Contents

Displaying 23931-23940 of 24944 results.
Content: 24374
Category: 1
Sub Category:
Heading: ലെബനോന്റെ പുതിയ പ്രസിഡന്‍റിന് ആശംസകളുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സമൂഹത്തിനായി നീക്കിവച്ചിരിക്കുന്ന ലെബനോനിലെ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിന് ആശംസകളുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ജനുവരി 9ന് സ്ഥാനമേറ്റ പ്രസിഡൻറ് ജോസഫ് ഔണിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളർപ്പിച്ചാണ് കർദ്ദിനാൾ പരോളിൻ സന്തോഷം പങ്കുവെച്ചത്. ആശംസകളും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്ത പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി, തൻറെ പ്രാർത്ഥന ഉറപ്പു നല്‍കി. ഹിസ്ബുള്ള - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ കൊടിയ ഭീതിയില്‍ കഴിയുന്ന തെക്കന്‍ ലെബനോനിലെ ക്രൈസ്തവര്‍ക്ക് അവസാനം ലഭിച്ച സ്വഭാവിക നീതിയായാണ് ജോസഫ് ഔണിന്റെ പ്രസിഡന്‍ഷ്യല്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുക്കപ്പെടലിനെ പൊതുവേ വിലയിരുത്തുന്നത്. 61 വയസ്സു പ്രായമുള്ള ജോസഫ് ഔൺ ലെബനോന്റെ 14-ാമത്തെ പ്രസിഡൻറാണ്. 2017 മുതൽ അദ്ദേഹം സായുധ സേനയുടെ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ലെബനോൻ പ്രസിഡൻ്റുമാരുടെ വിശ്വാസം സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന വ്യവസ്ഥയാണ്. പൊതുവേ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവരാണ് പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ലെബനോനില്‍ പ്രസിഡന്റ് സ്ഥാനം മാരോണൈറ്റ് ക്രൈസ്തവ വിശ്വാസിക്കും പ്രധാനമന്ത്രി സ്ഥാനം സുന്നി മുസ്ലീമിനും പാര്‍ലമെന്റിലെ സ്പീക്കര്‍ സ്ഥാനം ഷിയ മുസ്ലീമിനുമായാണ് നീക്കിവച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 30% ആണ് ക്രൈസ്തവര്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-15-11:56:52.jpg
Keywords: ലെബനോ
Content: 24375
Category: 1
Sub Category:
Heading: 'മാര്‍ച്ച് ഫോര്‍ ലൈഫി'ന് മുന്നോടിയായി ജനുവരി 23ന് ജാഗരണ പ്രാര്‍ത്ഥന
Content: വാഷിംഗ്ടൺ ഡി.സി: ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയായ മാര്‍ച്ച് ഫോര്‍ ലൈഫിന് മുന്നോടിയായി വാഷിംഗ്ടൺ ഡിസിയിലെ കത്തോലിക്ക ദേവാലയമായ നാഷണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയില്‍ ജാഗരണ പ്രാര്‍ത്ഥന. മാർച്ച് ഫോർ ലൈഫിന് മുന്നോടിയായുള്ള 2025 ലെ ദേശീയ ജാഗരണ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുവാന്‍ അമേരിക്കന്‍ സഭ ആഹ്വാനം ചെയ്തു. ജനുവരി 23നു വൈകിട്ട് 5 മണിക്ക് ബസിലിക്കയിലെ ഗ്രേറ്റ് അപ്പർ ചർച്ചിൽ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർത്ഥന എന്നിവ നടക്കും. ജനുവരി 24-ന് രാവിലെ 8ന് രാവിലെ നടക്കുന്ന സമാപന വിശുദ്ധ കുർബാനയോടെ ജാഗരണ പ്രാര്‍ത്ഥന സമാപിക്കും. ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്. 2020 ജനുവരി 24-ന്, നടന്ന റാലിയില്‍ അന്നത്തെ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് സംബന്ധിച്ച് പ്രഭാഷണം നടത്തിയിരിന്നു. മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്ത് സംസാരിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്‍റ് എന്ന ഖ്യാതിയോടെയായിരിന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. വീണ്ടും ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുമ്പോള്‍ പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-15-15:32:56.jpg
Keywords: പ്രാര്‍ത്ഥന
Content: 24376
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടല്‍; 553 തടവുകാരെ മോചിപ്പിക്കുമെന്ന് ക്യൂബൻ സർക്കാർ
Content: ഹവാന: ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലില്‍ 553 തടവുകാരെ മോചിപ്പിക്കുമെന്ന് ക്യൂബൻ സർക്കാരിന്റെ പ്രഖ്യാപനം. 2025-ലെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ ക്യൂബന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ വത്തിക്കാന്‍ സന്തോഷം പ്രകടിപ്പിച്ചു. 2025-ലെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ 553 പേർക്ക് സ്വാതന്ത്ര്യം നൽകാനുള്ള തീരുമാനം അറിയിച്ചുക്കൊണ്ട് ക്യൂബന്‍ പ്രസിഡൻ്റ് മിഗുവൽ ഡയാസ്-കാനൽ ഫ്രാന്‍സിസ് പാപ്പയ്ക്കു കത്ത് അയച്ചു. 2024 ഡിസംബർ 24-ന് വത്തിക്കാനിൽ ആരംഭിച്ച പ്രത്യാശയുടെ 2025 ജൂബിലി വർഷത്തിൽ തടവുകാരെ മോചിപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തെ പരാമർശിക്കുന്നതാണ് ക്യൂബയുടെ പ്രസ്താവന. നേരത്തെ 2025 ജൂബിലി വർഷം പ്രഖ്യാപിച്ചുള്ള "സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ഔദ്യോഗികരേഖയില്‍, വ്യക്തികളെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുന്നതിന് പ്രത്യാശ, പൊതുമാപ്പ് എന്നിവ സർക്കാരുകൾ ഏറ്റെടുക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തിരിന്നു. വത്തിക്കാൻ ഭരണകൂടവുമായുള്ള സുഗമമായ ബന്ധത്തിന്റെ ഭാഗമായി ക്യൂബൻ ഗവൺമെൻ്റ് ഫ്രാൻസിസ് മാർപാപ്പയുമായും വത്തിക്കാന്‍ പ്രതിനിധികളുമായും അടുത്തിടെ ആശയവിനിമയം നടത്തിയിരിന്നു. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ നടത്തിയ ചരിത്രപരമായ ക്യൂബന്‍ സന്ദർശനത്തിന് കാല്‍ നൂറ്റാണ്ട് തികഞ്ഞ വേളയില്‍ 2023 ജൂണിൽ ഡയാസ്-കാനലും ഫ്രാൻസിസ് പാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. 2023- 2024 കാലയളവില്‍ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട പതിനായിരത്തിലധികം പേരെ മോചിപ്പിക്കാൻ ഈ കൂടിക്കാഴ്ച കാരണമായി. 2022 ഓഗസ്റ്റിൽ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പരില്ലയും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-16-10:48:46.jpg
Keywords: ക്യൂബ
Content: 24377
Category: 1
Sub Category:
Heading: മെഡ്‌ജുഗോറിയയിലേക്ക് വിശ്വാസികളെ ക്ഷണിച്ച് മാര്‍പാപ്പയുടെ പ്രതിനിധി
Content: ബോസ്നിയ: സുദീർഘമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം മെഡ്‌ജുഗോറിയയിലെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകൾ വത്തിക്കാന്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനത്തിന് വിശ്വാസികളെ സ്വാഗതം ചെയ്ത് തീര്‍ത്ഥാടന കേന്ദ്രത്തിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് അൽഡോ കവല്ലി. ''അനുസ്യൂതം മുന്നോട്ടുപോകൂ! അവിടെ പോകൂ, കാരണം അത് കൃപയുടെ സ്ഥലമാണ്, നിങ്ങൾ അവിടെ കർത്താവിനെ കണ്ടുമുട്ടുകയും കർത്താവ് നിങ്ങളെ കണ്ടുമുട്ടുകയും ചെയ്യുന്നു''വെന്ന് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആർച്ച് ബിഷപ്പ് അൽഡോ പറഞ്ഞു. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. എന്നാല്‍ സഭാതലത്തില്‍ ഔദ്യോഗിക തീര്‍ത്ഥാടനങ്ങളൊന്നും മെഡ്ജുഗോറിയിലേക്ക് സംഘടിപ്പിച്ചിരുന്നില്ല. 2017 ഡിസംബറില്‍ രൂപതകള്‍ക്കും, സഭാ സംഘടനകള്‍ക്കും മെഡ്ജുഗോറിയിലേക്ക് ഔദ്യോഗിക തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുമെന്ന് അന്നത്തെ വത്തിക്കാന്‍ പ്രതിനിധിയായ ഹെന്‍റിക്ക് മെത്രാപ്പോലീത്ത വ്യക്തമാക്കിയിരിന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസ് ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖയില്‍ മെഡ്‌ജുഗോറിയയിലെ തീര്‍ത്ഥാടന കേന്ദ്രത്തിലെ പൊതുവായ വണക്കത്തിന് അംഗീകാരം നല്‍കിയിരിന്നു. ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് ഈ മരിയന്‍ കേന്ദ്രം മുന്നോട്ടുവെയ്ക്കുന്നതെന്നും നിരവധിയാളുകളാണ് ഇവിടെ നിന്നു വിശ്വാസം തിരികെ കണ്ടെത്തി പരിവർത്തനത്തിലേക്ക് എത്തിയതെന്നും പരിശുദ്ധ സിംഹാസനം പ്രസ്താവിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-16-15:21:28.jpg
Keywords: മെഡ്‌ജുഗോ, പ്രത്യക്ഷീ
Content: 24378
Category: 18
Sub Category:
Heading: സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി മാർ ജോസഫ് പാംപ്ലാനി
Content: തലശേരി: നിർദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ സ്വരജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്, കത്തോലിക്ക കോൺഗ്രസും സഭാ നേതൃത്വവും ശക്തമായ വിയോജിപ്പ് സർക്കാരിനെ പല വിധത്തിൽ അറിയിച്ചിരുന്നതാണെന്ന് മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. സഭയുടെയും സമുദായ സംഘടനകൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റേയും അഭിപ്രായം മാനിച്ചു മുഖ്യമന്ത്രി എടുത്ത തീരുമാനം ഒരു തുടക്കമാണ്. സാധാരണക്കാരും കർഷകരുമായ മലയോര ജനങ്ങളുടെയും വനത്തോടു ചേർന്ന പ്രദേശങ്ങളിലുള്ളവരുടെയും ജീവനു ഭീഷണിയാകുന്ന വന്യ ജീവികളെ വനാതിർത്തിക്കുള്ളിൽ നിലനിർത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നതായും പ്രസ്‌താവനയിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2025-01-16-12:04:26.jpg
Keywords: പാംപ്ലാനി
Content: 24379
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം രൂക്ഷം; ഒരു വര്‍ഷത്തിനിടെ 4476 ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
Content: വാഷിംഗ്ടണ്‍ ഡി‌സി: ലോകമെമ്പാടും ക്രൈസ്തവ വിരുദ്ധ പീഡനം വർദ്ധിച്ചുവരികയാണെന്ന് വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ട്. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെ 4476 ക്രൈസ്തവരാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതെന്ന് സംഘടന വെളിപ്പെടുത്തി. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങൾ നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു വർഷത്തിനിടയിൽ, ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനും വിവേചനത്തിനും ഇരയായ ക്രൈസ്തവരുടെ എണ്ണം 365 ദശലക്ഷത്തിൽ നിന്ന് 380 ദശലക്ഷമായി ഉയർന്നു. ആഗോളതലത്തിൽ ഏഴിൽ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ വിശ്വാസപരമായ വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുണ്ടെന്നും സംഘടന വെളിപ്പെടുത്തുന്നു. 1955 മുതൽ ലോകത്തിലെ എല്ലാ വിഭാഗങ്ങളിലെയും ക്രിസ്ത്യൻ സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുവാന്‍ ഇടപെടുന്ന ഇവാഞ്ചലിക്കൽ സംഘടനയായ ഓപ്പണ്‍ ഡോഴ്സ്, പുറത്തിറക്കിയ വാർഷിക വേൾഡ് വാച്ച് ലിസ്റ്റ് 2025 (WWL) ഏറ്റവും ഉയർന്ന രീതിയില്‍ ക്രൈസ്തവ പീഡനം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത് കിം ജോംഗ് ഉന്നിന്റെ കീഴിലുള്ള ഉത്തര കൊറിയയാണ്. രാജ്യത്തു നിർബന്ധിത ലേബർ ക്യാമ്പുകളിൽ 50,000 മുതൽ 70,000 വരെ ക്രിസ്ത്യാനികളെ പാർപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. സൊമാലിയ, യെമൻ, ലിബിയ, സുഡാൻ, എറിത്രിയ, നൈജീരിയ, പാകിസ്ഥാൻ, ഇറാൻ എന്നീ ക്രമത്തിലാണ് പിന്നീടുള്ള ഒന്‍പത് സ്ഥാനങ്ങള്‍. 2021 മുതൽ താലിബാൻ ഭരണത്തിൻ കീഴിലായ അഫ്ഗാനിസ്ഥാൻ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. അനേകം ക്രൈസ്തവര്‍ രാജ്യത്തു കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ വിദേശത്തേക്ക് പലായനം ചെയ്തുവെന്നും ഓപ്പണ്‍ ഡോഴ്സ് വെളിപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാന് തൊട്ടുപിന്നാലേ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം പീഡനം അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-16-12:57:29.jpg
Keywords: കൊറിയ
Content: 24380
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | മര്‍ക്കോസ് | ഭാഗം 01
Content: #{black->none->b->വചനഭാഗം: }# മര്‍ക്കോസ് 1: 1-8 1 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം. 2 ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും. 3 മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. അവന്റെ പാത നേരെയാക്കുവിന്‍ എന്ന് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, 4 പാപമോചനത്തിനുള്ള അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് സ്‌നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. 5 യൂദയാ മുഴുവനിലെയും ജറുസലെമിലെയും ജനങ്ങള്‍ അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍വച്ചു സ്‌നാനം സ്വീകരിച്ചു.6 യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം.7 അവന്‍ ഇപ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.8 ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും. Ref: (മത്തായി 3 : 1 - 3 : 12 ) (ലൂക്കാ 3 : 1 - 3 : 9 ) (ലൂക്കാ 3 : 15 - 3 : 17 ) _______________________________________________________ ➤ #{red->none->b->ഒരിജൻ : }# #{black->none->b-> ഹൃദയമൊരുക്കൽ }# കർത്താവിന്റെ വഴിയൊരുക്കപ്പെടേണ്ടത് ഹൃദയത്തിലാണ്. എന്തെന്നാൽ, മാനവഹൃദയം പ്രപഞ്ചത്തോളംതന്നെ വലുതും വിശാലവുമാണ്. എങ്കിലും ഈ വലുപ്പം ഭൗതികാർത്ഥത്തിലുള്ളതല്ല. സത്യത്തെക്കുറിച്ചുള്ള വലിയ അറിവിനെ ഉൾക്കൊള്ളാൻ മനസ്സിനു കഴിയും. ഉതകൃഷ്ട ജീവിതശൈലിയാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് വഴിയൊരുക്കുവിൻ. കർത്താവിന്റെ വചനത്തിൽ തടസ്സംകൂടാതെ പ്രവേശിക്കാൻ കഴിയത്തക്കവണ്ണം നിങ്ങളുടെ ജീവിതവീഥി ഋജുവാക്കുവിൻ (Homilies on the Gospel of Luke 21.5-7). #{black->none->b-> വിശുദ്ധ ഗ്രന്ഥത്തിന്റെ സമഗ്രത }# പഴയനിയമവും പുതിയനിയമവും ബന്ധപ്പെട്ടിരിക്കുന്നു. സുവിശേഷത്തിന്റെ പ്രമേയം രക്ഷിക്കപ്പെട്ടവരുടെ സമൂഹത്തിന്റെ ശിരസ്സായ ഈശോമിശിഹായാണ്. (എഫേ 4,15; കൊളോ 1,18) "ഈശോമിശിഹായെ സംബന്ധിച്ച സുവിശേഷത്തിന്റെ ആരംഭം" എന്നു മർക്കോസ് എഴുതുമ്പോൾ ഇതാണ് വ്യക്തമാക്കുന്നത്. ഇതൾ വിടർത്തുന്ന സുവിശേഷത്തിന് പ്രാരംഭവും തുടർച്ചയും അന്ത്യവുമുണ്ട്. പഴയനിയമം മുഴുവനെയും സുവിശേഷത്തിന്റെ പ്രാരംഭമായി കണക്കാക്കാം. സ്നാപകയോഹന്നാൻ പഴയനിയമത്തിൽ പരമപ്രതിരൂപമായി നിലകൊള്ളുന്നു. പഴയനിയമവും പുതിയനിയമവും കൂടിച്ചേരുന്നിടത്താണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നതിനാൽ പഴയ ഉടമ്പടിയുടെ അന്ത്യഘട്ടമായും സ്നാപകനെ കണക്കാക്കാം. പഴയനിയമത്തിലെ ദൈവവും പുതിയനിയമത്തിലെ ദൈവവും രണ്ട ആളുകളാണെന്ന് പ്രചരിപ്പിക്കുന്നവരുടെ പ്രബോധനങ്ങളിൽ നിന്നും വ്യത്യസ്തമാണ് വി.ഗ്രന്ഥം പഠിപ്പിക്കുന്ന ഈ സത്യം. (Commentary on John 1.14). #{black->none->b->പഴയനിയമവും സുവിശേഷവും തമ്മിലുള്ള ബന്ധം }# ക്രിസ്തീയതയിൽ അവഗാഹം നേടിയവൻ പഴയനിയമത്തെ അനാദരിക്കുകയില്ല. "ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം" എന്ന വാക്യത്തിനു തൊട്ടുപിന്നാലെ "ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ" എന്നു രേഖപ്പെടുത്തുന്നതിലൂടെ, സുവിശേഷത്തിന്റെ ആരംഭം പഴയനിയമത്തോട് ആന്തരികമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മർക്കോസ് വ്യക്തമാക്കുന്നു. (Against Celsus 2.4). #{black->none->b-> കർത്താവിനു വഴിയൊരുക്കൽ }# രണ്ടു പ്രവാചകന്മാരുടെ വാക്യങ്ങൾ വ്യത്യസ്‌ത സ്ഥലങ്ങളിൽനിന്നെടുത്ത് ഒന്നായിച്ചേർക്കുകയാണ് മർക്കോസ് ഇവിടെ ചെയ്‌തിരിക്കുന്നത്‌. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ഹെസക്കിയായുടെ രോഗശാന്തിയെത്തുടർന്ന് വിവരിച്ചിരിക്കുന്ന ഭാഗത്ത് നിന്നാണ് "മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്‌ദം" എന്നത് സ്വീകരിച്ചത് (ഏശ 40, 3: 38. 10-20). ഈ വാക്യത്തെ മലാക്കിയുടെ പ്രവചനത്തിലുള്ള "കണ്ടാലും എനിക്കു വഴിയൊരുക്കാൻ എന്റെ ദൂതനെ എനിക്കു മുമ്പേ ഞാനയയ്ക്കുന്നു" (മലാ 3, 1) എന്ന ഭാഗവുമായി യോജിപ്പിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ചില മാറ്റങ്ങൾ മാർക്കോസ് ഇവിടെ വരുത്തിയിരിക്കുന്നു. "നമ്മുടെ ദൈവത്തിന്റെ വഴികൾ" എന്നതിന് പകരം " "അവന്റെ വഴികൾ" എന്നാണ് നൽകിയിരിക്കുന്നത്. "എനിക്കു മുമ്പേ" എന്നീ പദങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. (Commentary on John 6.24 ). #{black->none->b-> ജലംകൊണ്ടുള്ള സ്‌നാനം}# ഈശോ മാമ്മോദീസാ നൽകിയിരുന്നോ? മിശിഹാ ജലംകൊണ്ടു സ്‌നാനപ്പെടുത്തുന്നില്ല. അവന്റെ ശിഷ്യന്മാരാണ് അതുചെയ്യുന്നത്. അവൻ പരിശുദ്ധാരൂപിയിലും അഗ്നിയിലും സ്‌നാനം നൽകുന്നു. (Commentary on John 6.23). _______________________________________________________ ➤ #{red->none->b->ആഗസ്തീനോസ്: }# #{black->none->b-> ആരംഭപ്രമേയം }# കർത്താവിന്റെ ജനനം, ബാല്യം, യൗവ്വനം എന്നിവയെക്കുറിച്ച് മർക്കോസ് പരാമർശിക്കുന്നില്ല. സ്‌നാപകയോഹന്നാന്റെ പ്രഘോഷണം മുതൽ ആരംഭിക്കത്തക്ക വിധത്തിലാണ് അദ്ദേഹം സുവിശേഷം ക്രമപ്പെടുത്തിയിരുക്കുന്നത് (Harmony of the Gospels of Luke 2.6.18). #{black->none->b->യോഹന്നാൻ നൽകിയ സ്‌നാനത്തിന്റെ ആധികാരികത }# യോഹന്നാൻ നൽകിയ സ്‌നാനത്തിന്റെ ഫലപ്രാപ്‌തി അദ്ദേഹത്തിന്റെ ജീവിത വിശുദ്ധികൊണ്ട് ശരിവയ്ക്കപ്പെട്ടു. നീതിമാന്റെ നീതിക്കു ചേർന്ന സ്‌നാനമായിരുന്നു അത്. അദ്ദേഹം മനുഷ്യൻ മാത്രമായിരുന്നെങ്കിലും കർത്താവിൽനിന്ന് അസാധാരണ കൃപ ലഭിച്ചവനായിരുന്നു. ആ കൃപ ചരിത്രത്തിന്റെ അന്തിമ ന്യായാധിപന് മുന്നോടിയാകാനും പ്രവാചക വചനങ്ങൾ പൂർത്തീകരിച്ചുകൊണ്ട് അവിടുത്തെ ചൂണ്ടിക്കാട്ടാനും യോഹന്നാനെ പ്രാപ്‌തനാക്കി: "മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്‌ദം, കർത്താവിന് വഴിയൊരുക്കുവിൻ" (മത്താ 3, 3; മർക്കോ 1, 3; ലൂക്കാ 3, 4). (Tractates on the Gospel of John 5. 6.2 ). #{black->none->b->പ്രവാചകനെക്കാൾ വലിയവൻ }# ഈശോമിശിഹായെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞവരിൽ അവിടുത്തോട് ഏറ്റവും അടുത്ത കാലത്തിൽ ജീവിച്ചത് യോഹന്നാനാണ്. ആ പ്രവാചകന്മാരും നീതിമാന്മാരുമെല്ലാം പരിശുദ്ധാരൂപി തങ്ങൾക്കു വെളിപ്പെടുത്തിയ കാര്യങ്ങൾ നിറവേറുന്നതു കാണാൻ അത്യധികം ആഗ്രഹിച്ചിരുന്നു. കർത്താവ് തന്നെ പറഞ്ഞതുപോലെ, "അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നവ കാണാനാഗ്രഹിച്ചു. എങ്കിലും കണ്ടില്ല; നിങ്ങൾ കേൾക്കുന്നവ കേൾക്കാനാഗ്രഹിച്ചു. എങ്കിലും കേട്ടില്ല" (മത്താ 13, 17). യോഹന്നാന് മുമ്പുണ്ടായിരുന്ന പ്രവാചകർക്ക് മിശിഹായെക്കുറിച്ച് പ്രവചിക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, യോഹന്നാനാകട്ടെ, മിശിഹാ സന്നിഹിതനാകുന്നതിനുമുമ്പ് അവനെക്കുറിച്ച് പ്രവചിക്കുന്നതിനും മിശിഹാ സന്നിഹിതനായപ്പോൾ അവനെ ദർശിക്കുന്നതിനും സാധിച്ചു ഇക്കാരണത്താലാണ് യോഹന്നാനെ പ്രവാചകരേക്കാൾ വലിയവൻ എന്നും വിളിച്ചത്. (മത്താ 11,9; ലൂക്കാ 7,28 ). മറ്റുള്ളവർ ആഗ്രഹിച്ചത് യോഹന്നാൻ ദർശിച്ചു. (Answer to the Letter of Petilian, The Donatist 2,37). _______________________________________________________ ➤ #{red->none->b-> ജറുസലേമിലെ സിറിൾ: }# #{black->none->b->പുതിയനിയമത്തിന്റെ സമാരംഭം }# മാമ്മോദീസായിൽ പഴയ ഉടമ്പടി അവസാനിക്കുകയും പുതിയത് ആരംഭിക്കുകയും ചെയ്യുന്നു. സ്‌നാപകയോഹന്നാനാണ് പുതിയനിയമത്തിന്റെ ആരംഭകൻ. "സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ സ്‌നാപകനേക്കാൾ വലിയവനില്ല". ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നല്ലോ: "നിയമവും പ്രവാചകന്മാരും യോഹന്നാൻവരെ പ്രവചനം നടത്തി". അതിനാൽ പ്രവാചക പാരമ്പര്യം മുഴുവന്റെയും മകുടം യോഹന്നാനാണ്. "ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം" എന്നും "യോഹന്നാൻ മരുഭൂമിയിൽ സ്‌നാനം നൽകി" (മർക്കോ 1,1-4) എന്നും എഴുതപ്പെട്ടിരിക്കുന്നതിനാൽ സുവിശേഷപദ്ധതിയുടെ ആദ്യഫലവും അദ്ദേഹമാണ് (The Catechetical Lectures 3,6). #{black->none->b->ഇടുങ്ങിയ വഴിയിലൂടെ കടക്കുക }# തന്റെ ആത്മാവിന് ചിറകുകൾ മുളപ്പിക്കാൻ യോഹന്നാൻ വെട്ടുക്കിളികളെ ഭക്ഷിച്ചു. തേൻ ഭുജിച്ച അദ്ദേഹത്തിന്റെ വാക്കുകൾക്ക് തേനിനേക്കാൾ മേന്മയും മധുരവുമുണ്ടായിരുന്നു. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ച് അദ്ദേഹം വിശുദ്ധ ജീവിതം നയിച്ചുവന്നു. കല്ലിടുക്കുകളിലൂടെ നുഴഞ്ഞു കടന്നുപോകുന്ന സർപ്പത്തിന്റെ വാർദ്ധക്യം ബാധിച്ച ശൽക്കങ്ങൾ ഉരിഞ്ഞുമാറ്റപ്പെടുകയും ചർമ്മം പുതുതാക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അങ്ങനെ അതിന്റെ ശരീരം ചെറുപ്പമാക്കപ്പെടുന്നു. അതിനാൽ, "ഇടുങ്ങിയതും ഋജൂവായതുമായ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ" (മത്താ 7:13-14, ലൂക്കാ 13,24). ഉപവാസംവഴി ഞെരുക്കപ്പെടുകയും പഴയ മനുഷ്യൻ ഉരിഞ്ഞുമാറ്റപ്പെടുകയും ചെയ്യട്ടെ. നാശത്തിൽനിന്ന് ഓടിയകലുവിൻ."പഴയ പ്രകൃതിയെ അതിന്റെ ചെയ്തികളോടൊപ്പം നിഷ്ക്കാസനം ചെയ്യുവിൻ" (എഫേ 4,22; കൊളോ 3, 9)(The Catechetical Lecturers 3,6) #{black->none->b-> എന്നേക്കാൾ ശക്തൻ}# യോഹന്നാനെക്കാൾ വലിയവനില്ല. തിഷ്ബ്യനായ ഏലിയാ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടവനാണെങ്കിലും യോഹന്നാനെക്കാൾ വലിയവനല്ല (2 രാജാ 2,11) ഹെനോക്കും സ്വർഗ്ഗത്തിലേക്കെടുക്കപ്പെട്ടവനാണെങ്കിലും (ഉൽപ 5,24) യോഹന്നാനെക്കാൾ വലിയവനല്ല. മോശ നിയമദാതാക്കളിൽ ഏറ്റവും ഉന്നതനാണ്. പ്രവാചകരെല്ലാംതന്നെ മഹാത്മാക്കളാണെങ്കിലും യോഹന്നാനെക്കാൾ വലിയവരല്ല. ഇപ്രകാരം താരതമ്യം ചെയ്യാൻ ഞാൻ തുനിഞ്ഞതിനു കാരണം നമ്മുടെയും അവരുടെയും നാഥൻ തന്നെ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുള്ളതാണ്: "സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ സ്നാപകനേക്കാൾ വലിയവനില്ല", (ലൂക്കാ 7,28). "കന്യകകളിൽ നിന്നും ജനിച്ചവരിൽ" എന്നല്ല, "സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ" എന്നാണ് പറഞ്ഞതെന്ന് ശ്രദ്ധിക്കണമെന്നുമാത്രം (The Catechetical Lectures 3.6. ) ____________________________________________________________ ➤#{red->none->b-> തെർത്തുല്യൻ: }# #{black->none->b->യോഹന്നാൻ "ദൂതൻ" എന്നു വിശേഷിപ്പിക്കപ്പെടുന്നു }# യോഹന്നാൻ പൂർത്തിയാക്കാനിരുന്ന ശക്തമായ പ്രവൃത്തികളുടെ പേരിലാണ് "ദൂതൻ"എന്നു വിളിക്കപ്പെട്ടത്. അവയാകട്ടെ, നൂനിന്റെ മകനായ ജോഷ്വ നിർവഹിച്ച ശക്തമായ പ്രവൃത്തികൾക്ക് സമാനമായിരുന്നു. അഭിഷിക്തന്റെ മുന്നോടിയെന്നനിലയിൽ, ദൈവഹിതം പ്രഖ്യാപിച്ചുകൊണ്ട് യോഹന്നാൻ പ്രവാചക ശുശ്രൂഷ നിർവഹിച്ചു. മലാക്കിയുടെ പ്രവചനത്തിൽ കാണും പ്രകാരം, പരിശുദ്ധാരൂപി പിതാവായ ദൈവത്തിന്റെ സ്വരത്തിലൂടെ യോഹന്നാനെ "ദൂതൻ" എന്നു വിളിച്ചു: "കണ്ടാലും! എനിക്ക് മുമ്പേ വഴിയൊരുക്കാൻ എന്റെ ദൂതനെ ഞാനയയ്ക്കുന്നു." (മലാ 3,1; മത്താ 11,10; ലൂക്കാ 7,27). തന്റെ ശക്തിയുടെ ശുശ്രൂഷകരായി താൻ നിയോഗിച്ചവരെ "ദൂതർ" എന്നു പരിശുദ്ധാരൂപി വിളിക്കുന്നത് പുതിയൊരു കാര്യമല്ല (An Answer to the Jews 9). #{black->none->b-> അനുതാപത്തിന്റെ സ്‌നാനം }# കർത്താവിനു വഴിയൊരുക്കാൻ അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കാൻ യോഹന്നാൻ ആഹ്വാനം ചെയ്‌തു. അബ്രാഹത്തിന് നൽകപ്പെട്ട വാഗ്‌ദാനം അവകാശപ്പെടുത്താൻ ദൈവകൃപയാൽ വിളിക്കപ്പെട്ടവരുടെ അടയാളവും മുദ്രയുമായ അനുതാപം വഴി അദ്ദേഹം തന്നെ ആ വഴിയിലൂടെ നീങ്ങി. തെറ്റുകളിൽനിന്നു പകർന്നുപിടിച്ച അശുദ്ധിയും അജ്ഞതയിൽ നിന്ന് ജന്മംകൊണ്ട അനാരോഗ്യവും അനുതാപത്താൽ തുടച്ചുമാറ്റാൻ യോഹന്നാൻ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധാരൂപിക്കുവേണ്ടി നിങ്ങളുടെ ഹൃദയമാകുന്ന കൂടാരം ശുചിയാക്കി ഒരുക്കിവയ്ക്കുവിൻ (On Repentance). #{black->none->b->മറ്റൊരു സ്‌നാനത്തിനുള്ള തുടക്കം }# അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കാനാണഞ്ഞവർ ഉടൻതന്നെ നല്കപ്പെടാനിരുന്ന മിശിഹായിലുള്ള യഥാർത്ഥ സ്‌നാനത്തിന് ഒരുക്കപ്പെടുകയായിരുന്നു. "പാപമോചനത്തിനുവേണ്ടിയുള്ള" (മർക്കോ 1,4) സ്‌നാനം പ്രഘോഷിച്ചപ്പോൾ ഭാവിയിൽ മിശിഹായുടെ കൈവരാൻപോകുന്ന പാപമോചനത്തെ സൂചിപ്പിക്കുകയായിരുന്നു. ഇപ്രകാരം, യോഹന്നാന്റെ ആഹ്വാനം വഴിയൊരുക്കാൻ മാത്രമായിരുന്നു; യഥാർത്ഥ പാപമോചനം വരിനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരുക്കുന്നവൻ പൂർണ്ണത നൽകുന്നില്ല; പൂർണ്ണത നൽകുന്നവനും വേണ്ട ഒരുക്കങ്ങൾ മാത്രമാണവൻ നടത്തുന്നത് (On Baptism 10). _______________________________________________________ ➤ #{red->none->b-> ജറോം: }# #{black->none->b->പ്രവാചക വാക്യങ്ങൾ കോർത്തിണക്കുന്നു }# പഴയനിയമ ഉദ്ധരണികൾ രണ്ടു പ്രവാചകരിൽ നിന്നുള്ളവയാണ്. ഒന്ന് ഏശയ്യായിൽനിന്നും മറ്റേത് മലാക്കിയിൽനിന്നുമാണ് . എന്നിട്ടും മുഴുവനും ഏശയ്യാ പ്രവാചകനിൽനിന്നാണെന്ന പ്രതീതിയിലാണ് വാക്യാരംഭം: "ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ..." മർക്കോസ് പദാനുപദ ഉദ്ധരണി നൽകുകയല്ല , സമാന്തര വാക്കുകളുപയോഗിച്ച് ആശയം വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത് (Letter 57, Pammachius 9). #{black->none->b->യോർദ്ദാൻ നദിയിലെ സ്‌നാനം }# യോഹന്നാൻ നൽകിയ മാമ്മോദീസായിൽ പാപമോചനത്തിന്റെ അംശം ഉണ്ടായിരുന്നില്ല. എന്തെന്നാൽ അത് പാപമോചനത്തിനുള്ള അനുതാപത്തിന്റെ മാമ്മോദീസാ മാത്രമായിരുന്നു. പാപമോചനം പിന്നീട് മിശിഹായുടെ വിശുദ്ധീകരണംവഴി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. (Dialogue Against Luciferians 7). #{black->none->b->യോഹന്നാന്റെ പ്രഘോഷണവും ക്രിസ്‌തീയ ജീവിതചര്യയും }# ഭക്തയായ മാതാവിൽനിന്നും പുരോഹിതനായ പിതാവിൽ നിന്നും പിറന്നവനാണ് യോഹന്നാൻ. എങ്കിലും മാതാവിന്റെ വാത്സല്യമോ പിതാവിന്റെ സമ്പദ്‌സമൃദ്ധിയോ അവനെ വീടിനോട് ചേർത്ത് നിർത്താൻ പര്യാപ്‌തമായില്ല. ലോകത്തിന്റെ പ്രലോഭനങ്ങളെ മറികടന്ന് അവൻ മരുഭൂമിയിൽ പോയി പാർത്തു. മിശിഹായെ തിരയുന്ന തന്റെ കണ്ണുകളെ മറ്റൊന്നിലേക്കും തിരിക്കാൻ അവൻ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ പരുക്കൻ കുപ്പായവും തോലുകൊണ്ടുള്ള അരപ്പട്ടയും വെട്ടുക്കിളിയും കാട്ടുതേനുമുൾപ്പെട്ട ഭക്ഷണക്രമം പുണ്യത്തിനും വിരക്തിക്കും പ്രോത്സാഹനം നൽകാനുദ്ദേശിച്ചുള്ളവയായിരുന്നു. പഴയനിയമത്തിലെ സന്യാസികളായ പ്രവാചകന്മാരുടെ പിന്മുറക്കാർ ജനനിബിഡമായ നഗരങ്ങളുപേക്ഷിച്ച്, ജോർദ്ദാന്റെ തീരങ്ങളിൽ കുടിലുകൾ തീർത്ത്, പച്ചിലകളും ധാന്യക്കൂട്ടുകളും മാത്രമുപജീവിച്ച് വസിക്കാനാരംഭിക്കും (2 രാജാ 4,38-39, 6, 1-2). വസതിയിലായിരിക്കുമ്പോൾ സ്വന്തം അറ നിങ്ങൾക്ക് സ്വർഗ്ഗമായിരിക്കട്ടെ. അവിടെ തിരുലിഖിതങ്ങളുടെ ഫലങ്ങൾ നിങ്ങൾ ശേഖരിക്കുവിൻ. അവ നിങ്ങളുടെ ഉറ്റ മിത്രങ്ങളായിരിക്കട്ടെ. അവയുടെ അനുശാസനങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുവിൻ (സങ്കീ 119, 69) Letter to Rusticus 7). #{black->none->b->ഏലിയായും യോഹന്നാനും }# ഏലിയായെപ്പോലെ യോഹന്നാനും തുകൽ കൊണ്ടുള്ള അരപ്പട്ട ധരിച്ചു. ഏലിയാ ഇളക്കമുള്ളവൻ ആയിരുന്നില്ല: മറിച്ച് ഉറപ്പും പൗരുഷവുമുള്ളവനായിരുന്നു (Homily on the Exodus). #{black->none->b->മാമ്മോദീസായ്ക്കു മുന്നോടി }# യോഹന്നാൻ എന്ന വ്യക്തി മിശിഹായുടെ മുന്നോടിയായിരുന്നതു പോലെ അവൻ നൽകിയ സ്‌നാനം മിശിഹാ നൽകുന്ന മാമ്മോദീസായ്ക്കു മുന്നോടിയാണ് (The Dialogue Against the Luciferians). #{black->none->b->ഒട്ടകരോമവും കുഞ്ഞാടിന്റെ പുറങ്കുപ്പായവും }# "അവൻ വളരുകയും ഞാൻ കുറയുകയും വേണം" (യോഹ 3,30) എന്നതിന്റെ അർത്ഥമിതാണ്: സുവിശേഷം പഴയനിയമത്തെക്കാൾ വളരണം. യോഹന്നാനും അവൻവഴി അവൻ പ്രതിനിധാനം ചെയ്‌ത പഴയനിയമവും ഒട്ടകരോമത്തിന്റെ കവചം ധരിച്ചു . "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" (യോഹ 1,29) എന്നും "കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവൻ നയിക്കപ്പെട്ടു"(ഏശ 53, 7) എന്നും ആരെക്കുറിച്ച് പറയപ്പെട്ടിരുന്നുവോ ആ കുഞ്ഞാടിന്റെ മേലങ്കി ധരിക്കാൻ അവന് കഴിയുമായിരുന്നില്ല. പഴയനിയമത്തിൽ ആ കുഞ്ഞാടിന്റെ മേലങ്കി നമുക്കു നൽകപ്പെടുന്നില്ല (Homily 75). #{black->none->b->ജലവും അരൂപിയും }# നിയമവും സുവിശേഷവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന ഒരു താരതമ്യമാണ് ഇവിടെ നൽകപ്പെട്ടിരിക്കുന്നത്. "ഞാൻ നിങ്ങളെ ജലംകൊണ്ട് (അതായത്, നിയമം കൊണ്ട്) സ്‌നാനപ്പെടുത്തി. എന്നാൽ അവൻ നിങ്ങളെ പരിശുദ്ധാരൂപികൊണ്ട് (അതായത്, സുവിശേഷംകൊണ്ട്) സ്‌നാനപ്പെടുത്തും. (മർക്കോ 1,8) (Homily 76). #{black->none->b->മാമ്മോദീസായുടെ പൂർണത }# മിശിഹായുടെ കുരിശിനെയും ഉത്ഥാനത്തെയും അടിസ്ഥാനമാക്കാത്ത ഒരു മാമ്മോദീസായും പൂർണ്ണമല്ല (The Dialogue against the Luciferians|). _______________________________________________________ ➤ #{red->none->b->ക്രിസോസ്‌തോം: }# #{black->none->b->പാപമോചനത്തിനുള്ള ഒരുക്കം }# മിശിഹാ ബലിയർപ്പിക്കപ്പെടുകയോ പരിശുദ്ധാരൂപി ഇറങ്ങിവരുകയോ ചെയ്‌തിട്ടില്ലെന്നിരിക്കേ, ഇപ്പോൾ പ്രഘോഷിക്കപ്പെട്ട ഈ മാമ്മോദീസായുടെ സ്വഭാവമെന്താണ്:? "അനുതാപത്തിന്റെ മാമ്മോദീസാ പ്രഘോഷിച്ചു" എന്നും "പാപമോചനത്തിനുള്ള" എന്നും എഴുതപ്പെട്ടിരിക്കുന്നതിനാൽ ഈ മാമ്മോദീസായുടെ അർത്ഥം ഇപ്രകാരമാണ് : ഇപ്പോൾ അനുതപിക്കുക: അതുവഴി അധികം വൈകാതെ, ഉചിതമായ സമയത്ത് മിശിഹായിലുള്ള വിശ്വാസംവഴി പാപമോചനം പ്രാപിക്കാം. യോഹന്നാൻ നൽകിയ മാമ്മോദീസായ്ക്ക് മിശിഹായിൽ വിശ്വസിക്കുന്നതിനുള്ള ഒരുക്കമെന്ന നിയോഗമാണുള്ളത് (The Gospel of St. Matthew, Homily 10.2 ). #{black->none->b-> തോലുകൊണ്ടുള്ള അരപ്പട്ട }# തോലുകൊണ്ടുള്ള അരപ്പട്ട ഏലിയായും മറ്റനേകം വിശുദ്ധ മനുഷ്യരും അധ്വാനത്തിലായിരുന്നപ്പോഴോ ദീർഘയാത്രയിലോ അധ്വാനം ആവശ്യമായ മറ്റു സന്ദർഭങ്ങളിലോ ആണ് ധരിച്ചത്. ആഭരണങ്ങളുപേക്ഷിച്ച് കഠിനമായ ജീവിതചര്യ പിന്തുടർന്നതുകൊണ്ടുമാകാം അവർ ഇപ്രകാരം തോൽ ധരിച്ചത്. നമുക്കും ധൂർത്തുപേക്ഷിക്കുകയും മിതത്വത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കുകയും മതിപ്പുളവാക്കുന്ന ജീവിതശൈലി സ്വീകരിക്കുകയും ചെയ്യാം. പ്രാർത്ഥനയിൽ നമുക്ക് ആത്മാർത്ഥതയോടെ മുഴുകാം. നമ്മൾ പ്രാർത്ഥിക്കുന്നത് നമുക്ക് ലഭിക്കുന്നില്ലെങ്കിൽ ലഭിക്കുന്നതുവരെ പ്രാർത്ഥനയിൽ നിലനിൽക്കാം. നമ്മൾ പ്രാർത്ഥിക്കുന്നത് നമുക്ക് ലഭിക്കുന്നില്ലെങ്കിൽ ലഭിച്ചതിനെപ്രതി നമുക്ക് കൂടുതലായി പ്രാർത്ഥനയിൽ നിലനിൽക്കാം. നമ്മൾ യാചിക്കുന്നവ നിരസിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല, മറിച്ച്, തന്റെ ജ്ഞാനത്തിൽ അത് വൈകിച്ചുകൊണ്ട്, നമ്മെ പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് (The Gospel of St. Mathew, Homily 10). #{black->none->b-> വെട്ടുക്കിളിയും കാട്ടുതേനും}# യുഗയുഗാന്തരങ്ങളായി മനുഷ്യവംശം വഹിച്ചിരുന്ന ഭാരങ്ങളായ അദ്ധ്വാനം, ശാപവചസ്സുകൾ, വേദന, വിയർപ്പ് എന്നിവ സ്വയം ഏറ്റെടുക്കാൻ വന്നവന്റെ മുന്നോടിയായ യോഹന്നാൻ വരാനിരിക്കുന്ന ദാനങ്ങളുടെ പ്രതീകമെന്ന നിലയിൽ ഇത്തരം യാതനകൾക്കുപരി നിലകൊള്ളേണ്ടിയിരുന്നു. യോഹന്നാൻ നിലം ഉഴുകുകയോ ഉഴവുചാലുകൾ ഇളക്കുകയോ സ്വന്തം വിയർപ്പിന്റെ ഫലമായ അപ്പം ഭക്ഷിക്കുകയോ ചെയ്‌തില്ല. അവന്റെ ഭക്ഷണമേശ അനായാസം ഒരുക്കപ്പെട്ടിരുന്നു. അതിനേക്കാൾ എളുപ്പത്തിൽ ധരിക്കാനുള്ള വസ്ത്രവും അതീവ എളുപ്പത്തിൽ വാസസ്ഥലവും തയ്യാറാക്കാൻ അവനു കഴിഞ്ഞിരുന്നു. മേൽക്കൂരയോ കിടക്കയോ മേശയോ അവന് വേണ്ടിയിരുന്നില്ല. മനുഷ്യശരീരത്തിലായിരുന്നപ്പോഴും മാലാഖമാരുടേതിനു തുല്യമായ ജീവിതം യോഹന്നാൻ നയിച്ചു.. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം സ്വീകരിച്ചതുവഴി നിരവധി കാര്യങ്ങൾ അവൻ നമ്മെ പഠിപ്പിക്കുന്നു. മാനുഷികാവശ്യങ്ങളെക്കുറിച്ച് നമ്മൾ വ്യഗ്രചിത്തരാകേണ്ട. ഈ ഭൂമിയോട് ബന്ധിതരായിത്തീരുകയുമരുത്. (വസ്ത്രങ്ങൾ ആവശ്യമില്ലാതെ) ആദം ജീവിച്ചിരുന്ന ആദിമ പരിശുദ്ധിയിലേക്ക് നമ്മൾ മടങ്ങണം (The gospel of St . Matthew, Homily 10). #{black->none->b-> ചെരുപ്പിന്റെ വാറഴിക്കാൻ അയോഗ്യൻ}# മിശിഹാ താരതമ്യ വിധേയനല്ല: മിശിഹാ നൽകുന്ന സ്നാനത്തിനു ദാസിയും മുന്നോടിയും മാത്രമാണ് താൻ നൽകുന്ന സ്‌നാനമെന്നും അനുതാപത്തിലേക്കു നയിക്കുക എന്നതല്ലാതെ അതിനു മറ്റൊരു ലക്ഷ്യവുമില്ലെന്നും യോഹന്നാൻ വ്യക്തമാക്കുന്നു. താൻ പാപമോചനത്തിന്റെ ജലംകൊണ്ട് സ്‌നാനപ്പെടുത്തുന്നു എന്നത്രെ യോഹന്നാൻ പറഞ്ഞത്. അവർണ്ണനീയ ദാനങ്ങൾകൊണ്ടു നിറഞ്ഞതും മിശിഹാ നൽകുന്നതുമായ സ്നാനത്തിലേക്കാണ് യോഹന്നാൻ വിരൽ ചൂണ്ടിയത്. ഇവൻ ഇപ്രകാരം പറയുന്നതായി നമുക്ക് സങ്കൽപ്പിക്കാം. 'എന്റെ പിന്നാലെ വരുന്നു' എന്നു പറഞ്ഞതുകൊണ്ട് അവനെ നിങ്ങൾ നിസ്സാരമായി ഗണിക്കരുത്. മിശിഹായുടെ ദാനത്തിന്റെ ശക്തി നിങ്ങൾ ഗ്രഹിക്കുമ്പോൾ,' അവന്റെ ചെരിപ്പിന്റെ കെട്ടഴിക്കാൻപോലും ഞാൻ യോഗ്യനല്ല' എന്നു പറഞ്ഞതിൽ അതിശയോക്തി ഒട്ടുമില്ല എന്നു നിങ്ങൾ മനസ്സിലാക്കും. 'അവൻ എന്നെക്കാൾ ശക്തനാണ്' എന്ന് പറഞ്ഞപ്പോൾ താരതമ്യം ചെയ്തതായി നിങ്ങൾ കരുതരുത്. ,മിശിഹായുടെ ഏറ്റവും താഴ്ന്ന ദാസരിലൊരുവനായി ഗണിക്കപ്പെടാനുള്ള യോഗ്യതയോ അവന്റെ ശുശ്രൂഷയിൽ പങ്കാളിയാകാനുള്ള അർഹതയോ എനിക്കില്ല. ഇത്തരത്തിൽ, ഏറ്റവും നിസ്സാരമായ പങ്കിനെ സൂചിപ്പിക്കാൻ 'അവന്റെ ചെരുപ്പ്' എന്നല്ല, 'അവന്റെ ചെരിപ്പിന്റെ കെട്ട് ' എന്ന പ്രയോഗം തന്നെയാണ് യോഹന്നാൻ ഉപയോഗിച്ചത് (ലൂക്കാ 3,16; യോഹ 1,27;3,28-30) (The Gospel of St. Matthew, Homily 11.5). _______________________________________________________ ➤ #{red->none->b-> ബേസിൽ: }# #{black->none->b->മോശയുടെ നിയമത്തിലെ സ്‌നാനവും യോഹന്നാന്റെ സ്‌നാനവും }# മോശവഴി കൈമാറപ്പെട്ട ക്ഷാളനത്തിന് പല പ്രത്യേകതകളുണ്ടായിരുന്നു. അത് പാപങ്ങളെ അവയുടെ ഗൗരവമനുസരിച്ച് തരംതിരിച്ചു; ചിലതെറ്റുകൾക്ക് മോചനം ലഭിച്ചിരുന്നുമില്ല. കൂടാതെ പാപമോചനത്തിന് വിവിധ ബലികൾ അർപ്പിക്കേണ്ടിയിരുന്നു. ശുദ്ധീകരണത്തിന് വ്യക്തമായ അനുഷ്ഠാനവിധികൾ പാലിക്കേണ്ടിയിരുന്നു. അശുദ്ധരും മലീനരും നിശ്ചിതകാലത്തേക്ക് വേർതിരിക്കപ്പെട്ടു കഴിഞ്ഞുപോന്നു. നിശ്ചിത ദിവസങ്ങളും ഋതുക്കളും കഴിഞ്ഞുമാത്രമേ ശുദ്ധീകരണത്തിന്റെ മുദ്രയായ സ്‌നാനം നൽകപ്പെട്ടിരുന്നുള്ളൂ. യോഹന്നാൻ നൽകിയ സ്‌നാനം പലവിധത്തിലും ഇതിനേക്കാൾ ശ്രേഷ്‌ഠമായിരുന്നു. അതിൽ പാപങ്ങളുടെ തരംതിരിവ് ഉണ്ടായിരുന്നില്ല; നിരവധി ബലികൾ ആവശ്യമായിരുന്നില്ല, ശുദ്ധീകരണത്തെ സംബന്ധിച്ച കർശന നിയമങ്ങളോ നിരവധി ദിവസങ്ങളുടെയും ഋതുക്കളുടെയും കാലതാമസമോ അതിലുണ്ടായിരുന്നില്ല. പാപങ്ങൾ ഏറ്റുപറയുന്നവന്, അവ എത്രതന്നെ ഗൗരവങ്ങളായിരുന്നാലും എണ്ണമേറിയവയായിരുന്നാലും ശരി, താമസമെന്യേ മിശിഹായിലേക്കും ദൈവത്തിന്റെ കൃപയിലേക്കും പ്രവേശനം ലഭിച്ചിരുന്നു (Concerning Baptism 31.2). #{black->none->b-> പരിശുദ്ധാരൂപിയാലുള്ള സ്‌നാനം}# മിശിഹാ നൽകുന്ന മാമ്മോദീസാ മനുഷ്യന്റെ ഗ്രഹണശക്തിക്കെല്ലാം അപ്പുറമാണ്. മനുഷ്യൻ അഭിലഷിക്കാവുന്നതിലും വലിയ മഹിമ ഇതിൽ അടങ്ങിയിരിക്കുന്നു. മഹിമയെ അതിശയിക്കുന്ന മഹത്വമുള്ളതാണ് ഈ മാമ്മോദീസാ. സൂര്യൻ മറ്റു നക്ഷത്രങ്ങളെ നിഷ്പ്രഭമാക്കുന്നതുപോലെ മറ്റു സ്‌നാനങ്ങളെ നിഷ്പ്രഭമാക്കുന്ന കൃപയുടെയും ശക്തിയുടെയും പ്രവാഹം ഇതിലുണ്ട്. മിശിഹാ നൽകുന്ന മാമ്മോദീസയുടെ അതുല്യ മേൻമ വ്യക്തമാക്കിക്കൊണ്ട് അനേകം നീതിമാന്മാർ സംസാരിച്ചിട്ടുണ്ട്. എങ്കിലും നമ്മൾ നിശബ്ദത പാലിക്കരുത്. മറിച്ച്, നമ്മുടെ വഴികാട്ടിയായി നമ്മുടെ കർത്താവീശോ മിശിഹായുടെ വചനങ്ങൾ സ്വീകരിച്ചുകൊണ്ട്, കണ്ണാടിയുടെ സഹായത്താലെന്നപോലെ, മുന്നോട്ടുപോകാൻ പരിശ്രമിക്കാം. മാമ്മോദീസായെക്കുറിച്ച് നമുക്ക് ബാലിശമായ സംഭാഷണങ്ങളാണ് വേണ്ടത്; ഈശോമിശിഹായിൽ നല്ല ദൈവം നമുക്ക് നൽകിയിരിക്കുന്ന സ്നേഹത്തിന്റെയും കൃപയുടെയും സമ്പന്നതയെ ഉയർത്തിക്കാട്ടിക്കൊണ്ട് സംസാരിക്കണം. (Concerning Baptism 31.2). _______________________________________________________ ➤ #{red->none->b-> അംബ്രോസ്: }# #{black->none->b->യോഹന്നാൻ നൽകിയ സ്‌നാനവും ക്രിസ്‌തീയ മാമ്മോദീസയും }# അനുതാപം കൂടാതെ കൃപ ലഭിക്കുന്നില്ല. കൃപയില്ലാതെ അനുതാപവും. ആദ്യമേ അനുതാപം കൊണ്ട് പാപത്തെ തള്ളിപ്പറയണം; അപ്പോൾ കൃപ പാപത്തെ തുടച്ചുനീക്കും. അപ്രകാരം പഴയനിയമത്തിന്റെ പ്രതിരൂപമായ യോഹന്നാൻ അനുതാപത്തിന്റെ സ്‌നാനവുമായി വന്നു. മിശിഹാ കൃപയേകാൻ വന്നു (Epistle 84). _______________________________________________________ ➤ #{red->none->b-> ഇരണേവൂസ് : }# #{black->none->b-> വിളിച്ചുപറയുന്നവന്റെ ശബ്‌ദം }# മർക്കോസിന്റെ സുവിശേഷത്തിന്റെ ആരംഭം പ്രവാചകന്മാർക്കുണ്ടായിരുന്ന പ്രതീക്ഷയിലേക്കു വിരൽചൂണ്ടുന്നു. കർത്താവും ദൈവവുമായി തങ്ങൾ ഏറ്റുപറഞ്ഞവനും ഈശോമിശിഹായുടെ പിതാവുമായവൻ വാഗ്‌ദാനം ചെയ്‌തിരുന്നപ്രകാരം മിശിഹായ്ക്കു ,മുമ്പേ തന്റെ ദൂതനെ അയച്ചുവെന്ന് സുവിശേഷാരംഭത്തിൽ നമ്മൾ വായിക്കുന്നു. "ഏലിയായുടെ ശക്തിയിലും അരൂപിയിലും" (ലൂക്കാ 1,17) മരുഭൂമിയിൽ സ്വരമുയർത്തിയവനായ യോഹന്നാനല്ലാതെ മറ്റാരുമല്ല ഈ ദൂതൻ. "കർത്താവിന് വഴിയൊരുക്കുവിൻ, അവന്റെ പാതകൾ നേരെയാക്കുവിൻ" (മർക്കോ 1,13). പ്രവാചകന്മാർ വ്യത്യസ്‌തരായ രണ്ടു ദൈവങ്ങളെയല്ല പ്രഘോഷിച്ചത്. പരസ്‌പര പൂരകമായ സവിശേഷതകളുള്ളതും പല പേരുകളിലൂടെ വെളിപ്പെടുത്തിയവനുമായ ഒരേയൊരു ദൈവത്തെയാണ് (Against Heresies 3.10.5). _______________________________________________________ ➤ #{red->none->b-> ടൂറിനിലെ മാക്‌സിമൂസ്: }# #{black->none->b-> വിളിച്ചുപറയുന്നവന്റെ ശബ്‌ദം }# സ്വരവും വിളിച്ചു പറയലും ഒരുമിച്ചുപോകുന്നു. സ്വരം വിശ്വാസത്തെ പ്രഘോഷിക്കുമ്പോൾ വിളിച്ചുപറയൽ അനുതാപത്തിന് ആഹ്വാനം ചെയ്യുന്നു. സ്വരം സമാശ്വാസം നൽകുന്നു: വിളിച്ചുപറയാൻ ഭയപ്പെടുത്തുന്നു. സ്വരം കരുണയുടെ ഗാനമാലപിക്കുന്നു; വിലാപം വിധിയെ പ്രഖ്യാപനം ചെയ്യുന്നു. (Sermon 6). _______________________________________________________ ➤ #{red->none->b->നസിയാൻസിലെ ഗ്രിഗറി: }# #{black->none->b->വിഭിന്നതരം സ്‌നാനങ്ങൾ }# " വിവിധതരം സ്‌നാനങ്ങൾ ഉണ്ട്. മോശ വെള്ളത്തിലും മേഘത്തിലും കടലിലും ആലങ്കാരികാർത്ഥത്തിൽ സ്‌നാനമേകി . അനുതാപത്തിന്റെ സ്‌നാനമാണ് യോഹന്നാൻ നൽകിയത്. എങ്കിലും "അരൂപിയിലുള്ള സ്‌നാനം" എന്ന് അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല . ഈശോയാകട്ടെ അരൂപിയിൽ സ്‌നാനപ്പെടുത്തുന്നു. ഇതാണ് സ്‌നാനത്തിന്റെ പൂർണ്ണത. രക്തസാക്ഷിത്വംവഴി കൈവരുന്ന സ്‌നാനമാണ് നാലാമത്തേത്. മിശിഹാ മുങ്ങിയ സ്‌നാനം എന്ന പ്രത്യേകത ഇതിനുണ്ട്. ഈ സ്‌നാനം സ്വീകരിച്ചവരിൽ പിന്നീടൊരിക്കലും പാപക്കറ പുരളാത്തതിനാൽ മറ്റു സ്നാനങ്ങളെക്കാൾ ശ്രേഷ്‌ഠമാണ്. അഞ്ചാമതൊരു സ്‌നാനമുണ്ട്. കണ്ണീരിന്റെ മാമ്മോദീസാ. അത് തുലോം ക്ലേശകരമത്രെ. ഈ കണ്ണീരുകൊണ്ടാണ് ദാവീദ് രാത്രിതോറും കരഞ്ഞ് തന്റെ കിടക്ക നനച്ചത് (Oration 39 , On the Holy Lights). _______________________________________________________ ➤ #{red->none->b->അലക്‌സാൻഡ്രിയായിലെ ക്ലെമന്റ്‌: }# #{black->none->b-> മരുഭൂമിയിലെ ആത്മീയ ഭക്ഷണം}# ആഡംബരത്തിന്റെ ഗന്ധം പുരണ്ടവയെന്ന നിലയിൽ ആട്ടിൻപറ്റത്തിന്റെ രോമങ്ങളെ വേണ്ടെന്നുവച്ച് യോഹന്നാൻ ലാളിത്യത്തിന്റെയും മിതത്വത്തിന്റെയും ജീവിതശൈലിക്കു ചേർന്ന ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം തെരഞ്ഞെടുത്തു. അവൻ "വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചു" (മർക്കോ 1,6: മത്താ 3, 4). കർത്താവിന്റെ വിനയത്തിന്റെയും ആത്‌മനിയന്ത്രണത്തിന്റെതുമായ മാർഗത്തിന് ചേർന്നവിധം യോഹന്നാൻ മധുരവും ശുദ്ധവുമായ ഭക്ഷണം ശീലിച്ചു. ചെമന്ന പട്ടുകുപ്പായം ധരിക്കാൻ യോഹന്നാനു കഴിയുമായിരുന്നില്ല. നഗര ജീവിതത്തിന്റെ നാട്യങ്ങളെ നിരസിച്ച് മരുഭൂമിയുടെ പ്രശാന്തതയിൽ നിലനിന്നവനാണദ്ദേഹം. വിലകെട്ടതോ മാന്യമല്ലാത്തതോ ആയ ഒന്നും അദ്ദേഹത്തെ ആകർഷിച്ചില്ല; നിസ്സാര കാര്യങ്ങളോടു അദ്ദേഹം ഒട്ടിപ്പിടിച്ചുമില്ല (Christ the Educator 2.11). _______________________________________________________ ➤ #{red->none->b->ബീഡ്: }# #{black->none->b->ഉന്നതതരമായ പൗരോഹിത്യത്തിന്റെ മുന്നോടി }# സ്വർണ്ണനാരിഴ ചേർത്തു നെയ്തെടുത്ത പ്രധാനപുരോഹിതന്റെ വസ്ത്രത്തെക്കാൾ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രത്തെ യോഹന്നാൻ വിലമതിച്ചു. പരമ്പരയാ അവകാശമായിരുന്ന പ്രധാനപുരോഹിതന്റെ സ്ഥാനവും വസ്ത്രവും വേണ്ടെന്നു വച്ചതുതന്നെ കൂടുതൽ ശ്രേഷ്‌ഠമായ പൗരോഹിത്യത്തിന്റെ മുന്നോടിയാണ് താൻ എന്നു സൂചിപ്പിക്കാനായിരുന്നില്ലേ? (Homilies on the Gospels 2.19). _______________________________________________________ #{red->none->b->സിപ്രിയാൻ: }# #{black->none->b->സ്‌നാനം നല്കിയവനും സ്വീകരിച്ചവനും }# കർത്താവ് തന്റെ ദാസനിൽ നിന്ന് സ്‌നാനം സ്വീകരിച്ചു. പാപമോചനം നൽകാനിരുന്നവനും പരിശുദ്ധനുമായവൻ തന്റെ ശരീരം പുനരുജ്ജീവനത്തിന്റെ ജലത്താൽ കഴുകപ്പെടുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ചില്ല. (The Good of Patience 6). _______________________________________________________ #{black->none->b->എവുസേബിയൂസ് }# സാധാരണ സാമൂഹിക സമ്പർക്കരീതികളിൽനിന്നു വിഭിന്നമായി വിചിത്ര വേഷത്തോടെ യോഹന്നാൻ മരുഭൂമിയിൽനിന്നു കടന്നുവന്നു. അവൻ സാമാന്യജനത്തിന്റെ ഭക്ഷണത്തിൽ പങ്കുചേരുകപോലുമുണ്ടായില്ല. ശൈശവം മുതൽ ഇസ്രായേലിനു മുമ്പിൽ പ്രത്യക്ഷപ്പെടുന്നതുവരെ അവന്റെ വസ്ത്രം ഒട്ടകരോമംകൊണ്ടുള്ളതായിരുന്നു! അവൻ ഭക്ഷിച്ചതാകട്ടെ വെട്ടുക്കിളിയും കാട്ടുതേനും (ലൂക്കാ 1,80; മത്താ 3,4 ). ദിവ്യമായ മുഖഭാവം, ദൈവത്തിന് നാസീർവ്രതം ചെയ്ത ശിരസ്, അങ്ങേയറ്റം അസാധാരണമായ വേഷവിധാനം എന്നിവയോടുകൂടിയ ഒരു മനുഷ്യൻ മരുഭൂമിയുടെ ഏകാന്തതയിൽ നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതു കണ്ടപ്പോൾ ജനം പരിഭ്രമിച്ചതിൽ അതിശയമില്ല. അവരോട് പ്രഘോഷിച്ചതിനുശേഷം ജനത്തോടൊപ്പം തിന്നുകയോ കുടിക്കുകയോ ഇടകലരുകയോ ചെയ്യാതെതന്നെ അവൻ വന്നതുപോലെ മരുഭൂമിയിലേക്ക് തിരികെപ്പോയി. അത്തരമൊരു വ്യക്തി അമാനുഷനാണെന്ന് അവർ കരുതിയതിൽ തെറ്റില്ല. ഭക്ഷണമില്ലാതെ ഒരു മനുഷ്യന് എങ്ങനെ ജീവിക്കാനാവും എന്നവർ ചിന്തിച്ചു. അതിനാൽ പ്രവാചകന്മാർ സൂചിപ്പിച്ച ദൂതനായി, ഒരു ദൈവദൂതനായിത്തന്നെ, അവനെ അവർ പരിഗണിച്ചു (Proof of the Gospel 9.5). (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/Editor'sPick/Editor'sPick-2025-01-25-14:59:53.jpg
Keywords: സഭാപിതാ
Content: 24381
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ കൈക്ക് പരിക്ക്
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്കു വീണു കൈക്കു പരിക്കേറ്റതായി വ ത്തിക്കാൻ അറിയിച്ചു. മാർപാപ്പ താമസിക്കുന്ന സാന്ത മാർത്ത ഗസ്റ്റ് ഹൗസിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. കൈ ഒടിഞ്ഞിട്ടില്ല. എന്നിരുന്നാലും കൈ അനക്കാതിരിക്കാനായി ഒരു മുൻകരുതൽ നടപടിയെന്ന നിലയിൽ ആം സ്ലിംഗ് ഇട്ടിരിക്കുകയാണ്. പരിക്കേറ്റെങ്കിലും മാർപാപ്പ ഇന്നലെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്‌തതായി വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എണ്‍പത്തിയെട്ട് വയസ്സുള്ള മാര്‍പാപ്പയ്ക്കു കഴിഞ്ഞ ഡിസംബറിൽ വീഴ്ചയിൽ നിസാര പരിക്കേറ്റിരുന്നു. കഴിഞ്ഞ ഡിസംബർ 6-ന് രാവിലെയായിരിന്നു അന്ന് പരിക്ക് സംഭവിച്ചത്. തൻ്റെ നൈറ്റ്സ്റ്റാൻഡിൽ താടി തട്ടി, കവിളിൻ്റെ വലതുവശത്താണ് പരിക്ക് സംഭവിച്ചത്. ക്രിസ്തുമസിന് തൊട്ടുമുമ്പ് ജലദോഷത്തെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ ബുദ്ധിമുട്ട് നേരിട്ടിരിന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും ഫ്രാന്‍സിസ് പാപ്പ പൊതുപരിപാടികള്‍ മാറ്റിവെച്ചിരിന്നില്ല. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-17-08:32:38.jpg
Keywords: പാപ്പ
Content: 24382
Category: 1
Sub Category:
Heading: കോംഗോയിൽ സമാധാനത്തിന് വേണ്ടി കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹവും ചേർന്ന് പദ്ധതി
Content: കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, സമീപദേശങ്ങളിലും സമാധാനത്തിനും സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള കരാർ നിർണ്ണയിക്കുന്നതിനുള്ള പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളും തീരുമാനമെടുത്തു. കോംഗോയിലെ ദേശീയ മെത്രാൻ സമിതിയും, ചർച്ച് ഓഫ് ക്രൈസ്റ്റ് പ്രൊട്ടസ്റ്റന്റ് സമൂഹവും ചേർന്നുകൊണ്ട് കോംഗോയിലും, സമീപ പ്രദേശമായ തടാക മേഖലകളിലും സമാധാനം ഉറപ്പുവരുത്തുന്നതിന്, 2025 ജൂബിലി വർഷത്തിലാണ് വിവിധ പദ്ധതികൾ തയ്യാറാക്കുന്നത്. രാഷ്ട്രീയവും സായുധവുമായ സംഘട്ടനങ്ങളും, വിഭജനങ്ങളും സാമൂഹിക - സാമ്പത്തിക ബുദ്ധിമുട്ടുകളും, വിനാശകരമായ ആഘാതങ്ങളും കൊണ്ട് വിഷമതയനുഭവിക്കുന്ന ജനങ്ങളുടെ നേരെ ഇനിയും നിസ്സംഗത പാലിക്കുവാൻ പാടില്ലെന്നു ഇരു സമൂഹങ്ങളും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിർത്തികൾ കടന്നുള്ള നല്ല അയല്‍പക്കത്തിന്റെ സംസ്കാരം പുലർത്തുന്നതിനു പദ്ധതി ലക്ഷ്യമിടുന്നുണ്ട്. അവകാശങ്ങൾ നേടിയെടുക്കാൻ ആയുധങ്ങൾ ഉപയോഗിക്കുന്ന തെറ്റായ കീഴ്‌വഴക്കങ്ങൾ ഉപേക്ഷിക്കുവാൻ ഏവരെയും ക്ഷണിക്കുകയാണെന്ന് ഇരു സമൂഹങ്ങളുടെയും നേതൃത്വം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ആഗോളവൽക്കരണത്തിൻ്റെ വെല്ലുവിളികളെ അഭിമുഖീകരിച്ച് ശക്തവും, സമൃദ്ധവുമായ ഒരു ആഫ്രിക്ക കെട്ടിപ്പടുക്കാനും സാമൂഹിക - ആത്മീയ സംരംഭം ലക്‌ഷ്യംവയ്ക്കുകയാണ്. പദ്ധതിയുടെ സുഗമമമായ നടത്തിപ്പിനു വേണ്ടിയുള്ള കമ്മീഷനുകളെ ജനുവരി അവസാനത്തോടെ നിയമിക്കുമെന്നും ഇരു സഭകളുടെയും പ്രതിനിധികൾ അറിയിച്ചു. 2021ലെ കണക്കനുസരിച്ച്, രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 95% ക്രൈസ്തവരാണ്. തുടര്‍ച്ചയായി രാജ്യത്തു ഉണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങളും വേരൂന്നിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദവും വലിയ രീതിയില്‍ ഇപ്പോള്‍ ആശങ്കയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-18-11:09:10.jpg
Keywords: പ്രൊട്ടസ്റ്റ
Content: 24383
Category: 1
Sub Category:
Heading: വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്
Content: ഗാസ/ ജെറുസലേം: ഇസ്രായേലും ഹമാസും ഉണ്ടാക്കിയ വെടിനിർത്തൽ കരാർ തികച്ചും അത്യാവശ്യമായ കാര്യമായിരിന്നുവെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. കരാറിന് ശേഷം ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയിൽ അടിയന്തിര ശ്രദ്ധ നൽകണമെന്നു അദ്ദേഹം വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. യുദ്ധം തങ്ങളെ ക്ഷീണിപ്പിക്കുകയും എല്ലാവരുടെയും ജീവിതത്തെ മുറിവേൽപ്പിക്കുകയും സാഹചര്യം വളരെ ദുർബലമായി മാറ്റിയിട്ടുണ്ടെങ്കിലും വിശുദ്ധ നാട്ടിലെ പുതിയ സാഹചര്യത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് കർദ്ദിനാൾ പറഞ്ഞു. ഇത് ആദ്യപടി മാത്രമാണ്. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കുന്നത് ഉൾപ്പെടുന്ന സമാധാന പ്രക്രിയ ദൈർഘ്യമേറിയതാണ്. സമാധാനം കൈവരിക്കാൻ കൂടുതൽ സമയമെടുക്കും, കാരണം യുദ്ധത്തിൻ്റെ അവസാനം സംഘർഷത്തിൻ്റെ അവസാനമല്ല. വെടിനിർത്തൽ നിലനിൽക്കുമെന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. മാസങ്ങൾക്ക് മുമ്പ് വെടിനിർത്തൽ നിബന്ധനകളിൽ മുന്നോട്ട് വച്ചിരുന്നുവെങ്കിലും പ്രാവര്‍ത്തികമായില്ല. ഗാസയിലെ ഗുരുതരമായ മാനുഷിക സാഹചര്യം കൈകാര്യം ചെയ്യാൻ തുടങ്ങണം. നിരവധി അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ, മാനുഷിക പ്രശ്നം പരിഹരിക്കാൻ ആരംഭിക്കുന്നതിന് ആവശ്യമായ ഏകോപനം സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് വളരെ സമയമെടുക്കും. ഗാസയിലെ ഹോളി ഫാമിലി ഇടവകയും ഈ ദൗത്യത്തിൽ ഏർപ്പെടുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ സമ്പൂർണ മന്ത്രിസഭാ യോഗം ഇന്ന് പുലര്‍ച്ചെയാണ് അംഗീകരിച്ചത്. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ഇന്ന് പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ്റെ ഓഫിസ് മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്‌ച പ്രാബല്യത്തിൽ വരുമെന്നു നെതന്യാഹുവിൻ്റെ ഓഫിസ് പ്രസ്‌താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-18-11:41:21.jpg
Keywords: വിശുദ്ധ നാട, ഗാസ