category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധൻ: മാർ റാഫേൽ തട്ടിൽ
Contentകാക്കനാട്: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ പുരസ്കാരത്തിനു അർഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധനാണെന്നു സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കാർഡിയോ-തൊറാസിക് സർജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമർപ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് ഇന്ത്യ ഗവണ്മെന്റ് ഈ പുരസ്ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചതെന്നു മേജർ ആർച്ചുബിഷപ്പ് തന്റെ അഭിനന്ദനന്ദേശത്തിൽ പറഞ്ഞു. സീറോമലബാർസഭയുടെ അഭിമാനവും തികഞ്ഞ കത്തോലിക്കാ വിശ്വാസിയുമായ ഡോ. പെരിയപ്പുറം എറണാകുളം-അങ്കമാലി അതിരൂപതയുടെ കൊച്ചിയിലുള്ള ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോ-തൊറാസിക് സർജറി വിഭാഗം മേധാവിയാണ്. കാർഡിയാക് സർജനും മെഡിക്കൽ ഗ്രന്ഥകാരനുമായ അദ്ദേഹം കേരളത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെന്ന അംഗീകാരവും നേടിയിട്ടുണ്ട്. സാമ്പത്തതീക ബുദ്ധിമുട്ടുനേരിടുന്ന ഹൃദ്രോഗികൾക്ക് ഹൃദയശസ്ത്രക്രിയകൾക്കായി സഹായം നല്കുന്ന 'ഹാർട്ട് കെയർ ഫൗണ്ടേഷന്റെ' ചെയർമാൻ കൂടിയാണദ്ദേഹം. 2011-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്കി ആദരിച്ചു. കേരളത്തിൽ 'ബീറ്റിംഗ് ഹാർട്ട് ബൈപാസ്' പ്രോഗ്രാമും 'ആർട്ടീരിയൽ ബൈപാസ്' പദ്ധതിയും സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. ജോസ് പെരിയപ്പുറത്തിന്റെ മികവിനു ലഭിച്ച അംഗീകാരമാണ് പത്മഭൂഷൺ പുരസ്കാരം. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിനും സേവനങ്ങൾക്കും കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നതായും സീറോമലബാർസഭയുടെ മുഴുവൻ ആശംസകളും നേരുന്നതായും മാർ റാഫേൽ തട്ടിൽ പിതാവ് അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-29 10:13:00
Keywordsതട്ടിൽ
Created Date2025-01-29 10:14:00