Content | വാഷിംഗ്ടൺ ഡി.സി: ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയായ മാര്‍ച്ച് ഫോര്‍ ലൈഫിന് മുന്നോടിയായി വാഷിംഗ്ടൺ ഡിസിയിലെ കത്തോലിക്ക ദേവാലയമായ നാഷണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയില്‍ ജാഗരണ പ്രാര്‍ത്ഥന. മാർച്ച് ഫോർ ലൈഫിന് മുന്നോടിയായുള്ള 2025 ലെ ദേശീയ ജാഗരണ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുവാന്‍ അമേരിക്കന്‍ സഭ ആഹ്വാനം ചെയ്തു. ജനുവരി 23നു വൈകിട്ട് 5 മണിക്ക് ബസിലിക്കയിലെ ഗ്രേറ്റ് അപ്പർ ചർച്ചിൽ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർത്ഥന എന്നിവ നടക്കും.
ജനുവരി 24-ന് രാവിലെ 8ന് രാവിലെ നടക്കുന്ന സമാപന വിശുദ്ധ കുർബാനയോടെ ജാഗരണ പ്രാര്‍ത്ഥന സമാപിക്കും. ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്.
കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്. 2020 ജനുവരി 24-ന്, നടന്ന റാലിയില്‍ അന്നത്തെ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് സംബന്ധിച്ച് പ്രഭാഷണം നടത്തിയിരിന്നു. മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്ത് സംസാരിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്‍റ് എന്ന ഖ്യാതിയോടെയായിരിന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. വീണ്ടും ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുമ്പോള്‍ പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |