category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കർദ്ദിനാളിന്റെ പ്രാര്‍ത്ഥനയോടെ ആരംഭം, ഫാ. ഫ്രാങ്ക് മാന്റെ പ്രാര്‍ത്ഥനയോടെ സമാപനം; ക്രൈസ്തവ വിശ്വാസത്തെ ചേര്‍ത്തുപിടിച്ച് ട്രംപിന്‍റെ സ്ഥാനാരോഹണം
Contentവാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ക്രിസ്തീയ പാരമ്പര്യവും തനിമയും നിലനിര്‍ത്തി ഡൊണാള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണം. കർദ്ദിനാൾ ഡോളന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സത്യാപ്രതിജ്ഞ ചടങ്ങ് ഫാ. ഫ്രാങ്ക് മാന്റെ പ്രാര്‍ത്ഥനയോടെ സമാപിച്ചത്. ഇന്നലെ അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) വാഷിംഗ്ടൺ ഡിസിയിലെ യുഎസ് കാപിറ്റോളിൽ നടന്ന ഹ്രസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ വിവിധ വിദേശരാജ്യത്തലവന്മാർ, അമേരിക്കയുടെ മുൻ പ്രസിഡന്റുമാർ, വ്യവസായ പ്രമുഖർ, ട്രംപ് ഭരണത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള നോമിനികൾ തുടങ്ങിയവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. വൈറ്റ് ഹൗസിനു സമീപം സെൻ്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ വിശുദ്ധ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹില്ലിലെ റോട്ടൻഡ ഹാളിലാണു സത്യപ്രതിജ്ഞാചടങ്ങ് നടന്നത്. നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് അതിശൈത്യത്തെത്തുടർന്ന് പുറത്തേ വേദിയിൽനിന്ന് യുഎസ് പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾ മാറ്റുന്നത്. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടന്ന പ്രാർത്ഥനയ്ക്കു ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകി. ട്രംപിൻ്റെ 2017-ലെ സ്ഥാനാരോഹണ വേളയിൽ പ്രാര്‍ത്ഥന നടത്തിയിട്ടുള്ള വ്യക്തിയാണ് കര്‍ദ്ദിനാള്‍ ഡോളൻ. തന്റെ പ്രാർത്ഥനയിൽ, വരാനിരിക്കുന്ന ഭരണകൂടം ദൈവഹിതത്താൽ നയിക്കപ്പെടാനും പുതിയ പ്രസിഡന്‍റ് ജ്ഞാനം കൊണ്ട് നിറയുന്നതിനും വേണ്ടിയായിരിന്നു പ്രാര്‍ത്ഥന. “ദൈവത്തിൽ നിന്നു വരുന്ന ജ്ഞാനം അവനോടുകൂടെ ഇല്ലെങ്കിൽ, ആദരവ് ഇല്ലാതെ പോകും. സ്വർഗ്ഗത്തിൽ നിന്ന് ജ്ഞാനം നല്‍കണമേയെന്ന പ്രാര്‍ത്ഥന" കര്‍ദ്ദിനാള്‍ ഡോളന്‍ നടത്തി. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് ആദ്യം സത്യവാചകം ചൊല്ലിയത്. തുടർന്ന് ട്രംപ് സത്യവാചകം ചൊല്ലി. ഇരുവരും ബൈബിളിൽ തൊട്ടാണു സത്യവാചകം ചൊല്ലിയത്. ഡൊണാള്‍ഡ് ട്രംപ് ലിങ്കൺ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ചപ്പോള്‍ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് തന്റെ മുത്തശി സമ്മാനിച്ച ബൈബിളിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. നേരത്തെ കര്‍ദ്ദിനാള്‍ ഡോളനെ പിന്തുടർന്ന്, പ്രശസ്ത വചനപ്രഘോഷകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാം തൻ്റെ പ്രാർത്ഥനയില്‍ ഭരണകൂടത്തെ ദൈവകരങ്ങളില്‍ ഭരമേല്‍പ്പിച്ചു. ഞങ്ങളുടെ ദൈവമായ കർത്താവേ, നന്ദി പറയാൻ ഞങ്ങൾ വരുന്നു! പിതാവേ, ട്രംപിൻ്റെ ശത്രുക്കൾ മുകളിലുംപുറത്തുമുണ്ടെന്ന് കരുതിയപ്പോൾ, നീ മാത്രമാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും അവിടുത്തെ ശക്തമായ കൈകൊണ്ട് ശക്തി നൽകി അവനെ ഉയർത്തുകയും ചെയ്തതതെന്ന് ഫ്രാങ്ക്ലിന്‍ ഗ്രഹാം പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു. ന്യൂയോർക്കിലെ ബ്രൂക്ലിൻ രൂപത വൈദികനായ ഫാ. ഫ്രാങ്ക് മാനാണ് സത്യപ്രതിജ്ഞ ചടങ്ങിലെ സമാപന പ്രാര്‍ത്ഥന നടത്തിയത്. തനിക്ക് വ്യക്തിപരമായി പരിചയമുള്ള പുതിയ പ്രസിഡന്‍റിനായി പ്രത്യേകമായി അദ്ദേഹം പ്രാർത്ഥന അർപ്പിക്കുകയായിരിന്നു. "ഞങ്ങളുടെ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും അവരുടെ പുതുതായി നിയുക്തമായ ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോൾ, ശാശ്വതമായ സ്നേഹവും ജ്ഞാനവും അവരെ വലയം ചെയ്യുമെന്നും മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാനുള്ള ചെയ്യാനുള്ള മനസ്സിൻ്റെ വ്യക്തതയും എല്ലാവരെയും സേവിക്കാനുള്ള അനുകമ്പയും അവർക്ക് നൽകണമെന്നും താഴ്മയോടെ അപേക്ഷിക്കുകയാണെന്ന പ്രാര്‍ത്ഥന"യോടെയാണ് സമാപന പ്രാര്‍ത്ഥന അവസാനിപ്പിച്ചത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=BmnHlqIHb-o&t=134s&ab_channel=EWTN
Second Videohttps://www.youtube.com/watch?v=K3wHfjEWLFA&ab_channel=EWTN
facebook_link
News Date2025-01-21 12:05:00
Keywordsട്രംപ
Created Date2025-01-21 12:23:44