category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണം: ബിഷപ്പ് വർഗീസ് ചക്കാലക്കൽ
Contentനെയ്യാറ്റിൻകര: കേരളത്തിലെ ക്രൈസ്‌തവസമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ശിപാർശകൾ സമർപ്പിക്കാൻ സർക്കാർ രൂപീകരിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്ന് കെആർഎൽസിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. പ്രത്യാശയിൽ നിരാശരാകാതിരിക്കുക എന്നതാണു സഭയുടെ നിലപാട്. തെരഞ്ഞെടുപ്പിൽ പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്‌ഠിത സമദൂരം എന്നതാണ് സഭയുടെ സമീപനമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന 44 -ാമത് കെആർഎൽസിസി ജനറൽ അസംബ്ലിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-13 08:12:00
Keywordsചക്കാല
Created Date2025-01-13 08:18:20