category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗൈനക്കോളജി വിഭാഗത്തിൽ ജോലിചെയ്യുന്നവര്‍ക്കു ലഭിച്ചിരിക്കുന്നത് പ്രത്യേക വിളി: ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ഗൈനക്കോളജി വിഭാഗത്തിലേത് പ്രധാനപ്പെട്ടതും, മനോഹരവുമായ ഒരു ജോലിയാണെന്നും, അതൊരു വിളിയാണെന്നും ജീവനു വേണ്ടിയുള്ള ഒരു കീർത്തനമാണെന്നും ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ ലാബ്രിയ പ്രദേശത്തെ വിവിധ ആശുപത്രികളിൽ, ഗൈനക്കോളജി വിഭാഗത്തിൽ ജോലിചെയ്യുന്നവർക്ക് ഇന്നലെ ഫെബ്രുവരി 6 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ജീവനുമായി ബന്ധപ്പെട്ട സേവനരംഗത്തിന്റെ പ്രാധാന്യത്തെയും മനോഹാരിതയെയും കുറിച്ച് ഫ്രാൻസിസ് പാപ്പ പ്രതിപാദിച്ചത്. മാതൃത്വവും പിതൃത്വവും പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന ചിന്ത നിലനിൽക്കുന്ന ഒരു സാംസ്‌കാരിക, സാമൂഹികവ്യവസ്ഥിതിയിൽ, ജനനനിരക്ക് കുറയുന്നതിനെതിരെയും ജീവനെ പ്രോത്സാഹിപ്പിക്കുന്നതിനായും തീരുമാനമെടുത്ത് പ്രവർത്തിക്കുന്നത് പ്രശംസനീയമാണെന്ന് പാപ്പ പറഞ്ഞു. ഗൈനക്കോളജിയുമായി ബന്ധപ്പെട്ട പ്രവർത്തിപഥത്തിൽ തങ്ങളുടെ അറിവും കഴിവും മെച്ചപ്പെടുത്താനായുള്ള പരിശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ പാപ്പ, ജീവൻ സംരക്ഷിക്കുന്നതിന് ശരിയായ പരിശീലനം നേടി തയ്യാറായവരുടെ സാന്നിദ്ധ്യം ഏറെ പ്രധാനപ്പെട്ടതാണെന്നും ഓർമ്മിപ്പിച്ചു. കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്ന മനുഷ്യർ, മറ്റുള്ളവരുടെ സാമീപ്യവും, ആർദ്രതയും, ഊഷ്മളതയും ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ആശുപത്രികളിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് പ്രവർത്തികമായ മികവ് നേടുന്നതിനൊപ്പം, മാനവികമായ സംവേദനക്ഷമതയും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഏറെയാണ്. തങ്ങളുടെ സ്നേഹത്തിന്റെ ഫലമായ മക്കളെ സ്വീകരിക്കുന്നതിലെ ആനന്ദം അനുഭവിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതിനും, കുട്ടികൾക്ക് സുരക്ഷിതവും സന്തോഷപ്രദവുമായ ഒരു ജനനവും ഉറപ്പാക്കുന്നതിനും ഇത്തരമൊരു മനോഭാവം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രാർത്ഥനയെന്ന ശക്തമായ മരുന്ന് കൈവശമുണ്ടായിരിക്കണം. പ്രാർത്ഥന ചിലപ്പോൾ പരസ്യമായി രോഗികളോട് പങ്കുവയ്ക്കാൻ സാധിക്കുന്നതും, ചിലപ്പോൾ, രോഗികളുടെ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും പ്രത്യേകതകൾ പരിഗണിച്ചുകൊണ്ട്, തങ്ങളുടെ ഹൃദയത്തിൽനിന്ന് ദൈവത്തിന് സമർപ്പിക്കാൻ മാത്രം സാധിക്കുന്നതുമായേക്കാം. ഏത് രീതിയിലാണെങ്കിലും, മാതാപിതാക്കളും പ്രകൃതിയും ദൈവവുമായുള്ള സഹകരണം വഴി, സ്രഷ്ടാവിന്റെ ഛായയിലും സാദൃശ്യത്തിലും ഉണ്ടാകുന്ന പുതുജീവന്റെ പിറവിക്ക് പ്രാർത്ഥന സഹായകരമാകും. ദൈവം നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മാതാപിതാക്കൾക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി പ്രാർത്ഥിക്കാൻ, വിശുദ്ധ കുർബാനയിലും, ആരാധനയിലും, അനുദിനപ്രാർത്ഥനകളിലും അവരെ അനുസ്മരിക്കാനുള്ള ഉത്തരവാദിത്വം തിരിച്ചറിയണമെന്നും പാപ്പ തന്റെ പ്രഭാഷണത്തിൽ ഓര്‍മ്മിപ്പിച്ചു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-02-07 10:06:00
Keywordsപാപ്പ
Created Date2025-02-07 10:06:42