Content | മനാഗ്വേ: മിണ്ടാമഠത്തിലെ കന്യാസ്ത്രീകളെ പുറത്താക്കിക്കൊണ്ട് നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ ക്രൂരത. ഓർഡർ ഓഫ് സെൻ്റ് ക്ലെയറിലെ സന്യാസിനികളാണ് ഭരണകൂട ഏകാധിപത്യത്തിന് ഏറ്റവും ഒടുവിലായി ഇരയായിരിക്കുന്നത്. ഭരണകൂട ഭീഷണിയുള്ള ഉത്തരവിനെ തുടര്‍ന്നു രാജ്യ തലസ്ഥാനമായ മനാഗ്വേയിലെയും ചൈനാൻഡേഗയിലെയും തങ്ങളുടെ ആശ്രമങ്ങൾ ഉപേക്ഷിക്കാൻ മിണ്ടാമഠത്തിലെ മുപ്പതോളം കന്യാസ്ത്രീകള്‍ നിര്‍ബന്ധിതരായെന്ന് 'മൊസൈക്കോ സിഎസ്ഐ' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 28-ന് രാത്രിയായിരിന്നു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവും നടപടിയും.
മധ്യ അമേരിക്കൻ രാജ്യത്ത് കത്തോലിക്കാ സഭയ്‌ക്കെതിരെ സ്വേച്ഛാധിപത്യം നടത്തിയ ആയിരത്തോളം ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയ "നിക്കരാഗ്വേ: എ പെർസിക്യുറ്റഡ് ചർച്ച്" എന്ന റിപ്പോർട്ടിൻ്റെ രചയിതാവും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന സംഭവത്തെ “ഭീകരതയുടെ രാത്രി” എന്ന് വിശേഷിപ്പിച്ചു. രാത്രി തന്നെ സന്യാസിനികളോട് മഠം ഉപേക്ഷിച്ച് പോകണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടതായി മാര്‍ത്ത പറയുന്നു. ഇവരെ ഏതാനും സാധനങ്ങള്‍ എടുക്കാന്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂവെന്നും കന്യാസ്ത്രീകളിൽ ഭൂരിഭാഗവും നിക്കരാഗ്വേൻ സ്വദേശികളാണെന്നും അവർ എവിടെയാണെന്ന് അജ്ഞാതമാണെന്നും മാർത്ത പട്രീഷ്യ 'എക്സി'ല്‍ കുറിച്ചു.

NOCHE DE TERROR PARA RELIGIOSAS:
Dictadura sandinista notifica a las religiosas Clarisas que deben de abandonar sus propiedades. Solamente dejaron que sacaran pocas pertenencias, lo que le alcanzaba apenas en sus manos.
La mayoría de las religiosas son nicaraguenses. Se desconoce… pic.twitter.com/WHyZZYMClX
— Martha Patricia M (@mpatricia_m) January 29, 2025

2004 ഫെബ്രുവരിയിലെ ദേശീയ അസംബ്ലിയില്‍ സന്യാസ സമൂഹത്തിന് നിയമപരമായ പദവി അനുവദിച്ചിരിന്നു. എന്നാൽ 2023 മെയ് 19-ന് അത് ഏകപക്ഷീയമായി റദ്ദാക്കപ്പെടുകയായിരിന്നു. നിയമപരമായ പദവി റദ്ദാക്കിയത് സ്വേച്ഛാധിപത്യ ഭരണകൂടമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജനുവരി 28-ന്, തന്നെ അധികാരികള്‍ രാജ്യത്തു നിന്നു അകാരണമായി നാടുകടത്തിയ ബിഷപ്പ് റൊളാൻഡോ അൽവാരെസിൻ്റെ മെത്രാന്‍ വസതിയിലെ സാധനങ്ങള്‍ കണ്ടുക്കെട്ടിയിരിന്നു. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതിന് പിന്നാലേ സഭയെ തുടര്‍ച്ചയായി സര്‍ക്കാര്‍ വേട്ടയാടി വരികയാണ്.
♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script