Contents

Displaying 24001-24010 of 24944 results.
Content: 24444
Category: 1
Sub Category:
Heading: അര്‍ദ്ധരാത്രി മിണ്ടാമഠത്തിലെ കന്യാസ്ത്രീകളെ പുറത്താക്കി; നിക്കരാഗ്വേയിലെ ഏകാധിപത്യ നടപടി തുടര്‍ക്കഥ
Content: മനാഗ്വേ: മിണ്ടാമഠത്തിലെ കന്യാസ്ത്രീകളെ പുറത്താക്കിക്കൊണ്ട് നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ ക്രൂരത. ഓർഡർ ഓഫ് സെൻ്റ് ക്ലെയറിലെ സന്യാസിനികളാണ് ഭരണകൂട ഏകാധിപത്യത്തിന് ഏറ്റവും ഒടുവിലായി ഇരയായിരിക്കുന്നത്. ഭരണകൂട ഭീഷണിയുള്ള ഉത്തരവിനെ തുടര്‍ന്നു രാജ്യ തലസ്ഥാനമായ മനാഗ്വേയിലെയും ചൈനാൻഡേഗയിലെയും തങ്ങളുടെ ആശ്രമങ്ങൾ ഉപേക്ഷിക്കാൻ മിണ്ടാമഠത്തിലെ മുപ്പതോളം കന്യാസ്ത്രീകള്‍ നിര്‍ബന്ധിതരായെന്ന് 'മൊസൈക്കോ സിഎസ്ഐ' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 28-ന് രാത്രിയായിരിന്നു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവും നടപടിയും. മധ്യ അമേരിക്കൻ രാജ്യത്ത് കത്തോലിക്കാ സഭയ്‌ക്കെതിരെ സ്വേച്ഛാധിപത്യം നടത്തിയ ആയിരത്തോളം ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയ "നിക്കരാഗ്വേ: എ പെർസിക്യുറ്റഡ് ചർച്ച്" എന്ന റിപ്പോർട്ടിൻ്റെ രചയിതാവും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന സംഭവത്തെ “ഭീകരതയുടെ രാത്രി” എന്ന് വിശേഷിപ്പിച്ചു. രാത്രി തന്നെ സന്യാസിനികളോട് മഠം ഉപേക്ഷിച്ച് പോകണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടതായി മാര്‍ത്ത പറയുന്നു. ഇവരെ ഏതാനും സാധനങ്ങള്‍ എടുക്കാന്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂവെന്നും കന്യാസ്ത്രീകളിൽ ഭൂരിഭാഗവും നിക്കരാഗ്വേൻ സ്വദേശികളാണെന്നും അവർ എവിടെയാണെന്ന് അജ്ഞാതമാണെന്നും മാർത്ത പട്രീഷ്യ 'എക്സി'ല്‍ കുറിച്ചു.

NOCHE DE TERROR PARA RELIGIOSAS:
Dictadura sandinista notifica a las religiosas Clarisas que deben de abandonar sus propiedades. Solamente dejaron que sacaran pocas pertenencias, lo que le alcanzaba apenas en sus manos.
La mayoría de las religiosas son nicaraguenses. Se desconoce… pic.twitter.com/WHyZZYMClX
— Martha Patricia M (@mpatricia_m) January 29, 2025

2004 ഫെബ്രുവരിയിലെ ദേശീയ അസംബ്ലിയില്‍ സന്യാസ സമൂഹത്തിന് നിയമപരമായ പദവി അനുവദിച്ചിരിന്നു. എന്നാൽ 2023 മെയ് 19-ന് അത് ഏകപക്ഷീയമായി റദ്ദാക്കപ്പെടുകയായിരിന്നു. നിയമപരമായ പദവി റദ്ദാക്കിയത് സ്വേച്ഛാധിപത്യ ഭരണകൂടമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജനുവരി 28-ന്, തന്നെ അധികാരികള്‍ രാജ്യത്തു നിന്നു അകാരണമായി നാടുകടത്തിയ ബിഷപ്പ് റൊളാൻഡോ അൽവാരെസിൻ്റെ മെത്രാന്‍ വസതിയിലെ സാധനങ്ങള്‍ കണ്ടുക്കെട്ടിയിരിന്നു. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതിന് പിന്നാലേ സഭയെ തുടര്‍ച്ചയായി സര്‍ക്കാര്‍ വേട്ടയാടി വരികയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-30-15:15:35.jpg
Keywords: നിക്കരാഗ്വേ
Content: 24445
Category: 1
Sub Category:
Heading: സഭ ദരിദ്രർക്കും ദുർബലർക്കും പ്രതീക്ഷയുടെ ഇടമാകണം: ഭാരതത്തിലെ മെത്രാന്മാരോട് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവർക്കും ദുർബലരായ ജനവിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നല്‍കാന്‍ ഭാരതത്തിലെ മെത്രാന്മാരോട് ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്ത്യയിലെ ലത്തീൻ മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിലേക്കു അയച്ച സന്ദേശത്തിലാണ് ദരിദ്രർക്ക് കൂടുതൽ സമീപസ്ഥമായ ഒരു സഭയായി മാറാൻ സഭാനേതൃത്വത്തോട് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ലത്തീൻ മെത്രാന്മാരുടെ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) പ്ലീനറി അസംബ്ലി ഒഡീഷയിലാണ് നടക്കുന്നത്. സിനഡൽ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാനും ദരിദ്രർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനും പാപ്പ ആവശ്യപ്പെട്ടു. ഇന്ത്യയിലെ 132 ലത്തീൻ രൂപതകളിൽ സേവനമനുഷ്ഠിക്കുന്ന 209 മെത്രാന്മാരാണ് മുപ്പത്തിയാറാമത് പ്ലീനറി അസംബ്ലിയിൽ സംബന്ധിക്കുന്നത്. സിനഡിൽ നടന്ന പഠനങ്ങളുടെ ഭാഗമായി ഉരുതിരിയുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങളിൽ ഇന്ത്യൻ മെത്രാൻ സമിതിക്ക് പാപ്പ തന്റെ പിന്തുണയും പ്രാർത്ഥനകളും വാഗ്ദാനം ചെയ്തു. രാജ്യത്തിന് മുഴുവൻ പ്രത്യാശയുടെ അടയാളമായി തുടരാൻ ഇന്ത്യയിലെ സഭയ്ക്ക് സാധിക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു. മെച്ചപ്പെട്ട ഒരു ഭാവി ഏവർക്കും ഉറപ്പാക്കാനായി, പാവപ്പെട്ടവർക്കും ദുർബലർക്കുമായി തങ്ങളുടെ വാതിലുകൾ തുറന്നിടാൻ സഭയ്ക്ക് കഴിയട്ടെയെന്നും പാപ്പ ആശംസിച്ചു. ഇന്ത്യയിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച് ബിഷപ്പ് ലെയൊപോൾഡോ ജിറെല്ലിയുടെ സാന്നിധ്യത്തിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച ലത്തീൻ മെത്രാൻസമിതി പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ, രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് നേരെ ഉയർന്നുവരുന്ന വെല്ലുവിളികളും, ഇന്ത്യയിലെ മതസ്വാതന്ത്ര്യവും സംബന്ധിച്ച് സംസാരിച്ചു. മതപരിവർത്തന നിരോധന നിയമം, ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലെ വര്‍ദ്ധനവും മെത്രാൻ സമിതി അദ്ധ്യക്ഷൻ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്‌ച ആരംഭിച്ച പ്ലീനറി സമ്മേളനം, ഫെബ്രുവരി നാല് ചൊവ്വാഴ്‌ചയാണ് അവസാനിക്കുക. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-30-16:55:34.jpg
Keywords: ലാറ്റിൻ, ലത്തീന്‍
Content: 24446
Category: 1
Sub Category:
Heading: സ്പെയിനില്‍ ചരിത്ര പ്രസിദ്ധമായ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം
Content: മാഡ്രിഡ്: സ്പെയിനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം. ജനുവരി 25ന് രാത്രി, ജെറസിലെ സാൻ മിഗുവേൽ പള്ളിയുടെ പ്രവേശന കവാടങ്ങളിലൊന്നിന് തീയിടാനുള്ള ശ്രമമാണ് പ്രദേശവാസികളുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ജനുവരി 26ന് പുലർച്ചെ, ദേവാലയത്തിന്റെ മറ്റൊരു വാതിലിലും തീപിടുത്തമുണ്ടായി. ഇത്തവണ അഗ്നിശമന സേനയുടെ ഇടപെടലിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സംഭവങ്ങളും പോലീസ് ഇപ്പോൾ അന്വേഷിക്കുകയാണ്. ദേവാലയം രണ്ടാമത് തീയിടാനുള്ള ശ്രമത്തിനു മുന്നോടിയായി തീ പടരുന്നത് സുഗമമാക്കുന്നതിന് വാതിലിൻ്റെ വിള്ളലുകളിൽ പേപ്പർ നിറച്ചിരുന്നുവെന്നും ഇത് പള്ളിക്കകത്ത് വലിയ പുക ഉയരാൻ കാരണമായെന്നും ഒ.ഐ.ഡി.എ.സി വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങളുടെ പെട്ടെന്നുള്ള ഇടപെടല്‍ ഫലം കാണുകയായിരിന്നു. പ്രാദേശിക മേയറായ മരിയ ജോസ് ഗാർസിയ-പെലെയോ അക്രമ സംഭവത്തെ അപലപിച്ചു. അത് മനഃപൂർവം ഉണ്ടാക്കിയ അക്രമ സംഭവമാണെന്നും തീപിടുത്തം ഉണ്ടായത് വളരെ നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ആറ് നൂറ്റാണ്ട് പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പൈതൃക നിര്‍മ്മിതികളില്‍ ഉള്‍പ്പെടുന്ന ദേവാലയമാണ് ജെറസിലെ സാൻ മിഗുവേൽ ദേവാലയം. അതേസമയം സമീപ വര്‍ഷങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ആക്രമണം വന്‍തോതില്‍ വര്‍ദ്ധിച്ച് വരികയാണ്. ഒ.ഐ.ഡി.എ.സി യൂറോപ്പ് 2024 റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 35 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയതായാണ് കണക്ക്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-30-19:34:45.jpg
Keywords: അക്രമ, യൂറോ
Content: 24447
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളര്‍ഷിപ്പ് 50% വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ
Content: തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പകുതിയാക്കി വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി പ്ലാനുകൾ 50 ശതമാനം വെട്ടിച്ചുരുക്കാനുള്ള നിർദേശത്തിൻ്റെ ഭാഗമായാണ് ന്യൂനപക്ഷ സ്കോളർഷിപ്പും പകുതിയാക്കിയത്. സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പൊതുഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുറത്തിറക്കി. പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേ ഴ്സസ്മെന്റ്, വിദേശത്തു പഠിക്കാനുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ് എന്നിവയടക്കം വെട്ടിക്കുറച്ചവയിൽ ഉൾപ്പെടുന്നു. സ്കോളർഷിപ്പ് തുക 50 ശതമാനം വെട്ടിക്കുറച്ചതോടെ ക്രിസ്‌ത്യൻ, മുസ്‌ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സ‌ി തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്കോളർഷിപ്പിന് അർഹരായ പകുതിയോളം വിദ്യാർഥികളുടെ സഹായമാണ് നിലയ്ക്കുന്നത്. ഐഐടി, ഐഐഎം സിഎ- ഐസിഡബ്ല്യുഎ, യുജിസി, സിഎസ്ആർ, നെറ്റ് കോച്ചിംഗ്, ഐടിസി ഫീസ് റീ ഇമ്പേഴ്‌സ്മെൻ്റ്, മദർ തെരേസ, എപിജെ അബ്ദുൾ കലാം എന്നീ ഒമ്പത് സ്കോളർഷിപ്പുകളുടെ തുകകളാണ് പകുതിയാക്കി ചുരുക്കിയത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‍ അനാവശ്യമായി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിക്കുമ്പോഴാണ് സ്കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കുന്നത്.
Image: /content_image/India/India-2025-01-31-10:44:44.jpg
Keywords: സ്കോള
Content: 24448
Category: 18
Sub Category:
Heading: ജോബ് പോർട്ടലുമായി കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ലോകത്തെങ്ങുമുള്ള തൊഴിലവസരങ്ങൾ അറിയിക്കാൻ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി തുടങ്ങിയ ജോബ് പോർട്ടലിന്റെ ( {{ https://ccglobalcareers.com/ -> https://ccglobalcareers.com/ }} ) പ്രഖ്യാപനവും ലോഗോ പ്രകാശനവും പിഒസിയിൽ നടന്നു. പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീ റോമലബാർ സഭാ അല്‌മായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ലോഗോ കൈമാറി. പോർട്ടലിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറി യിച്ചു. മേയ് ഒന്നിന് പൂർണസജ്ജമാകും. മികച്ച സാങ്കേതിക, പ്രഫഷണൽ സംവിധാനങ്ങളാടെ ക്രമീകരിക്കുന്ന ജോബ് പോർട്ടലിലൂടെ രാജ്യത്തിനകത്തും വിദേശത്തുമുള്ള സർക്കാർ, പ്രൈവറ്റ്, കോർപറേറ്റ് തൊഴിലവസരങ്ങൾ യുവജനങ്ങളിലേക്കെത്തിക്കുകയാണു ലക്ഷ്യം. വിവിധ ജോലി കൾക്കുള്ള തയാറെടുപ്പിൽ സഹായിക്കുന്ന പരിശീലനങ്ങളും കൺസൾട്ടൻസി സം വിധാനങ്ങളും പോർട്ടലിൽ ഉണ്ടാകും. ഗൈഡൽ ഗ്ലോബൽസിൻ്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന പദ്ധതിക്ക് ഡോ. ജോസുകുട്ടി ഒഴുകയിൽ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ജോമോൻ വെള്ളാപ്പള്ളി, സച്ചിൻ ജോസ് വെട്ടിയാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകും. ചടങ്ങിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, അഡ്വ. ബിജു പറയന്നിലം, പ്രഫ. കെ.എം. ഫ്രാൻസിസ്, ടോണി പുഞ്ചക്കുന്നേൽ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-01-31-10:50:46.jpg
Keywords: കോൺഗ്ര
Content: 24449
Category: 1
Sub Category:
Heading: അൽബേനിയൻ ഓർത്തഡോക്സ് സഭാധ്യക്ഷന്റെ വിയോഗത്തില്‍ അനുശോചനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി/ ടിരാന: അൽബേനിയയിലെ ഓർത്തഡോക്സ് സഭയെ നയിച്ചിരുന്ന ആർച്ച് ബിഷപ്പ് അനസ്താതിയോസിന്റെ വിയോഗത്തില്‍ അനുശോചനവുമായി ഫ്രാൻസിസ് പാപ്പ. അൽബേനിയയിലെ ഓർത്തഡോക്സ് സഭാസിനഡിനും, സഭാംഗങ്ങൾക്കും, അൽബേനിയയിലെ ഓർത്തഡോക്സ് സഭയുടെ ഉത്തരവാദിത്വമുള്ള കോർസ മെത്രാപ്പോലീത്തയ്ക്കും അയച്ച സന്ദേശത്തില്‍ ആർച്ച് ബിഷപ്പിന്റെ കഷ്ടപ്പാടുകൾക്ക് കാരുണ്യവാനായ ദൈവം പ്രതിഫലമേകട്ടെയെന്ന് പാപ്പ കുറിച്ചു. ഇറ്റലിക്ക് പുറത്തേക്കുള്ള തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ ആർച്ച് ബിഷപ്പ് അനസ്താതിയോസിനെ കണ്ടുമുട്ടിയതും, തുടർന്നുള്ള സൗഹാര്‍ദ്ദപരമായ ബന്ധവും പാപ്പ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. തന്റെ ജീവിതകാലം മുഴുവൻ, സുവിശേഷത്തിന് പൂർണ്ണമായി നയിച്ച അദ്ദേഹം ഗ്രീസ്, ആഫ്രിക്ക, അൽബേനിയ, തുടങ്ങി വിവിധ സാംസ്‌കാരിക, പ്രാദേശിക ഇടങ്ങളിൽ കർത്താവിനെ ശുശ്രൂഷിക്കുകയും പ്രഘോഷിക്കുകയും ചെയ്തുവെന്ന് പാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു. "എല്ലാപ്രകാരത്തിലും കുറേപ്പേരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി" എന്ന് പറയാൻ തക്കവിധം അദ്ദേഹം വിശുദ്ധ പൗലോസിന്റെ ജീവിതം അനുകരിച്ചുവെന്ന് പാപ്പ അനുസ്മരിച്ചു. 1991-ൽ കമ്യൂണിസ്റ് ഭരണത്തിൽനിന്ന് സ്വതന്ത്രമായ അൽബേനിയൻ ഓർത്തഡോക്സ് സഭയെ നയിച്ചത് ആര്‍ച്ച് ബിഷപ്പ് അനസ്താതിയോസായിരിന്നു. അൽബേനിയയിലെ ഓർത്തഡോക്സ് സഭാധ്യക്ഷനായും തിരാന, ഡ്യൂറസ്, മുഴുവൻ അൽബേനിയ എന്നിവയുടെ ആർച്ച്ബിഷപ്പുമായി അദ്ദേഹം സേവനം ചെയ്തു. കഴിഞ്ഞ ആഴ്ച ഏഥന്‍സില്‍വെച്ചായിരിന്നു അന്ത്യം. അൽബേനിയയിലെ ടിറാനയിലുള്ള ക്രിസ്തുവിൻ്റെ പുനരുത്ഥാന കത്തീഡ്രലില്‍ ഇന്നലെ വ്യാഴാഴ്ച നടന്ന മൃതസംസ്കാര ശുശ്രൂഷയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 2023 ലെ സെൻസസ് അനുസരിച്ച്, അൽബേനിയയിലെ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ രാജ്യത്തെ ആകെ ജനസംഖ്യയുടെ 7% ആണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-31-11:23:50.jpg
Keywords: ഓര്‍ത്തഡോ
Content: 24450
Category: 1
Sub Category:
Heading: പാവങ്ങളെ സഹായിക്കണം, രോഗികളെ ലൂര്‍ദ്ദിലേക്ക് എത്തിക്കണം; മെഴുകുതിരി കച്ചവടവുമായി സ്പാനിഷ് യുവാവ്
Content: മാഡ്രിഡ്: സ്‌പെയിനിലെ മാഡ്രിഡിന്റെ ഹൃദയഭാഗത്ത്, മെഴുകുതിരി കച്ചവടം നടത്തുന്ന യുവാവിന്റെ വിശ്വാസ തീക്ഷ്ണത ചര്‍ച്ചയാകുന്നു. പാവപ്പെട്ട രോഗികളെ ലൂര്‍ദ്ദിലെ മരിയന്‍ സന്നിധിയില്‍ എത്തിക്കുവാനും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും തനി സാധാരണക്കാരനായ ബോർജ പെരെസ് ഡി ബ്രേ എന്ന യുവാവ് തുടങ്ങിയ കച്ചവടമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ ഒരു ലക്ഷ്യവുമായി വിവിധ തരത്തില്‍ പല ഷേപ്പുകളിലായി നിര്‍മ്മിക്കുന്ന മെഴുകുതിരിയ്ക്കു ആവശ്യക്കാര്‍ നിരവധി പേരുണ്ടെന്നതും ശ്രദ്ധേയമാണ്. ലൂർദില്‍ നടത്തിയ സന്ദര്‍ശന അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. മെഴുകുതിരി കച്ചവടത്തോടൊപ്പം സംഭാവനകളും ഇദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഏറ്റവും പിന്നാക്കം നിൽക്കുന്ന രോഗികളുടെ വളര്‍ച്ചയ്ക്കും സഹായത്തിനുമായാണ് അദ്ദേഹം നിലക്കൊള്ളുന്നത്. 2019-ല്‍ ലൂർദ് ഹോസ്പിറ്റാലിറ്റിയില്‍ നടത്തിയ സന്ദര്‍ശനം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരിന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2023-ൽ നടന്ന മെഴുകുതിരി പ്രദിക്ഷണം തന്നെ പുതിയ തീരുമാനത്തിലേക്ക് നയിക്കുകയായിരിന്നുവെന്ന് എൽ റൊസാരിയോ ഡി ലാസ് 11 പിഎം എന്ന യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോ സാക്ഷ്യത്തില്‍ ബോർജ പറയുന്നു. പ്രദിക്ഷണത്തില്‍ ഓരോ ആശുപത്രി ജീവനക്കാരനും രോഗിയായ ഒരാളെ മെഴുകുതിരിയുമായി അനുഗമിക്കണമായിരിന്നു. ആ വ്യക്തിയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കണം. ഇതായിരിന്നു ഉത്തരവാദിത്വം. ഈ സമയങ്ങളില്‍, ക്രിസ്തുവിൻ്റെ പ്രകാശത്തിൻ്റെ ശക്തി താന്‍ മനസിലാക്കിയെന്ന് അദ്ദേഹം പറയുന്നു. ലൂർദിലെ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വ്യക്തിഗത സഹായം സ്വീകരിക്കുന്ന ലാഭേച്ഛയില്ലാത്ത കത്തോലിക്കാ മെഴുകുതിരി ഓർഗനൈസേഷന്‍ എന്ന പേരില്‍ 'ഡിക്രക്സ്' അദ്ദേഹം സ്ഥാപിച്ചു. സംഭാവനകൾക്ക് പുറമേ അതിന്റെ എല്ലാ ലാഭവും വിശ്വാസികള്‍ക്കായി, രോഗികള്‍ക്കായി നീക്കിവെയ്ക്കുക എന്ന ഒറ്റ ഒരു ലക്ഷ്യമേ ഉണ്ടായിരിന്നുള്ളൂ. ലാറ്റിൻ ഭാഷയിൽ "കുരിശ്" എന്ന് അർത്ഥമാക്കുന്ന 'ഡിക്രക്സ്', മെഴുകുതിരിയുമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഓരോ വ്യക്തിക്കും ഒരു കുരിശുണ്ട്, അതിനായി അവർ പ്രാർത്ഥന മെഴുകുതിരിയിലൂടെ പ്രാർത്ഥിക്കുകയാണെന്നും ബോർജ കൂട്ടിച്ചേര്‍ത്തു. 2024 മാർച്ചിൽ, മാസങ്ങളുടെ തയ്യാറെടുപ്പുകൾക്ക് ശേഷം, ഈ പ്രോജക്റ്റ് ഔദ്യോഗികമായി ആരംഭിച്ചുവെന്നും അനേകര്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 2025 ഓഗസ്റ്റിൽ, ഡൗൺ സിൻഡ്രോം, അന്ധത എന്നിവയുള്ള കുട്ടികളെ പിന്തുണയ്‌ക്കാൻ ബോർജ പദ്ധതിയിടുന്നുണ്ട്. എണ്‍പതോളം കുട്ടികളെ ആദ്യഘട്ടത്തില്‍ ചേര്‍ത്തുപിടിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പാവപ്പെട്ട രോഗികളെ കൂട്ടിയുള്ള ലൂര്‍ദ് തീര്‍ത്ഥാടനവും ഉടനെ ആരംഭിക്കുമെന്നും ബോർജ പറയുന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-31-14:45:55.jpg
Keywords: സാക്ഷ്യ, കച്ചവ
Content: 24451
Category: 1
Sub Category:
Heading: സഹോദര വൈദികനെ കഴുത്തറുത്ത് കൊന്ന പ്രതിയുടെ അമ്മയെ ചേര്‍ത്തുപിടിച്ച സഹോദരിയുടെ ക്രിസ്തു സാക്ഷ്യം
Content: പാരീസ്: ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ യുവാക്കളാല്‍ പൈശാചികമായി കൊലചെയ്യപ്പെട്ട ഫാ. ജാക്വസ് ഹാമലിന്റെ മരണത്തിന് ഒരു പതിറ്റാണ്ടോളമാകുമ്പോള്‍ ക്രിസ്തീയ ക്ഷമയുടെ മഹത്തായ സാക്ഷ്യവുമായി സഹോദരി. തന്റെ സഹോദരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത കൊന്ന പ്രതിയുടെ അമ്മയെ ചേര്‍ത്തുപിടിച്ച സഹോദരിയായ റോസ്ലിൻ ഹാമലിന്റെ ക്ഷമിക്കുന്ന ക്രിസ്തു സാക്ഷ്യം ഏറെ ചര്‍ച്ചയാകുകയാണ്. 2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി അടുത്തിടെ റോമില്‍ നടന്ന പരിപാടിയിലാണ് അധികമാരും അറിയാത്ത ആ സംഭവം റോസ്ലിൻ വെളിപ്പെടുത്തിയത്. എല്ലായിടത്തും തകർന്നുകൊണ്ടിരിക്കുന്ന ഒരു ലോകത്ത്, അനേകർ തങ്ങളുടെ സൗകര്യാർത്ഥം തിന്മയ്ക്ക് കീഴടങ്ങുമ്പോൾ, നന്മയ്ക്കും സ്നേഹത്തിനും സാക്ഷ്യം വഹിക്കുന്ന വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇപ്പോഴുമുണ്ടെന്ന് റോമിലെ സെൻ്റ് ലൂയിസ് പള്ളിയിൽ നല്‍കിയ സന്ദേശത്തില്‍ റോസ്ലിൻ പറഞ്ഞു. കൊലപാതകത്തിന് ആറ് വർഷം മുമ്പ് തന്നെ തന്റെ സഹോദരൻ മുസ്ലീം സമുദായവുമായി മതാന്തര സംവാദം നടത്താൻ തുടങ്ങിയിരുന്നു. നാമെല്ലാവരും മനുഷ്യരാണ്, നമ്മളെല്ലാം സഹോദരന്മാരാണ്, ഒരേ പിതാവിന്റെ മക്കളാണ്. തന്റെ സഹോദരൻ്റെ ജീവിതം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ അവസാനം വരെ സമർപ്പിച്ച ജീവിതത്തിൻ്റെ ഓർമ്മയാണെന്ന് അവര്‍ അനുസ്മരിച്ചു. സഹോദരന്റെ മരണത്തിന് ഏതാനും ആഴ്ചകൾക്കുശേഷം, കഠിനമായ വേദനയെത്തുടർന്ന് റോസ്ലിനു ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നു. ഇതിനിടെ തന്റെ സഹോദരനെ കൊലപ്പെടുത്തിയ പത്തൊന്‍പതു വയസ്സുള്ള ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭവിയായ അഡെൽ കെർമിച്ചെയുടെ അമ്മയെ കണ്ടെത്താൻ അവൾ ആഗ്രഹിച്ചു. അവർ ആദ്യം ഫോണിൽ സംസാരിച്ചു, പിന്നീടാണ് ആ കൂടിക്കാഴ്ച നടന്നത്. റൂവനിലെ ആർച്ച് ബിഷപ്പ് ഡൊമിനിക് ലെബ്രൂണും റോസ്ലിന്റെ ഒപ്പമുണ്ടായിരിന്നു. ഫാ. ഹാമലിൻ്റെ സഹോദരിയെ കണ്ടപ്പോൾ പ്രതിയുടെ അമ്മയായ എന്‍ കെർമിച്ചെ നിറകണ്ണുകളോടെ പറഞ്ഞ ആദ്യത്തെ വാക്ക് "എന്നോട് ക്ഷമിക്കൂ" എന്നായിരിന്നു. "ഞാൻ മാപ്പ് സ്വീകരിക്കാനില്ല വന്നത്, മറിച്ച് നമ്മുടെ വേദനകൾ ഒരുമിച്ച് കൈകാര്യം ചെയ്യാനാണ്" എന്ന മറുപടിയോടെ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞുവെന്ന് റോസ്ലിൻ പറയുന്നു. കെർമിച്ചെയുമായി ഞാൻ പങ്കിടുന്ന ഈ ബന്ധം ഇന്ന് വളരെ ശക്തമാണ്. ഞങ്ങൾ പരസ്പരം പിന്തുണയ്ക്കാൻ ശ്രമിക്കുന്നു, കാരണം ഞങ്ങൾ രണ്ടുപേരും തീവ്രവാദത്തിൻ്റെ ഇരകളാണ്. ഇത് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. സമാധാനത്തിനായി പ്രവർത്തിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ടെന്നും റോസ്ലിൻ പറയുന്നു. 2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ അഡെൽ കെർമിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ 85 വയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ 'അല്ലാഹു അക്ബര്‍' വിളിയോടെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരിന്നു. അതേ സമയം ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് നാമകരണ നടപടികളുമായി മുന്നോട്ട് പോകുവാന്‍ ഫ്രാന്‍സിസ് പാപ്പ നേരത്തെ തന്നെ അനുവാദം നല്‍കിയിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-31-16:12:46.jpg
Keywords: ഹാമ
Content: 24452
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ - ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന
Content: കൊച്ചി: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക വെട്ടിച്ചുരുക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി കെ‌സി‌ബി‌സി വിദ്യാഭ്യാസ - ജാഗ്രത കമ്മീഷന്‍. പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് 15000 രൂപ വീതം നൽകുന്ന മദർ തെരേസ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയ തുക അമ്പത് ശതമാനമായി കേരള സർക്കാർ വെട്ടിക്കുറച്ചിരിക്കുകയാണ്. അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന സഹായമായി ലഭിക്കേണ്ട ഏഴുകോടിയോളം രൂപയാണ് നഷ്ടമാകുന്നതെന്നും കെസിബിസി വിദ്യാഭ്യാസ - ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതിനകം അപേക്ഷ അംഗീകരിക്കപ്പെട്ടിരിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നിഷേധിക്കപ്പെടാനും ഈ അപ്രതീക്ഷിത തീരുമാനം വഴിയൊരുക്കും. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ ശുപാർശകൾ പ്രകാരം കൂടുതൽ പഠന സഹായങ്ങൾ ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് അനുവദിക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന കാലത്തുതന്നെ ക്രൈസ്തവ വിഭാഗങ്ങൾക്കുകൂടി അവകാശപ്പെട്ട ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി തുക ഗണ്യമായി വെട്ടിക്കുറച്ച സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. സാമുദായിക പിന്നാക്കാവസ്ഥ നേരിടുന്നവരും പഠനത്തിൽ മുന്നിട്ടു നിൽക്കുന്നവരുമായ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് സഹായകരമായ പ്രസ്തുത സ്‌കോളർഷിപ്പുകൾ തടസ്സങ്ങൾ കൂടാതെ ലഭ്യമാക്കാൻ സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ കെസിബിസി വിദ്യാഭ്യാസ, ജാഗ്രത കമ്മീഷനുകൾ ആവശ്യപ്പെടുകയാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി, ഫാ. ആന്റണി വക്കോ അറയ്ക്കലും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സി‌എം‌ഐയും പ്രസ്താവിച്ചു.
Image: /content_image/India/India-2025-01-31-20:20:39.jpg
Keywords: ന്യൂന
Content: 24453
Category: 18
Sub Category:
Heading: ക്രൈസ്തവരോടുള്ള അനീതി അവസാനിപ്പിക്കണം: സീറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ
Content: കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്കായി ബജറ്റിൽ നീക്കിവച്ച തുക വലിയതോതിൽ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് സീറോമലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ ന്യൂനപക്ഷവിഭാഗങ്ങൾക്ക് സ്കോളർഷിപ്പുകളിൽ അർഹമായ പ്രാതിനിധ്യം അനീതിപരമായ 80 :20 അനുപാതത്തിലൂടെ ദീർഘനാളത്തേക്ക് നിഷേധിക്കപ്പെ ട്ടിരുന്നു. കോടതി ഇടപെടലിലൂടെ ഈ അനീതി ഒഴിവാക്കിയശേഷം അർഹമായ പ്രാ തിനിധ്യം ലഭിച്ചിട്ട് മൂന്നു വർഷം മാത്രമേ ആയിട്ടുള്ളു. ഈ സാഹചര്യം നിലനിൽക്കുമ്പോൾ ഈ വർഷം സ്‌കോളർഷിപ്പിനു വകയിരുത്തിയ തുകയിൽ വലിയതോതിൽ വെട്ടിക്കുറവ് വരുത്തിയത് സംശയകരമാണ്. ഈ വർഷത്തെ വിവിധ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചശേഷമാണു വൻതോതിൽ തുക വെട്ടിക്കുറച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും സ്കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കുന്ന ഈ നടപടി ന്യൂനപക്ഷ വിദ്യാർത്ഥികളോടുള്ള അനീതിയായി കണക്കാക്കേണ്ടിവരും. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ തുടർനടപടികൾ സ്വീകരിക്കുന്നതിനോ ന്യൂനപക്ഷ ക്ഷേമവകുപ്പ് തയാറായിട്ടില്ല. നിലവിലുള്ള ‌സ്കോളർഷിപ്പുകൾ അപ്രസക്തമാക്കുന്ന രീതിയിലേക്ക് ന്യൂനപക്ഷക്ഷേമവകുപ്പ് തീരുമാനങ്ങളെടുക്കുന്നു. ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ ഫണ്ടുകൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിച്ച് ഇടക്കാല ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കണമെന്നും പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-02-01-10:21:37.jpg
Keywords: സ്കോള