Contents
Displaying 24071-24080 of 24944 results.
Content:
24514
Category: 18
Sub Category:
Heading: വനം മന്ത്രി രാജിവയ്ക്കണമെന്നതു രാഷ്ട്രീയ ആവശ്യമല്ല, ജനകീയ ആവശ്യം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ
Content: കൊച്ചി: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ഹതഭാഗ്യരായ മനുഷ്യജീവനുകളുടെ സംരക്ഷണത്തിനു വേണ്ടി സംസാരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരും തമ്മിലുള്ള ഒരു പ്രശ്‌നമായി അതീവ ഗുരുതരമായ വന്യമൃഗ ആക്രമണങ്ങളെ ചുരുക്കരുതെന്ന് സീറോമലബാർ സഭ മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ആന്‍റണി വടക്കേക്കര. മന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്നു മാത്രമല്ല അപലപനീയവുമാണ്. മനുഷ്യജീവനുവേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് ബിഷപ്പുമാരെന്ന ധാരണ വനം മന്ത്രിക്കുണ്ടായാൽ നന്ന്. നിഷ്ക്രിയനായ വനംമന്ത്രി രാജിവയ്ക്കണമെന്നതു രാഷ്ട്രീയ ആവശ്യമല്ല, ജനകീയ ആവശ്യമാണെന്നും ഫാ. വടക്കേക്കര പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ പൊലിഞ്ഞത് നാലു മനുഷ്യജന്മങ്ങളാണ്. കഴിഞ്ഞ 43 ദിവസത്തിനുള്ളിൽ 11 മനുഷ്യർ അതിക്രൂ രമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഈ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വനം വകുപ്പിന്റെയും മന്ത്രിയുടെയും കണ്ണുകൾ തുറക്കാൻ, ഈ ജീവൽപ്രശ്‌നത്തിനു ശാശ്വതമായ പരിഹാരമുണ്ടാകാൻ എത്രപേർ ആക്രമിക്കപ്പെടണം? എത്രപേർ കൊല്ലപ്പെടണം? വനാതിർത്തികളിലും മലയോരങ്ങളിലും താമസിക്കുന്ന സാധാരണക്കാരായ കർഷകർ ജീവഭയത്തിലാണ്. ആരെങ്കിലും കാട്ടുമൃഗങ്ങളാൽ കൊലചെയ്യപ്പെട്ടു കഴിഞ്ഞാൽ ധനസഹായം പ്രഖ്യാപിക്കാൻ മാത്രമായി ഒരു വനം - വന്യജീവി വകുപ്പ് നമുക്ക് ആവശ്യമുണ്ടോ? കാട്ടാനയ്ക്കും കാട്ടുപന്നിക്കും എന്തിനേറെ, തെരുവുനായ്ക്കൾക്കു വേണ്ടിപ്പോലും സംസാരിക്കാൻ ആളുകളുണ്ട്, സംഘടനകളുണ്ട്; മനുഷ്യർക്കുവേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത ദയനീയ അവസ്ഥയാണ് നമ്മുടെ നാട്ടിൽ. പ്രാകൃത കേരളമാണിതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റുപറയാനാകില്ലായെന്നും റവ. ഡോ. ആന്‍റണി വടക്കേക്കര പ്രസ്താവിച്ചു.
Image: /content_image/India/India-2025-02-14-12:08:40.jpg
Keywords: വനം, വന്യ

24515
Category: 1
Sub Category:
Heading: കാനഡയില്‍ വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ വൈദികനെ ആക്രമിക്കാന്‍ ശ്രമം
Content: മാനിറ്റോബ: കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ വൈദികനെ ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമം. ഫെബ്രുവരി 9-ന് ഹോളി ഗോസ്റ്റ് ഇടവകയിൽ വൈകുന്നേരം നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെയാണ് അന്‍പതുകാരനായ അക്രമി ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആയുധം കൈവശംവെച്ചതിനും, ആക്രമണ ലക്ഷ്യം എന്നീ കുറ്റങ്ങൾ ചുമത്തി വിന്നിപെഗ് പോലീസ് സർവീസ് (ഡബ്ല്യുപിഎസ്) കേസ് എടുത്തു. മുപ്പത്തിയെട്ട് വയസ്സുള്ള വൈദികനെ സമീപിച്ച് അൾത്താരയ്ക്ക് സമീപം കത്തികൊണ്ട് കുത്താനായിരിന്നു ആക്രമിയുടെ ശ്രമം. ആക്രമണത്തിൽ നിന്ന് വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രതി വൈദികനെ സമീപിച്ചപ്പോൾ, ഭാഗ്യവശാൽ, അദ്ദേഹത്തിന് ഇത് കാണാൻ കഴിഞ്ഞുവെന്നും അതിനാലാണ് രക്ഷപ്പെടുവാന്‍ കഴിഞ്ഞതെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കോൺസ്റ്റബിൾ സ്റ്റീഫൻ സ്പെൻസർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. വൈദികന്‍ രക്ഷപ്പെട്ടതിന് പിന്നാലെ അക്രമി കത്തി ബലിവേദിയില്‍ കുത്തി നിര്‍ത്തി അൾത്താരയുടെ പിൻഭാഗത്തുള്ള കസേരയിൽ ഇരിക്കുന്നതും രണ്ടുപേര്‍ പ്രതിയെ സമീപിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ള കാരണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. അതേസമയം താൻ പ്രതിയെ മുന്‍പ് കണ്ടിട്ടില്ലെന്ന് വൈദികന്‍ പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-14-15:42:50.jpg
Keywords: കാനഡ

24516
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Content: വത്തിക്കാൻ: ശ്വാസകോശത്തിലെ ശ്വാസ നാളികളിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ തുടർന്ന് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ നിശ്ചയിച്ചിരുന്ന അപ്പോയിൻ്റ്‌മെൻ്റുകൾ പൂർത്തിയാക്കിയ ശേഷമാണ് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി ബ്രോങ്കൈറ്റിസ് സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ ബുദ്ധിമുട്ട് നേരിടുകയായിരിന്നു. ആവശ്യമായ ചില രോഗനിർണ്ണയ പരിശോധനകൾക്ക് വിധേയനാക്കുന്നതിനും ബ്രോങ്കൈറ്റിസ് ചികിത്സ തുടരുന്നതിനുമായാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ലഘു പ്രസ്താവനയിൽ വ്യക്തമാക്കി. എണ്‍പത്തിയെട്ടുകാരനായ പരിശുദ്ധ പിതാവ് കഴിഞ്ഞ ആഴ്ചയുടെ ആരംഭം മുതല്‍ ബ്രോങ്കൈറ്റിസിൻ്റെ ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടായിരിന്നു. ഫെബ്രുവരി 5 ബുധനാഴ്ച, പോൾ ആറാമൻ ഹാളിൽ കടുത്ത ജലദോഷമുണ്ടെന്നും സന്ദേശം വായിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുകയാണെന്നും പാപ്പ പറഞ്ഞിരിന്നു. ഫെബ്രുവരി 6 വ്യാഴാഴ്ച, പാപ്പയ്ക്കു ശ്വസിക്കാൻ പ്രയാസമുണ്ടെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തിയിരിന്നു. ഇതേ തുടര്‍ന്നു വിവിധ കൂടിക്കാഴ്കകള്‍ പേപ്പല്‍ വസതിയായ കാസ സാന്താ മാർത്തയിലേക്ക് മാറ്റി. വലത് കാൽമുട്ടിലെ തുടർച്ചയായ വേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു ഏതാനും വര്‍ഷങ്ങളായി ഫ്രാന്‍സിസ് പാപ്പ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫ്രാന്‍സിസ് പാപ്പയെ ഇതിന് മുന്‍പ് അവസാനമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-14-17:36:14.jpg
Keywords: പാപ്പ, ആരോഗ്യ

24517
Category: 18
Sub Category:
Heading: സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണം: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണമെന്നു മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ സഭയിലെ സന്യാസിനീ സമൂഹങ്ങളുടെ മേലധികാരികൾക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർപ്പിത സമൂഹങ്ങൾ ചെയ്യുന്ന പ്രേഷിതപ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും മിഷൻ പ്രദേശങ്ങളിൽ തങ്ങളുടെ പ്രത്യേക സിദ്ധിയും ദർശനവുമനുസരിച്ചു ധീരതയോടെ ശുശ്രുഷ ചെയ്യണമെന്നും മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യുന്ന കാര്യങ്ങൾ തുടരുമ്പോൾതന്നെ സുവിശേഷാത്മകമായ ക്രൈസ്തവ സാക്ഷ്യം ജീവിക്കുകയും വേണം. സ്ഥാപനവത്ക്കരണത്തെക്കാൾ ദൈവോന്മുഖമായ ജീവിതത്തെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ മുഴുകണമെന്നും നിലവിലുള്ള സ്ഥാപനങ്ങൾ അത്തരം പ്രവർത്തനങ്ങൾക്കു തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മാർ തട്ടിൽ ഓർമ്മപ്പെടുത്തി. പ്രേഷിതപ്രവർത്തനങ്ങളിൽ പങ്കുകാരായ സന്യാസിനിമാർ ഭാരതത്തിനകത്തും പുറത്തും തങ്ങൾ നടത്തുന്ന മിഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും, സീറോമലബാർസഭയുടെ പ്രേഷിതാഭിമുഖ്യങ്ങളോടു ചേർന്ന് കൂട്ടായ്മയിലും സഹകരണ മനോഭാവത്തിലും ദൈവരാജ്യം പടുത്തുയർത്താൻ സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. സമർപ്പിത സമൂഹങ്ങളുടെ മദർ ജനറൽമാരും, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സും, മിഷൻ പ്രദേശങ്ങളിൽ സേവനം ചെയ്യുന്നവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കമ്മീഷൻ അംഗങ്ങളായ മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ, മാർ ജോൺ നെല്ലിക്കുന്നേൽ, സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എന്നിവർ സംസാരിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, ഓഫീസ് സെക്രട്ടറി സി. മെർലിൻ ജോർജ് എം.എസ്.എം.ഐ എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.
Image: /content_image/India/India-2025-02-14-19:10:14.jpg
Keywords: തട്ടി

24518
Category: 18
Sub Category:
Heading: പ്രതിഷേധത്തിന് ഒടുവില്‍ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ച് സർക്കാർ
Content: തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തിന് ഒടുവില്‍ വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ച് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 50 ശതമാനം ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരേ മതമേലധ്യക്ഷൻമാരും പ്രതിപക്ഷവും രംഗത്ത് എത്തിയതോടെയാണ് വെട്ടിക്കുറച്ച ഉത്തരവ് റദ്ദാക്കി ഇന്നലെ പുതുക്കിയ ഉത്തരവിറക്കിയത്. എന്നാൽ, സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും ന്യൂനപക്ഷ സ്കോളർഷിപ്പു കളിൽ 10 ശതമാനത്തിൽ താഴെ തുക മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 50 ശതമാനം വെട്ടിക്കുറച്ച് കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ ഉത്തരവിറക്കിയത്. ന്യൂനപക്ഷ സ്കോളർഷിപ് വെട്ടിക്കുറച്ച സർക്കാർ തീരുമാനം 'ദീപിക' ദിനപത്രമാണ് മലയാളി സമൂഹത്തെ ആദ്യം അറിയിച്ചത്.
Image: /content_image/India/India-2025-02-15-10:45:27.jpg
Keywords: സ്കോള

24519
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം 26ന്
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം 26ന് കോട്ടയം ലൂർദ് ഫൊറോന പള്ളി ഹാളിൽ നടക്കും. സംസ്ഥാനത്തെ 32 രൂപതകളിൽനിന്നുള്ള പ്ര തിനിധികൾ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായുള്ള കെസിബിസിയുടെ സർക്കുലർ നാളെ പള്ളികളിൽ വായിക്കും. മദ്യ-ലഹരി വസ്‌തുക്കൾക്കും സർക്കാരിൻ്റെ മദ്യനയത്തിനുമെതിരേ ശക്തമായ താക്കീതും മുന്നറിയിപ്പുമാണ് സർക്കുലറിന്റെ ഉള്ളടക്കം. സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ യൂഹാനോൻ മാർ തെയോഡോഷ്യസ്, മാർ ജോസ് പുളിക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഡോ. ആർ. ക്രിസ്‌തുദാസ്, ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ, മേജർ രവി, ഫാ. ജോൺ അരീക്കൽ, പ്രസാദ് കുരുവിള എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2025-02-15-10:48:54.jpg
Keywords: മദ്യ

24520
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ തുടരുന്നു; 17 വരെയുള്ള പരിപാടികള്‍ റദ്ദാക്കി
Content: റോം: ബ്രോങ്കൈറ്റിസ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പശ്ചാത്തലത്തില്‍ ഫെബ്രുവരി 17 വരെയുള്ള മാര്‍പാപ്പയുടെ പരിപാടികള്‍ റദ്ദാക്കി. ഇന്ന്‍ ശനിയാഴ്ച വത്തിക്കാനിൽ ക്രമീകരിച്ച ജൂബിലി പരിപാടിയിലും ഫെബ്രുവരി 17-ന് റോമിന് തെക്കുള്ള ചരിത്രപ്രസിദ്ധമായ സിനിസിറ്റ ഫിലിം സ്റ്റുഡിയോയിൽ കലാകാരന്മാരുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം പങ്കെടുക്കില്ലായെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഇന്നലെ വത്തിക്കാൻ സന്ദർശിച്ച സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഫ്രാന്‍സിസ് പാപ്പ ആശുപത്രിയിലേക്കു പോയത്. റോമിലെ ഏറ്റവും വലിയ ആശുപത്രിയായ പോളിക്ലിനിക്കോ അഗസ്‌തീനോ ജെമെല്ലിയിൽ മാർപാപ്പമാർക്കായി ക്രമീകരിച്ച പ്രത്യേക സ്യൂട്ടിലാണ് ചികിത്സ. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനകളിൽ ശ്വാസകോശ സംബന്ധമായ അണുബാധ കണ്ടെത്തിയെന്നും നേരിയ പനിയുണ്ടെങ്കിലും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചു. അതേസമയം മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തില്‍ മാര്‍പാപ്പയ്ക്കു വേണ്ടി വിവിധ രാജ്യങ്ങളിലെ സഭാനേതൃത്വം പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയിട്ടുണ്ട്. പാപ്പ ആശുപത്രിയിലായ സമയത്ത് പരിശുദ്ധ പിതാവിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ തങ്ങള്‍ പങ്കുചേരുകയാണെന്ന് യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് (USCCB) സോഷ്യൽ മീഡിയയിൽ കുറിച്ചു. 88 വയസുള്ള ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-15-11:44:53.jpg
Keywords: പാപ്പ

24521
Category: 1
Sub Category:
Heading: സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസര്‍ പദവിയില്‍ ആദ്യമായി കന്യാസ്ത്രീ
Content: മറയൂർ: മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനി എന്ന ഖ്യാതിയോടെയാണ് അഗതികളുടെ സന്യാസിനീ സമൂഹാംഗമായ (സിസ്റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) സി. ജീൻ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുമതലയേറ്റിരിക്കുന്നത്. പിഎസ്‌സി എഴുതി സർക്കാർ സർവീസിൽ കയറിയ സി. ജീൻ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കട്ടപ്പന താലൂക്ക് ആശുപത്രിയിലായിരിന്നു. അതിനു മുമ്പ് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. നിരവധി ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ മേഖലയിൽ അവർക്കുവേണ്ടി സേവനം ചെയ്യാനുള്ള അവസരം ചോദിച്ചു വാങ്ങുകയായിരുന്നു ഡോ. സി. ജീൻ റോസ്. പാലാ ചേറ്റുതോട് മുകളേൽ തോമസിന്റെയും റോസമ്മയുടെയും മകളാണ് സി. ജീൻ. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നിന്നായിരിന്നു എംബിബിഎസും അനസ്തേഷ്യയിൽ ഉപരിപഠനവും പൂർത്തിയാക്കിയത്.
Image: /content_image/News/News-2025-02-15-12:50:37.jpg
Keywords: കന്യാസ്ത്രീ

24522
Category: 1
Sub Category:
Heading: സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനുള്ള ഏഴംഗ കമ്മിറ്റിയില്‍ ക്രൈസ്തവ വനിതയും
Content: ഡമാസ്‌കസ്: കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണകൂട അട്ടിമറി നടന്ന സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളില്‍ ക്രൈസ്തവ വനിതയും. രാജ്യത്തിന്റെ ഘടന നിർവചിക്കുന്നതിനുള്ള നാഷണൽ കോൺഫറൻസ് ഓഫ് സിറിയയ്ക്കു വേണ്ടി പ്രത്യേകം ചുമതലപ്പെടുത്തിയ ഏഴംഗ കമ്മിറ്റിയില്‍ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. ഇതില്‍ ഏക ക്രൈസ്തവ വിശ്വാസി ഹിന്ദ് അബൗദ് കബാവത്താണ്. ഇടക്കാല പ്രസിഡൻ്റ് അഹ്മദ് അൽ-ഷറയാണ് സമിതിയിലെ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ഗ്രീക്ക് കത്തോലിക്ക - ഗ്രീക്ക് ഓർത്തഡോക്സ് ദമ്പതികളുടെ മകളാണ് ഹിന്ദ് അബൗദ്. സമീപ വർഷങ്ങളിൽ സംഘർഷങ്ങളും അതിക്രമങ്ങളും മൂലം തകർന്ന സിറിയയിലെ മതാന്തര സംവാദം, മധ്യസ്ഥത, സമാധാനം, സ്ത്രീകളുടെ ഉന്നമനം എന്നിവയ്ക്കു വേണ്ടി ഹിന്ദ് നിരന്തരമായ ഇടപെടലുകള്‍ നടത്തിയിരിന്നു. ജോർജ്ജ് മേസൺ യൂണിവേഴ്‌സിറ്റിയിലെ (വിർജീനിയ) പ്രൊഫസർ, ഡിപ്ലോമസി ആൻഡ് കോൺഫ്ലിക്റ്റ് റെസൊല്യൂഷനിലെ (സിആർഡിസി) ഇൻ്റർഫെയ്ത്ത് പീസ് ബിൽഡിംഗ് പ്രോഗ്രാമിൻ്റെ അധ്യക്ഷ, സിറിയൻ നെഗോഷ്യേഷൻ ജനീവ ഓഫീസ് ഡെപ്യൂട്ടി മേധാവി എന്നീ നിലകളില്‍ സേവനം ചെയ്ത ഹിന്ദ് അബൗദ് കത്തോലിക്ക വിശ്വാസി കൂടിയാണ്. കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തിലാണ് അന്‍പത് കൊല്ലം നീണ്ട അസദ് കുടുംബത്തിന്‍റെ വാഴ്‌ച അവസാനിപ്പിച്ച് ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് താഹിര്‍ അല്‍-ഷാം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. വിമതര്‍ തീവ്ര ഇസ്ലാമിക നിലപാടുള്ളവര്‍ ആയതിനാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആശങ്ക ശക്തമാണ്. ഇതിനിടെ ഭരണഘടനയിലേക്കും തിരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാതയൊരുക്കാൻ സഹായിക്കേണ്ട പ്രത്യേക കമ്മിറ്റിയിൽ ഹിന്ദ് കബാവത്തിനെ ഉൾപ്പെടുത്തിയതിനെ പ്രാദേശിക ക്രൈസ്തവ സമൂഹം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-15-14:20:41.jpg
Keywords: സിറിയ

24523
Category: 1
Sub Category:
Heading: പാലസ്തീൻ ജനത നാടുകടത്തപ്പെടരുത്, അവര്‍ക്ക് സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയണം: കർദ്ദിനാൾ പരോളിൻ
Content: റോം: പാലസ്തീൻ ജനത നാടുകടത്തപ്പെടരുതെന്നും അവര്‍ക്ക് സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. ലാറ്ററൻ ഉടമ്പടി പ്രകാരം ഇറ്റലിയിൽ നിന്ന് വത്തിക്കാൻ സ്വതന്ത്രമായി ഒരു പരമാധികാര നഗര രാഷ്ട്രമായിത്തീർന്നതിൻറെ തൊണ്ണൂറ്റിയാറാം വാർഷികത്തോടനുബന്ധിച്ച ഫെബ്രുവരി 13 വ്യാഴാഴ്‌ച നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറ്റലിയുടെ പ്രസിഡൻറ് സേർജിയോ മത്തരേല്ല ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാസയിൽ ജനിച്ചുവളർന്നവർക്ക് സ്വന്തം മണ്ണിൽ ജീവിക്കാൻ കഴിയണമെന്നും അവരെ അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിൽ നിന്നു പുറത്തുപോകാൻ നിർബന്ധിതരാകുന്നവരെ സ്വീകരിക്കുന്ന കാര്യത്തിൽ ജോർദ്ദാൻറെ രാജാവ് വിസമ്മതം പ്രകടിപ്പിച്ചതും കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി. പാലസ്തീൻ ജനതയ്ക്ക് പാലസ്തീൻ രാഷ്ട്രവും ഇസ്രായേൽ ജനതയ്ക്ക് ഇസ്രായേൽ രാഷ്ട്രവും എന്ന പരിഹാരം ആണ് വേണ്ടതെന്നും ഇത് ജനതകൾക്ക് പ്രത്യാശ പകരുമെന്നും കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. പാലസ്തീനികളെ സമീപരാഷ്ട്രങ്ങളിലേക്ക് മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. ഇത് വലിയ വിവാദത്തിന് കാരണമായിരിന്നു. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ ഒരുകൊല്ലത്തിലധികമായി നടന്നുവരുന്ന യുദ്ധത്തെ തുടർന്ന് അതിദാരുണമായ ജീവിതമാണ് പാലസ്‌തീനികൾ നയിക്കുന്നതെന്നും അതിനാൽ ഗാസ വിടുന്നതിൽ പാലസ്തീനികൾക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂവെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/India/India-2025-02-15-16:29:55.jpg
Keywords: പാലസ്തീ, പരോളി