category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലോസ് ആഞ്ചലസ് തീപിടിത്തം; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മെക്സിക്കന്‍ കത്തോലിക്ക സഭ
Contentലോസ് ആഞ്ചലസ്: കാലിഫോർണിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തം ലോസ് ആഞ്ചലസില്‍ പടരുന്നതിനിടെ ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി മെക്സിക്കോയിലെ കത്തോലിക്ക സഭ. മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് ഇന്നലെ ജനുവരി 10ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ ദുരന്തത്തിൻ്റെ ഇരകളോട് അടുപ്പം പ്രകടിപ്പിച്ചു. തീപിടുത്തങ്ങൾ ബാധിച്ച വീടുകൾ, ഇടവക പള്ളികൾ, സാമൂഹ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നാശത്തിൽ ദുഃഖം പ്രകടിപ്പിച്ചു. 65 കത്തോലിക്കാ സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായതായി ലോസ് ആഞ്ചലസ് അതിരൂപത അറിയിച്ചു. ഈ പരീക്ഷണ നിമിഷങ്ങളിൽ നാശം വിതച്ച എല്ലാ ഇടവക സമൂഹങ്ങളുമായും തങ്ങൾ പ്രാർത്ഥനയിൽ പങ്കുചേരുകയാണെന്നും മനുഷ്യജീവൻ്റെ സംരക്ഷണത്തിന് കർത്താവിന് നന്ദി പറയുന്നുവെന്നും മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസ്താവിച്ചു. എല്ലാ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നു. ദുരന്തബാധിത സമൂഹങ്ങളെ സംരക്ഷിക്കാൻ തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന ധീരരായ അഗ്നിശമന സേനാംഗങ്ങൾക്കും എമർജൻസി ഉദ്യോഗസ്ഥർക്കും വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരുന്നുവെന്നും മെത്രാന്‍ സമിതി അറിയിച്ചു. കാലിഫോർണിയയിൽ ആറിടത്താണ് തീ പടർന്ന് പിടിച്ചത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയിൽ പാലിസാഡസിലുണ്ടായ തീപിടിത്തത്തിൽ 15,000 ഏക്കറോളമാണ് കത്തിനശിച്ചത്. ഇവിടെ ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല. സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിൽ പതിനായിരത്തി അറന്നൂറ് ഏക്കറിലധികം തീ പടർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. 5 പേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. നഷ്ട്‌ടം അമ്പത് ബില്യൺ ഡോളറിലധികമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-11 14:46:00
Keywordsമെക്സിക്കോ
Created Date2025-01-11 14:51:36