category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവെടി നിറുത്തൽ ഉടമ്പടി പ്രത്യാശാദായകം: ഗാസ ഇടവക വികാരി ഫാ. റൊമാനെല്ലി
Contentഗാസ: 15 മാസം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് താത്കാലികമായി വിരാമം കുറിച്ച വെടി നിറുത്തൽ ഉടമ്പടിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഗാസ ഇടവക വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലി. തങ്ങള്‍ പ്രാർത്ഥനയിൽ ശരണംവെച്ചിരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച ഫാ. റൊമാനെല്ലിതങ്ങൾ മൂന്നും നാലും മണിക്കൂറുകൾ ദേവാലയത്തിൽ ചെലവഴിക്കാറുണ്ടെന്നും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെയും മറ്റു സംഘടനകളുടെയും സഹായത്തോടെ കുടുംബങ്ങൾക്കും ആവശ്യത്തിലിരിക്കുന്ന എല്ലാവർക്കും മുന്നോട്ടും സാധ്യമായതൊക്കെ ചെയ്തുകൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. നടപടിയിലൂടെ പുതിയ ജീവിതവും പ്രത്യാശയും പകരുന്നുവെങ്കിലും യുദ്ധാനന്തര കാലഘട്ടം ഭീകരമായിരിക്കുമെന്ന ആശങ്കയും ഫാ. റൊമാനെല്ലി പ്രകടിപ്പിച്ചു. താല്ക്കാലിക വെടിനിറുത്തലുണ്ടാകുമെന്ന വാർത്തയ്ക്കു ശേഷവും ആക്രമണങ്ങളും മരണങ്ങളും ഉണ്ടായതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രതിസന്ധികളുടെ നടുവിലും ദൈവസഹായത്തോടെ ആ പ്രവർത്തനം തങ്ങൾ തുടരുമെന്നും ഫാ. റൊമനേല്ലി പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ചര്‍ച്ചിലേക്ക് അനുദിനം ഫ്രാന്‍സിസ് പാപ്പ വിളിക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഗാസയിലെ സായുധസംഘർഷങ്ങളിൽനിന്ന് രക്ഷപെട്ട് തിരുക്കുടുംബ ദേവാലയത്തിൽ അഭയം തേടിയ ആളുകൾ ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഫാ. റൊമനെല്ലിയും കൂട്ടരും ചേര്‍ത്തുപിടിച്ചത്. ഗാസ പ്രദേശത്തെ നല്ലൊരു ഭാഗം ക്രൈസ്തവരും ഹോളി ഫാമിലി ദേവാലയത്തിലാണ് അഭയം തേടിയിരിക്കുന്നത്. =ആക്രമണങ്ങൾക്ക് മുൻപ് ആയിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്ന പ്രദേശത്ത് നിലവിൽ എഴുനൂറിൽ താഴെ ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായതോടെ ഇന്നലെ മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-20 12:30:00
Keywordsഗാസ
Created Date2025-01-20 12:32:09