Content | ഡമാസ്‌കസ്: ഭരണകൂട മാറ്റത്തിന് ശേഷം പ്രതീക്ഷയും ആശങ്കയും ഒരുപോലെ നേരിടുന്ന സിറിയയിലെ ക്രൈസ്തവര്‍ക്ക് സാന്ത്വനവുമായി മാര്‍പാപ്പയുടെ പ്രതിനിധി. ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരാചരണത്തിനു സമാപനം കുറിച്ചും വിശുദ്ധ പൗലോസിൻ്റെ മാനസാന്തര തിരുനാളിനോടും അനുബന്ധിച്ചാണ് ഡമാസ്‌കസിലെ തബാലെയിലെ സെൻ്റ് പോൾസ് ദേവാലയത്തിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി നേരിട്ടെത്തി ദിവ്യബലിയർപ്പിച്ചത്. മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭയുടെ പാത്രിയാർക്കീസ് യൂസഫ് അബ്സി സന്നിഹിതനായിരുന്നു.
സിറിയയിലേക്കുള്ള അപ്പസ്‌തോലിക് ന്യൂൺഷ്യോ കർദ്ദിനാൾ മരിയോ സെനാരി, ആലപ്പോയിലെ അപ്പസ്തോലിക് വികാരിയും സിറിയയിലെ ലത്തീൻ സഭയുടെ തലവനുമായ ബിഷപ്പ് ഹന്ന ജലൂഫും മറ്റ് ബിഷപ്പുമാരും വൈദികരും വിശ്വാസികളുടെ ഒരു വലിയ സമൂഹവും ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. സിറിയയിലേക്കുള്ള തൻ്റെ ഇപ്പോഴത്തെ സന്ദർശനം സഭാപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്നും പ്രാഥമികമായി അവിടെയുള്ള ക്രൈസ്തവരുടെ അവസ്ഥ വിലയിരുത്താൻ ലക്ഷ്യമിട്ടാണെന്നും കർദ്ദിനാൾ ക്ലോഡിയോ സിഎൻഎയുടെ അറബി ഭാഷാ വാർത്താ പങ്കാളിയായ എസിഐ മെനയോട് പറഞ്ഞു.
ഇവിടുത്തെ സാഹചര്യം നിരീക്ഷിക്കുകയും ആളുകളെ ശ്രദ്ധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആളുകളുടെ കഷ്ടപ്പാടുകൾ പൂർണ്ണമായി മനസ്സിലാക്കാൻ ഒരു ദിവസം മതിയാകില്ല, പക്ഷേ ഡമാസ്‌കസിൽ ജീവിതം സ്പന്ദിക്കുന്നത് ഞാൻ കാണുന്നു. ഇതിന്റെ ഒരു അടയാളം തിരക്കേറിയ മാർക്കറ്റുകളും തിരക്കേറിയ തെരുവുകളുമാണ്. ക്രൈസ്തവ കൂട്ടായ്മകളുമായും വൈദികരുമായി ഇടപഴകുന്നതിൽ തൻ്റെ ശ്രദ്ധ തുടരുന്നതിനാൽ ഈ സന്ദർശന വേളയിൽ സർക്കാർ ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ചയും ആസൂത്രണം ചെയ്തിട്ടില്ല.
പൗരസ്ത്യ സഭകൾക്കുള്ള ഡികാസ്റ്ററിയുടെ പരിധിക്ക് പുറത്താണ് രാഷ്ട്രീയ കാര്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഹയാത്ത് താഹിര്‍ അല്‍-ഷാം വിമത സഖ്യം അധികാരത്തിലേറിയത്. ഗവൺമെന്‍റ് അട്ടിമറിക്കപ്പെട്ടതിന് ശേഷം ഒന്നര മാസം പിന്നിട്ട സാഹചര്യത്തിലും രാജ്യത്തെ ക്രൈസ്തവര്‍ തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള തീവ്രമായ ഭയത്തോടെയാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു.
♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
|