Contents

Displaying 24061-24070 of 26077 results.
Content: 24504
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ പ്രാര്‍ത്ഥന യാചിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡി‌സി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന പശ്ചാത്തലത്തില്‍ ബിഷപ്പുമാർക്കു ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തിന് പ്രതികരണവുമായി യുഎസ് ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റ്. മനുഷ്യൻ്റെ അന്തസ്സ് സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും കുടിയേറ്റത്തിൻ്റെ മനുഷ്യത്വപരമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിൻ്റെ ലക്ഷ്യവും ഊന്നിപറഞ്ഞാണ് പ്രതികരണം. യുഎസിലെ സൈനിക സേവനങ്ങൾക്കായുള്ള വിഭാഗത്തിന്റെ അധ്യക്ഷനും അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റുമായ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ ഫ്രാൻസിസ് മാർപാപ്പയുടെ “പ്രാർത്ഥനാപരമായ പിന്തുണ”ക്ക് നന്ദി അര്‍പ്പിച്ചു. യുഎസിന്റെ കുടിയേറ്റ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മനുഷ്യരുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നും പരിശുദ്ധ പിതാവിനോട് മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. എല്ലാവരുടെയും അന്തസ്സ് കാത്തുസൂക്ഷിക്കുന്നതോടൊപ്പം സമൂഹങ്ങളെ സംരക്ഷിക്കുന്ന, കൂടുതൽ മാനുഷികമായ ഒരു കുടിയേറ്റ സംവിധാനം കെട്ടിപ്പടുക്കാൻ ഒരു രാഷ്ട്രമെന്ന നിലയിൽ ധൈര്യം കണ്ടെത്തുന്നതിന് പാപ്പയുടെ തുടർച്ചയായ പ്രാർത്ഥനകൾക്കായി യാചിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് ബ്രോഗ്ലിയോ എഴുതി. ഫ്രാൻസിസ് മാർപാപ്പയുടെ ഫെബ്രുവരി 10-ന് അയച്ച കത്തിന് മറുപടിയായാണ് കത്ത്. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടത്തുന്ന കൂട്ട നാടുകടത്തൽ പരിപാടികളോട് പാപ്പ തൻ്റെ ഉറച്ച വിയോജിപ്പ് പ്രകടിപ്പിച്ചിരിന്നു. അമേരിക്കയുടെ നയങ്ങളുടെ നീതിയെ മാനുഷിക അന്തസ്സിൻ്റെ വെളിച്ചത്തിൽ വിലയിരുത്താനും കുടിയേറ്റക്കാരുടെ അന്തസ്സ് ഉയർത്തിക്കാട്ടാനും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2025-02-12-16:08:20.jpg
Keywords: അമേരിക്ക
Content: 24505
Category: 1
Sub Category:
Heading: ബുർക്കിന ഫാസോയിൽ രണ്ട് കത്തോലിക്ക വിശ്വാസ പരിശീലകര്‍ കൊല്ലപ്പെട്ടു
Content: ഔഗാഡൗഗൗ: ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ബുർക്കിന ഫാസോയിൽ രണ്ട് കത്തോലിക്ക വിശ്വാസ പരിശീലകര്‍ കൊല്ലപ്പെട്ടു. വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ രണ്ട് മതബോധന അധ്യാപകരെ ആയുധധാരികൾ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നുവെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് അറിയിച്ചു. ഡെഡൂഗോ രൂപതയിലെ ബോണ്ടോകുയിയ്ക്കു സമീപമാണ് ആക്രമണം നടന്നതെന്ന് പ്രദേശവാസി എയിഡ് ടു ദ ചർച്ച് ഇൻ നീഡിനോട് (എസിഎൻ) പറഞ്ഞു. നാല് വിശ്വാസ പരിശീലകര്‍ ഒരുമിച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നുവെന്നും എന്നാൽ അവരിൽ രണ്ട് പേർ അക്രമികളിൽ നിന്ന് അടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 25 ന് നടന്ന സംഭവം ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകം അറിയുന്നത്. ഇതേ സ്ഥലത്ത് നടന്ന നാലാമത്തെ കൊലപാതകമാണിതെന്ന് ബോണ്ടോകുയ് പോലീസ് കമ്മീഷണർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍റര്‍നാഷ്ണൽ റെസ്ക്യൂ കമ്മിറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം, രാജ്യ തലസ്ഥാനമായ ഔഗാഡൗഗൗവിന് ചുറ്റുമുള്ള മധ്യ പ്രദേശം ഒഴികെ, ബുർക്കിനാ ഫാസോയുടെ ഭൂരിഭാഗവും അക്രമാസക്തമായിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദശലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യാന്‍ നിർബന്ധിതരായി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന കുടിയിറക്കൽ പ്രതിസന്ധികളിലൊന്നായാണ് ഇതിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. പ്രതിസന്ധികളുടെ നടുവിലും വൈദികർക്ക് സ്‌റ്റൈപ്പൻഡുകളും കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അടിയന്തര സഹായം, ഭക്ഷണം, മരുന്ന്, മാനസിക സഹായം എന്നിവയും ബുർക്കിന ഫാസോയിൽ സെമിനാരി വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തെ പിന്തുണയ്‌ക്കുന്ന ഒട്ടനവധി പദ്ധതികളും എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന നിര്‍വ്വഹിച്ചു വരുന്നുണ്ട്. ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഇരുപതാമതാണ് ബുര്‍ക്കിനാഫാസോയുടെ സ്ഥാനം. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-12-16:36:29.jpg
Keywords: ബുർക്കി
Content: 24506
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപതയിൽ 40 ദിന അഖണ്ഡ പ്രാർത്ഥന നാളെ മുതല്‍
Content: മാർച്ച് 25 മംഗളവാർത്താ ദിനത്തിലേക്ക് പ്രാർത്ഥിച്ച് ഒരുങ്ങുന്നതിന്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപതയിലെ ദേവാലയങ്ങളിൽ 40 ദിന പ്രാർത്ഥന നടത്തുന്നു. ഫെബ്രുവരി 13 മുതൽ മാർച്ച് 24 വരെയുള്ള 40 ദിവസങ്ങൾ അതിരൂപതയിലെ 230 ദേവാലയങ്ങളിലും ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ, മാതൃവേദി, പിതൃവേദി അംഗങ്ങൾ ഒന്നിച്ചു കൂടി പ്രാർത്ഥിക്കും. ഫെബ്രുവരി 13 വ്യാഴാഴ്ച തുരുത്തി ഫൊറോനാ പള്ളിയിൽ രാവിലെ 9.30 മുതൽ 10.30 വരെ ഒന്നിച്ചു കൂടി 40 ദിന പ്രാർത്ഥനയുടെ ഔദ്യോഗിക തുടക്കം കുറിക്കും. ജീവന്റെ സുവിശേഷമായ ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിൻ്റെ മഹാജൂബിലി (2025)യുടെ വിശുദ്ധ നാളുകളിൽ ജീവൻ്റെ പരിപോഷണത്തിനും സംരക്ഷണത്തിനും വേണ്ടി പ്രാർത്ഥിക്കാനുള്ള 40 ദിനങ്ങളാണ് കടന്നുവരുന്നത്. ഈ ദിവസങ്ങളിലാണ് ഇടവകയിൽ പ്രോലൈഫ് നിയോഗാർത്ഥമുള്ള പ്രാർത്ഥനാദിനമായി ആചരിക്കുക. ഗർഭസ്ഥശിശുക്കൾ, ഗർഭച്ഛിദ്രത്തിന് ഇരകളായവർ, ഗർഭിണികൾ, രോഗാതുരർ, വയോധികർ, പ്രോ-ലൈഫ് പ്രവർത്തകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ എന്നിങ്ങനെ എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കും. പരിശുദ്ധ കുർബാന അർപ്പണം, ആരാധന, ദൈവവചന വിചിന്തനം, ജപമാല എന്നിങ്ങനെ വിവിധ ശുശ്രൂഷകൾ ഇടവകകളിൽ ക്രമീകരിക്കാം. ഈ കാലയളവിൽ ഇടവക തലത്തിൽ വലിയ കുടുംബങ്ങളുടെ കൂട്ടായ്മകൾ നടത്തുകയും, ഇടവകയുടെ ജീവകാരുണ്യ ശുശ്രൂഷകളിൽ പങ്കുചേരുകയും യുവതലമുറയിലേക്ക് പ്രോലൈഫിന്റെ പ്രാധാന്യം എത്തിക്കുവാൻ തക്കവിധത്തിലുള്ള വിവിധ പരിപാടികൾ നടത്തുകയും ചെയ്യാം. പ്രോലൈഫ് ദിനമായ മാർച്ച് 25 ന് അതിരൂപതതലത്തിൽ പ്രാർത്ഥനാശുശ്രൂഷ, പ്രോ - ലൈഫ് റാലി എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തപ്പെടും.
Image: /content_image/India/India-2025-02-12-16:57:44.jpg
Keywords: ചങ്ങനാശ്ശേരി
Content: 24507
Category: 18
Sub Category:
Heading: വനം മന്ത്രി രാജിവയ്ക്കണമെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Content: കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. പാറത്തോട് മലനാട് ഡെവലപ്മെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഇൻഫാം സംസ്ഥാന അസംബ്ലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളെ തമസ്‌കരിക്കുന്ന കാഴ്‌ചയാണ് അടുത്ത ദിവസങ്ങളിൽ നടന്നുവരുന്നത്. മലയോര മേഖലയിലെ കർഷകർക്ക് ഇവിടെ ജീവി ക്കാനുള്ള അവകാശമില്ലേ? നഗരത്തിൽ താമസിക്കുന്നവർക്കു മാത്രമേ ജീവിക്കാൻ അവകാശമുള്ളോ? വന്യമൃഗ ആക്രമണം തടയാനുള്ള ഉത്തരവാദിത്വം വനപാലകർക്കാണ്. പകരം, കർഷകരെ ആക്രമിക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഇവിടെയൊരു സർക്കാരുണ്ടോയെന്നും ഇവിടെയൊരു ഭരണ സംവിധാനം ഉണ്ടോയെന്നും ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടോയെന്നുമറിയണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഒരുമിച്ചു മുന്നേറണ മെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മാർ റെമിജി യോസ് ഇഞ്ചനാനിയിൽ കൂട്ടിച്ചേർത്തു.
Image: /content_image/India/India-2025-02-13-10:40:43.jpg
Keywords: ഇഞ്ചനാനി
Content: 24508
Category: 1
Sub Category:
Heading: വിശുദ്ധ മദർ തെരേസയുടെ തിരുനാൾ പൊതു ആരാധന കലണ്ടറിൽ ചേർത്ത് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: 2016-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ തിരുനാൾ പൊതു ആരാധനാകലണ്ടറിൽ ചേർത്ത് ഫ്രാൻസിസ് പാപ്പ. നിരവധി ബിഷപ്പുമാരുടെയും സമർപ്പിതരുടെയും അല്‍മായരുടെയും അഭ്യർത്ഥനകൾ പരിഗണിച്ചെടുത്ത ഈ തീരുമാനം സംബന്ധിച്ച ഡിക്രി ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് പ്രസിദ്ധീകരിച്ചത്. ഡിക്രി പ്രകാരം മദർ തെരേസയുടെ മരണദിനമായ സെപ്റ്റംബർ അഞ്ചാം തീയതി, വിശുദ്ധയുടെ തിരുനാളായി ആരാധനകലണ്ടറുകളിലും, വിശുദ്ധകുർബാനയ്ക്കായുള്ള പുസ്തകങ്ങളിലും, യാമപ്രാർത്ഥനകളിലും ചേർക്കും. വിവിധ പ്രാദേശികസഭാനേതൃത്വങ്ങളുടെയും, സമർപ്പിതരുടെയും, അല്‍മായരുടെയുംകൂടി അഭ്യർത്ഥന മാനിച്ചാണ് പാപ്പ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. ദൈവീക ആരാധനയ്ക്കും കൂദാശകളുമായി ബന്ധപ്പെട്ട അച്ചടക്കത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ആർതർ റോഷെയുടെയും, ഡികാസ്റ്ററി സെക്രട്ടറി ആർച്ച് ബിഷപ്പ് വിത്തോറിയോ വിയോളയുടെയും ഒപ്പോടുകൂടി ഫെബ്രുവരി 11നാണ് പുതിയ ഡിക്രി പ്രസിദ്ധീകരിച്ചത്. 1997 സെപ്റ്റംബർ അഞ്ചാം തീയതിയായിരുന്നു കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ നിര്യാതയായത്. പുതിയ തീരുമാനപ്രകാരം ഇനിമുതൽ സെപ്റ്റംബർ അഞ്ചിന്, വിശുദ്ധ മദർ തെരേസയുടെ ഓർമ്മയാചരിച്ചുകൊണ്ട്, വിശുദ്ധബലിയും, യാമപ്രാർത്ഥനകളും നടത്താനാകും. വിശുദ്ധയുടെ തിരുനാൾ ആചാരണത്തിനായി ലത്തീൻ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള വചനങ്ങൾ വിവിധ മെത്രാൻ സമിതികൾ, തങ്ങളുടെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി, ഡിക്കാസ്റ്ററിയുടെ അംഗീകാരത്തോടെ ഉപയോഗിക്കേണ്ടതാണെന്ന് സമിതി വ്യക്തമാക്കി. ശരീരത്തിന്റെയും ആത്മാവിന്റെയും ക്ലേശങ്ങളിൽ ആശ്വാസം തേടുന്ന അനേകർക്ക് വിശുദ്ധ മദർ തെരേസ പ്രതീക്ഷയുടെ ഉറവിടമായി തിളങ്ങുന്നുണ്ടെന്ന് ഡിക്കാസ്റ്ററി തങ്ങളുടെ ഡിക്രിയില്‍ എഴുതി. 1997 സെപ്റ്റംബർ അഞ്ചിനു 87-ാം വയസിലായിരുന്നു മദർ തെരേസ ഇഹ ലോക വാസം വെടിഞ്ഞത്. അൽബേനിയയിൽ ജനിച്ച് ഇന്ത്യ കർമഭൂമിയാക്കി ഉപവി പ്രവർത്തനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനിയായിരുന്നു മദർ തെരേസ. മിഷ്ണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം സ്ഥാപിച്ച മദര്‍ ആരാലും അന്വേഷിക്കപ്പെടാത്ത ജീവിതങ്ങളെ തേടി കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും, ചേരികളിലൂടെയും സഞ്ചരിച്ചു. പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും അമ്മയായി. കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ സന്യാസസമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു സേവനമായി, സ്‌നേഹമായി പരന്നൊഴുകി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ 'പത്മശ്രീ' നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നവും നല്‍കി. 2016 സെപ്റ്റംബർ നാലിനു മദർ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
Image: /content_image/News/News-2025-02-13-12:50:21.jpg
Keywords: മദർ തെരേസ
Content: 24509
Category: 1
Sub Category:
Heading: സിയോള്‍ അതിരൂപതയിലെ വൈദികരുടെ എണ്ണം ആയിരം പിന്നിട്ടു
Content: സിയോള്‍: 26 പുതിയ വൈദികര്‍ കൂടി അഭിഷിക്തരായതോടെ ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപതയിലെ ആകെ വൈദികരുടെ എണ്ണം 1,000 പിന്നിട്ടു. ഇക്കഴിഞ്ഞ ദിവസം നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ-ടേക്ക് മുഖ്യകാര്‍മ്മികനായിരിന്നു. പുതുതായി നിയമിതരായ വൈദികരോട് യഥാർത്ഥ സ്നേഹത്തോടെയും നിരന്തരമായ സന്തോഷത്തോടെയും തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. മെത്രാന്റെ സഹകാരികളായി ദൈവജനത്തെ സേവിക്കാനാണ് വൈദികർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അവരുടെ പൗരോഹിത്യ ശുശ്രൂഷയിലൂടെ ബിഷപ്പുമായി ഒന്നിക്കുകയാണെന്നും ആർച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. അതേസമയം 194 വർഷങ്ങൾക്ക് ശേഷം സിയോള്‍ അതിരൂപത ആയിരം വൈദികര്‍ എന്ന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ്. 26 വൈദികരുടെ തിരുപ്പട്ട സ്വീകരണത്തോടെ, 2027-ൽ അടുത്ത ലോക യുവജന ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അതിരൂപതയിലെ വൈദികരുടെ എണ്ണം 974 ൽ നിന്ന് (ഒരു കർദ്ദിനാൾ, ഒരു ആർച്ച് ബിഷപ്പ്, മൂന്ന് ബിഷപ്പുമാർ, നാല് മോൺസിഞ്ഞോർമാർ എന്നിവരുൾപ്പെടെ) കൃത്യം ആയിരമായി ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കൊറിയൻ സഭയിൽ മൊത്തത്തിൽ 5721 വൈദികരുണ്ട്. ഇതില്‍ ആയിരം പേരും സിയോള്‍ അതിരൂപതയില്‍ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-13-13:51:53.jpg
Keywords: കൊറിയ
Content: 24510
Category: 18
Sub Category:
Heading: അല്മായ പ്രേഷിത മുന്നേറ്റങ്ങളിൽ സഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: അല്‍മായര്‍ വ്യക്തിപരമായും സംഘടിതമായും നടത്തിക്കൊണ്ടിരിക്കുന്ന പ്രേഷിത മുന്നേറ്റങ്ങളിൽ സഭ കൂടെയുണ്ടെന്നു മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മിഷൻ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ആലോചനയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം മുഴുവനിലുമുള്ള സഭയുടെ വളർച്ചയ്ക്ക് അല്മായ മിഷനറിമാരുടെ പങ്ക് വളരെ വലുതാണെന്നും, ആത്മപ്രേരണയിൽ വ്യക്തികൾ തനിയെ തുടങ്ങിവച്ചതും പിന്നീടു വളർന്നു വലുതായതുമായ പ്രേഷിത പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. വ്യക്‌തി-കുടുംബം-ഇടവക-രൂപത-സഭ എന്നീ തലങ്ങളിൽ മിഷൻ പ്രവർത്തനം എങ്ങനെയെല്ലാം ക്രമപ്പെടുത്താമെന്നും ശക്തിപ്പെടുത്താമെന്നും അനുഭവസാക്ഷ്യങ്ങളുടെ വെളിച്ചത്തിൽ പങ്കുവെക്കപ്പെടുകയും മുന്നോട്ടുള്ള കർമ്മപരിപാടികൾക്ക് പദ്ധതിയിടുകയും ചെയ്‌തു. ഇപ്പോൾ നിലനിൽക്കുന്ന മിഷൻ പ്രവർത്തനങ്ങളുടെ തനിമ നഷ്ട്ടപെടുത്താതെതന്നെ സീറോമലബാർസഭയുടെ അൽമായ പ്രേഷിതപ്രസ്ഥാനം സംഘടിപ്പിക്കാൻ വേണ്ട നിർദേശങ്ങളും അതിനാവശ്യമായ മാർഗ്ഗരേഖയും ചർച്ചചെയ്യപ്പെട്ടു. എല്ലാ കത്തോലിക്കാ വിശ്വാസികൾക്കും ഒരു പ്രേഷിതദൗത്യമുണ്ടെന്ന അവബോധം വളർത്താനും, മിഷനറി പ്രവർത്തനങ്ങൾക്കായി എല്ലാവരെയും പ്രചോദിപ്പിക്കാനും തീരുമാനം കൈകൊണ്ടു. സീറോമലബാർ അൽമായ മിഷനറി പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ഉത്ഘാടനം മെയ് 5-ന് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ വച്ച് നടത്താൻ യോഗം തീരുമാനിച്ചു. സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ, മാർ ജോൺ നെല്ലിക്കുന്നേൽ, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, അൽമായ പ്രേഷിത ശുശ്രൂഷകരുടെ പ്രതിനിധികളായ സെബാസ്റ്റ്യൻ തോമസ്, പ്രൊഫ. ആലിസ്കുട്ടി എന്നിവർ സംസാരിച്ചു. വിവിധ പ്രേഷിത മുന്നേറ്റങ്ങളെ പ്രതിനിധീകരിച്ച് എത്തിച്ചേർന്ന മിഷനറിമാരെല്ലാവരും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചർച്ചകളിൽ ക്രിയാത്മകമായി പങ്കെടുക്കുകയും ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, ഓഫീസ്‌ സെക്രട്ടറി സി. മെർലിൻ ജോർജ് എം.എസ്.എം.ഐ എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.
Image: /content_image/India/India-2025-02-13-15:41:57.jpg
Keywords: അല്‍മായ
Content: 24511
Category: 1
Sub Category:
Heading: ജീവൻ ഇല്ലാതാക്കാനല്ല, ജനതകളെ വളർത്താനായാണ് നാം ജനിച്ചത്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ ഇല്ലാതാക്കാനല്ല, ജനതകളെ വളർത്താനായാണ് നാം ജനിച്ചതെന്നും യുദ്ധമെന്ന തിന്മയ്ക്ക് മുന്നിൽ, സമാധാനത്തിനായി എല്ലാ ശ്രമങ്ങളും നടത്താനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പ. ഫെബ്രുവരി 12 ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംസാരിക്കവേയാണ് യുദ്ധങ്ങൾക്കെതിരെയും സമാധാനശ്രമങ്ങൾക്കായും പാപ്പ സംസാരിച്ചത്. നൂറുകണക്കിന് മനുഷ്യരുടെ മരണത്തിനും, ആയിരക്കണക്കിന് ആളുകൾക്ക് പരിക്കിനും കാരണമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. നമ്മുടെ അനുദിന പ്രാർത്ഥനകളിൽ സമാധാനത്തിനായി പ്രാർത്ഥിക്കണം. പീഡനങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈൻ ഒരുപാട് സഹനങ്ങൾ നേരിടുന്നുണ്ട്. സായുധസംഘർഷങ്ങളും യുദ്ധങ്ങളും നടക്കുന്ന പാലസ്തീന്‍, ഇസ്രായേൽ, മ്യാന്മാർ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലെ വടക്കൻ കിവു, തെക്കൻ സുഡാൻ എന്നീ പ്രദേശങ്ങളെ പാപ്പ പ്രത്യേകം പരാമർശിച്ചു. നിരവധി രാജ്യങ്ങളാണ് യുദ്ധങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന് ആവർത്തിക്കുകയും, സമാധാനത്തിനായി പ്രായശ്ചിത്ത-പരിഹാര പ്രവർത്തികളില്‍ ഏർപ്പെടാൻ ഏവരെയും ആഹ്വാനം ചെയ്തു.
Image: /content_image/News/News-2025-02-13-15:52:58.jpg
Keywords: പാപ്പ
Content: 24512
Category: 1
Sub Category:
Heading: ഒരു മാസത്തിനിടെ വത്തിക്കാനിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് 13 ലക്ഷം വിശ്വാസികള്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷത്തിന് ആരംഭം കുറിച്ചത് മുതൽ ഇതുവരെ 1.3 ദശലക്ഷം ആളുകൾ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നതായി വത്തിക്കാന്‍. സായുധസേനയുടെ ജൂബിലിയുടെ ഭാഗമായി ഫെബ്രുവരി ഏഴിന് നടത്തിയ പത്രസമ്മേളനത്തിലാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റിനോ ഫിസിഷെല്ല ഇക്കാര്യം അറിയിച്ചത്. അതേസമയം തീർത്ഥാടകരുടെ എണ്ണം ജൂബിലിയുടെ വിജയത്തിനുള്ള സാധുതയുടെ മാനദണ്ഡമല്ലായെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്ക, സെന്‍റ് മേരി മേജർ ബസിലിക്ക, സെന്‍റ് പോൾ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ വർഷം ഫ്രാന്‍സിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു. വിശുദ്ധ വർഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. #{blue->none->b->You may like: ARTICLE ‍}# {{ ജൂബിലി തീര്‍ത്ഥാടനവും വാതിലും | അറിയേണ്ടത് ‍-> http://www.pravachakasabdam.com/index.php/site/news/24284}} ജൂബിലി വർഷം മുഴുവൻ റോമിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന 30 ദശലക്ഷം തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യാൻ വത്തിക്കാനും ഇറ്റാലിയൻ അധികാരികളും സംയുക്ത പദ്ധതി തയാറാക്കിയിരിന്നു. കേവലം രണ്ട് മാസം കൊണ്ട് പതിമൂന്നു ലക്ഷം തീര്‍ത്ഥാടകര്‍ പിന്നിട്ട സാഹചര്യത്തില്‍ ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നാണ് ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-13-19:12:20.jpg
Keywords: ജൂബിലി
Content: 24513
Category: 1
Sub Category:
Heading: കോംഗോയിലെ സാഹചര്യങ്ങളില്‍ കടുത്ത ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻ സമിതി
Content: സെന്‍റ് ഗാല്ലന്‍ (സ്വിറ്റ്സര്‍ലന്‍ഡ്): വിമത പോരാളികള്‍ നടത്തിയ ആക്രമണങ്ങളും, അതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും മൂലം സാധാരണ ജനജീവിതം ഗുരുതരാവസ്ഥയിലായ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ ആളുകൾ നേരിടുന്ന ദുരിതങ്ങളിൽ ആശങ്കയറിയിച്ച് യൂറോപ്പിലെ സംയുക്ത മെത്രാൻ സമിതി. രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ യൂറോപ്പിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് ഫെബ്രുവരി പന്ത്രണ്ടിന് പുറത്തുവിട്ട പ്രസ്താവനയിലൂടെ മെത്രാൻ സമിതി പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രൊച്ചാത്ത ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ സംയുക്ത മെത്രാൻ സമിതിയിൽ എത്തിയ ഗോമ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് വില്ലി എൻഗുംബി എൻഗെൻഗെലെ കോംഗോയിലെ സ്ഥിതിഗതികളേക്കുറിച്ച് വിവരിച്ചതിന് പിന്നാലെയാണ് ആര്‍ച്ച് ബിഷപ്പ് മരിയാനോ മെത്രാൻ സമിതിയുടെ പേരിൽ ദുഃഖവും ആശങ്കയും രേഖപ്പെടുത്തിയത്. വിമത സംഘടന പ്രവർത്തകരും സഖ്യകക്ഷികളും ഗോമ നഗരത്തിലും, കോംഗോയുടെ മറ്റിടങ്ങളിലും അഴിച്ചുവിട്ട കടുത്ത ആക്രമണങ്ങളിൽ മൂവായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും, പതിനായിരക്കണക്കിനാളുകൾ കുടിയിറങ്ങാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. ദേവാലയങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, തുടങ്ങി വിവിധ സ്ഥാപനങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളിൽ, നിരവധി നവജാതശിശുക്കളും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയൻ കോംഗോയ്‌ക്കുള്ള മാനവികസഹായമായി ഏർപ്പെടുത്തിയ അറുപത് മില്യൺ യൂറോയുടെ പാക്കേജ്‌, സമാധാനത്തിലേക്ക് കത്തോലിക്ക - പ്രൊട്ടസ്റ്റന്റ് കൂട്ടായ്മ മുന്നോട്ടുവച്ച പദ്ധതി എന്നിവയെ ബിഷപ്പ് ചെയ്തു. സാധാരണ ജനത്തിന്റെ സംരക്ഷണത്തിനായും, മാനവികസഹായങ്ങൾ ലഭ്യമാക്കുന്നതിനായും കൂടുതൽ ശക്തമായ ശ്രമങ്ങൾ വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോംഗോയിലെ സംഘർഷം സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ അവസാനിപ്പിക്കാൻ, പ്രാദേശിക അധികാരികളോടും, അന്താരാഷ്ട്രസമൂഹത്തോടും യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ പ്രസിഡന്റ് ആവശ്യപ്പെട്ടു. ജനുവരി 27നാണ് മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട പിന്തുണയുള്ള M23 വിമത സൈന്യത്തിലെ ആളുകള്‍ നഗരത്തില്‍ ആക്രമണം ആരംഭിക്കുന്നത്. മരുന്നുകളുടെ ക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം രോഗികളും പരിക്കേറ്റവരും കടുത്ത ബുദ്ധിമുട്ടിലാണെന്ന് ഗോമ രൂപതാദ്ധ്യക്ഷൻ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-14-11:58:31.jpg
Keywords: കോംഗോ