category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വനം മന്ത്രി രാജിവയ്ക്കണമെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Contentകാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. പാറത്തോട് മലനാട് ഡെവലപ്മെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഇൻഫാം സംസ്ഥാന അസംബ്ലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളെ തമസ്‌കരിക്കുന്ന കാഴ്‌ചയാണ് അടുത്ത ദിവസങ്ങളിൽ നടന്നുവരുന്നത്. മലയോര മേഖലയിലെ കർഷകർക്ക് ഇവിടെ ജീവി ക്കാനുള്ള അവകാശമില്ലേ? നഗരത്തിൽ താമസിക്കുന്നവർക്കു മാത്രമേ ജീവിക്കാൻ അവകാശമുള്ളോ? വന്യമൃഗ ആക്രമണം തടയാനുള്ള ഉത്തരവാദിത്വം വനപാലകർക്കാണ്. പകരം, കർഷകരെ ആക്രമിക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഇവിടെയൊരു സർക്കാരുണ്ടോയെന്നും ഇവിടെയൊരു ഭരണ സംവിധാനം ഉണ്ടോയെന്നും ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടോയെന്നുമറിയണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഒരുമിച്ചു മുന്നേറണ മെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മാർ റെമിജി യോസ് ഇഞ്ചനാനിയിൽ കൂട്ടിച്ചേർത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-02-13 10:39:00
Keywordsഇഞ്ചനാനി
Created Date2025-02-13 10:40:43