Contents
Displaying 23941-23950 of 24944 results.
Content:
24384
Category: 1
Sub Category:
Heading: ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയും എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസും ചേര്‍ന്നുള്ള ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് ആരംഭം. ഇന്ന് ജനുവരി 18നു ആരംഭിച്ച പ്രാര്‍ത്ഥനാവാരം വിശുദ്ധ പൗലോസിന്റെ മാനസാന്തര തിരുനാളായ ജനുവരി 25നു സമാപിക്കും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം, ഇരുപത്തിയാറാം തിരുവചനം, “നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?" എന്നുള്ളതാണ് ഈ വർഷത്തെ പ്രധാനപ്രമേയം. ഇറ്റലിയിലെ ബോസ് ആശ്രമത്തിലെ അന്തേവാസികളും, ആഗോള ക്രൈസ്തവസമൂഹത്തിന്റെ സഭായോഗവും ചേർന്നു ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിലെ പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ക്രിസ്തുവർഷം 325ൽ കോൺസ്റ്റാൻ്റിനോപ്പിളിനടുത്തുള്ള നിഖ്യായിൽ നടന്ന ക്രിസ്ത്യാനികളുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, 2025 ജൂബിലി വര്‍ഷത്തിലെ ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രാർത്ഥനകളും വിചിന്തനങ്ങളും തയാറാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, അറബ് എന്നീ ഭാഷകളില്‍ പ്രാര്‍ത്ഥന പുറത്തിറക്കിയിട്ടുണ്ട്. ആദ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിഎഴുനൂറാമത് വാർഷികം ആഘോഷിക്കുമ്പോൾ, ഇത്തവണത്തെ സഭൈക്യവാരത്തിനു പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് വത്തിക്കാന്‍ നേരത്തെ പ്രസ്താവിച്ചിരിന്നു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച അമേരിക്കൻ എപ്പിസ്ക്കോപ്പൽ സമൂഹാംഗമായിരുന്ന ഫാ. പോൾ വാറ്റ്സൺ 1908-ൽ ആണ് ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചത്. ആദ്യം ഇത് കത്തോലിക്ക സഭയ്ക്കകത്ത് മാത്രം ഒതുങ്ങിയതായിരുന്നെങ്കിലും 1948-ൽ സഭകളുടെ ലോക സമിതി (വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് - World Council of Churches – WCC) സ്ഥാപിതമായതിനു ശേഷം പല ക്രൈസ്തവ സഭകളും ഈ ആചരണത്തിൽ പങ്കുചേരാൻ തുടങ്ങുകയും എക്യുമെനിക്കൽ സ്വഭാവം കൈവരുകയുമായിരിന്നു. അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ്, ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചുകൾ, ഈസ്റ്റേൺ ഓർത്തഡോക്സ് സഭകള്‍, മൊറാവിയൻ ചർച്ച്, ലൂഥറൻ, ആംഗ്ലിക്കൻ, മെനോനൈറ്റ്, മെത്തഡിസ്റ്റ് ചർച്ചുകൾ, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്ത് കൂട്ടായ്മകളും എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തില്‍ പങ്കാളികളാകുന്നുണ്ട്.
Image: /content_image/News/News-2025-01-18-15:38:38.jpg
Keywords: ക്രിസ്തീയ

24385
Category: 1
Sub Category:
Heading: സീറോ മലബാർ സിനഡൽ കമ്മീഷനുകൾ പുനസംഘടിപ്പിച്ചു
Content: കാക്കനാട്: സീറോമലബാർസഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷനും പുനസംഘടിപ്പിച്ചു. സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന മുപ്പത്തിമൂന്നാമത് സിനഡിന്റെ സമ്മേളനത്തിലാണ് പുനസംഘടനകൾ നടന്നത്. യുവജന കമ്മീഷൻ ചെയർമാനായി പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിനെയും കമ്മീഷൻ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിനെയും ഷംഷാബാദ് രൂപതയുടെ സഹായ മെത്രാൻ മാർ തോമസ് പാടിയത്തിനെയും നിയമിച്ചു. യുവജന കമ്മീഷനെ ഇതുവരെ നയിച്ച ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിലും അംഗങ്ങളായ മാർ എഫ്രേം നരിക്കുളവും മാർ ജോസ് പുത്തൻവീട്ടിലും കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനങ്ങൾ. പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്തിനെയും കൺവീനർ മാർ തോമസ് തറയിലിനെയും കമ്മീഷൻ അംഗങ്ങളായ മാർ റമിജിയോസ് ഇഞ്ചനാനിയിലിനെയും മാർ ജോസഫ് പാംപ്ലാനിയെയും പുനർനിയമിക്കുകയും മാർ തോമസ് ചക്യേത്തിന് പിതാവിനു പകരം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനെ കമ്മീഷൻ അംഗമായി നിയമിക്കുകയും ചെയ്തു.
Image: /content_image/News/News-2025-01-18-15:43:58.jpg
Keywords: സിനഡ

24386
Category: 1
Sub Category:
Heading: സഹന തീച്ചൂളയില്‍ പുഞ്ചിരിച്ച് യാത്രയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികള്‍ മുന്നോട്ട്
Content: ബ്യൂണസ് അയേഴ്സ്: ഘോരമായ വേദനയുടെ നടുവില്‍ പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായി ആഗോള ശ്രദ്ധ നേടിയ കര്‍മ്മലീത്ത സന്യാസിനി സിസ്റ്റര്‍ സിസിലിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' സന്യാസിനിയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികളുടെ അടുത്ത ഘട്ടമെന്ന നിലയില്‍ അർജൻ്റീനയിലെ സാന്താ ഫെ ഡി ലാ വെരാ ക്രൂസ് ആർച്ച് ബിഷപ്പ് സെർജിയോ ഫെനോയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ഞായറാഴ്ച തുടക്കമാകും. രാവിലെ 9 മണിക്ക് സെന്‍റ് തെരേസ കോൺവെൻ്റിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും ഉദ്ഘാടന സെഷനിലും പങ്കെടുക്കാൻ വിശ്വാസികളോട് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. 26-ാം വയസില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിസിലിയ ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ചത്. തുടര്‍ന്നു സന്യാസവസ്ത്രം സ്വീകരിച്ചു. കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ സിസ്റ്ററിന്റെ ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിക്കുകയായിരിന്നു. എന്നാല്‍ കാന്‍സറിന് സിസ്റ്ററിന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തെയും പ്രത്യാശയേയും തകര്‍ക്കാന്‍ കഴിഞ്ഞില്ല. രോഗം ഗുരുതരമായി കിടപ്പിലാകുന്നതിനു മുന്‍പുവരെ വയലിനില്‍ പ്രാര്‍ത്ഥനാഗീതങ്ങള്‍ വായിക്കുന്നത് സിസിലിയ മുടക്കിയിരുന്നില്ല. മരണത്തോട് അടുക്കുന്ന ഓരോ വേളയിലും കന്യാസ്ത്രീയുടെ പുഞ്ചിരി അനേകരെ അത്ഭുതപ്പെടുത്തി. മരിച്ച നിമിഷം പുഞ്ചിരി അതിന്റെ നെറുകയില്‍ എത്തിയിരിന്നു. രോഗത്തിന്റെ കഠിന വേദനയിലും മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ വിജയം നല്‍കുന്ന പ്രത്യാശയുടെ സന്തോഷമാണ് കന്യാസ്ത്രീയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നതെന്നാണ് അന്ന്‍ നേരിട്ടു കണ്ട പലരും അഭിപ്രായപ്പെട്ടത്. 2016 ജൂണ്‍ 23 നാണ് സിസ്റ്റര്‍ സിസിലിയ നിത്യതയിലേക്ക് യാത്രയായത്. ആശുപത്രിയില്‍ കാന്‍സറിന്റെ കടുത്ത വേദനകളറിഞ്ഞ് മരണത്തിനു കീഴങ്ങുമ്പോഴും പുഞ്ചിരി പ്രതിഫലിപ്പിച്ച 43 വയസുകാരിയായ സിസ്റ്റര്‍ സിസിലിയയുടെ ചിത്രങ്ങള്‍ അന്നു സോഷ്യല്‍ മീഡിയായില്‍ വലിയ രീതിയില്‍ വൈറലായിരിന്നു. കഴിഞ്ഞ വര്‍ഷംസിസ്റ്റര്‍ സിസിലിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഉത്തരവിൽ സെർജിയോ ഫെനോ ഒപ്പുവച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-18-16:02:37.jpg
Keywords: സന്യാസി

24387
Category: 18
Sub Category:
Heading: സർക്കാരിന്റെ മദ്യനയത്തിലെ മാറ്റം ഗുരുതരമായ വഞ്ചന: കേരള മദ്യവിരുദ്ധ ജനകീയ മുന്നണി
Content: മാവേലിക്കര: സർക്കാരിന്റെ മദ്യനയത്തിലെ മാറ്റം ഗുരുതരമായ വഞ്ചനയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നല്‌കിയ വാഗ്‌ദാനത്തേക്കാൾ മദ്യലോബിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അമിത പ്രാധാന്യം നൽകുക യാണ് ഇടതുപക്ഷ സർക്കാരെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവനും സ്വത്തിനും കാവലാളാകേണ്ട സർക്കാർ വിനാശകരമായ മദ്യനയം മൂലം പൊതു ജനത്തിന്റെ സർവനാശത്തിന് കളമൊരുക്കുകയാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടനപത്രികകളിലൂടെ പൊതു ജനങ്ങൾക്ക് നല്‌കിയ വാഗ്ദാന മാണ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ഒയാസീസ് കമ്പനിക്ക് എഥനോൾ പ്ലാന്റ് സ്ഥാപിക്കാനുള്ള ലൈസൻസ് നല്കാനുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ ബോധപൂർവം ലംഘിച്ചത്. ഇത് അതീവ ഗുരുതരമായ ജനവഞ്ചനയാണ്. ഇരുപത്തിയാറ് വർഷമായി തുടരുന്ന നയത്തിൻ്റെ ഭാഗമായാണ് മദ്യനിർമാണ യൂണിറ്റുകൾക്ക് സംസ്ഥാനത്ത് അനുമതി നൽകാതിരിക്കുന്നത്. തുടർച്ചയായി മദ്യശാലകൾ അനുവദിച്ചുകൊണ്ടിരിക്കുന്ന സർക്കാർ നയവഞ്ചനകളുടെ ഏറ്റവും പുതിയ നടപടിയാണ് കഞ്ചിക്കോട് വിഷയം. മാലിന്യം നിക്ഷേപിക്കുന്നതു മൂലം ഫാക്ടറി പരിസരത്തെ ഉപരിതല ജലവും ഭൂഗർഭ ജലവും മലിനമാകും. അതോടൊപ്പം അന്തരീക്ഷ മലിനീകരണവും ആഹാര പദാർഥ ങ്ങളിലുള്ള വിഷസാന്നിധ്യവും ഗൗരവമായി എടുക്കേണ്ടതുണ്ട്. ഭൂഗർഭ ജലം ഊറ്റിയതിനെത്തുടർന്ന് പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി പൂട്ടിയ സ്ഥലത്തിന് വളരെ അടുത്താണ് സർക്കാർ അനുമതി ലഭിച്ച കഞ്ചിക്കോട്ടെ കമ്പനി. കമ്പനിക്ക് പ്രവർത്തനാനുമതി നൽകിയതിലെ അഴിമതിയുടെ ആഴം അതീവ ഗുരുതരമാണ്. ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ ഇതുപോലുള്ള നടപടികളിലുടെ നാടിനെ സർവനാശത്തിലേക്കാണ് നയിക്കുന്നത്. ഇടതുമുന്നണി അധികാരത്തിൽ വരുന്നതി നുമുമ്പ് കേവലം 29 ബാറുകൾ മാത്രം ഉണ്ടായിരുന്നത് ഇപ്പോൾ ആയിരത്തിലധികമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2025-01-19-07:51:01.jpg
Keywords: മദ്യ

24388
Category: 18
Sub Category:
Heading: കേരള സഭയില്‍ സഭൈക്യ പ്രാർത്ഥനാവാരം ആരംഭിച്ചു
Content: തിരുവനന്തപുരം: കേരള കാത്തലിക് ബിഷപ് കൗൺസിലിന്റെയും കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെയും നേതൃത്വത്തിൽ സഭൈക്യ പ്രാർത്ഥനാവാരം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 5.30ന് തിരുവല്ല കാരയ്ക്കൽ സെൻ്റ ജോർജ് ഓർത്തഡോക് സ് പള്ളിയിൽ നടന്ന സമ്മേളനത്തിൽ ഓർത്തഡോക്‌സ് സഭാ സൂന്നഹദോസ് സെ ക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, ബിഷപ്പ് തോമസ് സാമുവൽ, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, മാർത്തോമാ സഭ സെക്രട്ടറി റവ. എബി ടി. മാമൻ എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഹൗസ്, തിരുവല്ല കിഴക്കൻ മുത്തൂർ സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളി, മുളന്തുരുത്തി ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കാഴിക്കോട് സിഎസ് ഐ കത്തീഡ്രൽ, കടുത്തുരുത്തി സെന്റ് മേരീസ് സീറോ മലബാർ പള്ളി, തൃശൂർ മാർത്തമറിയം വലിയപള്ളി എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. 23ന് കടുത്തുരുത്തി താഴത്തുപള്ളിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. 25ന് പട്ടം സെന്റ് മേരീസ് കാമ്പസിലെ കാതോലിക്കേറ്റ് സെൻ്ററിൽ നടക്കുന്ന സമാപന സമ്മേളനം മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2025-01-19-08:36:58.jpg
Keywords: പ്രാർത്ഥന

24389
Category: 18
Sub Category:
Heading: ഫാ. ബോബൻ കൊല്ലപ്പള്ളിൽ മിഷണറീസ് ഓഫ് കംപാഷൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറല്‍
Content: ഹൈദരാബാദ്: മിഷ്ണറീസ് ഓഫ് കംപാഷൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി ഫാ. ബോബൻ കൊല്ലപ്പള്ളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ജനറൽ അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്. പാലാ കൂടല്ലൂർ സ്വദേശിയായ ഫാ. ബോബൻ 25 വർഷത്തിലധികമായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കേരളം, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ആഫ്രിക്കയിലെ ടാൻസാനിയ, പാപ്പുവാ ന്യൂഗിനി തുടങ്ങിയ സ്ഥലങ്ങളിലെ മിഷൻ പ്രദേശങ്ങളിലും മിഷണറീസ് ഓഫ് കംപാഷൻ സന്യാസ സമൂഹം സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
Image: /content_image/India/India-2025-01-20-11:02:11.jpg
Keywords: മിഷ്ണറീസ്

24390
Category: 18
Sub Category:
Heading: റൂഹാലയ മേജർ സെമിനാരിയെ തിയോളജി ഇൻസ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിച്ചു
Content: ഉജ്ജയിൻ: ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആയി പ്രഖ്യാപിച്ചു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പും വടവാതൂർ പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ ചാൻസല റുമായ മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്. മിഷൻ സെമിനാരിയായ റൂഹാലയക്ക് മിഷൻ തീക്ഷ്‌ണതയിൽ വളർന്നുവരുന്ന വൈദിക വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഉജൈൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, എംഎസ്‌ടി ഡയറക്ടർ ജനറൽ റവ.ഡോ. വിൻസെൻ്റ് കദളിക്കാട്ടിൽപുത്തൻപുര, വടവാതൂർ പിവിപി പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട്, റുഹാലയ മേജർ സെമിനാരി റെക്ടർ റവ.ഡോ. മനോജ് പാറക്കൽ, റുഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഡയറക്ടർ റവ. ഡോ. ജോൺ കുടിയിരുപ്പിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-01-20-11:08:43.jpg
Keywords: സെമിനാ

24391
Category: 1
Sub Category:
Heading: വെടി നിറുത്തൽ ഉടമ്പടി പ്രത്യാശാദായകം: ഗാസ ഇടവക വികാരി ഫാ. റൊമാനെല്ലി
Content: ഗാസ: 15 മാസം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് താത്കാലികമായി വിരാമം കുറിച്ച വെടി നിറുത്തൽ ഉടമ്പടിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഗാസ ഇടവക വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലി. തങ്ങള്‍ പ്രാർത്ഥനയിൽ ശരണംവെച്ചിരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച ഫാ. റൊമാനെല്ലിതങ്ങൾ മൂന്നും നാലും മണിക്കൂറുകൾ ദേവാലയത്തിൽ ചെലവഴിക്കാറുണ്ടെന്നും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെയും മറ്റു സംഘടനകളുടെയും സഹായത്തോടെ കുടുംബങ്ങൾക്കും ആവശ്യത്തിലിരിക്കുന്ന എല്ലാവർക്കും മുന്നോട്ടും സാധ്യമായതൊക്കെ ചെയ്തുകൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. നടപടിയിലൂടെ പുതിയ ജീവിതവും പ്രത്യാശയും പകരുന്നുവെങ്കിലും യുദ്ധാനന്തര കാലഘട്ടം ഭീകരമായിരിക്കുമെന്ന ആശങ്കയും ഫാ. റൊമാനെല്ലി പ്രകടിപ്പിച്ചു. താല്ക്കാലിക വെടിനിറുത്തലുണ്ടാകുമെന്ന വാർത്തയ്ക്കു ശേഷവും ആക്രമണങ്ങളും മരണങ്ങളും ഉണ്ടായതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രതിസന്ധികളുടെ നടുവിലും ദൈവസഹായത്തോടെ ആ പ്രവർത്തനം തങ്ങൾ തുടരുമെന്നും ഫാ. റൊമനേല്ലി പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ചര്‍ച്ചിലേക്ക് അനുദിനം ഫ്രാന്‍സിസ് പാപ്പ വിളിക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഗാസയിലെ സായുധസംഘർഷങ്ങളിൽനിന്ന് രക്ഷപെട്ട് തിരുക്കുടുംബ ദേവാലയത്തിൽ അഭയം തേടിയ ആളുകൾ ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഫാ. റൊമനെല്ലിയും കൂട്ടരും ചേര്‍ത്തുപിടിച്ചത്. ഗാസ പ്രദേശത്തെ നല്ലൊരു ഭാഗം ക്രൈസ്തവരും ഹോളി ഫാമിലി ദേവാലയത്തിലാണ് അഭയം തേടിയിരിക്കുന്നത്. =ആക്രമണങ്ങൾക്ക് മുൻപ് ആയിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്ന പ്രദേശത്ത് നിലവിൽ എഴുനൂറിൽ താഴെ ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായതോടെ ഇന്നലെ മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-20-12:32:09.jpg
Keywords: ഗാസ

24392
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്
Content: വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം സംബന്ധിച്ച് അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനവും ചര്‍ച്ചയാകുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഇവാഞ്ചലിക്കൽ സംഘടനയായ 'ഓപ്പണ്‍ ഡോഴ്സ്', ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട വേൾഡ് വാച്ച് ലിസ്റ്റ് 2025 (WWL) റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ തീവ്രവാദികള്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇതിന് തൊട്ടുപിന്നിലാണ് ഇന്ത്യ. തീവ്ര ഇസ്ലാമിക രാജ്യമായ സൌദി അറേബ്യയാണ് പന്ത്രണ്ടാം സ്ഥാനത്ത്. ഭാരതത്തിന്റെ ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ തോത് നൂറില്‍ 84 എന്ന രീതിയിലാണ് ഓപ്പണ്‍ ഡോഴ്സ് മാര്‍ക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ തോത് 1% ഉയര്‍ന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഹിന്ദു ദേശീയവാദം ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും ഈ ചിന്താഗതി രാജ്യത്തുടനീളം അക്രമാസക്തമായ ആക്രമണങ്ങൾക്കു വഴി തെളിയിച്ചിട്ടുണ്ടെന്നും അധികാര നേതൃനിരയില്‍ ഉള്ളവര്‍ ആകുമ്പോള്‍ ആക്രമണ നിരക്ക് വര്‍ദ്ധിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ദേശീയ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നു. കൂടുതൽ സംസ്ഥാനങ്ങൾ മതപരിവർത്തന വിരുദ്ധ നിയമങ്ങൾക്കു പ്രാധാന്യം നല്‍കിയെന്ന് ഓപ്പണ്‍ ഡോഴ്സ് ചൂണ്ടിക്കാട്ടുന്നു. വിശ്വാസം സാക്ഷ്യപ്പെടുത്തുന്ന ഏതൊരു ക്രിസ്ത്യാനിയെയും കുറ്റാരോപിതരാക്കാനും ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും കഴിയുന്ന അന്തരീക്ഷം വിവിധയിടങ്ങളില്‍ സൃഷ്ടിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശ് നിലവിലുള്ള മതപരിവർത്തന വിരുദ്ധ നിയമം കർശനമാക്കി. ജീവപര്യന്തം തടവ് വരെ ഈ സംസ്ഥാനത്തു ചേര്‍ത്തുവെന്നും 'ഓപ്പണ്‍ ഡോഴ്സ്' പറയുന്നു. അതേസമയം പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ഭാരതത്തിലെ പീഡിത ക്രൈസ്തവര്‍ക്ക് അടിയന്തര സഹായവും, പീഡന അതിജീവന പരിശീലനം, ഉപജീവന-സാമൂഹിക വികസന പദ്ധതികളും ലഭ്യമാക്കുന്നുണ്ടെന്നും ഓപ്പണ്‍ ഡോഴ്സ് വ്യക്തമാക്കി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-20-13:25:45.jpg
Keywords: ഇന്ത്യ, ഹിന്ദുത്വ

24393
Category: 1
Sub Category:
Heading: വിശുദ്ധ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ നടത്താന്‍ ഡൊണാള്‍ഡ് ട്രംപ്; പുറത്ത് അരലക്ഷം ബൈബിള്‍ വിതരണം ചെയ്യും
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ നാല്‍പ്പത്തിയേഴാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, വിശുദ്ധ ബൈബിള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇന്നു ഈസ്‌റ്റേൺ സമയം (ഇടി) ഉച്ചയ്ക്ക് 12നാണ് (ഇന്ത്യൻ സമയം രാത്രി 10.30ന്) സത്യപ്രതിജ്‌ഞ നടക്കുക. വിശുദ്ധ ബൈബിളിൽ തൊട്ടാണു സത്യപ്രതിജ്ഞ നടക്കുക. ഡൊണാള്‍ഡ് ട്രംപ് ലിങ്കൺ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിക്കും. 1861ൽ ഏബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളാണ് ലിങ്കൺ ബൈബിൾ എന്നറിയപ്പെടുന്നത്. ബൈബിളിൽ കൈവച്ച് 35 വാക്കുകളുള്ള സത്യവാചകം ട്രംപ് ചൊല്ലും. ചീഫ് ജസ്‌റ്റിസ് ജോൺ റോബർട്ട്സ് വാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടക്കുന്ന പ്രാർത്ഥനയ്ക്ക് ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. നിയുക്ത വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലുക. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് തന്റെ മുത്തശി സമ്മാനിച്ച ബൈബിളിൽ തൊട്ടാകും സത്യവാചകം ചൊല്ലുക. തുടർന്നാണ് ട്രംപിന്റെ ഊഴം. അതേസമയം ഫ്ലോറിഡ ആസ്ഥാനമായുള്ള ക്രിസ്ത്യൻ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ നിരവധി സന്നദ്ധപ്രവർത്തകർ ഇന്ന് തിങ്കളാഴ്ച നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വേളയിൽ പതിനായിരക്കണക്കിന് ബൈബിൾ വിതരണം ചെയ്യുവാന്‍ ഒരുങ്ങുന്നുണ്ട്. അന്‍പതിലധികം സന്നദ്ധപ്രവർത്തകർ 50,000 ബൈബിൾ കോപ്പികള്‍ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവർക്ക് കൈമാറുമെന്ന് സുവിശേഷക സംഘടനയായ ഫെയ്ത്ത് & ലിബർട്ടി അറിയിച്ചു. സീഡ്‌ലൈൻ ഇൻ്റർനാഷണലിൻ്റെയും ഹോപ്പ് ടു ദ ഹില്ലിൻ്റെയും സഹായത്തോടെയാണ് പദ്ധതി. വിശുദ്ധ യോഹന്നാന്റെ സുവിശേഷവും റോമാക്കാര്‍ക്ക് എഴുതിയ ലേഖനങ്ങളും ഉള്‍പ്പെടെയുള്ള ബൈബിളിന്റെ പുതിയ നിയമ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-20-17:11:17.jpg
Keywords: ട്രംപ, അമേരിക്ക