category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോബ് പോർട്ടലുമായി കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: ലോകത്തെങ്ങുമുള്ള തൊഴിലവസരങ്ങൾ അറിയിക്കാൻ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി തുടങ്ങിയ ജോബ് പോർട്ടലിന്റെ ( {{ https://ccglobalcareers.com/ -> https://ccglobalcareers.com/ }} ) പ്രഖ്യാപനവും ലോഗോ പ്രകാശനവും പിഒസിയിൽ നടന്നു. പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീ റോമലബാർ സഭാ അല്‌മായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ലോഗോ കൈമാറി. പോർട്ടലിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറി യിച്ചു. മേയ് ഒന്നിന് പൂർണസജ്ജമാകും. മികച്ച സാങ്കേതിക, പ്രഫഷണൽ സംവിധാനങ്ങളാടെ ക്രമീകരിക്കുന്ന ജോബ് പോർട്ടലിലൂടെ രാജ്യത്തിനകത്തും വിദേശത്തുമുള്ള സർക്കാർ, പ്രൈവറ്റ്, കോർപറേറ്റ് തൊഴിലവസരങ്ങൾ യുവജനങ്ങളിലേക്കെത്തിക്കുകയാണു ലക്ഷ്യം. വിവിധ ജോലി കൾക്കുള്ള തയാറെടുപ്പിൽ സഹായിക്കുന്ന പരിശീലനങ്ങളും കൺസൾട്ടൻസി സം വിധാനങ്ങളും പോർട്ടലിൽ ഉണ്ടാകും. ഗൈഡൽ ഗ്ലോബൽസിൻ്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന പദ്ധതിക്ക് ഡോ. ജോസുകുട്ടി ഒഴുകയിൽ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ജോമോൻ വെള്ളാപ്പള്ളി, സച്ചിൻ ജോസ് വെട്ടിയാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകും. ചടങ്ങിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, അഡ്വ. ബിജു പറയന്നിലം, പ്രഫ. കെ.എം. ഫ്രാൻസിസ്, ടോണി പുഞ്ചക്കുന്നേൽ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-31 10:50:00
Keywordsകോൺഗ്ര
Created Date2025-01-31 10:50:46