Contents

Displaying 24101-24110 of 24944 results.
Content: 24545
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികളില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ മെത്രാൻ സമിതി
Content: ഡമാസ്ക്കസ്/ സെന്‍റ് ഗാല്ലന്‍: സിറിയയിലെ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകളിൽ ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻ സമിതികളുടെ സംയുക്ത സംഘടനയുടെ പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രൊച്ചാത്ത. സിറിയയിലെ ഹോംസ് അതിരൂപതാദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് യൂലിയാൻ ഷാക്ക് മുറാദ് അയച്ച കത്തിന് മറുപടിയായി ഫെബ്രുവരി 19 ബുധനാഴ്ച പുറത്തുവിട്ട പ്രസ്‌താവനയിലാണ് വിഷയത്തിലുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചത്. രാജ്യത്ത് മെച്ചപ്പെട്ട ഭാവി സംജാതമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ പ്രാർത്ഥനയും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സിറിയയിലെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഭാഗമായ ക്രൈസ്തവ സമൂഹങ്ങൾ, തങ്ങളുടെ ജന്മനാട്ടിൽ ചരിത്രപരമായ പിന്‍തുടർച്ചയ്‌ക്കെതിരെയുള്ള നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് ബിഷപ്പ് ക്രൊച്ചാത്ത ചൂണ്ടിക്കാട്ടി. സിറിയയിലെ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നത്, രാജ്യത്തിന് മാത്രമല്ല, സമീപപ്രദേശങ്ങളിലെയും ലോകത്തിന്റെ തന്നെയും സുസ്ഥിരതയ്ക്ക് ഭീഷണി ഉയർത്തുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യൂറോപ്യൻ യൂണിയനും, അന്താരാഷ്ട്ര സമൂഹവും, സിറിയയിലെ ക്രൈസ്തവ സമൂഹങ്ങളുൾപ്പെടെയുള്ളവർ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിഞ്ഞ്, ദുർബലരായ സ്ത്രീകളുടെയും കുട്ടികളുടെയും, വയോധികരുടെയും, അംഗപരിമിതികൾ ഉള്ളവരുടെയും മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള മാനവിക പ്രതിസന്ധിക്കുള്ള താത്കാലിക പരിഹാരം ലഭ്യമാക്കി മാത്രമല്ല, സമാധാനസ്ഥാപനത്തിനും, പുനരുദ്ധാരണത്തിനുമായുള്ള നീണ്ടുനിൽക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടു വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം വിശദീകരിച്ചു. യൂറോപ്പിലെ മെത്രാന്മാർ എന്ന നിലയിൽ ഏവരോടും, പ്രത്യേകിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹങ്ങളോടുള്ള തങ്ങളുടെ ഐക്യദാർഢ്യവും ആര്‍ച്ച് ബിഷപ്പ് ക്രൊച്ചാത്ത തന്റെ പ്രസ്താവനയിലൂടെ ഉറപ്പുനൽകി. സിറിയയില്‍ തീവ്ര ഇസ്ലാമിക നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. ഒരു ദശകത്തിനു മുന്‍പ് ആഭ്യന്തരയുദ്ധം ആരംഭിക്കുമ്പോള്‍ സിറിയന്‍ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 10% ത്തോളം (15 ലക്ഷം) വരുമായിരുന്നു. ഇപ്പോള്‍ അത് ഏതാണ്ട് 3 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. വിമതപക്ഷം രാജ്യം പിടിമുറുക്കിയതിന് ശേഷം ഭക്ഷണത്തിനും ശുദ്ധജലത്തിനും ഉള്‍പ്പെടെ കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

ധാർമ്മിക തത്വങ്ങളുടെ ഒരു കൂട്ടം മാത്രമല്ല ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം, മറിച്ച് വിശ്വാസമാണ്. ദൈവപുത്രൻ മനുഷ്യനായിത്തീർന്നു, അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതാണ് ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം. ഇതില്‍ നിന്ന്‍ മനസിലാക്കേണ്ട പാഠങ്ങളില്‍ ഒന്ന്, മരണത്തെ ഭയപ്പെടേണ്ടതില്ല എന്നതാണ്. ഒരാളുടെ ജീവൻ നഷ്‌ടപ്പെടുക എന്ന്‍ പറയുമ്പോള്‍ പ്രധാനമായി ഒരാളുടെ ആത്മാവ് നഷ്‌ടമാകുമെന്ന് ഞാൻ കരുതുന്നു. ഗർഭധാരണ കേന്ദ്രങ്ങളെ പിന്തുണച്ചും, കുടുംബങ്ങളെ വളർത്തിയെടുക്കാൻ ആളുകൾക്ക് താങ്ങാനാകുന്ന ചെലവുകൾ കുറയ്ക്കുന്നതിനുള്ള നയങ്ങൾ നടപ്പാക്കിയും, ഭ്രൂണഹത്യയെക്കുറിച്ചുള്ള ധാരണകൾ മാറ്റിയും, ജീവന്‍ തിരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചും ജീവന്റെ സംസ്കാരം മുന്നോട്ട് കൊണ്ടുപോകാമെന്നും വാൻസ് അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ "അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രോ-ലൈഫ് പ്രസിഡൻ്റ്" എന്ന് വാൻസ് വിശേഷിപ്പിച്ചു. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ വാന്‍സ് ഭ്രൂണഹത്യയെ അതിശക്തമായി എതിര്‍ക്കുന്ന നേതാവ് കൂടിയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

എഡിഎഫ് തീവ്രവാദികൾ ഗ്രാമം വളഞ്ഞു 50 ക്രൈസ്തവ വിശ്വാസികളെ കൂടി പിടികൂടി. പിന്നീട് ഇരുപതു പേരെ കൂടി ബന്ദികളാക്കി 70 പേരെയും കസങ്കയിലെ പ്രൊട്ടസ്റ്റൻ്റ് ആരാധനാലയത്തില്‍ കൊണ്ടുപോയി ദാരുണമായി കഴുത്ത് അറത്ത് കൊലപ്പെടുത്തുകയായിരിന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ നരഹത്യ അരങ്ങേറി ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകം വാര്‍ത്ത അറിയുന്നത്. സുരക്ഷ സാഹചര്യം താറുമാറായ പശ്ചാത്തലം കണക്കിലെടുത്ത് സംഭവത്തിന് മുന്‍പ്, പള്ളികളും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അടച്ചിരുന്നുവെന്ന് കോംബോ പ്രൈമറി സ്കൂൾ ഡയറക്ടർ മുഹിന്ദോ മുസുൻസി വെളിപ്പെടുത്തി. രാജ്യത്തിൻ്റെ വടക്ക് കിഴക്കൻ മേഖലയിൽ എഡിഎഫ് തീവ്രവാദികൾ ഉയർത്തുന്ന ഭീഷണിയുടെ തുടർച്ചയാണ് ഏറ്റവും പുതിയ ഈ ദാരുണ സംഭവം. 2014-ൽ, നോർത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്ത് സംഘം ആക്രമണം ശക്തമാക്കിയിരിന്നു. അതിനുശേഷം ആക്രമണങ്ങൾ ഇറ്റുരി പ്രവിശ്യയിലെ ഇരുമു, മംബസ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. കഴിഞ്ഞ മാസത്തിൽ മാത്രം, ബസ്വാഘ മേഖലയില്‍ ഇരുനൂറിലധികം പേരെ സംഘം കൊന്നു. കഴിഞ്ഞ വർഷം, കോംഗോയില്‍ 355 ക്രൈസ്തവരാണ് വിശ്വാസത്തിൻ്റെ പേരിൽ കൊല്ലപ്പെട്ടത്. മുൻ വർഷം 261 ആയിരുന്നു. അതേസമയം 10,000 സാധാരണക്കാര്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരിന്ന നിരവധി ക്രിസ്ത്യൻ ഗ്രാമങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. റുവാണ്ടയുടെ പിന്തുണയുള്ള M23 വിമത ഗ്രൂപ്പാണ് സമീപകാല ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോംഗോയില്‍ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അക്രമികള്‍ കത്തോലിക്ക വിശ്വാസികളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ രംഗത്ത് വന്നിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-21-20:13:05.jpg
Keywords: കോംഗോ
Content: 24554
Category: 1
Sub Category:
Heading: അപകടനില തരണം ചെയ്‌തിട്ടില്ല; ഫ്രാന്‍സിസ് പാപ്പ ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് മെഡിക്കല്‍ ടീം
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും അതേസമയം അപകടനില തരണം ചെയ്‌തിട്ടില്ലായെന്നും മെഡിക്കൽ സംഘത്തിലെ ഡോ. സെർജിയോ ആൽഫിയേരി മാധ്യമങ്ങളെ അറിയിച്ചു. ഒരാഴ്ച കൂടി പാപ്പ ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചു വയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌ടർ വെളിപ്പെടുത്തി. മുന്‍പ് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയാണ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിക്കുന്ന ലോകത്തെ അറിയിച്ചിരിന്നതെങ്കില്‍ പതിവിനു വിപരീതമായി ഇതാദ്യമായി മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘം നേരിട്ടു മാധ്യമങ്ങളെ കാണുകയായിരിന്നു. റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ വത്തിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ, ജെമെല്ലി ഹോസ്പിറ്റലിൻ്റെ മെഡിക്കൽ ടീം മേധാവി ഡോ. സെർജിയോ ആൽഫിയേരിയും വത്തിക്കാനില്‍ നിന്ന് മാർപാപ്പയെ റഫർ ചെയ്ത ഡോക്ടർ ഡോ. ലൂയിജി കാർബോണും സംസാരിച്ചു. 88 വയസ്സുള്ള പരിശുദ്ധ പിതാവ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരേണ്ട സാഹചര്യമുണ്ടെന്നും ഇരുവരും അറിയിച്ചു. അടുത്ത ആഴ്ച്ച മുഴുവൻ ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒരുപക്ഷേ സാഹചര്യം മാറിയേക്കാമെന്നും അവര്‍ പറഞ്ഞു. ആശുപത്രിയിൽ ആയിരിക്കുമ്പോൾ മാർപാപ്പ രേഖകൾ വായിക്കുകയും ജോലി ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്നതായി ജെമെല്ലി മെഡിക്കൽ ടീം മേധാവി സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധ ആയിരിന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ന്യുമോണിയ ഇല്ലായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സിടി സ്കാനിലാണ് ബൈലാറ്ററല്‍ ന്യുമോണിയ കണ്ടെത്തിയത്. ഇതുവരെ മാര്‍പാപ്പയെ മെഡിക്കല്‍ ജീവനോപാധികളുമായി ബന്ധിപ്പിച്ചിട്ടില്ല. എങ്കിലും, ശ്വസനത്തെ സഹായിക്കാൻ അദ്ദേഹം ഇടയ്ക്കിടെ ഓക്സിജൻ സഹായം ഉപയോഗിക്കുന്നുണ്ടെന്നും മെഡിക്കല്‍ ടീം അറിയിച്ചു. ഇക്കഴിഞ്ഞ 14നാണ് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Image: /content_image/News/News-2025-02-22-10:49:31.jpg
Keywords: പാപ്പ