Contents

Displaying 24041-24050 of 24944 results.
Content: 24484
Category: 18
Sub Category:
Heading: ഉദ്യോഗസ്ഥരുടെ ശമ്പളം വർദ്ധിപ്പിക്കാൻ കർഷകന്റെ ഭൂനികുതി ഉയർത്തുന്ന സർക്കാർ നിലപാട് പ്രതിഷേധാര്‍ഹം: മാർ ജോസഫ് പാംപ്ലാനി
Content: ചെമ്പേരി: ഉദ്യോഗസ്ഥരുടെ ശമ്പളനിരക്ക് വർദ്ധിപ്പിക്കാൻ കർഷകൻ്റെ ഭൂനികുതി ഉ യർത്തുന്ന സർക്കാർ നിലപാട് ചോര നീരാക്കി പാടത്തും പറമ്പിലും പണിയെടുത്ത് അന്നം വിളമ്പുന്ന കർഷകർക്ക് വിരുദ്ധമാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത നേതൃസമ്മേളനവും ഗ്ലോബൽ ഭാരവാഹി കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂനികുതി വർധിപ്പിച്ച് സർക്കാരും, വന്യമൃഗങ്ങളുമായി വനംവകുപ്പും കർഷകരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ചെറിയ പ്രതിസന്ധികൾ സഭ നേരിടുന്നുണ്ടെന്നു വച്ച് ഈ അവസരം മുതലെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയെല്ലാം സഭയെ അങ്ങ് നശിപ്പിച്ചുകളയാമെന്ന് കരുതിയാൽ അത് അനുവദിച്ചുതരില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. സമുദായത്തിൻറെ ആവശ്യങ്ങൾ നിരാകരിക്കുന്നവരെ സഭയും സമൂഹവും നിരാകരിക്കുമെന്നും കത്തോലിക്കാ സമുദായത്തെ പിന്തുണയ്ക്കുന്നവരെ പിന്തുണയ്ക്കുമെന്നും ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു. അതിരൂപത പ്രസി ഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2025-02-09-08:05:16.jpg
Keywords: പാംപ്ലാ
Content: 24485
Category: 18
Sub Category:
Heading: 130-ാമത് മാരാമൺ കൺവെൻഷൻ ഇന്നു മുതൽ 16 വരെ
Content: മാരാമൺ: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി വിശേഷിപ്പിക്കപ്പെടുന്ന മാരാമൺ കൺവെൻഷൻ ഇന്നു മുതൽ 16 വരെ നടക്കും. 130-ാമത് കൺവെൻഷനുവേണ്ടി പമ്പാനദിയുടെ തീരത്തെ മാരാമൺ മണൽപ്പുറത്ത് വിശാലമായ പന്തൽ തയാറായി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡൻ്റ് ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. അഖില ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പിള്ള നാളത്തെ യോഗത്തിൽ പ്രസംഗിക്കും. മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡൻ്റ് റവ. ഡോ. വിക്ടർ അലോയോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ന്യൂഡൽഹി) എന്നിവരാണ് ഈ വർഷത്തെ മുഖ്യ പ്രാസംഗികർ. നാളെ മുതൽ എല്ലാദിവസവും രാവിലെ 9.30നും വൈകുന്നേരം ആറിനും പൊതു യോഗങ്ങൾ കൺവൻഷൻ പന്തലിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പ്രത്യേക യോഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/India/India-2025-02-09-08:09:57.jpg
Keywords: കൺവെ
Content: 24486
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതല്‍ അഖണ്ഡ ബൈബിൾ പാരായണം
Content: ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് നോമ്പിനോടനുബന്ധിച്ച് ഇന്ന് ഫെബ്രുവരി ഒൻപതാം തീയതി രാത്രി ഒൻപത് മണി മുതൽ ഫെബ്രുവരി പതിമൂന്നാം തീയതി എട്ട് മണി വരെ അഖണ്ഡ ബൈബിൾ പാരായണം നടത്തുന്നു. രൂപതയുടെ പന്ത്രണ്ട് റീജിയനുകളിൽ നിന്നുമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ സൂം പ്ലാറ്റ്‌ഫോമിൽ കൂടി ഈ അഖണ്ഡ വിശുദ്ധ ഗ്രന്ഥ പാരായണത്തിൽ പങ്ക് ചേരും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടന, സമാപന കർമ്മങ്ങൾ നിർവഹിക്കുമെന്ന് വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ ഡയറക്ടർ, റവ. സി. ഡോ. ജീൻ മാത്യു എസ് എച്ച്, പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ സെക്രട്ടറി അൽഫോൻസ കുര്യൻ എന്നിവർ അറിയിച്ചു.
Image: /content_image/Events/Events-2025-02-09-08:13:21.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 24487
Category: 1
Sub Category:
Heading: തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം നടത്തിയ അസീറിയൻ ക്രൈസ്തവ വംശഹത്യയുടെ ചരിത്രം | ലേഖനപരമ്പര 15
Content: അസീറിയൻ വംശഹത്യ എന്നറിയപ്പെടുന്നത് 1914 മുതൽ 1925 വരെ തുർക്കിയിലെ മുസ്ലീം ഭരണകൂടം അസീറിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ സംഭവമാണ്. പക്ഷേ, അതിനുമുമ്പും പല ഘട്ടങ്ങളിൽ അസീറിയൻ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ തുർക്കി ശ്രമിച്ചിട്ടുണ്ട്. 1843-ൽ തുർക്കിയിലുള്ള ഹക്കാരി (Hakkari) എന്ന സ്ഥലത്തുവച്ച് ഓട്ടോമൻ തുർക്കികളുടെ പിന്തുണയോടെ കുർദുകൾ, അസീറിയൻ ക്രിസ്‌ത്യാനികളെ കൊന്നൊടുക്കിയതാണ് ഇതിൽ ആദ്യത്തേത്. ബെദർഖാൻ ബെഗ് ആയിരുന്നു കുർദ്ദുകളുടെ നായകൻ. ഏകദേശം പതിനായിരം ക്രൈസ്തവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി, ഗ്രാമങ്ങൾ ചുട്ടെരിച്ചു. ആയിരക്കണക്കിനു വർഷങ്ങളായി അസീറിയക്കാർ ജീവിച്ചിരുന്നിടത്തുനിന്ന് അവർ വേട്ടയാടപ്പെട്ടു; കൊല്ലപ്പെട്ടു. അസീറിയക്കാർ പോരാടാൻ ശ്രമിച്ചെങ്കിലും ആയുധബലത്തിലും സംഖ്യാബലത്തിലും അവർ പരാജയപ്പെട്ടു. ഈ വംശഹത്യയെക്കുറിച്ച് ഒരു അമേരിക്കൻ മിഷനറി എഴുതുന്നത് ഇങ്ങനെയാണ്: "വാളുകൊണ്ടും അഗ്നികൊണ്ടും അവർ അസീറിയക്കാരെ കൊന്നൊടുക്കി. പ്രായമുള്ളവരെന്നോ ചെറുപ്പക്കാരെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള യാതൊരു വേർതിരിവും അവർ കാണിച്ചില്ല. എതിർത്തുനിന്നവരെ കൊന്നൊടുക്കി. അവിടുത്തെ മഹത്തായ ദൈവാലയങ്ങളും വിശുദ്ധ സ്ഥലങ്ങളും നശിപ്പിച്ചു. പാത്രിയാർക്കീസിൻ്റെ ലൈബ്രറി അഗ്നിക്കി രയാക്കി. ചരിത്രപ്രാധാന്യമുള്ള കയ്യെഴുത്തുപ്രതികൾ കത്തിച്ചു. ഈ വംശഹത്യയ്ക്കു സാക്ഷ്യം വഹിച്ച ചിലർ നല്കുന്ന വിവരണങ്ങൾ ഭീകരമാണ്: “അസീറിയൻ കുട്ടികളെ മുകളിലേക്ക് എറിഞ്ഞ്, താഴേയ്ക്കുവരുമ്പോൾ തോക്കിന്റെ ബയണറ്റിൽ കോർത്തു. ജീവനോടെതന്നെ നിരവധി പേരെ തീയിലെറിഞ്ഞു. അടിമത്വത്തിലേക്ക് നടത്തിക്കൊണ്ടുപോയ ചില സ്ത്രീകൾ തങ്ങളുടെ കുട്ടികളെ മുതുകിൽ ചേർത്ത് കെട്ടിവച്ചിട്ട് ആഴമേറിയ നദിയിലേക്ക് ചാടി മരിച്ചു; കുഞ്ഞുങ്ങളെങ്കിലും ക്രൂരമായ ലൈംഗിക പീഡനത്തിനും അടിമത്വത്തിനും ഇരയാകാതിരിക്കാനായിരുന്നു ഇത്. അന്നത്തെ അസീറിയൻ പാത്രിയാർക്കീസിൻ്റെ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നിർദാക്ഷിണ്യം കൊന്നു തള്ളി. “പാത്രിയാർക്കീസിൻ്റെ അമ്മയെ വധിച്ചത് അതിനിഷ്ഠൂരമായിട്ടായിരുന്നു. 87 വയസ്സായിരുന്നു ആ വൃദ്ധയ്ക്ക്. അവരെ ദുരുപയോഗിച്ചശേഷം വധിച്ചു. ആ ശരീരം നാലു കഷണങ്ങളായി മുറിച്ചു. എന്നിട്ട് ഒരു ചങ്ങാടത്തിൽ വച്ച് സാബ് നദിയിലൂടെ ഒഴുക്കി. "നിൻ്റെ മകനും നിൻ്റെ വിധിതന്നെ ഉണ്ടാകും" എന്ന കുറിപ്പും അതിനോടൊപ്പം വച്ചിരുന്നു." ഈ വംശഹത്യയെ അതിജീവിച്ചവരുടെ ജീവിതം അതീവ ദുരിതത്തിലായിരുന്നു. വളരെ ദൂരദേശങ്ങളിലേക്ക് കാൽനടയായി അവരെ കൊണ്ടുപോയി. യാത്രയ്ക്കിടയിൽ ചമ്മട്ടിയടിയും മറ്റു ക്രൂരമായ മർദ്ദനങ്ങളും അവർക്കു നേരിടേണ്ടിവന്നു. ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പേ അനവധി അസീറിയക്കാർ മരിച്ചുവീണു. #{blue->none->b->ഭീകര അസീറിയൻ വംശഹത്യ ‍}# 1914 മുതൽ 1925 വരെ നീണ്ടുനിന്നതാണ് ഏറ്റവും വലിയ അസീറിയൻ വംശഹത്യ. അതിൻ്റെ മൂർദ്ധന്യാവസ്ഥ 1915-നും 1918-നും ഇടയിലായിരുന്നു. രണ്ടുലക്ഷത്തി അമ്പതിനായിരത്തിലധികം അസീറിയൻ ക്രിസ്ത്യാനികളാണ് ഈ കാലഘട്ടത്തിൽ കൊല്ലപ്പെട്ടത്. അസീറിയൻ ക്രിസ്ത്യാനികളെ കൂട്ടക്കൊലയ്ക്കും ക്രൂര പീഡനങ്ങൾക്കും നിർബന്ധിത പലായനത്തിനും അന്യായമായ പിടിച്ചുവയ്ക്കലിനും സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനും ഇരയാക്കി. പതിനായിരക്കണക്കിനു സ്ത്രീകളെ മാനഭംഗപ്പെടുത്തി. ആ പ്രദേശത്തുണ്ടായിരുന്ന അസീറിയൻ ക്രിസ്‌ത്യാനികളിൽ പകുതിയോളം പേരെ ഇല്ലാതാക്കി. കാലിഫേറ്റിനെതിരെ നിൽക്കുന്നവരെ ജിഹാദിലൂടെ (വിശുദ്ധയുദ്ധം) ഉന്മൂലനം ചെയ്യാനുള്ള സുൽത്താൻ്റെ ആഹ്വാനത്തെ തുടർന്നാണ് ഓട്ടോമൻ സാമ്രാജ്യത്തിലുണ്ടായിരുന്ന അർമേനിയൻ-അസീറിയൻ-ഗ്രീക്ക് ക്രിസ്ത്യാനികളെ അവർ കൊന്നൊടുക്കാനാരംഭിച്ചത്. അസീറിയൻ വംശഹത്യയെക്കുറിച്ചുള്ള ദൃക്സാക്ഷിവിവരണങ്ങളിൽ 1920-ൽ അസീറിയൻ വൈദികൻ ഫാ. ജോസഫ് നായേം എഴുതിയിരിക്കുന്നത് വായിച്ചാൽ ഏതു കഠിനഹൃദയരും കരഞ്ഞു പോകും: “ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരത്തിന്റെ ഉടമകളായ ജനങ്ങൾ ഇല്ലാതാക്കപ്പെടുന്നതിനെക്കുറിച്ചാണ് ഞാൻ എഴുതുന്നത്. അത് അസീറിയൻ-കൽദായ ജനമാണ്. ഏറ്റവും ഫലഭൂയിഷ്ഠമായിരുന്ന അസീറിയക്കാരുടെ കൃഷിയിടങ്ങളൊക്കെ ഇല്ലാതായി. ഭൂരിഭാഗം ജനങ്ങളും വാളിന് ഇരയാക്കപ്പെട്ടു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങിയ വലിയ ജനക്കൂട്ടത്തെ അവർ നടത്തിക്കൊണ്ടു പോവുകയാണ്. നടന്നുനടന്ന് അവരുടെ കാലുകൾ വീർത്തിരുന്നു. പ്രായമുള്ളവർക്ക് അവരുടെ തലയിൽ ചുമക്കുന്ന സാധനങ്ങളുടെ ഭാരം കാരണം നടക്കാനാവുന്നില്ല. കുഞ്ഞുങ്ങൾ അമ്മമാരെ നോക്കിയും അമ്മമാർ കുഞ്ഞുങ്ങളെ നോക്കിയും നില വിളിക്കുന്നു. യാത്രയ്ക്കിടിൽ കുർട്ടുകൾ ചാടിവീണ് അവരെ യൊക്കെ കൊന്നൊടുക്കുന്നു. പത്തു ദിവസത്തെ ദുരിതപൂർണമായ യാത്രയ്ക്കൊടുവിൽ അവർ റഷ്യയിലെത്തുന്നു. ഇതിനിടയിൽ അവരിൽ പലരും മരിച്ചുപോയി." “ഖോയിയിൽ നടന്ന കൂട്ടക്കൊലയെക്കുറിച്ചും നിങ്ങൾ അറിയണം. അവിടെയുണ്ടായിരുന്ന ക്രിസ്‌ത്യാനികളെ അതിക്രൂരമായാണ് അവർ കൊന്നൊടുക്കിയത്. യാത്രയ്ക്കിടയിൽ ആളുകൾ വിശ്രമിക്കുന്ന ഇടത്തുവച്ചാണ് ഇത് നടന്നത്. അതൊരു ചെറിയ സ്ഥലമായിരുന്നു. അവിടെയുണ്ടായിരുന്നവരെ മുഴുവൻ കൊന്നൊ ടുക്കി. അക്ഷരാർത്ഥത്തിൽ, രക്തം നദിപോലെ ഒഴുകുകയായിരുന്നു. ആദ്യ ഗ്രൂപ്പിനെ കൊന്നതിനുശേഷം അടുത്ത ഗ്രൂപ്പിനെ കൊണ്ടു വന്നു. നിൽക്കാൻ സ്ഥലമില്ലാതിരുന്നതിനാൽ ആദ്യം കൊന്നവരുടെ ശവശരീരങ്ങളുടെ മുകളിൽ കയറിനിൽക്കാൻ അവരോട് ആജ്ഞാപിച്ചു. പിന്നെ കൊന്നൊടുക്കി. അതിനുശേഷം അടുത്ത ഗ്രൂപ്പ്. അങ്ങനെയങ്ങനെ കൊലപാതക പരമ്പര തുടർന്നു. ഓരോ സമയത്തും പത്തോ ഇരുപതോ പേരുള്ള ഗ്രൂപ്പുകളെയാണ് കൊന്നു തള്ളിയിരുന്നത്." ഹൃദയഭേദകമായ വിവരണം അദ്ദേഹം തുടരുന്നു: "ചില ഗ്രൂപ്പുകൾ അവയുടെ ലക്ഷ്യസ്ഥാനത്ത് ചെന്നപ്പോൾ അതിക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടിവന്നത്. ക്രിസ്ത്യാനികളുടെ വിരലുകൾ ഓരോ ജോയിന്റിനും വച്ച് മുറിച്ചുമാറ്റി. പിന്നെ കൈപ്പത്തി, കൈയ്യുടെ ജോയിൻ്റ്, ഒടുവിൽ തോൾഭാഗം എത്തുംവരെ കഷണം കഷണമായി മുറിച്ചുമാറ്റി. എന്നിട്ട് ഇവരെ മൃഗങ്ങളെ കൊല്ലുന്നതു പോലെ നിലത്തുകിടത്തി. മലർത്തിയാണ് കിടത്തുന്നത്. തല ഒരു കല്ലിലോ, തടിയിലോ അൽപം ഉയർത്തിവയ്ക്കും. എന്നിട്ട് കഴുത്ത് പകുതി മുറിക്കും. കൂടുതൽ വേദന സഹിച്ച് മരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനിടയിലും പീഡകർ, അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ചിലരെ ജീവൻ പിരിയുംമുമ്പേ കുഴിയിലേക്ക് എറിയും". ചില കാര്യങ്ങൾ എഴുതാൻ പോലും പറ്റാത്തത്ര ഭീകരവും ക്രൂരവുമായിരുന്നു. “ചിലരെ കൊണ്ടുപോയിരുന്നത് വെടിവയ്പ്പിൽ ഉന്നംവച്ച് പഠിക്കാനായിരുന്നു. സ്ത്രീകളെ അവർ പീഡിപ്പിച്ചിരുന്ന വിധം എഴുതാൻ പറ്റുന്നതല്ല. സ്ത്രീകളെയും പെൺകുഞ്ഞുങ്ങളെയും വിവരിക്കാനാവാത്ത ലൈംഗികപീഡനങ്ങൾക്ക് വിധേയരാക്കി. പലരെയും അവരുടെ അന്തപുരങ്ങളിലെത്തിച്ചു. അവരെ സംബന്ധിച്ച് മരണം ഒരു അനുഗ്രഹമായിരുന്നു.” പീഡനങ്ങൾക്ക് സാക്ഷ്യം വഹിച്ച അദ്ദേഹത്തിൻ്റെ വിവരണം കരളലിയിപ്പിക്കുന്നതാണ്. 1918-ൽ അസീറിയൻ പാത്രിയാർക്കീസായ മാർ ബെൻയ്യാമിൻ സിമൂൺ 21-ാമനെ അവർ സമാധാന ചർച്ചയ്ക്ക് വിളിക്കുകയും ചർച്ചയ്ക്കിടയിൽ വധിക്കുകയും ചെയ്തു. ജോസഫ് യാക്കൂബിൻ്റെ വാളിൻ്റെ വർഷം (Year of the Sword), ഹാനിബാൾ ട്രാവിസിൻ്റെ മിഡിൽ ഈസ്റ്റിലെ വംശഹത്യ (Genocide in the Middle East), തുടങ്ങിയ പുസ്‌തകങ്ങളിൽ ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. #{blue->none->b->സിമേല (Simele) കൂട്ടക്കൊല (1933) ‍}# 1933 ആഗസ്റ്റ് മാസത്തിൽ ഇറാക്കിലെ സായുധസേന വടക്കേ ഇറാക്കിലെ സിമേലയിലെ ദൊഹുക്ക്-നിനവേ പ്രദേശങ്ങളിലെ 100-ലധികം അസീറിയൻ ഗ്രാമങ്ങളിൽ നിന്നായി 6000-ൽ അധികം അസീറിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ സംഭവമാണ് സിമേല കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇറാക്കി ജനറൽ ബകർ സിദിക്കിക്ക് (General Bakr Sidqi) ലഭിച്ച ഓർഡർ 'എല്ലാ അസീറിയക്കാരെയും' ഇല്ലായ്‌മ ചെയ്യാനായിരുന്നു. "ഒൻപതു വയസ്സുള്ള പെൺകുട്ടിവരെ ബലാത്സംഗം ചെയ്യപ്പെടുകയും ജീവനോടെ കത്തിക്കപ്പെടുകയും ചെയ്‌തു. കുട്ടികളെ അധികവും കുത്തി ക്കൊല്ലുകയായിരുന്നു. എന്നിട്ട് നഗ്നമായി ശിരസ്സ് അറ്റുകിടക്കുന്ന അവരുടെ അമ്മമാരുടെ ശരീരക്കൂനയ്ക്കു മുകളിലേക്ക് അവരുടെ ശരീരവും എറിയപ്പെട്ടു". അസീറിയക്കാർക്ക് സ്വന്തം രാജ്യം എന്ന സ്വപനം ഇല്ലാതാക്കാനായിരുന്നു ഈ നരഹത്യ. 2000 ആളുകളാണ് കൊല്ലപ്പെട്ടതെങ്കിലും പതിനായിരങ്ങളോളം ആളുകൾ ഒരിക്കലും തിരിച്ചുവരാനാവാതെ ചിതറിക്കപ്പെട്ടു. ആയിരക്കണക്കിന് സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി. അവരെക്കുറിച്ച് പിന്നീടാരും കേട്ടിട്ടില്ല. രക്ഷപെട്ടവരിൽ പലരും പട്ടിണിമൂലം മരണമടഞ്ഞു. ഇറാക്കി ഗവൺമെൻ്റ് ഒരിക്കലും സിമേല കൂട്ടക്കൊല ഒരു തെറ്റാണെന്ന് അംഗീകരിച്ചില്ല. അന്ന് കൊല്ലപ്പെട്ടവരെ, വലിയ കിടങ്ങുകളുണ്ടാക്കി ഒരുമിച്ച് കുഴിച്ചുമൂടുകയായിരുന്നു. അവരുടെ ശരീരങ്ങൾ പുറത്തെടുത്ത് യോജ്യമായ മൃതസംസ്‌കാര ശുശ്രൂഷ നടത്താനുള്ള അനുമതിപോലും നിഷേധിക്കപ്പെട്ടു. ആ സ്ഥലത്ത് അവർക്കായി സ്‌മാരകം നിർമ്മിക്കാൻ ഇന്നും വിലക്കുണ്ട്. #{blue->none->b->സോറിയായിലെ അസീറിയൻ കൂട്ടക്കൊല (1969) ‍}# 1969 സെപ്റ്റംബർ 16-ാം തീയതി ഇറാക്കി പട്ടാളക്കാർ ലെഫ്റ്റ നന്റ് അബ്‌ദുൾ കരീമിൻ്റെ നേതൃത്വത്തിൽ ഇറാക്കിലെ ദോഹുക്കി ലുള്ള സോറിയ ഗ്രാമം ആക്രമിച്ച് ഗ്രാമത്തിലെ പുരോഹിത =രുൾപ്പെടെ 47 അസീറിയക്കാരെ കൊല്ലുകയും 22 പേരെ പരിക്കേല്പ്പിക്കുകയും ചെയ്‌ത സംഭവമാണിത്. #{blue->none->b->ഐ.എസ്. ഭീകർ നടത്തിയ ഉന്മൂലനശ്രമം (2014-2015) ‍}# അസീറിയൻ ക്രിസ്‌ത്യാനികളെ കൊന്നൊടുക്കി അവരുടെ വംശീയവും സാംസ്‌കാരികവുമായ ശേഷിപ്പുകളെ ഇല്ലാതാക്കുക എന്നതായിരുന്നു ഐ.എസ്. ഭീകരരുടെ ലക്ഷ്യം. ഏറ്റവും സങ്കടക രമായ കാര്യം, സിമേല കൂട്ടക്കൊലയിൽ മരിച്ചവരുടെയും ദൃക് സാക്ഷികളുടെയും പിന്മുറക്കാരാണ് ഐ.എസ്. ഭീകരരുടെ പീഡനത്തിന് ഇരയായത് എന്നതാണ്. 2015 ഫെബ്രുവരിയിൽ ഐ.എസ് ഭീകരർ സിറിയ യിലെ 35 അസീറിയൻ ഗ്രാമങ്ങ ളിൽ ആക്രമണം നടത്തി. നിര വധി ആളുകൾ കൊല്ലപ്പെട്ടു; 200 അസീറിയൻ ക്രിസ്‌ത്യാനികളെ ബന്ദികളാക്കി കൊണ്ടുപോയി. അതിലെ മൂന്നുപേരെ കൊല്ലുന്നത് വീഡിയോയിൽ റെക്കോർഡ് ചെയ്ത‌്‌ ഐ.എസുകാർ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. യസീദികൾക്കും ഇതുപോലെ ഭീകരമായ പീഡനമാണ് ഐ. എസ്. ഭീകരരിൽ നിന്നുണ്ടായത്. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ പാർലമെന്റും ഇത് വംശഹത്യയാണെന്ന് 2016-ൽ അംഗീകരിച്ചു. ➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤➤ (തുടരും...) ഈ ലേഖനപരമ്പരയുടെ ആദ്യ പതിനാലു ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍-> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍-> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍-> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍-> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍-> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍-> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍-> http://www.pravachakasabdam.com/index.php/site/news/22088}} ⧪ {{ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍-> http://www.pravachakasabdam.com/index.php/site/news/22317}} ⧪ {{ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍-> http://www.pravachakasabdam.com/index.php/site/news/22525}} ⧪ {{വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 ‍-> http://www.pravachakasabdam.com/index.php/site/news/22709}} ⧪ {{ സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10 ‍-> http://www.pravachakasabdam.com/index.php/site/news/22990}} ⧪ {{ സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11 ‍-> http://www.pravachakasabdam.com/index.php/site/news/23129}} ⧪ {{ ഇസ്ലാമിന്റെ ആഗമനവും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സഭകളുടെ തിരോധാനവും | ലേഖനപരമ്പര 12 ‍-> http://www.pravachakasabdam.com/index.php/site/news/23247}} ⧪ {{ ഇസ്ലാം തിരുസഭയുടെ കാഴ്ചപ്പാടിൽ | ലേഖനപരമ്പര 13 ‍-> http://www.pravachakasabdam.com/index.php/site/news/23923}} ⧪ {{ ഓട്ടോമന്‍ ഭരണാധികാരികള്‍ നടത്തിയ ക്രൂരമായ അർമേനിയൻ ക്രൈസ്തവ വംശഹത്യ | ലേഖനപരമ്പര 14 ‍-> http://www.pravachakasabdam.com/index.php/site/news/24221}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2025-02-09-17:48:43.jpg
Keywords:
Content: 24488
Category: 18
Sub Category:
Heading: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിസംഗതയ്ക്ക്തിരെ മാർ തോമസ് തറയില്‍
Content: ചങ്ങനാശേരി: കേരളത്തിലെ പൊതുസമൂഹവും ക്രൈസ്‌തവ സമുദായവും കാലങ്ങളായി അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളിൽ നിസംഗത പുലർത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവൈകല്യങ്ങളെ ചോദ്യം ചെയ്‌ത്‌ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സർക്കുലർ. 15ന് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കുട്ടനാട് മങ്കൊമ്പിൽനിന്നും ചങ്ങനാശേരി എസ്‌ബി കോളജിലേക്ക് നടത്തപ്പെടുന്ന കർഷകരക്ഷാ നസ്രാണി മുന്നേറ്റം എന്ന അവകാശ സംരക്ഷണ റാലിയോടും മഹാസമ്മേളനത്തോടും അനുബന്ധിച്ചാണ് സർക്കുലർ പുറത്തിറക്കിയത്. ഇന്നലെ ചങ്ങനാശേരി അതിരൂപതയിലെ എല്ലാ പള്ളികളിലും സർക്കുലർ വായിച്ചു. കുട്ടനാട്ടിലെയും ഇതര പ്രദേശങ്ങളിലെയും കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾ, തൊഴിൽ, വിദ്യാഭ്യാസം, വിശ്വാസം എന്നിവയിൽ തുടർച്ചയായുള്ള ന്യൂനപക്ഷാവകാശ ധ്വംസനങ്ങൾ, ന്യൂനപക്ഷങ്ങൾക്കിടയിലെ വേർതിരിവുകൾ, എയ്‌ഡഡ് വി ദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളാണ് സർക്കുലറിൽ ചുണ്ടിക്കാണിച്ചിരിക്കുന്നത്. ദളിത് ക്രൈസ്ത‌വ സംവരണം നടപ്പിലാക്കുന്നതിലും അവർക്ക് പ്രത്യേക ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിലുമുള്ള അനാസ്ഥ, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാണിക്കുന്ന ഗുരുതരമായ അലംഭാവം, വന - പരിസ്ഥിതി നിയമങ്ങൾ വന്യമൃഗ ആക്രമണങ്ങൾ എന്നിവമൂലം മലയോര ജനത അനുഭവിക്കുന്ന ദുരിതങ്ങൾ എന്നിങ്ങനെ സർക്കാരുകൾക്ക് പരിഹരിക്കാൻ സാധിക്കുന്ന ജനകീയ പ്രശ്‌നങ്ങളിൽ നിലപാടുകളോ നടപടികളോ സ്വീകരിക്കുന്നില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ മാത്രം ഇത്തരം വിഷയങ്ങൾ വിലയിരുത്തി അവഗണനാപൂർവമായ സമീപനം സ്വീകരിക്കുന്നതായി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സർക്കുലറിലൂടെ വ്യക്തമാക്കി.
Image: /content_image/India/India-2025-02-10-10:21:55.jpg
Keywords: തറയില്‍
Content: 24489
Category: 18
Sub Category:
Heading: ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സർക്കാരുകൾ ലാഘവത്തോടെ കാണുന്നു: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: നിലയ്ക്കൽ (പത്തനംതിട്ട): ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട സർക്കാരുകൾ, വന്യമൃഗശല്യം കാരണം മലയോര ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ലാഘവത്തോടെയാണ് സമീപിക്കുന്നതെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നിലയ്ക്കൽ സെന്‍റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിന്റെയും എക്യുമെനിക്കൽ ട്രസ്റ്റിൻ്റെയും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾ കൊണ്ടുവരാനും ലഭ്യമായ അവകാശങ്ങളിൽ കൈ കടത്താനും വെട്ടിക്കുറയ്ക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന നീക്കങ്ങൾ അപലപനീയമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത എന്നിവർ ജൂബിലി സന്ദേശങ്ങൾ നൽകി. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാ പ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ക്രൈസ്‌തവ സഭകളുടെ സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച പ്രമേയം ബിഷപ്പ് മാർ ജോസ് പുളിക്കൽ അവതരിപ്പിച്ചു. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നൽകി. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, തോമസ് മാർ തിമോത്തിയോ സ് എപ്പിസ്കോപ്പ, ആൻ്റോ ആൻ്റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ, നിലയ്ക്കൽ ട്രസ്റ്റ് ട്രഷറാർ ഏബ്രഹാം ഇട്ടിച്ചെറിയ, സുരേഷ് കോശി, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ജോർജ് തേക്കടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-02-10-10:41:09.jpg
Keywords: കർദ്ദിനാ
Content: 24490
Category: 18
Sub Category:
Heading: ഭാരതത്തിലെ നാല് ലത്തീൻ രൂപതകളിൽ മെത്രാൻ നിയമനങ്ങളുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: വിശാഖപട്ടണം, ജൽപയ്ഗുരി, ഷില്ലോംഗ്, നെയ്യാറ്റിൻകര എന്നീ രൂപതകൾക്കു പുതിയ ഭരണസാരഥികളെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നെയ്യാറ്റിൻകര രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫാ. ഡോ. സെൽവരാജൻ ദാസനെ നിയമിച്ചതിനോടൊപ്പം വാറംഗൽ രൂപതയുടെ അധ്യക്ഷനെ ബിഷപ്പ് ഉഡുമല ബാല ഷൊറെഡിയാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപത ആര്‍ച്ച് ബിഷപ്പായി ഉയർത്തിയിരിക്കുന്നത്. മേഘാലയത്തിലെ ഷില്ലോംഗ് അതിരൂപതയുടെ സഹായമെത്രാനായി ഫാ. ബെർണ്ണാഡ് ലാലൂനെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവും പാപ്പ ശനിയാഴ്ച പുറപ്പെടുവിച്ചു. 1976 ജൂൺ 16-ന് മേഘാലയയിലെ ലയിറ്റ്ലിംഗോട്ട് എന്ന സ്ഥലത്തു ജനിച്ച ബെർണ്ണാഡ് ലാലൂ 2006 ഏപ്രിൽ 30നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇടവക സഹവികാരി, കോളേജ് അഡ്മിനിസ്ട്രേറ്റർ, സെമിനാരിയിൽ പഠനവിഭാഗ മേധാവി, അതിരൂപതാ സാമൂഹ്യസേവനകേന്ദ്ര മേധാവി, അതിരൂപതാ ചാൻസലർ തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലെ ജയ്പൽഗുരി രൂപതയുടെ മെതാനായി ഫാ. ഫാബിയൊ തോപ്പൊയെയാണ് നിയമിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് കാനൻ നിയമത്തിൽ ഡിപ്ലോമയും, റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് ബൈബിൾ ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
Image: /content_image/India/India-2025-02-10-11:33:18.jpg
Keywords: വത്തിക്കാ
Content: 24491
Category: 1
Sub Category:
Heading: 30 രാജ്യങ്ങളില്‍ നിന്നെത്തിയ സായുധ സേനകള്‍ക്കും പോലീസിനുമൊപ്പം ഫ്രാന്‍സിസ് പാപ്പയുടെ ജൂബിലി ബലിയര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: സായുധ സേന, പോലീസ്, സുരക്ഷാപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ ജൂബിലിയാചരണത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിൽ ഞായറാഴ്ച രാവിലെ, പ്രാദേശിക സമയം 10.30ന് ആരംഭിച്ച ദിവ്യബലിയില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാർമ്മികനായി. സമൂഹ ദിവ്യബലിയിൽ പാത്രിയാർക്കീസുമാർ, കർദ്ദിനാളുന്മാർ, മെത്രാന്മാർ, വൈദികർ എന്നിവർ സഹകാർമ്മികരായിരിന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം മുപ്പതിനായിരം സ്ത്രീപുരുഷന്മാരായ സേനാംഗങ്ങള്‍ റോമിലെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു. സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിലെ വിശുദ്ധ കുർബാനയ്ക്കിടെ, ആർച്ച് ബിഷപ്പ് റാവേലി, മാർപാപ്പ തയ്യാറാക്കിയ പ്രസംഗം വായിച്ചു. സമൂഹത്തിന്റെ ജീവിതത്തെ താറുമാറാക്കുന്ന വിവിധ തരത്തിലുള്ള അക്രമങ്ങൾക്കെതിരെ പോരാടുന്നതിൽ നിങ്ങള്‍ മുൻപന്തിയിലാണെന്നും പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതി സംരക്ഷണം, കടലിലെ രക്ഷാപ്രവർത്തനങ്ങൾ, ദുർബലരായവരുടെ സംരക്ഷണം, സമാധാനം പ്രോത്സാഹിപ്പിക്കൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഓര്‍ക്കുകയാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ധാർമ്മികവും ആത്മീയവുമായ പിന്തുണ നൽകുന്ന ചാപ്ലിന്മാരെയും സന്ദേശത്തില്‍ പാപ്പ അനുസ്മരിച്ചു. നിങ്ങളുടെ അരികിൽ ആഗ്രഹിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യം നല്‍കാനും നിങ്ങൾക്ക് കേൾക്കാന്‍ അനുകമ്പയുള്ള ചെവി നൽകാനും, നിങ്ങളുടെ ദൈനംദിന സേവനത്തിൽ നിങ്ങളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നതിന് ചാപ്ലിൻമാരെ നന്ദിയോടെ ഓര്‍ക്കുകയാണെന്ന് പാപ്പ പറഞ്ഞു. ജീവൻ രക്ഷിക്കാനും സംരക്ഷിക്കാനുമുള്ള തങ്ങളുടെ ലക്ഷ്യം ഒരിക്കലും കൈവിടാത്ത സമാധാന പ്രവർത്തകരാകാൻ ധൈര്യം കാണിക്കണമെന്ന ആഹ്വാനത്തോടെയാണ് പാപ്പയുടെ സന്ദേശം അവസാനിപ്പിച്ചത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-10-12:23:29.jpg
Keywords: പാപ്പ
Content: 24492
Category: 1
Sub Category:
Heading: സിംഗപ്പൂരിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികന് നേരെ വീണ്ടും ആക്രമണം
Content: സിംഗപ്പൂർ: ഇന്നലെ ഞായറാഴ്ച സിംഗപ്പൂരിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികന് നേരെ വീണ്ടും ആക്രമണം. അപ്പർ തോംസൺ റോഡിലെ ചർച്ച് ഓഫ് ഹോളി സ്പിരിരിറ്റ് ദേവാലയത്തില്‍വെച്ചാണ് വൈദികനെ ഇരുപത്തിരണ്ടുകാരന്‍ ആക്രമിച്ചത്. ഇടവകയിലെ നാല് റസിഡൻ്റ് വൈദികരിൽ ഒരാളായ ഫാ. കാരി ചാനെയാണ് അക്രമി ആക്രമിച്ചത്. രാവിലെ 9.30ന് കുർബാനയ്ക്ക് ശേഷമാണ് സംഭവം നടന്നതെന്ന് അൾത്താര ശുശ്രൂഷികള്‍ പറഞ്ഞു. അതിക്രമിച്ചെത്തിയ അക്രമി വൈദികനെ മര്‍ദ്ദിക്കുകയായിരിന്നു. പ്രതിയെ കീഴ്പ്പെടുത്തിയ സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവമറിഞ്ഞ ഉടനെയെത്തിയ പോലീസിന് കൈമാറി. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. അതേസമയം വൈദികന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ വിലയിരുത്തലിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് (ഐഎംഎച്ച്) ലേക്ക് റഫർ ചെയ്യുമെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം തുടരുന്നതിനാൽ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നു സഭാനേതൃത്വം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മുഖത്ത് നേരിയ വീക്കം മാത്രമാണ് ഉള്ളതെന്നും വൈദികന്റെ ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരമാണെന്നും ആർച്ച് ബിഷപ്പിന്റെ കമ്മ്യൂണിക്കേഷൻസ് ഓഫീസ് വ്യക്തമാക്കി. ഇന്നലെ 11.30നു നടന്ന വിശുദ്ധ ബലിയില്‍ ഫാ. കാരി കാര്‍മ്മികത്വം വഹിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കുന്നതിനിടെ ബുക്കിറ്റ് തിമയിലെ സെൻ്റ് ജോസഫ് പള്ളി ഇടവക വികാരിയായ ഫാ. ക്രിസ്റ്റഫർ ലീ എന്ന വൈദികനു നേരെ കത്തിയാക്രമണം നടന്നിരിന്നു. രണ്ടു മാസം പിന്നിട്ടപ്പോഴാണ് മറ്റൊരു വൈദികന് നേരെ രാജ്യത്തു ആക്രമണം അരങ്ങേറിയിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-10-16:26:52.jpg
Keywords: സിംഗ
Content: 24493
Category: 1
Sub Category:
Heading: അമേരിക്കയിലെ കൗമാരക്കാരിൽ പകുതിയിലധികം പേരും യേശുവിനെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വ്വേ ഫലം
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ കൗമാരക്കാരിൽ പകുതിയിലധികം പേരും യേശുവിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണെന്ന് പുതിയ സര്‍വ്വേ ഫലം. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ യേശുവിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ 75% ത്തിലധികം കൗമാരക്കാരും തത്പരരാണെന്നാണ് ബർന റിസർച്ച് അടുത്തിടെ നടത്തിയ സര്‍വ്വേ ഫലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 77% കൗമാരക്കാരും യേശുവിനെ കുറിച്ച് കൂടുതല്‍ പഠിക്കാൻ പ്രേരണയുള്ളവരാണെന്നും 52% വിഷയത്തില്‍ വളരെ പ്രചോദിതരാണെന്നും 25% ഇടത്തരത്തില്‍ പ്രചോദനമുള്ളവരാണെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു. മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി കൗമാരക്കാർ യേശുവിൽ താൽപ്പര്യം പ്രകടിപ്പിക്കുമ്പോൾ, അവർ വിശ്വാസത്തെ സമീപിച്ചേക്കാമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നുണ്ട്. വിശ്വാസപരമായ വിഷയങ്ങളില്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കാൻ സഭാനേതൃത്വം തയ്യാറാകണമെന്നും യേശുവും ബൈബിളും നാം ഇന്ന് ജീവിക്കുന്ന ലോകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കൗമാരക്കാരെ പറഞ്ഞു മനസിലാക്കേണ്ടത് അനിവാര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. 2022 ഒക്ടോബറിൽ ഇവാഞ്ചലിക്കൽ പോളിംഗ് ഓർഗനൈസേഷൻ രണ്ടായിരത്തോളം യു.എസിലെ മുതിർന്ന പൌരന്മാരില്‍ നടത്തിയ മറ്റൊരു സർവേയിൽ 77% പേരും വിശ്വാസം ശക്തമായി പ്രകടിപ്പിച്ചിരിന്നു. 74% പേർ ആത്മീയമായി വളരാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. 2018-ൽ പ്രസിദ്ധീകരിച്ച പ്യൂ റിസർച്ച് ഡാറ്റയ്ക്ക് സമാനമാണ് ഈ കണ്ടെത്തലുകൾ. 80% അമേരിക്കക്കാരും തങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് സര്‍വ്വേയില്‍ വെളിപ്പെടുത്തിയിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-10-18:09:06.jpg
Keywords: അമേരിക്ക