Contents

Displaying 24151-24160 of 24942 results.
Content: 24595
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും നേരെ ആക്രമണം
Content: കാബോ ഡെൽഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ അതിരൂപതയിലെ നസാരെ പരിശീലന കേന്ദ്രത്തിൽ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു വൈദികര്‍ക്കും ഒരു സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും പരിക്ക്. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ഞായറാഴ്ച പുലർച്ചെ പിസ്റ്റളുകളും വടിവാളുകളും ഇരുമ്പു ദണ്ഡുകളും സഹിതം സായുധരായ ഒരു സംഘം ആളുകൾ സ്ഥാപനത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന മൂന്ന് മിഷ്ണറിമാരെ ആക്രമിക്കുകയായിരിന്നുവെന്ന് മൊസാംബിക്കിലെ റിലീജീയസ് ഇൻസ്റ്റിറ്റ്യൂട്ട് കോൺഫറൻസ്, പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ)നോട് പറഞ്ഞു. ആക്രമണത്തെത്തുടർന്ന് രാജ്യത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ച് റിലീജീയസ് കോൺഫറൻസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. രാജ്യത്തിന് വേണ്ടി സമാധാനത്തിനായി പ്രാർത്ഥിക്കുവാന്‍ സംഘടന ആഹ്വാനം നല്‍കി. മൊസാംബിക്കൻ അതിരൂപതയുടെ രൂപീകരണ കോഴ്സുകൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളാല്‍ സജീവമായ സ്ഥാപനത്തിൽ രണ്ട് വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥിയേയും കൊള്ളക്കാർ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നു സംഘടന വെളിപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ മൂന്ന് പേരും അപകടനില തരണം ചെയ്തുവെന്നും ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും എയിഡ് ടു ചർച്ച് ഇൻ നീഡ് അറിയിച്ചു. ആക്രമണത്തിന് ഇരകളിൽ ഒരാളായ ഫാ. തിമോത്തി ബയോനോ, ബുർക്കിന ഫാസോയിൽ നിന്നുള്ള ഒരു വൈദികനാണ്. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് നേരത്തെ വെളിപ്പെടുത്തിയിരിന്നു . ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ബ്രസീലിലെ സഭ മുഴുവനും പ്രാർത്ഥിക്കുകയാണെന്നും ദുഷ്‌കരമായ ഈ സമയത്ത് നാം വളരെ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാപ്പയുടെ ചിത്രത്തോടൊപ്പം Stay Strong എന്ന വാക്യങ്ങളും രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരിന്നു. ഇത് വിവിധ ഭാഷകളില്‍ മിന്നിമറഞ്ഞു. 38 മീറ്റര്‍ ഉയരമുള്ള റിയോ ഡി ജെനീറോയിലെ കോര്‍ക്കൊവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപം ഏഴു നവ ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് പരിഗണിച്ചു വരുന്നത്. ഓരോ വര്‍ഷവും ലക്ഷകണക്കിനാളുകളാണ് രൂപം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-01-16:03:29.jpg
Keywords: പാപ്പ, റെഡീമ
Content: 24604
Category: 1
Sub Category:
Heading: 1700 വര്‍ഷം പഴക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ ജെറുസലേമിലെ അർമേനിയൻ പാത്രിയാർക്കേറ്റ്
Content: ജെറുസലേം: 1700 വർഷത്തിലേറെയായി അർമേനിയൻ പാത്രിയാർക്കേറ്റിൻ്റെ കൈവശമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ജെറുസലേമിലെ അർമേനിയൻ പാത്രിയാർക്കേറ്റ് ഇസ്രായേൽ അധികാരികളോട് ആവശ്യപ്പെട്ടു. 1994 മുതലുള്ള മുനിസിപ്പൽ നികുതി കടത്തിൻ്റെ പേരിൽ പാത്രിയാർക്കേറ്റ് നിയമപോരാട്ടം നടത്തി വരികയാണ്. ജെറുസലേമിന്റെ പഴയ നഗരത്തിലെ അർമേനിയൻ ക്വാർട്ടറിൽ സ്ഥിതി ചെയ്യുന്ന വസ്തുവിന് ജെറുസലേം മുനിസിപ്പാലിറ്റി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ, നിയമനടപടികളില്ലാതെ മുനിസിപ്പൽ ഉദ്യോഗസ്ഥൻ ഏകപക്ഷീയമായി ബാധ്യത ചുമത്തിയതായി സഭ പറയുന്നു. ജുഡീഷ്യൽ സൂക്ഷ്മപരിശോധന കൂടാതെ ബാധ്യത നിർണ്ണയം നടപ്പിലാക്കാനുള്ള ഇസ്രായേൽ ഗവൺമെൻ്റിൻ്റെ ശ്രമം അപലപനീയമാണെന്ന് ജെറുസലേമിലെ പാത്രിയർക്കീസിൻ്റെയും സഭാ തലവന്മാരുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. നടപടി മറ്റെല്ലാ അവകാശങ്ങളുടെയും അടിത്തറയായ മതസ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുന്നതാണെന്നും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലൂടെ, അർമേനിയൻ ഓർത്തഡോക്സ് സഭയുടെ നിലനിൽപ്പിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ജീവിക്കാനും പ്രവർത്തിക്കാനും ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ നഷ്‌ടപ്പെടുത്തുന്നത് ദുഃഖകരമാണെന്നും സഭാനേതൃത്വം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുകയാണ് അര്‍മേനിയന്‍ സഭ.
Image: /content_image/News/News-2025-03-01-17:06:23.jpg
Keywords: അര്‍മേനിയ