദ്ധ ഗാസ്പറിൻ്റെ മരണശേഷം ഫാ. മെർലിനി സഭയുടെ മൂന്നാമത്തെ മോഡറേറ്റർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു, ഏകദേശം മൂന്ന് പതിറ്റാണ്ടോളം ഫാ. മെർലിനിയുടെ നേതൃത്വം, സഭയ്ക്ക് കാര്യമായ ഊര്‍ജ്ജം പകര്‍ന്നിരിന്നു. പ്രസംഗം, മതബോധനം, രേഖാമൂലമുള്ള കൃതികൾ എന്നിവയിലൂടെ ഈശോയുടെ വിലയേറിയ രക്തത്തോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചു. 1849-ൽ ഒൻപതാം പിയൂസ് മാർപാപ്പ സഭയിൽ സാർവത്രിക സഭയില്‍ സ്ഥാപിച്ച ഈശോയുടെ വിലയേറിയ രക്തത്തിൻ്റെ തിരുനാളിന് വേണ്ടി നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ വ്യക്തിയായിരിന്നു ഫാ. മെർലിനി. അക്കാലത്തെ സഭാ നേതാക്കളുമായുള്ള അദ്ദേഹത്തിൻ്റെ സഹകരണം ഐക്യവും ഐക്യവും വളർത്തുന്നതിനു നിര്‍ണ്ണായക ചാലക ശക്തിയായി. തിരുരക്ത ഭക്തി പ്രോത്സാഹിപ്പിക്കുന്ന വിവിധ സന്യാസ സമൂഹങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1873 ജനുവരി 12നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2025-01-14-00:22:07.jpg
Keywords: വാഴ്ത്ത

24367
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ 21 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നൽകി
Content: വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ആഘോഷിച്ച ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി ഞായറാഴ്ച്ച, ഫ്രാൻസിസ് പാപ്പ 21 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നൽകി. വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിൽ വച്ചാണ് കൂദാശ പരികർമ്മം ചെയ്യപ്പെട്ടത്. കൂദാശയ്ക്ക് ആമുഖമായി, പ്രാർത്ഥനയോടെ ജ്ഞാനസ്നാന കൂദാശയിൽ കുരുന്നുകളോടൊപ്പം പങ്കെടുക്കണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. അതോടൊപ്പം കുട്ടികൾക്ക് യാതൊരു തരത്തിലുമുള്ള അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും, അവർക്കു വിശക്കുന്ന പക്ഷം മുലയൂട്ടുവാൻ മടികാണിക്കരുതെന്നും പാപ്പാ, പിതൃസഹജമായ വാത്സല്യത്തോടെ പറഞ്ഞു. വിശ്വാസത്തിന്റെ ദാനമായ മാമോദീസ എന്ന കൂദാശ, സഭയും മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് നൽകുന്ന മഹത്തായ സമ്മാനമാണെന്നു പാപ്പാ പറഞ്ഞു. കൂദാശ സ്വീകരിക്കുന്ന കുരുന്നുകൾ, ദൈവവിശ്വാസത്തിലും, യഥാർത്ഥമാനവികതയിലും, കുടുംബത്തിലെ സന്തോഷത്തിലും വളർന്നുവരുവാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. 1981 ജനുവരി 11-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് വിശുദ്ധ സിംഹാസനത്തിലെയും റോമൻ കൂരിയയിലെയും ജീവനക്കാരുടെ മക്കള്‍ക്ക് ജ്ഞാനസ്നാനം നല്‍കുന്ന പാരമ്പര്യം ആരംഭിച്ചത്. തുടക്കത്തിൽ, അപ്പസ്തോലിക് കൊട്ടാരത്തിലെ പോളിൻ ചാപ്പലിലും പിന്നീട് 1983 മുതൽ സിസ്റ്റൈൻ ചാപ്പലിലും ചടങ്ങുകൾ നടന്നുവരികയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2025-01-14-07:42:44.jpg
Keywords: വത്തിക്കാ, പാപ്പ

24368
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം 26ന്
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം 26ന് കോട്ടയം ലൂർദ് ഫൊറോന ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ തോമസ് തറയിൽ, ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഡോ. ആർ. ക്രിസ്‌തുദാസ്, ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിൽപറമ്പിൽ, മേജർ രവി, ഫാ. ജോൺ അരീക്കൽ, പ്രസാദ് കുരുവിള എന്നിവർ പ്രസംഗിക്കും. യുവജന - കരിസ്‌മാറ്റിക് - ആരോഗ്യ മേഖലകളിലെ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും മേജർ രവിയും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ലഹരിവിഷയത്തിൽ നാട് നേരിടുന്ന ദുരന്തസാഹചര്യങ്ങളും പരിഹാര വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചാവിഷയമാകും. കേരള കത്തോലിക്കാ സഭയുടെ 32 രൂപതകളിൽനിന്നുള്ള പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.
Image: /content_image/India/India-2025-01-14-07:55:49.jpg
Keywords: മദ്യവിരുദ്ധ

24369
Category: 1
Sub Category:
Heading: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികള്‍ക്കു മോചനം
Content: അനംബ്ര: തെക്കു കിഴക്കൻ നൈജീരിയയിലെ അനംബ്ര സ്റ്റേറ്റില്‍ നിന്ന് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് കത്തോലിക്ക സന്യാസിനികളും മോചിതരായി. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് സിസ്റ്റേഴ്‌സ് (IHM) സന്യാസ സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വിൻസെൻഷ്യ മരിയ, സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലി എന്നിവരാണ് ദിവസങ്ങള്‍ക്ക് ശേഷം മോചിതരായിരിക്കുന്നത്. സിസ്റ്റര്‍മാരുടെ മോചനത്തില്‍ അതീവ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് സിസ്റ്റേഴ്‌സ് (IHM) പ്രസ്താവിച്ചു. തങ്ങളുടെ പ്രിയ സഹോദരിമാരായ വിൻസെൻഷ്യ മരിയയും ഗ്രേസ് മാരിയറ്റും നിരുപാധികം മോചിതരാകുകയും നല്ല ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രസ്താവനയുടെ ആമുഖത്തില്‍ പറയുന്നു. ദുഷ്‌കരമായതും അനിശ്ചിതതത്വം നിറഞ്ഞതുമായ ഈ ദിവസങ്ങളിൽ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും ദൈവത്തിനും എല്ലാവർക്കും നന്ദി പറയുകയാണെന്നും സന്യാസ സമൂഹത്തിന്റെ സെക്രട്ടറി ജനറല്‍ സിസ്റ്റര്‍ മരിയ സൊലീന അറിയിച്ചു. ജനുവരി 7 ചൊവ്വാഴ്ച വൈകുന്നേരമാണ് ഉഫുമയിലെ ആർച്ച് ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂളിൻ്റെ പ്രിൻസിപ്പൽ കൂടിയായ സിസ്റ്റര്‍ വിൻസെൻഷ്യ മരിയ, നെവിയിലെ ഇമ്മാക്കുലേറ്റ് ഗേൾസ് മോഡൽ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലി എന്നിവരെ സായുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. അതേസമയം ഇവരുടെ മോചനത്തിന് മോചനദ്രവ്യം നല്‍കിയോയെന്ന കാര്യം വ്യക്തമല്ല. വൈദികരും സന്യസ്തരും ഉള്‍പ്പെടെ ക്രൈസ്തവര്‍ വിവിധങ്ങളായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന രാജ്യമാണ് നൈജീരിയ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-14-08:15:08.jpg
Keywords: നൈജീ

24370
Category: 1
Sub Category:
Heading: 6 വര്‍ഷത്തെ തയാറെടുപ്പുകള്‍ക്ക് വിരാമം; ഫ്രാൻസിസ് പാപ്പയുടെ ആത്മകഥ "പ്രത്യാശ" പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥയായ ‘ഹോപ്’ അഥവാ “പ്രത്യാശ” പ്രസിദ്ധീകരിച്ചു. ഇന്ന്‍ ചൊവ്വാഴ്ച ഇറ്റാലിയൻ പുസ്തകശാലകളില്‍ ആത്മകഥ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ജനുവരി 16 മുതലായിരിക്കും നൂറിലധികം രാജ്യങ്ങളിൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തിക്കുക. അർജൻ്റീനയിൽ കുട്ടിക്കാലം മുതൽ പത്രോസിന്റെ പിൻഗാമിയാകുന്നതുവരെയുള്ള തന്റെ ജീവിതകാലം മുഴുവൻ അടയാളപ്പെടുത്തിയ വ്യക്തി വിവരണവുമായി ഒരു മാർപാപ്പ ആദ്യമായി തയാറാക്കുന്ന പുസ്തകം എന്ന നിലയില്‍ ശ്രദ്ധ നേടുകയാണ് 'ഹോപ്പ്'. 320 പേജുള്ള ഇംഗ്ലീഷ് പതിപ്പ് റാൻഡം ഹൗസാണ് പുറത്തിറക്കുന്നത്. പരിശുദ്ധ പിതാവിനെ തന്റെ ജീവിതക്കഥ പറയാൻ സഹായിച്ച പത്രപ്രവർത്തകൻ കാർലോ മുസ്സോയുടെ സഹകരണത്തോടെ ആറ് വർഷത്തെ പ്രവർത്തന ഫലമായാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. തന്റെ അനുഭവക്കുറിപ്പുകൾക്ക് പുറമേ യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക പ്രതിസന്ധി, സാമൂഹിക നയം, ലൈംഗീകത, കത്തോലിക്ക സഭയുടെ ഭാവി തുടങ്ങിയ വിഷയങ്ങളും മാര്‍പാപ്പ പുസ്തകത്തിൽ പ്രമേയമാക്കുന്നുണ്ട്. 2019 മാർച്ചിൽ ഓർമ്മക്കുറിപ്പ് സംബന്ധിക്കുന്ന എഴുത്തുകള്‍ക്ക് പാപ്പ തുടക്കമിട്ടിരിന്നു. തന്റെ ഈ ജീവിത പുസ്തകം പ്രതീക്ഷയുടെ ഒരു യാത്രയുടെ കഥയാണെന്നും തന്റെ കുടുംബത്തിൻ്റെയും ജനങ്ങളുടെയും ദൈവജനത്തിൻ്റെയും യാത്രയിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത ഒരു യാത്രയാണിതെന്നും എല്ലാ പേജുകളിലും, എല്ലാ ഭാഗങ്ങളിലും, തന്നോടൊപ്പം യാത്ര ചെയ്തവരുടെ പുസ്തകം കൂടിയാണിതെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി റാൻഡം ഹൗസ് നേരത്തെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വെളിപ്പെടുത്തിയിരിന്നു. തന്റെ ആത്മക്കഥയില്‍ വായനക്കാരെ ചിരിപ്പിക്കുന്ന നിരവധി തമാശകള്‍ പാപ്പ പങ്കുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Image: /content_image/News/News-2025-01-14-19:47:53.jpg
Keywords: പാപ്പ

24371
Category: 18
Sub Category:
Heading: ഇരിങ്ങാലക്കുട കത്തീഡ്രലിലെ പ്രസുദേന്തി വാഴ്‌ച; 13 ലക്ഷത്തോളം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
Content: ഇരിങ്ങാലക്കുട: ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി 13 ലക്ഷത്തോളം രൂപ നീക്കി വച്ച് പിണ്ടിപ്പെരുന്നാൾ മാതൃകയാകുന്നു. സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാളിനോടുബന്ധിച്ചു നടന്ന പ്രസുദേന്തി വാഴ്‌ചയിലൂടെ സമാഹരിച്ച 12,92,000 രൂപ ദിവ്യബലിമധ്യേ ബിഷപ്പിനു കൈമാറി. 1292 പേർ ആയിരം രൂപവീതം നൽകി സമാഹരിച്ച തുക പ്രസുദേന്തി കൺവീനർ വിൽസൺ തെക്കേക്കര, ജോയിൻ്റ കൺവീനർ ജോസ് മാമ്പിള്ളി എന്നിവർ ചേർന്നാണ് ബിഷപ്പിനു കൈമാറിയത്. കത്തീഡ്രൽ ഇടവകയുടെ റൂബി ജൂബിലി സ്‌മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കും ചികിത്സ സഹായ പദ്ധതിയായ കനിവ് പദ്ധതിക്കുമാണ് ഈ തുക വിനിയോഗിക്കുക. ഈ വർഷം ഒന്നരക്കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കത്തീഡ്രൽ ഇടവകസമൂഹം ചെലവഴിക്കുക. കോമ്പാറ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 50,000 രൂപ കൈമാറി. കോമ്പാറ അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ഷാജു പാറേക്കാടൻ ഹൃദയ പാലിയേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഷാജു ചിറയത്തിനു തുക കൈമാറി. മണാർക്കാട് അഡി.ഡിസ്ട്രിക്ട് ജഡ്‌ജ് ജോമോൻ ജോൺ, ഫാ. ജോസഫ് മാളിയേക്കൽ, ഫാ. റിന്റോ തെക്കിനേത്ത് എന്നിവർ സന്നിഹിതരായിരുന്നു. വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ഹാലിറ്റ് തു ലാപറമ്പൻ, ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടൻ, സി.എം. പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, തിരുനാൾ ജനറൽ കൺവീനർ സെബി അക്കരക്കാരൻ, ജോയിന്റ് കൺവീനർമാരായ പൗലോസ് താണിശേരിക്കാരൻ, സാബു കുനൻ എന്നിവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2025-01-15-10:05:14.jpg
Keywords: ഇരിങ്ങാലക്കുട

24372
Category: 9
Sub Category:
Heading: സുവിശേഷവത്ക്കരണത്തിന്റെ കാഹളം മുഴക്കി 'AWAKENING' ജനുവരി 25ന് ബഥേലില്‍; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്നു
Content: AFCM UK-യുടെ നേതൃത്വത്തില്‍ ഒരുക്കപ്പെടുന്ന 'Awakening Evangelisation & Healing Convention' ആയിരങ്ങള്‍ പങ്കെടുക്കുന്ന കാലഘട്ടത്തിന്റെ അനുഗ്രഹമായി മാറും. പരിശുദ്ധാത്മാവിന്റെ വലിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഷൈജു നടുവത്താണിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 40 ദിന പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയോടൊപ്പം ദൈവസന്നിധിയില്‍ പരിശുദ്ധ ബലികളും ജപമാലകളും പ്രത്യേകമായി സമര്‍പ്പിച്ച് AFCM കൂട്ടായ്മ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. യുവതീയുവാക്കളെയും കൗമാരക്കാരേയും പ്രത്യേകമായി ക്ഷണിക്കുന്ന ഈ ശുശ്രൂഷയില്‍ കുടുംബങ്ങള്‍ക്ക് ഒന്നുചേര്‍ന്നു കടന്നുവരുവാന്‍ സാധിയ്ക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കപ്പെടുന്ന കണ്‍വെന്‍ഷനിലേക്ക് വിവിധ ഭാഷക്കാരായ നൂറുകണക്കിന് കുടുംബങ്ങളും കൂട്ടായ്മകളും കടന്നുവരും. ഇതിനോടകം യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പതിനേഴോളം കോച്ചുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അനേകം മലയാളി കുടുംബങ്ങള്‍ അവരുടെ വാഹനങ്ങളില്‍ മറ്റ് ഭാഷക്കാരെ കൂട്ടിക്കൊണ്ടുവന്ന് പ്രേഷിതവേലയില്‍ പങ്കാളികളാകുന്നു. 'Awakening Convention' യുകെയുടെ വിവിധ ആത്മീയ മേഖലകളില്‍ അതിശക്തമായ പരിശുദ്ധാത്മാവിന്റെ കാറ്റായി രൂപാന്തരപ്പെടും. ലോക സുവിശേഷവത്ക്കരണത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും യൂറോപ്പിന്റെ ആത്മീയ നവീകരണത്തിനും കാരണമാകുന്ന ഈ ശുശ്രൂഷയിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➤ കോച്ചുകളുടെ വിവരങ്ങള്‍ അറിയുവാന്‍: ബിജു - 07515368239 വില്‍സണ്‍ - 07956381337 ** യൂത്ത് ടീനേജ് ശുശ്രൂഷ വിവരങ്ങള്‍ക്ക്: മിലി - 07877824673 സില്‍ബി - 07882277268 ➤➤ COACHES ARE AVAILABLE FROM ➤➤ 1. Crawly- Simi Manosh-07577 606722 2: London-Thomas-07903 867625 3: Swindon- Romel-07516 831825, Baby-07878 422931 4: . Nottingham - Joby-07877 810257 5: . Wocester Biju / Shaji- 07515 368239 6:.Milton Keynes - Wilson-07956 381337 7:.Luton (35 seat)- Sony-07818 358353 8:. Cambridge- Johny/ Malini-07846 321473 9:. Newport - Jee-+44 7454 238698 10. Kettering - Shibu-+44 7454 238698, Jophy-+44 7932 026017 11:. Coventry )- Ancy-+44 7736 709369 12:. Leicester - Arun / Antony-+44 7392 928576 13: Liverpool )- Jinu-+44 7388 036958, Justin-+44 7990 623054 14. Bristol - Binu-+44 7311 782475 15:. Manchester - Saju-+44 7809 827074, James-James rochdale 16: Stone/Telford - Jaimin-+44 7859 902268 -- ദൈവകൃപയുടെ ജൂബിലി വര്‍ഷം അത്ഭുതങ്ങളും മാനസാന്തരങ്ങളും ശാരീരിക സൗഖ്യങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയ്ക്കു ഒന്ന് ചേരാം, യേശുവിനായി: ** For Details:- സാജു 07809827074 ജോസ് - 07414747573
Image: /content_image/Events/Events-2025-01-15-10:38:20.jpg
Keywords: പരിശുദ്ധാ

24373
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ ഡൊമിനിക്കൻ സന്യാസിനികളുടെ കീഴിലുള്ള സംഘടന ഉള്‍പ്പെടെ 15 കൂട്ടായ്മകള്‍ക്ക് വിലക്ക്
Content: മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സന്യാസിനികളുടെ കീഴിലുള്ള 'ഡൊമിനിക്കൻ നൺസ് ഫൗണ്ടേഷൻ' ഉള്‍പ്പെടെ 15 സന്നദ്ധ സംഘടനകളുടെ നിയമപരമായ അംഗീകാരം റദ്ദാക്കി. പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗയും ഭാര്യയും വൈസ് പ്രസിഡന്‍റുമായ റൊസാരിയോ മുറില്ലോയുടെ ഭരണത്തെയും തുടര്‍ന്ന് 2018 മുതൽ അടച്ചുപൂട്ടിയ അയ്യായിരത്തിലധികം സർക്കാരിതര സംഘടനകളില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് 'ഡൊമിനിക്കൻ നൺസ് ഫൗണ്ടേഷൻ'. ജനുവരി 8-ന് ഔദ്യോഗിക സർക്കാർ പത്രമായ 'ലാ ഗസെറ്റ'യിലാണ് ഇത് സംബന്ധിച്ച തീരുമാനം ഭരണകൂടം പ്രഖ്യാപിച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനകളായി പ്രവര്‍ത്തിച്ച് വരികയായിരിന്ന എബനേസർ ക്രിസ്ത്യൻ മിഷ്ണറി ഫൗണ്ടേഷൻ, മതഗൽപയിലെ ഫണ്ടമെന്‍റല്‍ ബാപ്റ്റിസ്റ്റ് ചർച്ച് അസോസിയേഷൻ, നിക്കരാഗ്വേ ഫൗണ്ടേഷൻ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 'ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യൻ കൺസേൺ' എന്ന ഇവാഞ്ചലിക്കൽ ഓർഗനൈസേഷൻ പുറത്തുവിട്ട 2025ലെ ആഗോള റിപ്പോർട്ടിൽ, നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങളെയും സന്നദ്ധ സംഘടനകളെയും അടിച്ചമര്‍ത്താന്‍ സ്വേച്ഛാധിപത്യ ഭരണകൂടം ആഭ്യന്തര മന്ത്രാലയത്തെ ഉപയോഗിച്ചുവെന്നു വെളിപ്പെടുത്തലുണ്ടായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-15-11:23:56.jpg
Keywords: നിക്കരാ