category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഇരിങ്ങാലക്കുട കത്തീഡ്രലിലെ പ്രസുദേന്തി വാഴ്‌ച; 13 ലക്ഷത്തോളം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
Contentഇരിങ്ങാലക്കുട: ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി 13 ലക്ഷത്തോളം രൂപ നീക്കി വച്ച് പിണ്ടിപ്പെരുന്നാൾ മാതൃകയാകുന്നു. സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാളിനോടുബന്ധിച്ചു നടന്ന പ്രസുദേന്തി വാഴ്‌ചയിലൂടെ സമാഹരിച്ച 12,92,000 രൂപ ദിവ്യബലിമധ്യേ ബിഷപ്പിനു കൈമാറി. 1292 പേർ ആയിരം രൂപവീതം നൽകി സമാഹരിച്ച തുക പ്രസുദേന്തി കൺവീനർ വിൽസൺ തെക്കേക്കര, ജോയിൻ്റ കൺവീനർ ജോസ് മാമ്പിള്ളി എന്നിവർ ചേർന്നാണ് ബിഷപ്പിനു കൈമാറിയത്. കത്തീഡ്രൽ ഇടവകയുടെ റൂബി ജൂബിലി സ്‌മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കും ചികിത്സ സഹായ പദ്ധതിയായ കനിവ് പദ്ധതിക്കുമാണ് ഈ തുക വിനിയോഗിക്കുക. ഈ വർഷം ഒന്നരക്കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കത്തീഡ്രൽ ഇടവകസമൂഹം ചെലവഴിക്കുക. കോമ്പാറ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 50,000 രൂപ കൈമാറി. കോമ്പാറ അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ഷാജു പാറേക്കാടൻ ഹൃദയ പാലിയേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഷാജു ചിറയത്തിനു തുക കൈമാറി. മണാർക്കാട് അഡി.ഡിസ്ട്രിക്ട് ജഡ്‌ജ് ജോമോൻ ജോൺ, ഫാ. ജോസഫ് മാളിയേക്കൽ, ഫാ. റിന്റോ തെക്കിനേത്ത് എന്നിവർ സന്നിഹിതരായിരുന്നു. വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ഹാലിറ്റ് തു ലാപറമ്പൻ, ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടൻ, സി.എം. പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, തിരുനാൾ ജനറൽ കൺവീനർ സെബി അക്കരക്കാരൻ, ജോയിന്റ് കൺവീനർമാരായ പൗലോസ് താണിശേരിക്കാരൻ, സാബു കുനൻ എന്നിവർ സന്നിഹിതരായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-15 10:04:00
Keywordsഇരിങ്ങാലക്കുട
Created Date2025-01-15 10:05:14