category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മുനമ്പം: ശാശ്വത പരിഹാരം വേണമെന്ന് ഇന്റർ ചർച്ച് കൗൺസിൽ
Contentകൊച്ചി: മുനമ്പത്തെ പ്രശ്‌നങ്ങളെ സാമുദായിക വിഷയത്തിനപ്പുറം ജനങ്ങളുടെ അടിസ്ഥാന നീതിയുടെയും അവകാശങ്ങളുടെയും വിഷയമായിക്കണ്ട് ശാശ്വതമായി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഇന്റർ ചർച്ച് കൗൺസിൽ. വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്കു പ്രവേശിക്കാതിരിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും പാലാരിവട്ടം പിഒസിയിൽ നടന്ന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സർക്കാരുകൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. വന്യമൃഗങ്ങളുടെ വംശവർദ്ധനവ് ശാസ്ത്രീയമായി നിയന്ത്രിക്കണം. യുവജനങ്ങളുടെ ഇടയിൽ വർധിക്കുന്ന അക്രമവാസനയും ആത്മഹത്യാപ്രവണതയും ആശങ്കാജനകമാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വികലമായ കാഴ്‌ചപ്പാട്, കുടുംബബന്ധങ്ങളിലെ ശിഥിലീകരണം, മദ്യത്തിന്റെയും മറ്റു ലഹരികളുടെയും ഉപയോഗം, ചെറിയ പ്രായത്തിലെ അപക്വമായ പ്രണയബന്ധങ്ങൾ, സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന തെ റ്റായ സന്ദേശങ്ങൾ, സ്വഭാവരൂപീകരണത്തിന് ഊന്നൽ നൽകാത്ത വിദ്യാഭ്യാസ സ മ്പ്രദായം മുതലായവയും കാലഘട്ടം നേരിടുന്ന പ്രതിസന്ധികളാണ്. ഇത്തരം പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ സർക്കാരും മതങ്ങളും സഭ, സമുദായ, സാംസ്കാരിക സംഘടനകളും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും ഇന്റർ ചർച്ച് കൗൺസിൽ ആഹ്വാനം ചെയ്തു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. വിവിധ സഭകളിൽ നിന്നായി മെത്രാപ്പോലീത്തമാരായ മാർ ഔഗേൻ കുര്യാക്കോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, യൂഹാനോൻ മോർ പോളി ക്കാർപ്പസ്, ഫാ. സ്റ്റീഫൻ കുളത്തുകരോട്ട്, റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. സൈമൺ ജോസഫ്, ഫാ. തോമസ് ഉറുമ്പിത്തടത്തിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കൗൺസിലിന്റെ അടുത്ത യോഗം 2026 ജനുവരി 13ന് കൊല്ലത്ത് നടക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-29 10:07:00
Keywordsചർച്ച്
Created Date2025-01-29 10:07:54