Contents
Displaying 24021-24030 of 24944 results.
Content:
24464
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കേസ്: പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് മോചനം
Content: ലാഹോർ: പാക്കിസ്ഥാനില്‍ മഅറസ്റ്റിലായ ഇരട്ട ക്രൈസ്തവ സഹോദരങ്ങള്‍ക്കു നേരെയുള്ള മതനിന്ദ കേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു ഇരുവര്‍ക്കും മോചനം. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ, തെറ്റായ ദൈവനിന്ദ ആരോപണത്തിൽ നിന്ന് പാകിസ്ഥാനിലെ കസൂർ അഡീഷണൽ സെഷൻസ് ജഡ്ജി ഫർസാന ഷഹ്സാദ് ഇവരെ വെറുതെവിടുകയായിരിന്നു. 18 വയസ്സുള്ള സാഹിൽ ഷാഹിദ് , റഹീൽ ഷാഹിദ് എന്നിവര്‍ക്കാണ് വിചാരണയില്‍ മോചനം ലഭിച്ചതെന്ന് അഭിഭാഷകൻ ജാവേദ് സഹോത്ര പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിലെ ഖുലേ വാല ഗ്രാമത്തിലെ സഹോദരങ്ങൾ ഖുറാന്‍ അവഹേളിച്ച് മതനിന്ദ നടത്തിയെന്നായിരിന്നു കേസ്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് ഖുർആനിൻ്റെ പേജുകൾ കീറിയെന്നാരോപിച്ച് ഷാഹിദ് സഹോദരന്മാരെ അറസ്റ്റ് ചെയ്തു മതനിന്ദ കുറ്റം ചുമത്തുകയായിരിന്നു. അന്വേഷണ ഉദ്യോഗസ്ഥനും പരാതിക്കാരനും ഉൾപ്പെടെ എട്ട് സാക്ഷികളുടെ ക്രോസ് വിസ്താരത്തിനിടെ, ഏത് ഖുറാൻ ഭാഗമോ വാക്യങ്ങളോ അപകീർത്തിപ്പെടുത്തിയെന്ന് ആർക്കെങ്കിലും തിരിച്ചറിയാൻ കഴിയുമോ എന്ന ചോദ്യത്തിന് മുന്നില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് കഴിയാതെ പോകുകയായിരിന്നു. ഇത് സഹോദരന്മാർക്കെതിരെ സമർപ്പിച്ച തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് തുറന്നുക്കാട്ടുകയായിരിന്നുവെന്ന് അഭിഭാഷകൻ സഹോത്ര മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ സഹോദരങ്ങളെ വിട്ടയച്ചത് കൂടാതെ ദുർബ്ബലമായ അന്വേഷണം നടത്തിയതിന് കസൂർ ജില്ലാ പോലീസ് ഓഫീസർക്ക് കോടതി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവരില്‍ ഭയം ജനിപ്പിച്ച് ഗ്രാമം വിട്ടുപോകാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹോദരങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തിയതെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. ഈ കേസ് ക്രൈസ്തവ നിവാസികൾക്കെതിരായ ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് അവരുടെ ഭൂമിയും സ്വത്തുക്കളും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വിജയകരമായ പ്രതിരോധം ഉണ്ടായതിനാലാണ് അവരുടെ നീചമായ ആശയങ്ങളെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞതെന്നും അഡ്വ. സഹോത്ര പറഞ്ഞു. പാക്കിസ്ഥാനില്‍ ക്രൈസ്തവരെ കുടുക്കാന്‍ വ്യാജ മതനിന്ദ കേസുകള്‍ ആരോപിക്കുന്നത് പതിവ് സംഭവമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രൈസ്തവ സഹോദരങ്ങള്‍ക്ക് നേരെയുള്ള കേസ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-03-16:43:53.jpg
Keywords: മതനിന്ദ

24465
Category: 1
Sub Category:
Heading: ഒരേയൊരു ആഗ്രഹം, ഈശോയെ പ്രഘോഷിക്കണം: ദമ്പതികള്‍ ആരംഭിച്ച ശ്രീലങ്കയിലെ ഏക കത്തോലിക്ക ചാനലിന് പത്ത് വയസ്സ്
Content: കൊളംബോ: ഭാരതത്തിന്റെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ ഏക കത്തോലിക്കാ ടെലിവിഷൻ ചാനലായ വെർബം ടിവി ആരംഭിച്ചിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായി. ഈശോയെ പ്രഘോഷിക്കണം എന്ന വലിയ ആഗ്രഹത്തോടെ മിലാൻ- മാലിക ഡി സിൽവ എന്ന ദമ്പതികള്‍ ആരംഭിച്ച ചാനലാണ് പതിനായിരങ്ങള്‍ക്കു ക്രിസ്തീയവിരുന്നൊരുക്കി കൊണ്ടിരിക്കുന്നത്. കത്തോലിക്ക വിശ്വാസത്തില്‍ അധിഷ്ഠിതമായി ആരംഭിച്ച ചാനലില്‍ വിശുദ്ധ കുർബാനകളും വിവിധ ആത്മീയ പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ടെവാട്ടയിലെ ബ്രോഡ്‌കാസ്റ്റർ ആസ്ഥാനത്തു നടന്ന കൃതജ്ഞതാബലിയോടെയാണ് ഒരു പതിറ്റാണ്ട് പിന്നിട്ട ചാനലിന്റെ വാര്‍ഷികാഘോഷത്തിന് തുടക്കമായത്. സത്യദൈവമായ യേശുവിനെ പ്രഘോഷിക്കണമെന്ന ഒരേയൊരു ആഗ്രഹത്തോടെ മിലാൻ- മാലിക ഡി സിൽവ ദമ്പതികള്‍ 2015-ൽ സ്ഥാപിച്ച കാത്തലിക് ബ്രോഡ്‌കാസ്റ്റ് ചാനലായ വെർബം ടിവിയ്ക്കു ഇന്ന് രണ്ടുലക്ഷത്തിലധികം വ്യൂവർഷിപ്പാണ് ഉള്ളത്. കൊളംബോ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാൽക്കം രഞ്ജിത്ത്, ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് പ്രോവിൻഷ്യൽ സുപ്പീരിയര്‍ ഫാ. റോഷൻ സിൽവ, തേവാട്ടയിലെ ഔവർ ലേഡി ഓഫ് ലങ്കാ ബസിലിക്കയുടെ അഡ്മിനിസ്ട്രേറ്റർ ഫാ.ശ്രീയാനന്ദ ഫെർണാണ്ടോ എന്നിവർ ചേർന്നായിരിന്നു സമൂഹ കൃതജ്ഞതാബലിയര്‍പ്പണം. സ്ഥാപകരായ മിലൻ - മാലിക ഡി സിൽവ ദമ്പതികള്‍, അഭ്യുദയകാംക്ഷികൾ, ജീവനക്കാര്‍ എന്നിവര്‍ കൃതജ്ഞതാബലിയില്‍ പങ്കെടുത്തു. ദൈവസന്ദേശം ഉൾക്കൊള്ളാൻ ശ്രീലങ്കയ്ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് വെർബം ടിവിയെന്നും അതിനു ദൈവത്തിന് നന്ദി പറയുകയാണെന്നും ചാനല്‍ കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാമെന്നും കര്‍ദ്ദിനാള്‍ മാൽക്കം രഞ്ജിത്ത് പറഞ്ഞു. ചടങ്ങിനിടെ, മിലൻ ഡി സിൽവ - മാലിക ഡി സിൽവ ദമ്പതികള്‍ നിർവഹിക്കുന്ന ദൗത്യത്തിന് ശ്രീലങ്കയിലെ കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസിൻ്റെ (സിബിസിഎസ്എൽ) അഭിനന്ദനവും നന്ദിയും ആർച്ച് ബിഷപ്പ് അറിയിച്ചു. ശ്രീലങ്കയിലെ 1.3 ദശലക്ഷം കത്തോലിക്കരിൽ രണ്ടു ലക്ഷത്തിലധികം പേര്‍ ചാനല്‍ കാണുന്നുണ്ടെന്നതു അനുഗ്രഹമായി കാണുന്നുവെന്നും വെർബം ടിവി ആരംഭിച്ചതിന് ശേഷം മറ്റ് ചാനലുകള്‍ ക്രിസ്തീയ ഉള്ളടക്കമുള്ള പ്രോഗ്രാമുകള്‍ ആരംഭിക്കുവാന്‍ തുടങ്ങിയത് ശുഭസൂചനയായാണ് വിലയിരുത്തുന്നതെന്നും മിലൻ ഡി സിൽവ അഭിപ്രായപ്പെട്ടു. ഒരു പതിറ്റാണ്ടിനിപ്പുറം ദിനംപ്രതി 'വെർബം ടിവി'യ്ക്കു പ്രേക്ഷകര്‍ ഏറിവരികയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-03-18:34:12.jpg
Keywords: ചാനല്‍, ശ്രീലങ്ക

24466
Category: 1
Sub Category:
Heading: വൈദിക സമർപ്പിത ജീവിതങ്ങളിലേക്കുള്ള ദൈവവിളികൾക്കായി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: വൈദിക സമർപ്പിത ജീവിതാന്തസ്സുകളിലേക്കുള്ള ദൈവവിളികൾക്കായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം. ദൈവവിളി ശ്രവിക്കുന്ന യുവതയുടെ അഭിവാഞ്ഛകളും സന്ദേഹങ്ങളും ഉൾക്കൊള്ളാൻ സഭാസമൂഹത്തിനു കഴിയുന്നതിനായി പ്രാർത്ഥിക്കണമെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പാപ്പ പറഞ്ഞു. ഒരു പുരോഹതിനാകുന്നതിനെക്കുറിച്ചുള്ള യാതൊരു ചിന്തയും മനസ്സിൽ പേറാതെ സ്വന്തമായ ചില പദ്ധതികളുമായി പഠിക്കുകയും ഒപ്പം ജോലിചെയ്യുകയും ചെയ്തിരുന്ന താൻ 17 വയസ്സുള്ളപ്പോൾ ഒരു പള്ളിയിൽ പോയപ്പോൾ, അവിടെ, ദൈവം തന്നെ കാത്തു നില്പ്പുണ്ടായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. ഇന്നും ദൈവം യുവജനത്തെ വിളിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ദൈവം അതു ചെയ്യുന്നത്. ചിലപ്പോഴൊക്കെ നമ്മൾ ആ വിളി ശ്രവിക്കാറില്ല. അതിനു കാരണം നാം സ്വന്തം കാര്യങ്ങളിൽ, സ്വന്തം പദ്ധതികളിൽമുഴുകി നമ്മൾ തിരിക്കിലായി പോകുന്നതാണ് കാരണം. എന്നാൽ പരിശുദ്ധാത്മാവ് സ്വപ്നങ്ങളിലൂടെയും യുവജനങ്ങളുടെ ഹൃദയങ്ങളിൽ അവർക്കനുഭവപ്പെടുന്ന അസ്വസ്ഥതകളിലൂടെയും നമ്മോട് സംസാരിക്കുന്നു. അവരുടെ യാത്രയിൽ നമ്മൾ അവരെ തുണച്ചാൽ, ദൈവം അവരിലൂടെ പുതിയ കാര്യങ്ങൾ ചെയ്യുന്നത് എങ്ങനെയെന്ന് നമുക്ക് കാണാൻ കഴിയും. ഇന്ന് സഭയ്ക്കും ലോകത്തിനും ഏറ്റവും ഉപകാരപ്രദമാംവിധം അവിടത്തെ വിളി സ്വീകരിക്കാൻ നമുക്ക് സാധിക്കും. യുവജനങ്ങളിൽ വിശ്വാസമർപ്പിക്കണം. സർവ്വോപരി, എല്ലാവരെയും വിളിക്കുന്ന ദൈവത്തിൽ ആശ്രയിക്കണം. ജീവിതത്തിൽ, അത് പൗരോഹിത്യ ജീവിതത്തിലാകട്ടെ, സമർപ്പിതജീവിതത്തിലാകട്ടെ, യേശുവിൻറെ ദൗത്യത്തില്‍ ജീവിക്കാനുള്ള വിളി ശ്രവിക്കുന്ന യുവജനത്തിൻറെ ആശകളും സംശയങ്ങളും സഭാ സമൂഹം ഉൾക്കൊള്ളുന്നതിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുക്കൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.
Image: /content_image/News/News-2025-02-05-16:50:45.jpg
Keywords: പാപ്പ

24467
Category: 18
Sub Category:
Heading: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമ്മേളനം നാളെ മുതല്‍
Content: തൃശൂർ: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി ഡിബിസിഎൽസി ഹാളിൽ നടക്കും. നാളെ ഏഴിനു വൈകുന്നേരം അഞ്ചിനു സംസ്ഥാന പ്രസിഡൻ്റ് ടോം മാത്യു പതാക ഉയർത്തും. തുടർന്നു പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. അതിരൂപത വി കാരി ജനറൽ മോൺ. ജോസ് കോനിക്കര അധ്യക്ഷത വഹിക്കും. അധ്യാപക രംഗത്ത് ക്രൈസ്‌തവ മൂല്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ഫാ. ലിജോ പോൾ സിഎംഐ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സാംസ്‌കാരിക സദസ്. എട്ടിനു രാവിലെ ഒമ്പതിനു തൃശൂർ സെൻ്റ തോമസ് കോളജിൽ നിന്ന് മൂവായിരത്തിയഞ്ഞുറോളം അധ്യാപകർ പങ്കെടുക്കുന്ന വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലി മേയർ എം.കെ. വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഡിബിസിഎൽസി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരിക്കും. കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടി ൽ അനുഗ്രഹപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടോം മാത്യു, വൈസ് പ്രസിഡൻ്റുമാരായ സി.എ. ജോണി, ബിജു പി. ആൻ്റണി, അതിരൂപത ഡയറക്ടർ ഫാ. ജോയ് അടമ്പുകുളം, അതിരൂപത പ്രസിഡൻ്റ് എ.ഡി. സാജു എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2025-02-06-12:17:20.jpg
Keywords: കാത്തലി

24468
Category: 1
Sub Category:
Heading: യുദ്ധത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുക്രൈൻ, ഇസ്രായേൽ, പാലസ്തീന്‍ എന്നിവിടങ്ങളിലേതുൾപ്പെടെ, യുദ്ധത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ഫെബ്രുവരി 5 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് പാലസ്തീനിലെ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള സംഘർഷങ്ങളുടെ ഇരകൾക്കുവേണ്ടി പാപ്പ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്. യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെക്കുറിച്ച് ചിന്തിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പ ആഹ്വാനം ചെയ്തു. നിരവധി രാജ്യങ്ങളാണ് യുദ്ധങ്ങൾ മൂലം സഹനത്തിലൂടെ കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പ യുക്രൈൻ, ഇസ്രായേൽ, പാലസ്തീന്‍ എന്നിവിടങ്ങളെ പ്രത്യേകം പരാമർശിച്ചു. പാലസ്തീൻ അഭയാർത്ഥികളെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പ ആവശ്യപ്പെട്ടു. പൊതുകൂടിക്കാഴ്ചയുടെ അവസാനം ഇറ്റാലിയൻ ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് യുദ്ധങ്ങളും സായുധ സംഘർഷങ്ങളും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള തന്റെ ആഹ്വാനം പാപ്പ പുതുക്കിയത്. ജീവൻ നശിപ്പിക്കുന്ന തിന്മയാണ് യുദ്ധമെന്ന് ഞായറാഴ്ച പാപ്പ ഓർമ്മിപ്പിച്ചിരുന്നു. ജൂബിലി വർഷത്തിന്റെ കൂടെ പശ്ചാത്തലത്തിൽ നിലവിലുള്ള എല്ലാ സംഘർഷങ്ങൾക്കും അറുതി വരുത്താനായി പരിശ്രമിക്കാനും തന്റെ പ്രഭാഷണത്തിൽ പാപ്പാ ആഹ്വാനം ചെയ്തിരുന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-06-13:09:12.jpg

24469
Category: 1
Sub Category:
Heading: വെടിനിര്‍ത്തൽ നിലവിൽ വന്നെങ്കിലും ജനങ്ങൾ കഴിയുന്നത് ദയനീയ സാഹചര്യത്തില്‍; വെളിപ്പെടുത്തലുമായി കോംഗോ ബിഷപ്പ്
Content: ബ്രാസവില്ലെ: ജനുവരി അവസാനത്തോടെ സായുധസംഘർഷങ്ങൾ ആരംഭിച്ച കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ വെടിനിറുത്തൽ നിലവിൽ വന്നെങ്കിലും സാധാരണജനം കടുത്ത ഭീതിയിലാണെന്ന് കോംഗോ ബിഷപ്പ്. ജനുവരി 27ന് വിമതസംഘടനയായ M23 ഗോമ പിടിച്ചടക്കിയിരുന്നു. മരുന്നുകളുടെ ക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം രോഗികളും പരിക്കേറ്റവരും കടുത്ത ബുദ്ധിമുട്ടിലാണെന്ന് ഗോമ രൂപതാദ്ധ്യക്ഷൻ ബിഷപ് വില്ലി എൻഗുംബി എൻഗെൻഗെലെ പറഞ്ഞു. ആശുപത്രികളും അഭയാർത്ഥികളും ദുരിതാവസ്ഥയിലാണ്. സാധാരണജനം കടുത്ത ഭീതിയിലാണ് കഴിയുന്നത്. ആശുപത്രികളിലെയും അഭയാർത്ഥി കേന്ദ്രങ്ങളുടെയും സ്ഥിതിഗതികൾ ആശാവഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ജനങ്ങൾ ഭവനങ്ങളിൽനിന്ന് പുറത്തിറങ്ങാൻ മടിക്കുന്നുണ്ട്, വലിയൊരു ശതമാനം സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ഏറെ ദിവസങ്ങൾ നീണ്ടുനിന്ന ആക്രമണങ്ങളിൽ നിരവധി സ്കൂളുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നിട്ടുണ്ട്. രാജ്യത്തെ ആശുപത്രികളിലെ സ്ഥിതിഗതികൾ പ്രതീക്ഷാവഹമല്ല. രോഗികളും സംഘർഷങ്ങളിൽ പരിക്കേറ്റവരുമായി, ആശുപത്രിയിലെത്തുന്നവർക്ക്, മരുന്നിന്റെയും, ചികിത്സ ഉപകരണങ്ങളുടെയും കുറവ് മൂലം ശരിയായ രീതിയിൽ ശുശ്രൂഷ ഉറപ്പാക്കാനാകുന്നില്ല. ഇന്റർനെറ്റ് സൗകര്യം വിവിധയിടങ്ങളിൽ മുടങ്ങിയിരിക്കുകയാണെന്നും, ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ താത്കാലിക പരിഹാരങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഘർഷങ്ങൾ ആരംഭിക്കുന്നതിന് മുൻപ്, ഗോമായിൽ മാത്രം വടക്കൻ കിവു പ്രദേശത്തുനിന്നുള്ള ഏതാണ്ട് പത്ത് ലക്ഷത്തോളം അഭയാർത്ഥികളാണുണ്ടായിരുന്നത്. എന്നാൽ സംഘർഷത്തെത്തുടർന്ന് അഭയാർത്ഥി ക്യാമ്പുകൾ അടച്ചതിനാൽ അവിടെയുണ്ടായിരുന്ന ജനം തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെപ്പോകാൻ നിർബന്ധിതരായി. ഗോമായിൽ തുടരുന്നവർ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്തുള്ള ഗോമ നഗരം നേരത്തെ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞയാഴ്‌ച നോർത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമയിൽ കോംഗോ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തിൽ 900 പേരാണ് കൊല്ലപ്പെട്ടത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-06-14:40:44.jpg
Keywords: കോംഗോ

24470
Category: 1
Sub Category:
Heading: ഗൈനക്കോളജി വിഭാഗത്തിൽ ജോലിചെയ്യുന്നവര്‍ക്കു ലഭിച്ചിരിക്കുന്നത് പ്രത്യേക വിളി: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗൈനക്കോളജി വിഭാഗത്തിലേത് പ്രധാനപ്പെട്ടതും, മനോഹരവുമായ ഒരു ജോലിയാണെന്നും, അതൊരു വിളിയാണെന്നും ജീവനു വേണ്ടിയുള്ള ഒരു കീർത്തനമാണെന്നും ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ ലാബ്രിയ പ്രദേശത്തെ വിവിധ ആശുപത്രികളിൽ, ഗൈനക്കോളജി വിഭാഗത്തിൽ ജോലിചെയ്യുന്നവർക്ക് ഇന്നലെ ഫെബ്രുവരി 6 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ജീവനുമായി ബന്ധപ്പെട്ട സേവനരംഗത്തിന്റെ പ്രാധാന്യത്തെയും മനോഹാരിതയെയും കുറിച്ച് ഫ്രാൻസിസ് പാപ്പ പ്രതിപാദിച്ചത്. മാതൃത്വവും പിതൃത്വവും പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന ചിന്ത നിലനിൽക്കുന്ന ഒരു സാംസ്‌കാരിക, സാമൂഹികവ്യവസ്ഥിതിയിൽ, ജനനനിരക്ക് കുറയുന്നതിനെതിരെയും ജീവനെ പ്രോത്സാഹിപ്പിക്കുന്നതിനായും തീരുമാനമെടുത്ത് പ്രവർത്തിക്കുന്നത് പ്രശംസനീയമാണെന്ന് പാപ്പ പറഞ്ഞു. ഗൈനക്കോളജിയുമായി ബന്ധപ്പെട്ട പ്രവർത്തിപഥത്തിൽ തങ്ങളുടെ അറിവും കഴിവും മെച്ചപ്പെടുത്താനായുള്ള പരിശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ പാപ്പ, ജീവൻ സംരക്ഷിക്കുന്നതിന് ശരിയായ പരിശീലനം നേടി തയ്യാറായവരുടെ സാന്നിദ്ധ്യം ഏറെ പ്രധാനപ്പെട്ടതാണെന്നും ഓർമ്മിപ്പിച്ചു. കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്ന മനുഷ്യർ, മറ്റുള്ളവരുടെ സാമീപ്യവും, ആർദ്രതയും, ഊഷ്മളതയും ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ആശുപത്രികളിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് പ്രവർത്തികമായ മികവ് നേടുന്നതിനൊപ്പം, മാനവികമായ സംവേദനക്ഷമതയും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഏറെയാണ്. തങ്ങളുടെ സ്നേഹത്തിന്റെ ഫലമായ മക്കളെ സ്വീകരിക്കുന്നതിലെ ആനന്ദം അനുഭവിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതിനും, കുട്ടികൾക്ക് സുരക്ഷിതവും സന്തോഷപ്രദവുമായ ഒരു ജനനവും ഉറപ്പാക്കുന്നതിനും ഇത്തരമൊരു മനോഭാവം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രാർത്ഥനയെന്ന ശക്തമായ മരുന്ന് കൈവശമുണ്ടായിരിക്കണം. പ്രാർത്ഥന ചിലപ്പോൾ പരസ്യമായി രോഗികളോട് പങ്കുവയ്ക്കാൻ സാധിക്കുന്നതും, ചിലപ്പോൾ, രോഗികളുടെ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും പ്രത്യേകതകൾ പരിഗണിച്ചുകൊണ്ട്, തങ്ങളുടെ ഹൃദയത്തിൽനിന്ന് ദൈവത്തിന് സമർപ്പിക്കാൻ മാത്രം സാധിക്കുന്നതുമായേക്കാം. ഏത് രീതിയിലാണെങ്കിലും, മാതാപിതാക്കളും പ്രകൃതിയും ദൈവവുമായുള്ള സഹകരണം വഴി, സ്രഷ്ടാവിന്റെ ഛായയിലും സാദൃശ്യത്തിലും ഉണ്ടാകുന്ന പുതുജീവന്റെ പിറവിക്ക് പ്രാർത്ഥന സഹായകരമാകും. ദൈവം നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മാതാപിതാക്കൾക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി പ്രാർത്ഥിക്കാൻ, വിശുദ്ധ കുർബാനയിലും, ആരാധനയിലും, അനുദിനപ്രാർത്ഥനകളിലും അവരെ അനുസ്മരിക്കാനുള്ള ഉത്തരവാദിത്വം തിരിച്ചറിയണമെന്നും പാപ്പ തന്റെ പ്രഭാഷണത്തിൽ ഓര്‍മ്മിപ്പിച്ചു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-07-10:06:42.jpg

24471
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധത തടയാന്‍ പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്; അറ്റോർണി ജനറൽ നേതൃത്വം നല്‍കും
Content: വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ വിരുദ്ധ പക്ഷപാതത്തിനെതിരെ പോരാടുന്നതിന് പുതിയ ഡിപ്പാർട്ട്‌മെൻ്റ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ വ്യാഴാഴ്ച രാവിലെ നാഷ്ണല്‍ പ്രെയർ ബ്രേക്ക്ഫാസ്റ്റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിൽ, ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറൽ ഗവൺമെൻ്റിനുള്ളിലെ എല്ലാത്തരം ക്രൈസ്തവ വിരുദ്ധ ലക്ഷ്യങ്ങളും വിവേചനങ്ങളും തടയാനും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. പരിപാടിയ്ക്കിടെ പാം ബോണ്ടിയുടെ ഫോഴ്സിന്റെ നയത്തെ കുറിച്ചു ട്രംപ് സൂചന നല്‍കി. രാജ്യവ്യാപകമായി ക്രൈസ്തവരുടെയും മറ്റ് മത വിശ്വാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുമെന്നും സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും പൂർണ്ണമായി വിചാരണ ചെയ്യുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. “ഞാൻ വൈറ്റ് ഹൗസിലായിരിക്കുമ്പോൾ, നമ്മുടെ സ്കൂളുകളിലും സൈന്യത്തിലും ഗവൺമെൻ്റിലും ജോലിസ്ഥലങ്ങളിലും ആശുപത്രികളിലും പൊതു ഇടങ്ങളിലും ക്രൈസ്തവരെ സംരക്ഷിക്കും, നമ്മള്‍ നമ്മുടെ രാജ്യത്തെ ദൈവത്തിൻ്റെ കീഴിൽ ഒരു രാഷ്ട്രമായി തിരികെ കൊണ്ടുവരും.”- ട്രംപ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയ പ്രസിഡൻഷ്യൽ കമ്മീഷനും വൈറ്റ് ഹൗസ് വിശ്വാസ കാര്യാലയവും ടെലി ഇവാഞ്ചലിസ്റ്റ് റവ. പോള വൈറ്റ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ഒക്‌ടോബർ 7ന് ഹമാസ് ഭീകരർ പിടികൂടിയ ഇസ്രായേൽ ബന്ദികളാക്കിയ നിരവധി കുടുംബങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിലും പ്രാർത്ഥനകളിലും സൂക്ഷിക്കുന്നുണ്ടെന്നും പ്രസിഡൻ്റ് എന്ന നിലയിൽ, അവസാനത്തെ ബന്ദിയേയും തിരികെ കൊണ്ടുവരുന്നത് വരെ വിശ്രമമില്ലായെന്നും ട്രംപ് അവരെ അഭിസംബോധന ചെയ്തു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റയുടനെ ട്രംപ് സ്വീകരിച്ച ചില കര്‍ക്കശ നയങ്ങളില്‍ വിവാദം ഉയര്‍ന്നെങ്കിലും പീഡനങ്ങളും വിവേചനങ്ങളും അനുഭവിക്കുന്ന ക്രൈസ്തവരെ സംരക്ഷിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവര്‍ നോക്കിക്കാണുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-07-11:28:48.jpg
Keywords: ട്രംപ, ക്രൈസ്തവ

24472
Category: 1
Sub Category:
Heading: കന്ധമാലിലെ പീഡിത ക്രൈസ്തവരെ സന്ദര്‍ശിച്ച് ലാറ്റിന്‍ മെത്രാന്‍ സമിതി
Content: കന്ധമാൽ: 2008-ലെ ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബിഷപ്പുമാർ ഒഡീഷയിലെ കന്ധമാല്‍ പ്രദേശം സന്ദര്‍ശിച്ചു. കന്ധമാലിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഭുവനേശ്വറിൽ നടക്കുന്ന ലത്തീന്‍ മെത്രാന്‍ സമിതി -കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ 36-ാമത് പ്ലീനറി അസംബ്ലിയിൽ പങ്കെടുത്ത ബിഷപ്പുമാരില്‍ 23 പേര്‍ അസംബ്ലിക്ക് ശേഷം, രക്തസാക്ഷികളുടെ നാടായ കന്ധമാൽ സന്ദര്‍ശിക്കുകയായിരിന്നു. കന്ധമാലിലെ വിശ്വാസികൾ മെത്രാന്മാര്‍ക്ക് ഉജ്ജ്വല സ്വീകരണം നൽകി. രക്ഷപ്പെട്ടവരെ പുനരധിവസിപ്പിച്ച സേക്രഡ് ഹാർട്ട് മിഷൻ സ്റ്റേഷനും നന്ദഗിരി ഗ്രാമവുമായിരുന്നു സന്ദര്‍ശനത്തിന്റെ ആദ്യ ഇടങ്ങള്‍. പരമ്പരാഗത ഗോത്ര നൃത്തങ്ങളോടെ പ്രാദേശിക സമൂഹം ബിഷപ്പുമാരെ സ്വീകരിച്ചു. ഇടവക വികാരി ഫാ. സനാതൻ പ്രധാൻ, അൽമായ നേതാക്കൾക്കൊപ്പം ബിഷപ്പുമാരെ പൂച്ചെണ്ടുകളും ഷാളുകളും നൽകി വരവേറ്റു. കട്ടക്ക്-ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ, എസ്.വി.ഡി ആശംസകൾ നൽകി. സിസിബിഐ വൈസ് പ്രസിഡൻ്റും ബാംഗ്ലൂർ ആർച്ച് ബിഷപ്പുമായ പീറ്റർ മച്ചാഡോ കന്ധമാല്‍ ദുരന്തത്തെ അതിജീവിച്ചവരുടെ സഹിഷ്ണുതയെയും ആഴത്തിലുള്ള ക്രൈസ്തവ വിശ്വാസത്തെയും സ്മരിച്ചു. ആദ്യമായാണ് 23 ബിഷപ്പുമാര്‍ ഒരുമിച്ചു കന്ധമാല്‍ സന്ദർശിക്കുന്നതെന്ന് നന്ദഗിരി സ്വദേശി ഫാ. മൃത്യുഞ്ജയ ദിഗൽ പറഞ്ഞു. കന്ധമാല്‍ ജില്ലയിലെ പ്രധാന പട്ടണമായ റൈകിയയിലെ ഔവർ ലേഡി ഓഫ് ചാരിറ്റി ഇടവകയും ബിഷപ്പുമാർ സന്ദര്‍ശിച്ചു. ഇവരെ അഭിവാദ്യം ചെയ്യാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി. ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള സെൻ്റ് കാതറിൻ കോൺവെൻ്റും അവരുടെ പുനരധിവാസ കേന്ദ്രവും മെത്രാന്‍ സംഘം സന്ദർശിച്ചു. ബിഷപ്പ് കിഷോർ കുമാർ സന്ദർശക സംഘത്തിന് നന്ദി രേഖപ്പെടുത്തി. 2008-ലെ അക്രമത്തിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ട കഞ്ചമേണ്ടിയിലെ ദിവ്യജ്യോതി പാസ്റ്ററൽ സെൻ്ററിൽ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങൾ ചിലര്‍ പങ്കുവെച്ചപ്പോൾ ഏതാനും ബിഷപ്പുമാർ വികാരഭരിതരായിരിന്നു. 2008-ൽ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു. എന്നാല്‍ ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണം ക്രൈസ്തവരുടെ മേല്‍ കെട്ടിവെയ്ക്കുകയായിരിന്നു. അനേക വര്‍ഷക്കാലം ജയില്‍ കഴിഞ്ഞ ക്രൈസ്തവര്‍ ഇപ്പോഴും കോടതി വിചാരണ നേരിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അനേകം പേരാണ് കന്ധമാലില്‍ നിന്ന്‍ വൈദിക സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-07-16:17:06.jpg
Keywords: കന്ധമാ

24473
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഫാ. കോർണെലസ് മാൻസാക് ദാമുലക് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത്. ബ്വാരി ഏരിയ കൗൺസിലിലെ സുമ 2 ലെ വീട്ടിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് അദ്ദേഹം അംഗമായ ഷെണ്ടം രൂപത മാധ്യമങ്ങളെ അറിയിച്ചു. വൈദികന്റെ മോചനത്തിന് വേണ്ടി രൂപത പ്രാര്‍ത്ഥന യാചിച്ചു. തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ നിന്ന് വേഗത്തിലും സുരക്ഷിതമായും മോചിപ്പിക്കാൻ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും തങ്ങളുടെ സഹോദരനായ ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്കിന് വേണ്ടി പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥം യാചിക്കുകയാണെന്നും രൂപത പ്രസ്താവിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയ ബ്വാരി മേഖല തട്ടിക്കൊണ്ടുപോകലുകൾ ഏറ്റവും അധികം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ്. പ്രദേശത്തെ നിരവധി താമസക്കാരെ പ്രത്യേകിച്ച് കർഷകരെ തട്ടിക്കൊണ്ടുപോയി, അവരെ മോചിപ്പിക്കാൻ വലിയ തുക സായുധധാരികള്‍ ആവശ്യപ്പെടുന്നുണ്ട്. വൈദികനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും മോചനദ്രവ്യം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നു. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമികള്‍ക്കു ബലം പകരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി വൈദികരെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ പിന്നീട് മോചിക്കപ്പെട്ടിട്ടുണ്ടെങ്കിലും തടങ്കലിനിടെ കൊല്ലപ്പെട്ട വൈദികരും നിരവധിയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-07-17:44:55.jpg
Keywords: നൈജീ