Contents

Displaying 24091-24100 of 24944 results.
Content: 24535
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; ഒരു വൈദികന്‍ ബന്ദികളുടെ തടവില്‍ തുടരുന്നു
Content: അബൂജ: ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ മോചിപ്പിച്ചു. ഫെബ്രുവരി 12ന് രണ്ട് പേരോടൊപ്പം തട്ടിക്കൊണ്ടുപോയവരില്‍ ഫാ. ലിവിനസ് മൗറീസ് എന്ന വൈദികനെയാണ് മോചിപ്പിച്ചിരിക്കുന്നത്. തെക്കൻ നൈജീരിയയിലെ റിവേഴ്‌സ് സ്റ്റേറ്റിലെ ഐസോക്‌പോയിലെ സെൻ്റ് പാട്രിക്സ് പള്ളിയിലെ ഇടവക വികാരിയാണ് അദ്ദേഹം. ഫെബ്രുവരി 12ന് മറ്റ് രണ്ട് പേർക്കൊപ്പം ആശുപത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ എലെയിൽ നിന്ന് ഇസിയോക്‌പോയിലേക്കുള്ള റോഡിൽ ആയുധധാരികളായ അക്രമികള്‍ വൈദികനെയും കൂട്ടരെയും തട്ടിക്കൊണ്ടുപോകുകയായിരിന്നു. വൈദികനെ നിരുപാധികം മോചിപ്പിക്കുവാന്‍ ബിഷപ്പ് ബെർണാഡിന്റെ ആഭിമുഖ്യത്തില്‍ പോർട്ട് ഹാർകോർട്ട് രൂപത ഇടപെടല്‍ നടത്തിയിരിന്നു. ഫാ. ലിവിനസ് മൗറീസിനെയും തട്ടിക്കൊണ്ടുപോയ മറ്റ് രണ്ട് പേരെയും ഫെബ്രുവരി 16 ഞായറാഴ്ച വിട്ടയച്ചു. പോലീസ് ഉദ്യോഗസ്ഥർ, ഇസിയോക്പോ ജോയിൻ്റ് ടാസ്‌ക് ഫോഴ്‌സിലെ സൈനികർ, പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംയുക്ത സുരക്ഷാ ടീമിൻ്റെ സമ്മർദ്ധത്തെ തുടർന്നാണ് മോചനം സാധ്യമാക്കിയതെന്ന് സംസ്ഥാന പോലീസ് വക്താവ് അറിയിച്ചു. അതേസമയം മറ്റൊരു നൈജീരിയന്‍ വൈദികന്‍ തടവിലായിട്ട് 12 ദിവസങ്ങള്‍ പിന്നിട്ടിട്ടും മോചനം സാധ്യമായിട്ടില്ല. ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഫാ. കോർണെലസ് മാൻസാക് ദാമുലക് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത്. ബ്വാരി ഏരിയ കൗൺസിലിലെ സുമ 2 ലെ വീട്ടിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് അദ്ദേഹം അംഗമായ ഷെണ്ടം രൂപത മാധ്യമങ്ങളെ അറിയിച്ചിരിന്നു. വൈദികന്റെ മോചനത്തിനായി നൈജീരിയയില്‍ പ്രാര്‍ത്ഥന തുടരുകയാണ്. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ക്രൈസ്തവര്‍ക്ക് പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ.
Image: /content_image/News/News-2025-02-18-18:04:02.jpg
Keywords: വൈദിക
Content: 24536
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു കടുത്ത ന്യൂമോണിയ; ആരോഗ്യ സ്ഥിതി അല്പം സങ്കീർണ്ണമെന്ന് വത്തിക്കാന്‍
Content: വത്തിക്കാൻ സിറ്റി: ഇന്നലെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകളില്‍ ഫ്രാൻസിസ് പാപ്പയ്ക്ക് കടുത്ത ന്യൂമോണിയ ബാധിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അല്പം സങ്കീർണ്ണമായ അവസ്ഥയിലാണെന്നും വത്തിക്കാന്‍. നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുകയാണ് പാപ്പ. പോളി മൈക്രോബിയൽ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇന്നലെ നടത്തിയ ലബോറട്ടറി പരിശോധനകളും എക്സ്റേ, സ്കാൻ റിപ്പോർട്ടുകളും ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി അല്പം സങ്കീർണമായ സാഹചര്യമാണ് കാണിക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചിരുന്നു. പകൽ അദ്ദേഹം വിശ്രമവും പ്രാർത്ഥനകളും വായനയുമായി ചിലവഴിച്ചുവെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഞായറാഴ്ച വരെ ക്രമീകരിച്ചിരിന്ന മറ്റ് പരിപാടികളെല്ലാം വത്തിക്കാന്‍ റദ്ദാക്കി. റദ്ദ് ചെയ്ത പരിപാടികളില്‍ ഇന്ന് സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിവാര സദസും ഉള്‍പ്പെട്ടിട്ടുണ്ട്. റോമിലെ ഏറ്റവും വലിയ ആശുപത്രിയായ പോളിക്ലിനിക്കോ അഗസ്‌തീനോ ജെമെല്ലിയിൽ മാർപാപ്പമാർക്കായി ക്രമീകരിച്ച പ്രത്യേക സ്യൂട്ടിലാണ് പാപ്പയ്ക്കു ചികിത്സ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ പാപ്പായുടെ സൗഖ്യത്തിനായി പ്രാർത്ഥനാശംസകൾ നേർന്നും, തങ്ങളുടെ സാമീപ്യമറിയിച്ചും കത്തുകളും ചിത്രങ്ങളും വത്തിക്കാനിലേക്ക് അയയ്ക്കുന്നത് തുടരുകയാണ്. തനിക്ക് സാമീപ്യമറിയിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച പാപ്പ, പ്രാർത്ഥനകൾ തുടരാൻ ഏവരോടും അഭ്യർത്ഥിച്ചു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന പുതിയ വിവരം വത്തിക്കാന്‍ പങ്കുവെച്ചു. ഇന്ന് ബുധനാഴ്ച രാവിലെ പുറത്തുവിട്ട സന്ദേശത്തില്‍ ശാന്തമായ ഒരു രാത്രി പാപ്പ ചെലവഴിച്ചുവെന്നും രാവിലെ പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇന്നലെ ചൊവ്വാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പയ്ക്കു ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. കൂടുതല്‍ ചികിത്സകള്‍ ആവശ്യമായതിനാല്‍ വരുന്ന ഞായറാഴ്ച വരെയുള്ള പാപ്പയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
Image: /content_image/News/News-2025-02-19-14:49:31.jpg
Keywords: അമേരിക്ക, വാന്‍സ
Content: 24541
Category: 18
Sub Category:
Heading: മാർപാപ്പയ്ക്കുവേണ്ടി ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രാർത്ഥിക്കുവാന്‍ ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍
Content: കൊച്ചി: ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാർപാപ്പയ്ക്കുവേണ്ടി ദേവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപനങ്ങളിലും പ്രാർത്ഥിക്കുവാന്‍ ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്‌ഥിതി ആശങ്കാജനകമാണ്. അതിനാൽ, പരിശുദ്ധ പിതാവിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ സീറോ മലബാർസഭയിലെ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും നമ്മുടെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയർപ്പണത്തിൻ്റെയും മറ്റു പ്രാർത്ഥനകളുടെയും അവസരങ്ങളിലും ഭവനങ്ങളിലെ വൈകുന്നേരമുള്ള പ്രാർത്ഥനകളിലും പരിശുദ്ധ പിതാവിനെ ആശുപത്രി വിടുന്നതുവരെ പ്രത്യേകമായി ഓർക്കേണ്ടതാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു. ദൈവത്തിൻ്റെ സ്നേഹമാർന്ന പരിപാലനയിൽ ഫ്രാൻസിസ് മാർപാപ്പയെ നമുക്കു സമർപ്പിക്കാം. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മാർ തോമാശ്ലീഹയുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്‌ഥ്യം അപേക്ഷിക്കുകയും ചെയ്യാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ രാത്രിയിൽ പാപ്പ നന്നായി വിശ്രമിച്ചുവെന്നും, രാവിലെ ഉണർന്നെഴുന്നേറ്റ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. ഇന്ന് ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ പുറത്തുവിട്ട സന്ദേശത്തിലാണ് പാപ്പായുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വ്യക്തമാക്കിയത്.
Image: /content_image/News/News-2025-02-19-17:43:00.jpg
Keywords: പാപ്പ
Content: 24542
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ നിന്നുള്ള ഈ ഇരട്ട സഹോദരങ്ങള്‍ ഇനി കര്‍ത്താവിന്റെ പ്രിയ പുരോഹിതര്‍
Content: മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ വെരാക്രൂസിൽ നിന്നുള്ള ഇരട്ട സഹോദരങ്ങളുടെ തിരുപ്പട്ട സ്വീകരണം ശ്രദ്ധ നേടുന്നു. ജോസ് അൻ്റോണിയോ, ജുവാൻ അൻ്റോണിയോ സഹോദരങ്ങളാണ് സഹോദര ബന്ധത്തിന് പുറമേ, ക്രിസ്തുവിന്റെ വിളിക്ക് ഒരുമിച്ച് പ്രത്യുത്തരം നല്‍കിക്കൊണ്ട് വൈദികരായി ഒരുമിച്ച് ക്രിസ്തുവിനെ സേവിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. പത്താം വയസ്സിലാണ് പൗരോഹിത്യത്തിലേക്കുള്ള അവരുടെ ആദ്യ യാത്ര ആരംഭിച്ചത്. അലാമോ ടെമാപാച്ചെ മുനിസിപ്പാലിറ്റിയിലെ തങ്ങളുടെ പ്രാദേശിക ദേവാലയത്തില്‍ അൾത്താര ബാലന്മാരായി ഈശോയോട് ചേര്‍ന്നുള്ള ജീവിതം നയിക്കാന്‍ അവര്‍ ചെറുപ്പകാലം മുതല്‍ തന്നെ ശ്രദ്ധിച്ചിരിന്നു. ഈ അള്‍ത്താര അനുഭവം, യേശുവുമായുള്ള അവരുടെ ബന്ധം കൂടുതല്‍ ആഴപ്പെടുത്തുകയായിരിന്നു. അള്‍ത്താര ബാലന്മാരായിട്ടുള്ള ഇരുവരുടെയും ശുശ്രൂഷകള്‍ക്കിടെ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വളരെയധികം സന്തോഷവും അനുഭവവും ലഭിച്ചതായി ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. വൈദികന്‍ ആകണമെന്ന ആഗ്രഹം ആദ്യം തോന്നിയത് അള്‍ത്താര ശുശ്രൂഷയിലായിരിക്കുമ്പോഴാണെന്ന്‍ ഫാ. ജോസ് അൻ്റോണിയോ പറയുന്നു. ഇത് തന്നെയാണ് ജുവാൻ അൻ്റോണിയോയ്ക്കും പറയാനുള്ളത്. #{blue->none->b->സെമിനാരി പ്രവേശനവും സംശയവും ‍}# 2011-ൽ, രണ്ട് സഹോദരന്മാരും വൊക്കേഷണൽ പ്രീ-സെമിനാരിയിൽ പ്രവേശിച്ചു. തങ്ങളുടെ വിളി ഇത് തന്നെയാണോ എന്നറിയാനുള്ള ശ്രമമായിരിന്നു അത്. ജോസ് അൻ്റോണിയോ തുടക്കം മുതല്‍ ആവേശഭരിതനായിരുന്നു. എന്നാല്‍ സഹോദരനു തുടക്കത്തിൽ സംശയങ്ങള്‍ ഉടലെടുത്തിരിന്നു. പ്രീ സെമിനാരിയുടെ അവസാന ഘട്ടത്തില്‍ തങ്ങളുടെ വിളി അവര്‍ തിരിച്ചറിഞ്ഞു. വൈദിക പാത പിന്തുടരാനുള്ള ആഗ്രഹം ഇരുവരും ഉറപ്പിച്ചു. “എനിക്ക് എവിടെയാണ് കൂടുതൽ മികച്ച രീതിയിൽ സേവനം ചെയ്യാൻ കഴിയുക?” എന്ന ചോദ്യമാണ് ജോസ് അൻ്റോണിയോയ്ക്കു മുന്നില്‍ ഉണ്ടായിരിന്നത്. "ദൈവം എന്നിൽ നിന്ന് കൂടുതൽ ആഗ്രഹിക്കുന്നു" എന്ന് ജുവാൻ അൻ്റോണിയോ മനസിലാക്കി. ഇക്കഴിഞ്ഞ ജനുവരി 21-ന്, ടക്‌സ്‌പാനിലെ ബിഷപ്പ് റോബർട്ടോ മാഡ്രിഗൽ ഗാലെഗോസില്‍ നിന്നു ഇരുവരും തിരുപ്പട്ടം സ്വീകരിച്ചു. തന്റെ വൈദിക രൂപീകരണത്തിലുടനീളം തന്നെ അനുഗമിച്ച സഹോദരനുമായി യാത്ര പങ്കിടാൻ കഴിയുന്നത് ദൈവസ്നേഹത്തിൽ നിന്നുള്ള അനുഗ്രഹമായി കണക്കാക്കുകയാണെന്ന് ഫാ. ജോസ് അൻ്റോണിയോ പറയുന്നു. #{blue->none->b->സെമിനാരിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരോട്..! ‍}# സെമിനാരിയിൽ പ്രവേശിക്കാൻ തീരുമാനിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ക്കുള്ള ഹൃദയത്തില്‍ നിന്നുള്ള മറുപടിയും ഈ സഹോദരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. സംശയങ്ങളും ഭയങ്ങളും ഉണ്ടാകാമെന്നും എന്നാല്‍ നിങ്ങൾക്കായി മാത്രമല്ല, മുഴുവൻ സഭയ്ക്കും ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും നോക്കുമ്പോൾ, അത് മഹത്തായതാണെന്ന് ഫാ. ജുവാൻ പറയുന്നു. "ദൈവം നിങ്ങളിൽ പ്രവർത്തിക്കുന്നു, നിങ്ങളിലൂടെ നിരവധി ആളുകൾക്ക് രക്ഷിക്കപ്പെടാൻ കഴിയുമെന്ന് മനസ്സിലാക്കുന്നത് അതിശയകരമായ കാര്യമാണെന്നും" അദ്ദേഹം പറയുന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-19-18:51:46.jpg
Keywords: മെക്സിക്കോ, തിരുപ്പട്ട
Content: 24543
Category: 18
Sub Category:
Heading: ക്രൈസ്തവർ നികുതി അടയ്ക്കുന്നില്ലെന്നു വ്യാജ പരാതി; കിട്ടിയപാടേ അന്വേഷിക്കാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന വിചിത്ര സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അയച്ച സർക്കുലറാണ് വിവാദമായിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ സ്വദേ ശി കെ. അബ്ദുൾ കലാം നല്‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തികച്ചും നിരുത്തരാപാദിത്വപരമായ ഈ അബദ്ധ സർക്കുലർ ഇറക്കിയിട്ടുള്ളത്. പരാതിയിൽ പറഞ്ഞിട്ടുള്ള വരുമാനനികുതി വിഷയം കേന്ദ്രസർക്കാരിൻ്റെ പരിധിയിൽ വരുന്നതാണെന്ന പ്രാഥമിക അറിവുപോലും ഇല്ലാതെയാണോ ഇത്തരത്തിലൊരു സർക്കുലർ ഇറക്കിയിട്ടുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ മാത്രം ലക്ഷ്യമിട്ട് ഒരു വ്യക്തി പരാതി നല്‌കിയപ്പോൾ പരാതിക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന പ്രാഥമിക പരിശോധനപോലും നടത്താതെയാണ് പൊതുവിദ്യാഭ്യാസ വിജിലൻസ് വിഭാഗം ഇത്തരത്തിലൊരു സർക്കുലർ ത യാറാക്കി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അയച്ചിട്ടുള്ളത്. സർക്കുലർ സംബന്ധിച്ച് നിജസ്ഥിതിക്കായി പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം പരിശോധിക്കുകയാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ മാസം 13നാണ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലറിലെ നിർദേശം ഇങ്ങനെ: സർക്കാർ ശമ്പളം വാങ്ങുന്ന ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് സൂചന പ്രകാരം ലഭ്യമായ പരാതി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഈ പരാതിയിന്മേൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരിക്കുന്നു. സർക്കുലറിനൊപ്പം ചേർത്തിട്ടുള്ള പരാതിയിൽ പരാതിക്കാരൻ പറയുന്നത്: ക്രിസ്‌ത്യൻ സഭകൾ നടത്തുന്ന എയ്‌ഡഡ് കോളജുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്‌തുമതവിശ്വാസികളായ ജീവനക്കാർ വരുമാനനികുതി നിയമങ്ങൾ ഉൾപ്പെടെ രാജ്യത്തെ നിലവിലുള്ള മറ്റു സർക്കാർ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപപോലും വരുമാന നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നുവെന്നാണ്. ഈ പരാതിയിന്മേലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര പരിശോധനകൾ നട ത്താതെ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അന്വേഷണത്തിനായി സർക്കുലർ അയച്ചത്.
Image: /content_image/India/India-2025-02-20-11:06:23.jpg
Keywords: ക്രൈസ്തവര്‍, നികുതി
Content: 24544
Category: 1
Sub Category:
Heading: രക്തപരിശോധനയിൽ നേരിയ പുരോഗതി; ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥന തുടര്‍ന്ന് ദശലക്ഷങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന പരിശുദ്ധ പിതാവിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച പുതിയ വിവരം പുറത്തുവിട്ട് വത്തിക്കാന്‍. ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും രക്തപരിശോധനയിൽ നേരിയ പുരോഗതി കണ്ടെത്തിയതായി വത്തിക്കാന്‍ വ്യക്തമാക്കി. രക്തപരിശോധനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയെന്ന് മെഡിക്കൽ ടീം റിപ്പോർട്ട് ചെയ്തുവെന്നും, അണുബാധയുമായി ബന്ധപ്പെട്ട ഇൻഫ്ളമേഷൻ സൂചികയിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെന്നും പ്രസ് ഓഫീസ് ഇന്നലെ ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി. പ്രഭാതഭക്ഷണത്തിന് ശേഷം പത്രം വായിച്ചുവെന്നും തന്റെ അടുത്ത സഹപ്രവർത്തകരുടെ സഹായത്തോടെ അനുദിനപ്രവർത്തനങ്ങളിൽ മുഴുകിയതായും ഉച്ചഭക്ഷണത്തിന് മുൻപ് പരിശുദ്ധപിതാവ് വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ്ജിയോ മെലോണി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. തികച്ചും സ്വകാര്യ കൂടിക്കാഴ്ചയില്‍ ഇരുവരും ഇരുപത് മിനിറ്റോളം ഒരുമിച്ച് ചിലവഴിച്ചെന്നും പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു. സർക്കാരിന്റെയും ഇറ്റലിയുടെയും പേരിൽ പാപ്പായ്ക്ക് താൻ സൗഖ്യം നേർന്നുവെന്നും, അദ്ദേഹവുമായി താൻ പതിവുപോലെ നർമ്മസംഭാഷണത്തിലേർപ്പെട്ടുവെന്നും പ്രധാനമന്ത്രി അറിയിച്ചുവെന്നും ഇറ്റലിയുടെ ഗവണ്മെന്റ് ആസ്ഥാനവും പ്രധാനമന്ത്രിയുടെ ഔദ്യോഗികഭവനവുമായ കിജി പാലസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ സൗഖ്യത്തിനായി ലോകമെമ്പാടും പ്രാര്‍ത്ഥന ഉയരുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-20-11:32:08.jpg
Keywords: പാപ്പ