Contents
Displaying 24141-24150 of 24942 results.
Content:
24585
Category: 18
Sub Category:
Heading: ഫാ. ജെയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി
Content: കാക്കനാട്: സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറിയായി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജെയിംസ് കൊക്കാവയലില്‍ നിയമിതനായി. നിലവിലെ സെക്രട്ടറി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാർ ആന്‍ഡ്രൂസ് താഴത്ത് പിതാവാണ് പെര്‍മനന്‍റ് സിനഡിന്‍റെ അംഗീകാരത്തോടെ നിയമനം നടത്തിയത്. 2020 നവംബര്‍ മാസം മുതല്‍ കമ്മീഷന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായി ഫാ. ജെയിംസ് പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2020 ജനുവരി മാസത്തിൽ നടന്ന സിനഡിന്റെ തീരുമാനപ്രകാരമാണ് സഭയും സമൂഹവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങൾ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി സീറോമലബാർസഭയിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ നിലവിൽ വന്നത്. 2025 ജനുവരി മാസത്തിൽ നടന്ന സിനഡിൽ കമ്മീഷൻ അംഗങ്ങളുടെ കാലാവധി അഞ്ചുവർഷത്തേയ്ക്കുകൂടി നീട്ടിക്കൊണ്ട് മേജർ ആര്‍ച്ച് ബിഷപ്പ് കല്പന പുറപ്പെടുവിച്ചിരുന്നു. തൃശൂർ ആര്‍ച്ച് ബിഷപ്പ് മാർ ആന്‍ഡ്രൂസ് താഴത്ത് ചെയർമാനും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കൺവീനറുമായ കമ്മീഷനിൽ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ എന്നിവർ അംഗങ്ങളാണ്. 2010-ൽ പൗരോഹിത്യപട്ടം സ്വീകരിച്ച ഫാ. ജെയിംസ് കൊക്കാവയലിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതന്റെ ഡീൻ ഓഫ് സ്റ്റഡീസ്, സത്യദർശനം മാസികയുടെ ചീഫ് എഡിറ്റർ, പബ്ലിക് റിലേഷൻസ് ജാഗ്രതാവേദിയുടെ ഡയറക്ടർ, എക്യുമെനിസം ആൻഡ് ഇന്റർ റിലീജിയസ് ഡയലോഗിന്റെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി അവയർനസ് ആൻഡ് റൈസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചുവരുന്നു.
Image: /content_image/India/India-2025-02-27-09:38:54.jpg
Keywords: പബ്ലിക്

24586
Category: 18
Sub Category:
Heading: കാട്ടുമൃഗങ്ങൾക്കും സർക്കാരിനും ഒരേ നിലപാടാണെന്ന് മാർ ജോസഫ് പാംപ്ലാനി
Content: ഇരിട്ടി: കാട്ടുമൃഗങ്ങൾക്കും സർക്കാരിനും ആദിവാസികളോടും കർഷകരോടും ഒരേ നിലപാടാണെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ആറളം ഫാമിലെ കാട്ടാനകളുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയുമായിരുന്നുവെന്നും 2020 ൽ ആരംഭിച്ച ആനമതിൽ പൂർത്തിയാക്കാനായില്ലെന്നതു സർക്കാരിൻ്റെ പരാജയമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വന്യമൃഗങ്ങളിൽനിന്നു ജനങ്ങൾക്കും കർഷകർക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ ഇരിട്ടിയിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. വന്യമൃഗശല്യം ഏതെങ്കിലും മതവിഭാഗക്കാരുടെയോ രാഷ്ട്രീയ കാഴ്‌ചപ്പാടുകളുടെയോ വിഷയമല്ല. ഇത്തരം ഒരു സമരത്തിൽ ഉദ്ഘാടകൻ ആകരുതെന്നു ചൂണ്ടിക്കാട്ടി തനിക്ക് ഭീഷണിയടക്കം വന്നിരുന്നു. എന്നാൽ, കർഷകർക്കുവേണ്ടിയുള്ള ഇത്തരം സമരത്തിൽനിന്നു കർഷകപുത്രനായ തനിക്ക് മാറി നിൽക്കാനാകില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട കർഷകർ സംഘടിക്കണം. കർഷകന്റെ കൃഷി സ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാൽ കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ സംഘടിതമായി നേരിടുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വനംവകുപ്പിന്റെ ജോലി വനപാലനമാണ്. കർഷകരുടെ വീടുകളിലെ അടുക്കളയിൽ കയറി പരിശോധന നടത്തിയാൽ ഇനി കർഷകർ വെറുതെ ഇരിക്കില്ല. കർഷകരെ ദ്രോഹിക്കാനായി ഉണ്ടാക്കാൻ ശ്രമിച്ച കരിനിയമത്തെ മാറ്റിമറിക്കാൻ മലയോര കർ ഷകന്റെ ഇച്ഛാശക്തിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു ഭീഷണിക്കും മർദനത്തിനും കർഷ കസമൂഹത്തെ ഭയപ്പെടുത്താനാകില്ലെന്ന് അധികാരികൾ ഓർക്കണം. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർത്തത് വനം വകുപ്പ് തന്നെയാണ്. വയനാട്ടിലെ കാടുകളിൽ അക്കേഷ്യ മരങ്ങളും യൂക്കാലിപ്‌സ് മരങ്ങളും വച്ചുപിടിപ്പിച്ചതിലുടെ വനംവകുപ്പ് കാടിൻ്റെ സ്വാഭാവിക ആവാസ വ്യവസ്ഥ തകർക്കുകയാണു ചെയ്തു. കാടിന്റെ സ്വാഭാവിക അവസ്ഥ നശിപ്പിച്ച വനംവകുപ്പോ അതോ കൃഷി ഭൂമിയിൽ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച കർഷകരോ വനം നശിപ്പിച്ചതെന്ന ചോദ്യത്തിനു സർക്കാർ മറുപടി പറയണം. വൻകിട കുത്തക കമ്പനിയുടെ കാർബൺ ഫണ്ടിനു മുന്നിൽ വീണുപോകുന്ന ചിലർ വന്യമൃഗങ്ങളെ കൃഷിഭൂമിയിലേക്കു കയറുരി വിട്ട് മലയോര കർഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ഗൂഢശ്രമം നടത്തുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി. സിദ്ദിഖ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൾ കരീം ചേലേരി, വിവിധ സംഘടനാ നേതാക്കളായ കെ.എ. ഫിലിപ്പ്, റോജസ് സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, പി.എൻ. ബാ ബു, പി.ഡി. മാത്യു, ബിനോയ് തോമസ്, പി.എ. നസീർ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-02-27-09:45:01.jpg
Keywords: പാംപ്ലാ

24587
Category: 1
Sub Category:
Heading: വത്തിക്കാൻ ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രട്ടറിമാരെ നിയമിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ ഗവർണറായി സന്യാസിനിയെ നിയമിച്ചതിന് പിന്നാലെ ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രട്ടറിമാരെ കൂടി നിയമിച്ച് ഫ്രാൻസിസ് പാപ്പ. ഗവർണറേറ്റിന്റെ ജനറൽ സെക്രട്ടറിമാരായി ആര്‍ച്ച് ബിഷപ്പ് എമിലിയോ നാപ്പാ, അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരെയാണ് ഫ്രാൻസിസ് പാപ്പ നിയമിച്ചിരിക്കുന്നത്. ഇവര്‍ മറ്റന്നാള്‍ മാർച്ച് ഒന്ന് ശനിയാഴ്ച പുതിയ സ്ഥാനമേൽക്കും. ഗവർണറേറ്റിന്റെ ആദ്യ വനിത പ്രസിഡന്റായി നിയമിക്കപ്പെട്ട സി. റഫായേല്ല പെട്രീനിയും ഇതേ ദിവസമായിരിക്കും സ്ഥാനമേറ്റെടുക്കുക. ഇതാദ്യമായാണ് ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രട്ടറിമാരെക്കൂടി നിയമിക്കുന്നത്. വത്തിക്കാന്റെ നിലവിലുള്ള അടിസ്ഥാന നിയമാവലിയിൽ മാറ്റമുണ്ടാക്കിയാണ് പുതിയ നിയമനമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ നവസുവിശേഷവത്കരണത്തിനുള്ള വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ച് ബിഷപ്പ് എമിലിയോ നാപ്പ, ഗവർണറേറ്റിന്റെ ഉപജനറൽ സെക്രട്ടറിയായി സേവനം ചെയ്തിരുന്ന അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരെയാണ് പുതിയ തസ്തികയിലൂടെ ഉത്തരവാദിത്വം നല്‍കി ഉയര്‍ത്തിയിരിക്കുന്നത്. 2023 മെയ് 13-ന് നവീകരിക്കപ്പെട്ട വത്തിക്കാന്റെ അടിസ്ഥാനനിയമാവലിയിലും, വത്തിക്കാൻ രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട ഇരുന്നൂറ്റിയെഴുപത്തിനാലാമത് നിയമത്തിലും (2018 നവംബർ 25) ഭേദഗതി വരുത്തിയാണ് നിയമനങ്ങള്‍. മാർച്ച് ഒന്നാം തീയതി സ്ഥാനമേറ്റെടുക്കുന്ന പുതിയ ജനറൽ സെക്രട്ടറിമാർക്ക്, പ്രത്യേകമായ ചുമതലകളും ഉത്തരവാദിത്വങ്ങളും നൽകാനുള്ള അധികാരം, ഗവർണറേറ്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന സി. റഫായേല്ല പെട്രീനിക്ക് പാപ്പ നൽകി.
Image: /content_image/News/News-2025-02-27-11:34:44.jpg
Keywords: വത്തിക്കാ

24588
Category: 1
Sub Category:
Heading: ഗുരുതര സാഹചര്യത്തിലും പാപ്പയുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗാസ ഇടവക വികാരി
Content: ഗാസ: ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിലും ഫ്രാൻസിസ് മാർപാപ്പയുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി. ഫോൺ കോളിന് ശേഷം, ഇടവക സമൂഹം മുഴുവനും പാപ്പയുടെ ശബ്ദം കേട്ടതിൽ സന്തോഷം പ്രകടിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഭയാനകമായ യുദ്ധത്തിൻ്റെ തുടക്കം മുതൽ എല്ലാ ദിവസവും ചെയ്തതുപോലെ, ഫ്രാൻസിസ് മാർപാപ്പ തൻ്റെ സാമീപ്യം കാണിക്കാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും അനുഗ്രഹം നൽകാനും വിളിക്കാറുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിലായിരിക്കുമ്പോഴും ഞങ്ങളെ ഒരിക്കൽ കൂടി വിളിച്ചിട്ടുണ്ടെന്നും ഫാ. ഗബ്രിയേൽ റൊമാനെല്ലി ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻ്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിൻ്റെ ഭാഗമായ ഗാസയിലെ ഹോളി ഫാമിലിയുടെ ഇടവക എന്ന നിലയിൽ, അദ്ദേഹത്തിൻ്റെ ശബ്ദം കേൾക്കുന്നതിൽ സന്തോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്സിജൻ മാസ്ക് ധരിക്കാൻ നിർബന്ധിതനായി ശ്വാസകോശ ബുദ്ധിമുട്ട് സങ്കീര്‍ണ്ണമായ കഴിഞ്ഞ ശനിയാഴ്ച മാത്രമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ദൈനംദിന കോൾ, മുടങ്ങിയതെന്നും വികാരി പറയുന്നു. പാപ്പയുടെ കോളുകള്‍ എപ്പോഴും ആശ്വാസകരമാണെന്നും പ്രത്യേകിച്ച്, തൻ്റെ ആരോഗ്യനില വകവയ്ക്കാതെ, ഗാസയിൽ സമാധാനത്തിനായി എല്ലാവർക്കുമായി പാപ്പ ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ അനുസ്മരിച്ചു. മാര്‍പാപ്പയുടെ നിരന്തരമായ പ്രാർത്ഥനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൻ്റെ തുടക്കത്തിൽ, ഇടവക സമുച്ചയം അഞ്ഞൂറോളം ആളുകള്‍ക്ക് അഭയകേന്ദ്രമാക്കി മാറ്റിയിരിന്നു. ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. കുടുംബത്തോടൊപ്പം വൈകല്യമുള്ള അന്‍പതിലധികം മുസ്ലീം കുട്ടികളെയും ഇടവക നേതൃത്വം ചേര്‍ത്തുപിടിച്ചിട്ടുണ്ട്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-27-12:24:07.jpg
Keywords: ഗാസ

24589
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതി
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതിയുണ്ടായതായി വത്തിക്കാന്‍. ഇന്ന്‍ വ്യാഴാഴ്ച അല്‍പ്പം മുന്‍പ് പുറത്തുവിട്ട പ്രസ് റിലീസിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിൽ പാപ്പ നന്നായി ഉറങ്ങിയെന്നും വിശ്രമം തുടരുകയുമാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതായി ഇന്നലെ വൈകുന്നേരവും വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരിന്നു. നേരത്തെ വൃക്കകള്‍ക്ക് ഉണ്ടായ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്‌കാന്‍ പരിശോധന ഫലത്തിലും ഇന്നലെ നടത്തിയ രക്തപരിശോധനയിലും പുരോഗതിയുണ്ടായതായി വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം ഫ്രാൻസിസ് പാപ്പയ്ക്കു ഉയർന്ന രീതിയില്‍ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. എന്നാൽ ബുധനാഴ്ച വൈകുന്നേരം വരെ അദ്ദേഹത്തിന് ആസ്മ പോലുള്ള ശ്വസന പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ബ്രോങ്കൈറ്റിസ് ബാധിച്ചതിനെത്തുടർന്ന് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ പിന്നീട് കണ്ടെത്തിയ പരിശോധനയില്‍ ബൈലാറ്ററല്‍ ന്യുമോണിയ ആണെന്ന്‍ കണ്ടെത്തുകയായിരിന്നു. ഇതിന് ശേഷം ഫ്രാന്‍സിസ് പാപ്പയുടെ അവസ്ഥ അതീവ ഗുരുതരമായെങ്കിലും രണ്ടു ദിവസമായി ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വത്തിക്കാന്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നത്. അതേസമയം പാപ്പയുടെ ആശുപത്രി വാസം 13 ദിവസം പിന്നിട്ടിരിക്കുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-27-14:23:35.jpg
Keywords: പാപ്പ

24590
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെ കുരിശും ബൈബിളും പിടിച്ചെടുത്ത് വടക്കൻ ഇറാന്‍ ഭരണകൂടം
Content: ടെഹ്റാന്‍: ഏറ്റവും അധികം പേര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന രാജ്യമെന്ന നിലയില്‍ പേരുകേട്ട ഇറാനില്‍ ഭരണകൂട അടിച്ചമര്‍ത്തല്‍ വീണ്ടും. വടക്കൻ ഇറാനിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എണ്‍പതോളം പേരുടെ സമ്മേളനത്തിൽ ഇറാനിയൻ അധികാരികൾ റെയ്ഡ് നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (ഐആർജിസി) ഏജൻ്റുമാർ ഗാറ്റാബിൽ നടന്ന കൂട്ടായ്മയിലേക്ക് ഇരച്ചുകയറുകയും ബൈബിളുകളും കുരിശുകളും ഫോണുകളും സംഗീതോപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഇറാനിയന്‍ ക്രിസ്ത്യന്‍ മാധ്യമമായ 'മൊഹാബത്ത് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. സംഘത്തില്‍ ഉണ്ടായിരിന്നവര്‍ വിശ്വാസികളുടെ കഴുത്തിൽ നിന്ന് കുരിശുകൾ പറിച്ചെടുക്കുകയും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേഡുകൾ വെളിപ്പെടുത്താൻ നിർബന്ധിക്കുകയും ചെയ്തു. സോമയെ റജാബി എന്ന ക്രൈസ്തവ യുവതിയെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്. ഇറാനിയൻ ഗവൺമെൻ്റ് ഇസ്ലാമിക് റിപ്പബ്ലിക്കാണ്. രാജ്യത്തെ എല്ലാ നിയമനിർമ്മാണങ്ങളും ഇസ്ലാമിന് അനുസൃതമായിട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. നിയമത്തിനു കീഴിൽ, മുഹമ്മദ് നബിയെ അപമാനിച്ചാല്‍ വധശിക്ഷയാണ് കണക്കാക്കിയിരിക്കുന്നത്. ഇറാൻ്റെ നീതിന്യായ മന്ത്രാലയം ദേശീയ സുരക്ഷാ ആരോപണങ്ങള്‍ ഉന്നയിച്ച് ക്രൈസ്തവരെ വിചാരണയ്ക്കു വിധേയമാക്കുന്നത് പതിവാണെന്ന് ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേണ്‍ (ഐസിസി) റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ഇറാന്‍. ക്രൈസ്തവ വിശ്വാസം അതിവേഗം വളർന്നു കൊണ്ടിരിക്കുമ്പോഴും, രാജ്യം ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടം ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരായ രക്തരൂക്ഷിതമായ പ്രചാരണം നടത്തിവരികയാണ്. അമേരിക്ക ആസ്ഥാനമായ ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-27-15:19:30.jpg
Keywords: ഇറാന

24591
Category: 1
Sub Category:
Heading: അന്നീദേ തിരുനാൾ | സകല മരിച്ചവരുടെയും ഓർമ്മ
Content: പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്‌ചയായ ഇന്ന് ഫെബ്രുവരി 28-ാം തീയതി സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന ദിവസമാണ്. പൗരസ്‌ത്യ പാരമ്പര്യത്തിൽ ഇതിനെ അന്നീദേ തിരുനാൾ എന്നു വിളിക്കുന്നു. അന്നീദ എന്ന വാക്കിന്റെ അർത്ഥം വേർപാട് അല്ലെങ്കിൽ അസാന്നിദ്ധ്യം എന്നാണ്. നമ്മുടെ കർത്താവായ ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ജീവിച്ച് മരണം വഴി ഈ ലോകത്തിൽ നിന്നും വേർപെട്ടുപോയ നമ്മുടെ പൂർവ്വികരും സഹോദരങ്ങളുമായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ നമ്മെ ഓർമ്മപ്പെടുത്തുന്ന ദിവസമാണിത്. ഈശോയുടെ രക്ഷാകര കർമ്മങ്ങളോട് ബന്ധപ്പെടുത്തിയാണ് സീറോ മലബാർ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകൾ ആചരിക്കുന്നത്. അതുകൊണ്ട് സീറോ മലബാർ സഭ ദനഹാക്കാലത്തെ അവസാനത്തെ വെള്ളിയാഴ്ച്ച സകല മരിച്ചവരുടെയും തിരുനാൾ കൊണ്ടാടുന്നു. ഉയിർപ്പ് ഞായർ കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച സകല വിശുദ്ധരുടെയും തിരുനാളും ആചരിക്കുന്നു. പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളിൽ ഈശോയെ നമുക്ക് കാണിച്ചുതന്ന പിതാക്കന്മാരെ അനുസ്മരിച്ച ശേഷം, അവസാന വെള്ളിയാഴ്ച്ച നമ്മുടെ പ്രിയപ്പെട്ടവരായ സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ നാം ആചരിക്കുന്നു. ദനഹാ കാലത്ത് ഈശോ ഈ ലോകത്തിന് വെളിപ്പെട്ടതിനെക്കുറിച് ഉള്ള ധ്യാനങ്ങളാണല്ലോ സഭയുടെ പ്രാർത്ഥനകളിൽ മുഴുവൻ നിഴലിക്കുന്നത്. ദനഹാ എന്ന വാക്കിന്റെ അർത്ഥം തന്നെ പ്രത്യക്ഷീകരണം, വെളിപ്പെടുത്തൽ എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകൾ ഈശോയെ ഈ ലോകത്തിന് വെളിപ്പെടുത്തിയ സുവിശേഷകന്മാരെയും രക്തസാക്ഷികളെയും, മൽപ്പാന്മാരെയും വിശുദ്ധരെയും ഓർക്കുന്നതിനുള്ള തിരുനാളുകൾ ആയി സീറോ മലബാർ സഭ ആചരിക്കുന്നു. ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച രണ്ടു കാരണങ്ങൾ കൊണ്ട് മരിച്ചവരുടെ തിരുനാൾ ദിനം ആയി ആഘോഷിക്കുന്നു. ഒന്നാമത്തെ കാരണം മരിച്ചവർ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയുടെ ദനഹാ ആയി മാറിയവരാണെന്നതാണ്. അഥവാ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയെ ലോകത്തിന് വെളിപ്പെടുത്തിയവർ/ നൽകിയവർ ആണ്. രണ്ടാമത്തെ കാരണം ദനഹാകാലത്തെ ഈ അവസാന വെള്ളി കഴിഞ്ഞ് ഉടൻ നോമ്പുകാലം ആരംഭിക്കുന്നുവെന്നതാണ്. നോമ്പുകാലത്ത് ഈശോയുടെ പീഡാസഹനവും മരണവും ആണല്ലോ ധ്യാനവിഷയങ്ങൾ. മരിച്ചവർ തങ്ങളുടെ ജീവിതകാലത്ത് ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേർന്നവരാണ്. ഈശോയെ നമുക്ക് കാണിച്ചുതന്നവരിൽ നമ്മോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ നമ്മുടെ പൂർവ്വികർ തന്നെ. നമുക്ക് ജന്മം നൽകി, ഈശോയെ നമുക്ക് കാണിച്ചുതന്ന്, മ്ശീഹാമാർഗത്തിൽ നമ്മെ വളർത്തിയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കുന്ന സുദിനം. അവരുടെ ജീവിതം നമുക്ക് മാതൃകയാണ്. മാർത്തോമ്മാ ശ്ലീഹായിൽനിന്നും കൈമാറിക്കിട്ടിയ അമൂല്യ നിധിയായ ശ്ലൈഹികവിശ്വാസം കൈമോശം വരുത്താതെ നമുക്ക് പകർന്നു നൽകിയ നമ്മുടെ പ്രിയപ്പെട്ടവരെ നമുക്ക് നന്ദിയോടെ ഓർക്കാം, അവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അവരെപ്രതി നമുക്ക് ദൈവത്തിന് കൃതജ്ഞത അർപ്പിക്കാം. നാം ഇന്നും വിശ്വാസികൾ ആയിരിക്കുന്നതിന് കാരണക്കാർ അവരാണ്; അവരുടെ വിശ്വാസ ജീവിതമാണ് നമ്മുടെ മാർഗ്ഗദീപം. അതുപോലെ ഈശോയുടെ പീഡാസഹന മരണങ്ങളെ അനുസ്‌മരിക്കുന്ന വലിയ നോമ്പിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചത്തെ ഈ അനുസ്‌മരണം നോമ്പിന്റെ പ്രാർത്ഥനകളും പരിത്യാഗ പ്രവൃത്തികളും മൃതരായവർക്കുവേണ്ടികൂടെ സമർപ്പിക്കണമെന്നും നമ്മെ ഓർമിപ്പിക്കുന്നു. ലത്തീൻ (റോമൻ) സഭയിൽ സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നതു നവംബർ 2 ആണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-28-08:16:16.jpg
Keywords: സീറോ മലബാ

24592
Category: 18
Sub Category:
Heading: ക്രൈസ്‌തവരുടെ സുരക്ഷ ഉറപ്പാക്കണം: ഛത്തീസ്‌ഗഡ് ചീഫ് സെക്രട്ടറിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ കത്ത്
Content: ന്യൂഡൽഹി: ക്രൈസ്‌തവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്‌ഗഡ് ചീഫ് സെക്രട്ടറിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷൻ കത്തയച്ചു. ഗോസംരക്ഷകനെന്ന് അവകാശപ്പെടുന്ന അദേശ് സോണി എന്നൊരാൾ ഛത്തീസ്ഗഡിലെ ക്രൈസ്തവർക്കെതിരേ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കമ്മീഷൻ്റെ ഇടപെടൽ. മാർച്ച് ഒന്നിന് ഗോവധത്തിനെതിരേ റാലി സംഘടിപ്പിക്കാൻ സോണി ആഹ്വാനം ചെയ്യുന്ന വീഡിയോയും ലഭിച്ചിട്ടുണ്ട്. പോസ്റ്റും വീഡിയോയും ചേർത്തുവായിച്ചാൽ ഛത്തീസ്‌ഗഡിലെ ക്രൈസ്‌തവരെ ആക്രമിക്കാനുള്ള തയാറെടുപ്പിന്റെ സൂചനയാണു ലഭിക്കുന്നതെന്ന് കമ്മീഷൻ കത്തിൽ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം ദേശീയ കോ-ഓർഡിനേറ്റർ എ.സി. മൈക്കിൾ കമ്മീഷനെ സമീപിച്ചിരുന്നുവെന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും കത്തിൽ വ്യക്തമാക്കുന്നു. ഛത്തീസ്‌ഗഡിലെ ക്രിസ്‌ത്യൻ സമൂഹത്തിന് ആവശ്യമായ സുരക്ഷ നൽകണമെന്നും വിഷയത്തിൽ വിശദമായ റിപ്പോർട്ട് കമ്മീഷന് അടിയന്തരമായി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/India/India-2025-02-28-08:24:09.jpg
Keywords: ഹിന്ദുത്വ

24593
Category: 1
Sub Category:
Heading: ആരാധന ചാപ്പല്‍ തകര്‍ത്ത് തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു; ബാംഗ്ലൂര്‍ അതിരൂപതയില്‍ ഇന്ന് പ്രായശ്ചിത്ത പരിഹാരദിനം
Content: ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഉത്തരഹള്ളിയിലുള്ള സെൻ്റ് ആൻ്റണീസ് ദേവാലയത്തില്‍ നിന്നു തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു. ഫെബ്രുവരി 25 ചൊവ്വാഴ്‌ച രാത്രിയാണ് അജ്ഞാതരായ അക്രമികള്‍ ആരാധന ചാപ്പലിനുള്ളില്‍ അതിക്രമിച്ച് കയറി തിരുവോസ്തി സൂക്ഷിച്ചിരിന്ന അരുളിക്ക മോഷ്ടിച്ചുക്കൊണ്ടുപോയത്. പോലീസിൽ പരാതി നൽകിയിട്ടും സക്രാരിയോ തിരുവോസ്തിയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നും വിശുദ്ധ കുർബാന അശുദ്ധമാക്കിയതായി ആശങ്കയുണ്ടെന്നും ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ന് വെള്ളിയാഴ്ച ബാംഗ്ലൂര്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും പ്രായശ്ചിത്ത പരിഹാരദിനമായി ആചരിക്കുവാന്‍ ആർച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. ഇടവകകളിലും സ്ഥാപനങ്ങളിലും മുന്‍കൂട്ടി നിശ്ചയിച്ച ആരാധനക്രമ ആചരണങ്ങള്‍ തുടരാമെങ്കിലും, ബാംഗ്ലൂർ അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും വിശ്വാസികൾക്കു അനുയോജ്യമായ സമയത്ത് ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് നിര്‍ദ്ദേശിച്ചു. വിശുദ്ധ കുർബാനയ്‌ക്കെതിരായ ഈ കഠിനമായ അപരാധത്തിന് പരിഹാരം ചെയ്ത് ദൈവത്തിൻ്റെ കരുണ തേടി, പ്രാർത്ഥനയിൽ തീക്ഷ്ണമായി ഒന്നിക്കാമെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-28-09:05:54.jpg
Keywords: പരിഹാര

24594
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ നില വീണ്ടും മെച്ചപ്പെട്ടു
Content: വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷമുള്ള പതിനഞ്ചാം രാത്രി പാപ്പ ശാന്തമായി വിശ്രമിച്ചുവെന്നും ചികിത്സ തുടരുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു. മാർപാപ്പയുടെ ക്ലിനിക്കൽ അവസ്ഥ സങ്കീർണ്ണമായി തുടരുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് വത്തിക്കാന്‍ ഇന്നലെ വൈകീട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലും പറഞ്ഞിരിന്നു. ഇന്നലെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പ്രാർത്ഥനയിലും ഔദ്യോഗിക നിര്‍വ്വഹണത്തിനുമായി പാപ്പ സമയം ചെലവിട്ടു. ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ശ്വാസനാളവീക്കംമൂലം റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പാപ്പയെ പ്രവേശിപ്പിച്ചത്. പാപ്പയ്ക്കുവേണ്ടി ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ രാത്രി 9 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ജപമാല പ്രാർത്ഥന നടക്കുന്നുണ്ട്. ഓരോ ദിവസവും നടക്കുന്ന ജപമാല പ്രാര്‍ത്ഥനയ്ക്കു വത്തിക്കാനിലെ വിവിധ പദവികള്‍ വഹിക്കുന്ന കര്‍ദ്ദിനാളുമാരാണ് നേതൃത്വം നല്‍കുന്നത്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാനാജാതിമതസ്ഥർ പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-28-13:56:34.jpg