Contents
Displaying 24121-24130 of 24944 results.
Content:
24565
Category: 1
Sub Category:
Heading: വൃക്ക സംബന്ധമായ പ്രശ്നങ്ങളും; ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും നിലവില്‍ പാപ്പ ശ്വാസതടസ്സം നേരിടുന്നില്ലായെന്നും വത്തിക്കാന്‍. അതേസമയം ഓക്സിജൻ ഇപ്പോഴും നൽകുന്നുണ്ട്. വൃക്കസംബന്ധമായ ചില പ്രശ്നങ്ങളും പാപ്പ നേരിടുന്നുണ്ട്. ഇന്നലെ വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പാപ്പ പങ്കെടുത്തുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ ഞായറാഴ്ച വൈകുന്നേരമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയെ കുറിച്ച് വത്തിക്കാന്‍ പ്രസ് ഓഫീസ് അവസാനമായി വിവരങ്ങള്‍ പങ്കുവെച്ചത്. മൂക്കിലൂടെ ഓക്സിജൻ തെറാപ്പി തുടരുന്നു. രക്തപരിശോധനകൾ നടത്തിയതില്‍ നിന്നാണ്, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നത്. ഇത് നിലവിൽ നിയന്ത്രണ വിധേയമാണ്. ഇന്ന് രാവിലെ, പത്താം നിലയിലെ അപ്പാർട്ട്മെൻ്റിൽ ആശുപത്രിവാസത്തിന്റെ ഈ ദിവസങ്ങളിൽ തന്നെ പരിചരിക്കുന്നവരോടൊപ്പമാണ് അദ്ദേഹം വിശുദ്ധ കുർബാനയിൽ പങ്കെടുത്തതെന്നും വത്തിക്കാന്‍ അറിയിച്ചു. രണ്ട് യൂണിറ്റ് രക്തം നല്‍കിയതോടെ മാര്‍പാപ്പയുടെ ഹീമോഗ്ലോബിൻ്റെ അളവ് ഉയർന്നു. ക്ലിനിക്കൽ സാഹചര്യത്തിൻ്റെ സങ്കീർണ്ണതയും ചികിത്സകളില്‍ ഫലങ്ങൾ കാണിക്കുന്നതിന് ആവശ്യമായ സമയവും കണക്കിലെടുത്ത് ചികിത്സ നീളുമെന്നാണ് പുറത്തുവരുന്ന വിവരം. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-24-09:17:00.jpg
Keywords: പാപ്പ

24566
Category: 1
Sub Category:
Heading: ദൈവം കൈയൊപ്പിട്ട സമയം; ഫ്രാന്‍സിസ് പാപ്പ നിത്യതയിലേക്ക് യാത്രയായി
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർപാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. റോമിലെ ജെമല്ലി ആശുപത്രിയിൽ ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ പാപ്പയുടെ ആരോഗ്യ നില വത്തിക്കാനിലെത്തിയ ശേഷം മെച്ചപ്പെട്ട് വരികയായിരിന്നു. ഓക്സിജന്‍ നല്‍കിവരുന്നതിനിടെ ഇന്ന്‍ ഏപ്രിൽ 21 തിങ്കളാഴ്ച കര്‍ത്താവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെടുകയായിരിന്നു. രാവിലെ 9:45 ന് കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെൽ, ഫ്രാൻസിസ് മാർപാപ്പയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാർപാപ്പ വിശുദ്ധ വാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്നു റോമിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജെമെല്ലി ആശുപത്രിയില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാപ്പയുടെ ആരോഗ്യ നിലയില്‍ ക്രമാനുഗതമായ പുരോഗതി രേഖപ്പെടുത്തിയിരിന്നെങ്കിലും കൂടെകൂടെ ആരോഗ്യസ്ഥിതി ഗുരുതരമാകുകയായിരിന്നു. ഇന്നലെ തിങ്കളാഴ്ച രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചിരിന്നു. 2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തി, ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാർപാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു ആഗോള സഭയുടെ പരമാധ്യക്ഷനായി അവരോധിതനായത്. 2013 ഫെബ്രുവരി 11നാണ് ശാരീരിക അവശതകൾ മൂലം തിരുസഭയുടെ അന്നത്തെ അധ്യക്ഷനായിരിന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോർജ് മരിയോ ബര്‍ഗോളിയോയെ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഒരു പതിറ്റാണ്ടിലധികം ജീവിച്ചത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെ ലോകത്തിന് കാണിച്ചു തന്നു. 12 വര്‍ഷക്കാലം തിരുസഭയെ നയിച്ച ശേഷമാണ് അദ്ദേഹം നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.
Image: /content_image/News/News-2025-02-24-10:55:14.jpg

24567
Category: 1
Sub Category:
Heading: ജെമെല്ലി ആശുപത്രിക്ക് മുന്നിലെ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം: മാര്‍പാപ്പയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ സംഗമ സ്ഥാനം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്ന ജെമെല്ലി ആശുപത്രിക്ക് മുന്നിൽ ജപമാല ചൊല്ലി പ്രാര്‍ത്ഥന തുടര്‍ന്ന് വിശ്വാസികള്‍. ഇന്നലെ ഞായാറാഴ്ചയും തലേന്നാള്‍ ശനിയാഴ്ചയും നടന്ന പ്രാര്‍ത്ഥനയില്‍ വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഫ്രാന്‍സിസ് പാപ്പയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടന്നു വരികയാണ്. ആശുപത്രിയ്ക്കു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ശിൽപത്തിനു ചുറ്റും നിന്നാണ് ജപമാല ചൊല്ലി പ്രാര്‍ത്ഥന നടന്നത്. അതേസമയം ഫെബ്രുവരി 14-ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ജെമെല്ലി ഹോസ്പിറ്റലിനു മുന്നിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം സ്ഥിതി ചെയ്യുന്ന സ്ഥലം വിശ്വാസികളുടെ സംഗമസ്ഥാനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം, സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രത്യേക ജൂബിലി കുർബാനയ്‌ക്കായി ഒത്തുകൂടിയ നാലായിരത്തിലധികം സ്ഥിരം ഡീക്കന്മാർക്ക് ഫ്രാൻസിസ് മാർപാപ്പ തയ്യാറാക്കിയ വചന സന്ദേശം ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല വായിച്ചു. പാപ്പ തൻ്റെ ആശുപത്രി മുറിയിൽ നിന്ന് തയാറാക്കിയ സന്ദേശമായിരിന്നു ഇത്. ഇന്നലെ ഞായറാഴ്ച റോമിലെ സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി റോം രൂപതയുടെ കർദ്ദിനാൾ വികാരി കർദ്ദിനാൾ ബൽഡസാരെ റീന വിശുദ്ധ കുർബാന അര്‍പ്പിച്ചു. കർത്താവ് മാർപാപ്പയെ തന്റെ കൃപയാൽ താങ്ങുകയും ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ ശക്തി നൽകുകയും ചെയ്യുവാന്‍ ദൈവീക ഇടപെടലുണ്ടാകാന്‍ വിശ്വാസികൾ പ്രാർത്ഥിച്ചു. ഇന്നലെ രാവിലെ റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ പത്താം നിലയിലെ അപ്പാർട്ട്‌മെൻ്റിൽ തന്നെ പരിചരിക്കുന്നവരോടൊപ്പം പാപ്പ വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-24-12:55:29.jpg
Keywords: ജപമാല, ആശുപ

24568
Category: 1
Sub Category:
Heading: നൈജീരിയയില്‍ ഒരു വൈദികന് മോചനം; 2 വൈദികരെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയിലെ ഷെണ്ടം കത്തോലിക്കാ രൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്കാണ് സായുധ പോരാളികളുടെ തടവില്‍ നിന്നു അത്ഭുതകരമായി മോചിക്കപ്പെട്ടത്. രാജ്യ തലസ്ഥാനമായ അബൂജയിലെ കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള അജ്ഞാത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് വൈദികന്‍. ഷെണ്ടം രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഫാ. ജോസഫ് ഓസ്കാർ പാമാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഫെബ്രുവരി 6-നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ നിന്ന് വൈദികന്‍ യഥാർത്ഥത്തിൽ രക്ഷപ്പെടുകയായിരിന്നുവെന്നും അബൂജയിലെ ഒരു അജ്ഞാത പ്രദേശത്ത് അദ്ദേഹത്തിന് വൈദ്യ പരിചരണം നൽകുകയാണെന്നും ഫാ. ജോസഫ് ഓസ്കാർ പാം പറഞ്ഞു. അതേസമയം നൈജീരിയയില്‍ നിന്ന്‍ മറ്റ് രണ്ട് കത്തോലിക്ക വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി. യോല കത്തോലിക്കാ രൂപതാംഗമായ ഫാ. മാത്യു ഡേവിഡ് ദത്സെമി, ജലിങ്കോ രൂപതാംഗമായ ഫാ. എബ്രഹാം സൗമ്മം എന്നിവരെ ഫെബ്രുവരി 22 ന് തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് സഭാനേതൃത്വം അറിയിച്ചു. നൈജീരിയയിലെ അഡമാവാ സംസ്ഥാനത്തെ ഡെംസ ലോക്കൽ ഗവൺമെൻ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഗ്വേദ-മല്ലത്തിലെ പ്രീസ്റ്റ് റെക്‌റ്ററിയില്‍ നിന്നാണ് ആയുധങ്ങളുമായി എത്തിയ അക്രമികള്‍ ഇരു വൈദികരെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. വൈദികരുടെ സുരക്ഷിതമായ മോചനത്തിനായി യോലയിലെ കത്തോലിക്കാ രൂപത തീക്ഷ്ണമായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയാണെന്ന് ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പറഞ്ഞു. ക്രൈസ്തവർ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ട് പോകലിനും, നിർബന്ധിത വിവാഹത്തിനും, ലൈംഗിക അതിക്രമത്തിനും ഇരയാക്കപ്പെടുന്ന രാജ്യമാണ് ഇന്ന്‍ നൈജീരിയ. ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബോക്കോ ഹറാം, ഫുലാനികൾ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നിവയിൽനിന്നാണ് കൂടുതലായി ക്രൈസ്തവർ ഭീഷണി നേരിടുന്നത്. അതേസമയം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് രാജ്യത്തു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. മോചനദ്രവ്യം ലക്ഷ്യംവെച്ചാണ് തട്ടിക്കൊണ്ടു പോകല്‍ നടക്കുന്നത്. അടുത്ത കാലത്ത് നിരവധി നൈജീരിയന്‍ വൈദികര്‍ ബന്ദികളായിരിക്കെ കൊല്ലപ്പെട്ടിട്ടുണ്ട്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-24-15:26:28.jpg
Keywords: നൈജീ

24569
Category: 14
Sub Category:
Heading: യേശുവിന്റെ ജീവിതം, മരണം, ഉത്ഥാനം; അമേരിക്കന്‍ നഗരങ്ങളില്‍ ലൈവ് ആക്ഷൻ തീയേറ്റർ പെർഫോമൻസ് ഒരുങ്ങുന്നു
Content: വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവ ചിത്രീകരിക്കുന്ന തത്സമയ ആക്ഷൻ തീയേറ്റർ പെർഫോമൻസ് ഈസ്റ്ററിന് മുന്‍പ് 25 അമേരിക്കന്‍ നഗരങ്ങളില്‍ എത്തിക്കുവാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. കോറിയോഗ്രാഫി, സംഗീതം, അത്യാധുനിക ദൃശ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച് പ്രേക്ഷകരെ യേശുവിന്റെ ജീവിതക്കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പരിപാടി അമേരിക്കയിലെ മുഖ്യധാരാ വേദികളിലാണ് അവതരിപ്പിക്കുന്നത്. കൊളറാഡോയിലെ കൊളറാഡോ സ്പ്രിംഗ്സിലെ ന്യൂ ലൈഫ് ചർച്ചിലെ യുവജനങ്ങള്‍ ഒരുക്കുന്ന പരിപാടി "ദി തോൺ" എന്ന പേരിലാണ് പ്രേക്ഷകര്‍ക്ക് വിരുന്ന് ഒരുക്കുക. നർത്തകർ, അഭിനേതാക്കൾ, സംഗീതജ്ഞർ എന്നിവരുൾപ്പെടെ നാല്‍പ്പതിലധികം അഭിനേതാക്കളെ ഉൾക്കൊള്ളുന്ന ഒരു വലിയ ടീമാണ് പരിപാടിയില്‍ അണിനിരക്കുന്നത്. ജോൺ ബോലിനാണ് "ദ തോൺ"- ന്റെ സ്രഷ്ടാവ്. വര്‍ഷങ്ങള്‍ക്ക് ന്യൂ ലൈഫ് ചർച്ചിൽ യൂത്ത് പാസ്റ്ററായി സേവനം ചെയ്യാന്‍ ജോൺ ബോലിനോട് മേലധികാരികള്‍ നിര്‍ദ്ദേശിച്ചതാണ് വഴിത്തിരിവായി മാറിയത്. “ഞാൻ ഒരു പ്രസംഗകനായി പരിശീലിച്ചിട്ടില്ല. എന്റെ പശ്ചാത്തലം മാർക്കറ്റിംഗിലും വിനോദത്തിലുമായിരുന്നു. പ്രസംഗങ്ങൾ നടത്തുന്നതിനുപകരം, അന്ന് ഞാൻ വചനം ദൃശ്യാവിഷ്ക്കാര രൂപത്തില്‍ ചെയ്യുമായിരുന്നു. അതിൽ സംഗീതവും വീഡിയോയും കൊറിയോഗ്രാഫിയും യുവജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് എനിക്കറിയാവുന്ന കാര്യങ്ങളും ഉൾപ്പെട്ടിരിന്നു.”- ജോൺ പറയുന്നു. ഒരു വൈകുന്നേരം യുവജന സംഘത്തിനിടയിൽ, 16 വയസ്സുള്ള ഒരു പെൺകുട്ടി കരഞ്ഞുക്കൊണ്ട് ബോളിൻ്റെ അടുത്തെത്തി. അവളുടെ കൈകളിൽ അവൾ സ്വയം മുറിപ്പെടുത്തിയ മുറിഞ്ഞ പാടുകൾ ഉണ്ടായിരിന്നു. താന്‍ ആ പെൺകുട്ടിയെ നോക്കി അവളോട് പറഞ്ഞു: "നീ അങ്ങനെ ചെയ്യേണ്ടതില്ല, കാരണം 2,000 വർഷങ്ങൾക്ക് മുമ്പ് യേശു നമ്മുക്കായി അത് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നു." തുടർന്നാണ് അടുത്ത ആഴ്‌ചയിലെ യൂത്ത് ഗ്രൂപ്പ് മീറ്റിംഗിൽ ശ്രദ്ധേയമായ ദൃശ്യാവിഷ്ക്കാരം നടത്താൻ അദ്ദേഹം തീരുമാനിച്ചത്: “യേശു നമുക്കായി നൽകിയ വില, അതിലൂടെ അവിടുത്തെ ത്യാഗങ്ങള്‍ തിരിച്ചറിയാനും നമ്മുടെ കഷ്ടപ്പാടുകളെ അവൻ തിരിച്ചറിയുന്നുവെന്ന് മനസിലാക്കാനും സഹായിക്കുന്ന ഒരു ദൃശ്യാവിഷ്ക്കാരമായിരിന്നു മനസില്‍". ഇത് യുവജനങ്ങളെ സ്വാധീനിക്കുമെന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെ 1997-ൽ 200 ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കു മുന്നിലെ ആ പ്രകടനം "ദി തോൺ" എന്ന പേരില്‍ ആദ്യമായി അരങ്ങിലെത്തി. ഇത് ഓരോ വിദ്യാര്‍ത്ഥികളെയും ഒത്തിരിയേറെ സ്വാധീനിച്ചു. അന്ന് ദൈവം അവിടെയുണ്ടായിരുന്നുവെന്ന് വിശ്വസിക്കുകയാണെന്നും 200 ഹൈസ്കൂൾ വിദ്യാർത്ഥികളെ ആഴത്തിൽ സ്പർശിക്കുകയും ദൈവസ്നേഹം അവരോടൊപ്പം ഉണ്ടെന്ന് അനുഭവിക്കുകയും ചെയ്തുവെന്ന് ജോൺ ബോലിന്‍ പറയുന്നു. വൈകാതെ ഈസ്റ്ററിന് ഷോ അവതരിപ്പിക്കാമോ എന്ന് പള്ളിയിലെ പാസ്റ്റർ ബോളിനോട് ചോദിച്ചു. അങ്ങനെ "ദി തോൺ" വ്യാപിപ്പിക്കുകയായിരിന്നു. ഇതിന്റെ ഏറ്റവും ആധുനിക ദൃശ്യാവിഷ്ക്കാരവുമായാണ് ഷോ വരും മാസങ്ങളില്‍ വേദികളില്‍ എത്തിക്കുന്നത്. ഷോയിൽ പങ്കെടുക്കുന്നവർ മുമ്പൊരിക്കലും അനുഭവിക്കാത്ത വിധത്തിൽ യേശുവിനെ അനുഭവിക്കാനും അവര്‍ക്ക് ദൈവവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് "ദി തോൺ" ടീം. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-24-17:42:09.jpg
Keywords: സിനിമ, തീയേ

24570
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയെ സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല സമർപ്പണം
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് പാപ്പയെ പ്രത്യേകം സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഇന്ന് തിങ്കളാഴ്ച റോമന്‍ സമയം രാത്രി 9 മണിക്ക് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 01:30) ജപമാലപ്രാർത്ഥനയ്ക്കായി റോമിലെ കർദ്ദിനാളുമാരും, റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവരും വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒത്തുചേരും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനായിരിക്കും ജപമാല നയിക്കുക. കഴിഞ്ഞ പതിനൊന്നു ദിവസങ്ങളായി റോമിലെ ജെമെല്ലി ആശുപത്രിയിൽ സങ്കീർണ്ണമായ ആരോഗ്യാവസ്ഥയിൽ ചികിത്സയിൽ തുടരുന്ന, റോമിന്റെ മെത്രാൻ കൂടിയായ പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാനാണ് വത്തിക്കാനിലെ സഭാനേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രാർത്ഥനയിൽ പങ്കുചേരാൻ തത്സമയ സംപ്രേക്ഷണം കത്തോലിക്ക ചാനലായ ഇഡബ്ല്യുടിഎന്‍ യൂട്യൂബിലൂടെ ലഭ്യമാക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികളും ആയിരക്കണക്കിന് രൂപതകളും ഈ ദിവസങ്ങളിൽ പാപ്പായുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനാകൂട്ടായ്മകള്‍ നടത്തുന്നുണ്ട്. നിരവധിയാളുകൾ പാപ്പ കഴിയുന്ന ആശുപത്രിയുടെ മുന്നിലെത്തിയും പ്രാർത്ഥിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ രാത്രി പാപ്പ ശാന്തമായി ചെലവിട്ടുവെന്ന് വത്തിക്കാന്‍ ഇന്ന്‍ രാവിലെ അറിയിച്ചിരിന്നു.
Image: /content_image/News/News-2025-02-24-20:13:09.jpg
Keywords: വത്തിക്കാ

24571
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഇന്നേക്ക് 30 വർഷം
Content: ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഇന്ന് ഫെബ്രുവരി 25ന് മുപ്പത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്ക വിശ്വാസികൾക്ക് എന്നും ആവേശമാണ്. ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിന്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിന്റെ തീക്ഷ്ണത കാലുകളിൽ അഗ്നി ചിറകായി ആവാഹിച്ച സി. റാണി മരിയ മഴയായാലും വെയിലായാലും എല്ലാ ദിവസവും രാവിലെ ഗ്രാമങ്ങളിലേക്ക് ഓടുമായിരുന്നു, ദൈവസ്നേഹത്തിൻ്റെ തൂമന്ദഹാസമുമായി. അവൾ ധൈര്യശാലിയായിരുന്നതിനാൽ, ഒരു ഭീഷണികൾക്കും പാവപ്പെട്ടവരെ സഹായിക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. അവളുടെ സ്നേഹ ശുശ്രൂഷയ്ക്കു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു. 1995ലെ ഫെബ്രുവരി മാസത്തിലെ ഒരു ശനിയാഴ്ച അവൾ സ്വർഗ്ഗത്തിലേക്കു യാത്രയായി. #{blue->none->b-> വട്ടാലിൽ കുടുംബത്തിന്റെ അരുമ സന്താനം }# എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി വട്ടാലില്‍ പൈലി ഏലീശ്വ ദമ്പതിമാരുടെ ഏഴുമക്കളില്‍ രണ്ടാമത്തെ പുത്രിയായി സിസ്റ്റര്‍ റാണി മരിയ1954 ജനുവരി 29 ന് ഭൂജാതായി സ്റ്റീഫൻ, ആനി, വർഗീസ്, ത്രേസ്യാമ്മ, സെലിൻ (സി. സെൽമി പോൾ), ലൂസി എന്നിവരായിരുന്നു അവളുടെ സഹോദരങ്ങൾ. റാണി മരിയയുടെ മാതാപിതാക്കൾ ദൈവഭയമുള്ളവരായിരുന്നു, അവർ തങ്ങളുടെ കുട്ടികളെ വിശ്വാസത്തിൻ്റെ പാതയിൽ വളർത്തുന്നതിൽ ദത്ത ശ്രദ്ധരായിരുന്നു. അവളുടെ സഹോദരൻ സ്റ്റീഫൻ "മേരി കുഞ്ഞിനെപ്പറ്റി " ഇപ്രകാരം ഓർമ്മിക്കുന്നു." അവൾ കുറച്ച് മാത്രം സംസാരിക്കുന്ന പെൺകുട്ടിയായിരുന്നു, ബാഹ്യരൂപത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല എപ്പോഴും ആരെയെങ്കിലുമൊക്കെ സഹായിക്കുകയായിരുന്നു അവളുടെ ഇഷ്ട വിനോദം." മേരിക്കുഞ്ഞിനെക്കുറിച്ച് പറയുമ്പോൾ അമ്മ ഏലീശ്വായ്ക്കു നൂറു നാവായിരുന്നു: "മറ്റ് കുട്ടികളിൽ നിന്ന് അവൾ ചെറുപ്പം മുതൽ വ്യത്യസ്തയും അസാധാരണമായ അനുസരണയും അവൾ ചെറുപ്പം മുതലേ പ്രദർശിപ്പിച്ചിരുന്നു." അഗാധമായ പ്രാർത്ഥനയുടെയും ഭക്തിയുടെയും അന്തരീക്ഷത്തിൽ വളർന്ന മേരിക്കുഞ്ഞ് വയലുകളിലും വീട്ടുജോലികളിലും തൻ്റെ കഴിവിൻ്റെ പരമാവധി മാതാപിതാക്കളെ സഹായിച്ചിരുന്നു എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ റാണി മരിയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. #{blue->none->b->സമർപ്പണ ജീവിതത്തിലേക്ക് }# മേരിക്കുഞ്ഞിനെക്കുറിച്ച് അവളുടെ മാതാപിതാക്കൾക്ക് ചില സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ദൈവത്തിൻ്റെ പദ്ധതികൾ അതിൽ നിന്നു വ്യത്യസ്തമായിരുന്നു. തൻ്റെ പഠനത്തിൻ്റെ അവസാന കാലത്ത്, സമർപ്പിത ജീവിതം സ്വീകരിക്കാനുള്ള ദൈവത്തിൻ്റെ വിളി അവൾ തിരിച്ചറിഞ്ഞു. അടുത്തുള്ള കോൺവെൻ്റിലേക്കുള്ള അവളുടെ പതിവ് സന്ദർശനങ്ങളും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കന്യാസ്ത്രീകളുമായുള്ള പരിചയവും അവളെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ പ്രവേശിക്കാൻ പ്രേരിപ്പിച്ചു. മകളെ സമർപ്പിത ജീവിതത്തിനായി വിട്ടു നൽകാൻ മാതാപിതാക്കൾക്കു ആദ്യം വൈമനസ്യം ഉണ്ടായിരുന്നെങ്കിലും ദൈവത്തിൻ്റെ വിളിക്ക് ഉത്തരം നൽകണമെന്ന് റാണി മരിയയുടെ വല്യമ്മ അവരെ നിർബന്ധിച്ചിരുന്നു. അങ്ങനെ വട്ടാലിൽ കുടുംബത്തിലെ "മേരിക്കുഞ്ഞ്" 1971 ജൂലൈ മാസം മൂന്നാം തീയതി കിടങ്ങൂരിലെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് മഠത്തിൽ ബന്ധുവായ സോണി മരിയയ്‌ക്കൊപ്പം പ്രവേശിച്ചു. 1972 നവംബർ 1-ന് മേരിക്കുഞ്ഞും17 കൂട്ടുകാരികളും പോസ്റ്റുലൻസിയിൽ പ്രവേശിച്ചു. 6 മാസം കൊണ്ട് ആ പരിശീലനകാലം പൂർത്തിയാക്കി. 1974 മെയ് 1-ന് മേരിക്കുഞ്ഞും കൂട്ടരും അങ്കമാലി പള്ളിയിൽ വച്ച് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൽ നിന്ന് സഭാവസ്ത്രം സ്വീകരിച്ച് പ്രഥമ വ്രതവാഗ്‌ദാനം നടത്തി. ആ സുദിനത്തിൽ മേരിക്കുഞ്ഞ് "റാണി മരിയ" എന്ന നാമം സ്വീകരിച്ച് ഈശോയുടെ സ്വന്തമായി മാറി. #{blue->none->b->പ്രേഷിതവയലുകൾ തേടി }# വടക്കേ ഇന്ത്യയിൽ അക്കാലത്ത് സമ്പന്നരായ ഭൂവുടമകൾ ദരിദ്രരും നിരക്ഷരരുമായ ജനങ്ങളെ വർഷങ്ങളായി ചൂഷണം ചെയ്യുമായിരുന്നു. ക്രൈസ്തവ മിഷനറിമാർ ഈ പ്രദേശത്തെ പാവപ്പെട്ട ജനങ്ങളെ പഠിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുകയും ഭൂവുടമകളുടെ ചൂഷണത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു. നവ സന്യാസകാലത്ത് മിഷൻ ജിവിതത്തെപ്പറ്റി താനറിഞ്ഞ കേട്ടറിവ് അനുഭവിക്കാൻ റാണി മരിയ സ്വയം ഒരുങ്ങുകയായിരുന്നു. ഉത്തരേന്ത്യയിലെ നിരക്ഷരരും അജ്ഞരുമായ ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ഈശോയുടെ സുവിശേഷം പ്രചരിപ്പിക്കേണ്ടതിൻ്റെ അടിയന്തിരമായ ആവശ്യകത ബോധ്യപ്പെട്ട റാണി മരിയ മിഷൻ തീക്ഷ്ണതയാൽ ജ്വലിച്ചു പലപ്പോഴും "എനിക്കും വടക്കേ ഇന്ത്യയിൽ പോയി പാവങ്ങളെ സേവിക്കുകയും അവർക്കുവേണ്ടി മരിക്കുകയും ചെയ്യണമെന്ന ആഗ്രഹം " തുറന്നു പറയുമായിരുന്നു. #{blue->none->b-> ഗ്രാമങ്ങളുടെയും കുടിലുകളുടെയും കന്യാസ്ത്രീ }# വിവിധ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും നിറഞ്ഞ നാടാണല്ലോ ഭാരതം. ഒരു മിഷനറി എന്ന നിലയിലുള്ള തൻ്റെ പ്രവർത്തനത്തിലെ കൂടുതൽ കാര്യക്ഷമതയ്ക്കായി, ഉത്തരേന്ത്യൻ ഭാഷയിൽ പ്രാവീണ്യം നേടണമെന്ന് റാണി മരിയ തിരിച്ചറിഞ്ഞു. 1975 ജൂലൈ മാസം മുതൽ പട്‌നയിലെ സിസ്‌റ്റേഴ്‌സ് ഓഫ് നോട്ടർ ഡോമിൻ്റെ പ്രൊവിൻഷ്യൽ ഹൗസിൽ താമസിച്ചു ഭാഷാ പഠിച്ച സി. റാണി 1975 ഡിസംബർ 24-ന് ഉത്തരേന്ത്യയിലെ ബിജ്‌നോറിലെ സെൻ്റ് മേരീസ് കോൺവെൻ്റിലെത്തി. അങ്ങനെ ബിജ്‌നോർ സി. റാണി മരിയുടെ മിഷനറി ജീവിതത്തിൻ്റെ പിള്ളത്തൊട്ടിലായി. "ഞാൻ മിഷനറിയായി ജനിച്ചതും വളർന്നതും ബിജ്‌നോറിലായിരുന്നു " എന്ന് സി. റാണി മരിയ പറയുമായിരുന്നു. 1976 സെപ്റ്റംബർ 8 മുതൽ 1978 ഓഗസ്റ്റ് 7 വരെ സി. റാണി മരിയ ബിജ്നോറിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ അധ്യാപന സമയത്തിന് ശേഷം സാമൂഹിക ശുശ്രൂഷയിലും അവൾ സ്വയം വ്യാപൃതയായി. അതിലൂടെ എല്ലാ കുട്ടികളിലേക്കും, ഉൾഗ്രാമങ്ങളിലേക്കും കുടിലുകളിലേക്കും രോഗികളിലേക്കും അവൾ എത്തിച്ചേർന്നു. വിദ്യാഭ്യാസം ആളുകളെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ സിസ്റ്റർ ബിഷപ്പിൻ്റെ അംഗീകാരത്തോടെ ഗ്രാമങ്ങളിലെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. അവൾ ഗ്രാമങ്ങളിൽ പോയി കുട്ടികളെ പഠിപ്പിക്കുന്നതിൻ്റെ ആവശ്യകത അവരുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തി. #{blue->none->b-> ഈശോ നാമം - ഏറ്റവും പ്രിയപ്പെട്ട പ്രാർത്ഥന }# തുടക്കത്തിൽ മരങ്ങളുടെ ചുവടായിരുന്നു ക്ലാസ് മുറികൾ കുറച്ചു കഴിഞ്ഞപ്പോൾ ഒരു കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റാൻ സി. റാണിക്കു കഴിഞ്ഞു. അവൾ സ്‌കൂൾ ആരംഭിക്കുമ്പോൾ 20 കുട്ടികൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് അവിടെ ആയിരത്തിലധികം കുട്ടികളുണ്ട്. അത്തരത്തിലുള്ള ഒരു സ്കൂൾ ഇല്ലായിരുന്നുവെങ്കിൽ ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കൃഷിയിടങ്ങളിൽ ജോലി ചെയ്യുകയും നിരക്ഷരരായി തുടരുകയും ചെയ്യുമായിരുന്നു. അവളുടെ ജോലി സമയങ്ങളിൽ, അവൾ ആവർത്തിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രാർത്ഥനയുണ്ടായിരുന്നു. അത് ഈശോ നാമ ജപമായിരുന്നു. അവസാന ശ്വാസം വരെ അവൾ ഈ ശീലം പാലിച്ചു. #{blue->none->b-> ഉദയ്നഗറിലെ മിഷ്ണറി }# 1980 മേയ് 22-ന് അങ്കമാലി സെൻ്റ് ഹോർമിസ് പള്ളിയിൽ വച്ചാണ് സി. റാണി മരിയ തൻ്റെ നിത്യവ്രതാനുഷ്ഠാനം നടത്തിയത്. 1983 ജൂലായ് 21-ന് ഒഡഗാഡിയിലേക്ക് സ്ഥലം മാറ്റമായി. ജൂലൈ 25-ന് അവിടെയെത്തി സാമൂഹിക പ്രവർത്തനങ്ങളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ബിജ്‌നോറിൽ പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചതുപോലെ, ഒഡഗാഡിയിലും അവൾ തൻ്റെ പ്രവർത്തനം തുടർന്നു. 1985 ജൂൺ 1 മുതൽ 31 ജൂലൈ വരെ ആലുവയിൽ നിശബ്ദതയിലും ഏകാന്തതയിലും പ്രാർത്ഥനയിൽ ചിലവഴിച്ച സിസ്റ്റർ റാണി മരിയ 1989 മെയ് 30 മുതൽ 1992 മെയ് 15 വരെ ഒഡഗാഡി സമൂഹത്തിൻ്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. ഈ സമയത്താണ് മധ്യപ്രദേശിലെ റീവ സർവകലാശാലയിൽ നിന്ന് സി. റാണി മരിയ സോഷ്യോളജിയിൽ ബിരുദം നേടിയത്. 1992 മെയ് 15 ന് ഉദയനഗറിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. #{blue->none->b-> അവഗണിക്കപ്പെട്ടവരുടെ സമർപ്പിത }# വർഷങ്ങൾക്കു മുമ്പ് റാണി മരിയ മിഷനിൽ ആദ്യമായി വന്നപ്പോൾ തുടങ്ങി ഗ്രാമത്തിൽ അലഞ്ഞുതിരിയുന്ന പുരുഷന്മാരോട് മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. 1992-ൽ സി. റാണി മരിയ ഉദയ്‌നഗർ മിഷനിൽ ഉൾപ്പെട്ട കാലാപാനി എന്ന ഗ്രാമത്തിലെത്തി. ഈ ഗ്രാമം സന്ദർശിച്ച ആദ്യത്തെ ക്രിസ്ത്യൻ മിഷനറിയാണ് സി. റാണി മരിയ. കാലാപാനിയിലെത്തിയ സിസ്റ്റർ സോളങ്കി എന്ന വ്യക്തിയെ പരിചയപ്പെട്ടു. സോളങ്കിയും മറ്റ് പുരുഷന്മാരും തങ്ങളുടെ സമയം വെറുതെ പാഴാക്കുന്നു എന്നു മനസ്സിലാക്കിയ സിസ്റ്റർ അവരോടു ജോലി ചെയ്യാനും സമ്പാദിക്കാനും ആവശ്യപ്പെട്ടു. "ഞങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. അതിനാൽ ഞങ്ങൾ കുടിക്കുകയോ കുപ്രചരണങ്ങൾ നടത്തുകയോ ചെയ്യുന്നു," എന്നായിരുന്നു സോളങ്കിയുടെ മറുപടി. തോൽക്കാൻ മനസ്സില്ലാത്ത സി. റാണി മരിയ കാലാപാനിയിലും മറ്റ് ഗ്രാമങ്ങളിലും നിരന്തരം സന്ദർശിക്കാൻ തുടങ്ങി. സോളങ്കിയുടെ ഗ്രാമത്തിലെത്താൻ, ചെളി നിറഞ്ഞ പാതകളിലൂടെ അവൾക്ക് ഏകദേശം 10 മൈൽ നടക്കേണ്ടി വന്നു. മദ്യപാനത്തിൻ്റെ ദൂഷ്യഫലങ്ങൾ വിശദീകരിച്ചുകൊണ്ട് സിസ്റ്റർ പുരുഷന്മാരെ നിരന്തരം സമീപിച്ചു. അവർ റാണി മരിയുടെ വാക്കുകൾ കേട്ടിരുന്നെങ്കിലും, മദ്യപാനം ഉപേക്ഷിക്കാൻ അവർക്കു നന്നേ ക്ലേശിക്കേണ്ടിവന്നു. അവൾ തൻ്റെ ശ്രമം തുടർന്നു. സി. റാണി മരിയയുടെ അപ്രതീക്ഷിത സന്ദർശനങ്ങൾ പുരുഷന്മാരെ ഞെട്ടിച്ചു, അവർ ജോലി ചെയ്യാൻ തുടങ്ങി, ക്രമേണ മദ്യപാനം ഉപേക്ഷിച്ചു. അവർ കൃഷിയിലും കന്നുകാലി വളർത്തലിലും മറ്റ് ലാഭകരമായ തൊഴിലുകളിലും സമയം ചെലവഴിക്കാൻ തുടങ്ങി. #{blue->none->b->ധീരതയുടെ പര്യായം }# റാണി മരിയ പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ചു. ദരിദ്രരുടെ ഇടയിൽ തൻ്റെ കൈകളും ഹൃദയവുമാകാൻ അവളെ വിളിച്ച ദൈവത്തിൻ്റെ വിളിയോട് അവൾ പ്രതികരിച്ചു. ധീരയായ സ്ത്രീ റാണി മരിയ ഗ്രാമങ്ങൾതോറും സഞ്ചരിച്ച് ജനങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും അധഃസ്ഥിതരുടെ ഉന്നമനത്തിനായി തൻ്റെ ജീവിതം സമർപ്പിക്കുകയും ചെയ്തു. സി. റാണി സ്ത്രീകൾക്കായി സ്വയം സഹായ സംഘങ്ങൾ ആരംഭിച്ചത് പണമിടപാടുകാരുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചു. റാണി ആരംഭിച്ച സ്വാശ്രയ സംഘങ്ങൾ പണമിടപാടുകാരുടെ പിടിയിൽ നിന്ന് സ്ത്രീകളെ മോചിപ്പിച്ചു. #{blue->none->b->ശബ്ദമില്ലാത്തവരുടെ ശബ്ദം}# സി. റാണി മരിയ അവിടെയുള്ള ഗോത്രങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു, ഉദയ്നഗറിലെ വ്യാപാരികളും ഭൂവുടമകളും കൗശലത്തോടെ കളിച്ച കെണികളിൽ ഗോത്രവർക്കാർ കബളിക്കപ്പെടുന്നതായി അവൾ വേഗം മനസ്സിലാക്കി. തങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സർക്കാർ അനുവദിച്ചിട്ടുള്ള ഗ്രാൻ്റുകളെ കുറിച്ച് പാവപ്പെട്ടവർ അറിഞ്ഞിരുന്നില്ല. സി. റാണി അവരുടെ അവകാശങ്ങളെക്കുറിച്ചും അവർക്കുണ്ടായ അനീതികളെക്കുറിച്ചും അവരെ ബോധവാന്മാരാക്കി. അങ്ങനെ ഉദയ്നഗറിലെ ഹൃദയമില്ലാത്ത ഭൂവുടമകളുടെ കീഴിലുള്ള അടിമത്തത്തിൽ നിന്ന് അവർ സ്വയം മോചിതരകൻ തുടങ്ങി. സി. റാണിയുടെ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഉദയ്നഗറിലെ ചതുപ്പുനിലങ്ങൾ കൃഷിഭൂമികളായി രൂപാന്തരം പ്രാപിച്ചു. പുരുഷന്മാർ ചെറുകിട കച്ചവടത്തിൽ ഏർപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ കഴിവുള്ളവർക്ക് അവസരം നൽകി. #{blue->none->b-> ദുർബലരുടെ അഭയം }# വര്‍ഷം തോറും കൃഷി ചെയ്യാന്‍ ജന്മിമാരില്‍ നിന്ന് കടം വാങ്ങുകയും ആ തുക തിരിച്ച് നല്‍കാന്‍ കഴിയാതെ അവര്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സിസ്റ്റര്‍ കര്‍ഷകര്‍ക്കിടയില്‍ സേവനമാരംഭിച്ചത്. വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നില്‍ ജീവിതം പണയം വയ്ക്കാതിരിക്കാനും ഉദയ്നഗറിലെ കര്‍ഷകരെ സിസ്റ്റര്‍ റാണി മരിയ പഠിപ്പിച്ചു. കര്‍ഷകരെ സ്വയം തൊഴിലില്‍ പ്രാവീണ്യമുളളവരാക്കാനും സിസ്റ്റര്‍ റാണി മരിയക്ക് സാധിച്ചു. ഒപ്പം വിദ്യാലയം സ്ഥാപിച്ച് പാവപ്പെട്ട കര്‍ഷകരുടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനും സിസ്റ്റര്‍ റാണി മരിയ ശ്രദ്ധിച്ചു. ജന്മിമാരില്‍ നിന്ന് കടം വാങ്ങി കൃഷി ചെയ്തിരുന്ന കര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിച്ചതോടെ സിസ്റ്റര്‍ റാണി മരിയ ജന്മിമാരുടെ നോട്ടപ്പുള്ളിയായി. ഉദയ നഗറിൽ റാണി മരിയ കുറെ ചെറുപ്പക്കാരെ തിരഞ്ഞെടുത്ത് അനീതിക്കെതിരെ നിലകൊള്ളാൻ അവരെ പരിശീലിപ്പിച്ചു. സർക്കാരിൽ നിന്നു സാമ്പത്തിക സഹായം വാങ്ങി പാവപ്പെട്ടവരെ എങ്ങനെ സഹായിക്കാമെന്ന് അവൾ അവരെ പഠിപ്പിച്ചു. ഒരിക്കൽ ഒരു ബാങ്ക് മാനേജർ സി. റാണി മരിയയോടു ചോദിച്ചു, "നിങ്ങൾ എന്തിനാണ് ഈ കർഷകർക്ക് വേണ്ടി സമരം ചെയ്യുന്നത്?" കഴുത്തിൽ തൂങ്ങിക്കിടക്കുന്ന കുരിശ് കൈയിൽ പിടിച്ച്, റാണി മരിയ ഓഫീസറോട് താഴ്മയോടെ പറഞ്ഞു. 'സർ, ഞങ്ങൾ ഈ ജീവിതരീതി സ്വീകരിച്ചു ഇവിടെ വന്നിരിക്കുന്നത് വീട്ടിൽ ഞങ്ങൾക്ക് ഉപജീവനമാർഗം ഇല്ലാത്തതുകൊണ്ടോ ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ കുടുംബത്തിൽ നിന്ന് പുറത്താക്കിയതുകൊണ്ടോ അല്ല, നോക്കൂ, ദരിദ്രരിൽ ക്രിസ്തുവിനെ കണ്ട് അവനു വേണ്ടി പ്രവർത്തിക്കാൻ വേണ്ടിയാണ് ത്യാഗപൂർണ്ണമായ ഈ ജീവിതരീതി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. " ക്രമേണ അവളുടെ സൗമ്യമായ പെരുമാറ്റം ബാങ്ക് മാനേജരുടെ പ്രശംസ പിടിച്ചുപറ്റി, ഗ്രാമീണരെ സഹായിക്കാൻ ആവശ്യമായ കാര്യങ്ങൾ അദ്ദേഹം സന്നദ്ധനായി. #{blue->none->b-> ജീവൻ കൊടുക്കേണ്ടിവന്ന ബലിയർപ്പണം }# സി. റാണി മരിയയുടെ നേതൃത്വത്തിൽ ദരിദ്രർക്കും ഗോത്രവർഗക്കാർക്കും ചെയ്തു കൊടുത്ത സഹായങ്ങൾ പണമിടപാടുകാരിലും ജന്മികളിലും സി. റാണി മരിയായോടുള്ള ശത്രുത്ര വർദ്ധിപ്പിച്ചു. സി. റാണിയുടെ പ്രധാന എതിരാളികളിൽ ഒരാളായിരുന്നു ജീവൻ സിംഗ്. അയാൾ ഗ്രാമത്തിലെ ഒരു ഗുണ്ടാസംഘത്തലവനായിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നൂറിലധികം കുറ്റവാളികൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി ഇഷ്ടപ്പെട്ട പാർട്ടിക്ക് വോട്ട് നേടിയെടുക്കുക അവരുടെ പതിവായിരുന്നു. പക്ഷേ, 1994 ഡിസംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ അവർ ഉദ്ദേശിച്ച രീതിയിൽ പഴയതുപോലെ ആയിരുന്നില്ല. സി. റാണി മരിയ ഗ്രാമവാസികളിൽ നടത്തിയ ബോധവത്കരണം കാരണം ഗ്രാമവാസികളിൽ കുറച്ചുപേർ ജീവൻ സിംഗിനെ അനുസരിക്കാൻ തയ്യാറായില്ല. ക്ഷുഭിതനായ ജീവൻ സിംഗ് വ്യാജ പരാതി നൽകി ആ ഗ്രാമവാസികളെ ജയിലിലടച്ചു. സി. റാണി ഇടപെട്ട് അവരെ ജാമ്യത്തിൽ വിട്ടു. ഇതു വീണ്ടും ജീവൻ സിങ്ങിനെയും അദ്ദേഹത്തിൻ്റെ കൂട്ടാളികളെയും വീണ്ടും പ്രകോപിപ്പിച്ചു. സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ജന്മിമാര്‍ സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്താന്‍ വാടകഗുണ്ടയെ ഏര്‍പ്പാടാക്കി. #{blue->none->b-> ബലിദിനം }# 1995 ഫെബ്രുവരി 25. സി. റാണി മരിയ അന്ന് പ്രഭാതത്തിലേ തന്നെ ഉണർന്നു. രാവിലെ 7-ന് പോകുന്ന ബസ്സിൽ ഇൻഡോറിലെത്തണം. അവിടെ നിന്ന് ഭോപ്പാൽ പ്രൊവിൻഷ്യൽ ഹൗസിൽ ... പിന്നെ കേരളത്തിൽ ... മാതാപിതാക്കളോടൊപ്പം സി. റാണി മരിയയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് അന്ന് ബസ്സി ലുണ്ടായിരുന്ന ഒരാളുടെ സാക്ഷ്യത്തോട് ചേർത്ത് സി. ലിസ റോസ് വിവരിക്കുന്നു: "സമയമായപ്പോൾ നീണ്ടു നിൽക്കുന്ന ഹോൺ മുഴക്കികൊണ്ടു ബസ് മഠത്തിന്റെ പടിക്കലെത്തി. എല്ലാവരും യാത്ര പറഞ്ഞു. ഞാനും സി. റാണിയും കൂടി റോഡിൻ്റെ മറുഭാഗത്തേക്കു നീങ്ങി. എന്റെ കയ്യിലിരുന്ന പെട്ടി, ബസ്സിൻ്റെ പടിയിൽ വച്ചപ്പോൾ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് എൻ്റെ കയ്യിൽ നിന്നും പെട്ടി വാങ്ങി ബസ്സിന്റെ മുൻവശത്തേക്കു വച്ചു. ബസ്സിൻ്റെ ബെല്ലടിച്ചു. ബസ്സ് കുതിച്ചു. ബസിൽ ഏകദേശം 50 യാത്രക്കാർ ഉണ്ടായിരുന്നു. അവരിൽ 3 പുരഷന്മാർ റാണി മരിയയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ അതിൽ കയറിയതാണ്! സംഘത്തിൻ്റെ തലവനായ ജീവൻ സിംഗ് , അവൻ്റെ അംഗരക്ഷകനായ ധർമേന്ദ്രയ്‌ക്കൊപ്പം ബസിൻ്റെ പിൻസീറ്റിൽ ഇരുന്നു. മൂന്നാമത്തെയാൾ സി. റാണി മരിയയ്ക്ക് സമീപം ഇരുന്ന സമന്ദർ സിംഗ് ആയിരുന്നു. "നീ എന്തിനാണ് കേരളത്തിൽ നിന്ന് ഇവിടെ വന്നത്? ഈ പാവപ്പെട്ട ആദിവാസികളെ ക്രിസ്ത്യാനികളാക്കാനാണോ? ഞങ്ങൾ അത് അനുവദിക്കില്ല" എന്നു പറഞ്ഞ് ജീവൻ സിംഗ് അവളെ അപമാനിക്കാൻ തുടങ്ങി. "ബസ്സ് 'നാച്ചൻമ്പോർ' മലയുടെ പ്രവേശന സ്ഥാനത്തെത്തിയ പ്പോൾ വെള്ളവസ്ത്രം ധരിച്ചിരുന്ന സമന്ദർസിംഗ് എന്നയാൾ ഡ്രൈവറുടെ അടുത്തുചെന്ന് ബസ്സ് നിർത്തുവാൻ ആവശ്യപ്പെട്ടു. ഒരു തേങ്ങ കയ്യിലെടുത്ത് ധൃതിയിൽ ബസ്സിൽ നിന്നു ചാടിയിറങ്ങിയ അയാൾ അത് തൻ്റെ നെറ്റിയിൽ തൊടുവിച്ച ശേഷം വഴിയരികിലുള്ള ഒരു കല്ലിൽ എറിഞ്ഞുടച്ചു. തേങ്ങാ കഷണങ്ങളുമായി തിരികെ ബസ്സിൽ കയറി അത് കത്തികൊണ്ടുമുറിച്ച് എല്ലാവർക്കും വിതരണം ചെയ്തു. സിസ്റ്ററിൻ്റെ മുമ്പിലും വന്ന് ഒരു കഷണം വച്ചുനീട്ടിയിട്ട് കളിയാക്കുന്നതുപോലെ തിരിച്ചു വലിച്ചു, കൊടുത്തില്ല. ആഹ്ലാദ ത്തിമർപ്പോടെയുള്ള അയാളുടെ പെരുമാറ്റം കണ്ട സിസ്റ്റർ അയാളോടു ചോദിച്ചു: 'ഇന്നെന്താണിത്ര സന്തോഷം?' 'ഇതു തന്നെ' എന്ന് അയാൾ മറുപടി പറയുകയും വയറ്റിൽ കത്തി കൊണ്ട് ആഞ്ഞു കുത്തുകയും ചെയ്‌തു!!! "രക്തം വാർന്നൊഴുകി. 'യേശുവേ' എന്ന് വിളിച്ച് കൊണ്ട് സിസ്റ്റർ വാവിട്ടു കരയുകയും കത്തിക്കുകയറി പിടിക്കുകയും ചെയ്തു!!!. യാത്രക്കാർ ബസ്സിൽ നിന്നും ഇറങ്ങി ഓടി. സിസ്റ്റര്‍ റാണി മരിയയെ 54 തവണയാണ് അക്രമി കുത്തിയത്. പ്രതിഫലേച്ഛ കൂടാതെ പാവപ്പെട്ടവര്‍ക്കായി ജീവിതം സമർപ്പിച്ച സി. റാണി മരിയ "ഈശോ" എന്ന നാമം ഉരുവിട്ടു കൊണ്ട് സ്വർഗ്ഗത്തിലേക്ക് യാത്രയായി. #{blue->none->b-> അനുരഞ്ജന ദൗത്യം }# പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സമന്ദർ സിങ്ങിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും മറ്റ് രണ്ട് പേരെ വിചാരണയ്ക്കിടെ വെറുതെ വിടുകയും ചെയ്തു. ഫാ സദാനന്ദ് (സ്വാമിജി) എന്ന സിഎംഐ വൈദീകൻ്റെ ഇടപെടലിലൂടെയാണ് കൊലപാതകിയുടെ അത്ഭുതകരമായ മാനസാന്തരം സാധ്യമായത്. റാണി മരിയ താമസിച്ചിരുന്ന സ്ഥലങ്ങളും അവർ കൊല്ലപ്പെട്ട സ്ഥലവും സന്ദർശിച്ച സ്വാമി അച്ചൻ ഈ ക്രൂര കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെ കാണണമെന്ന് ചിന്തിച്ചു. സ്വാമിജിക്ക് കുറ്റകൃത്യത്തിന് പിന്നിലിൽ പ്രവർത്തിച്ചവരുടെ ഇടയിൽ അനുരഞ്ജനത്തിൻ്റെ സന്ദേശവുമായി ചെന്നുവെങ്കിലും സ്വാമിജിയെ അവർ സ്വീകരിച്ചില്ല. നിരാശയോടെ സ്വാമിജി നരസിംഹപൂരിലെ ആശ്രമത്തിലേക്ക് മടങ്ങി. റാണി മരിയയുടെ കൊലപാതകത്തിന് അഞ്ച് വർഷത്തിന് ശേഷം ഉദയനഗറിലെ റാണി മരിയ ആശ്രമത്തിലെ ക്ലാരസഭയിലെ നവ സന്യാസിനിമാർക്ക് ധ്യാനം നടത്തുവാൻ സ്വാമിജിയെ ക്ഷണിച്ചു. ആ സഹോദരിമാരിൽ പിടികൂടിയിരുന്ന ഭയത്തിൻ്റെ ആഴം അച്ചനു മനസിലാക്കുവാന്‍ കഴിഞ്ഞു. ഇതാണ് സ്വാമിജിയെ അനുരഞ്ജനദൗത്യം വീണ്ടും തുടരാൻ പ്രേരിപ്പിച്ചത്. റാണി മരിയ ജോലി ചെയ്തിരുന്ന ഗ്രാമങ്ങളിലേക്ക് സ്വാമിജി താമസം മാറ്റി. അവളുടെ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. അവൾ ഒരു വിശുദ്ധയാണന്ന് ഗ്രാമവാസികൾ മനസ്സിലാക്കിയതായി അദ്ദേഹം തിരിച്ചറിഞ്ഞു. റാണി മരിയയോടുള്ള ആദരവ് ഭക്തിയിലേക്ക് വഴിമാറിയപ്പോൾ സ്വാമിജിക്ക് ഇതൊരു വഴിത്തിരിവായി. ആ ഗ്രാമവാസികളിലെല്ലാം ഒരു ഭയം അലയടിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. സ്വാമിജി ഇൻഡോർ ജയിലിലേക്ക് യാത്രയായി. ജന്മിമാർ അവരുടെ ഉദ്ദേശ്യം നിറവേറ്റിയതിന് ശേഷം ഉപേക്ഷിച്ചുപോയ കൊലപാതകിയായ സമന്ദർ സിങ്ങുമായി ഒരു കൂടിക്കാഴ്ച നടത്തുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശം. നരസിംഹപൂർ ജലയിൽ സൂപ്രണ്ടായിരുന്ന സുഹൃത്തിൻ്റെ സഹായത്തോടെ, സ്വാമിജിക്ക് സമന്ദറിനെ കാണാൻ കഴിഞ്ഞു, ഒരാഴ്ചത്തെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കു ശേഷമാണ് സ്വാമിജി ഈ കൂടിക്കാഴ്ച നടത്തിയത്. സ്വാമിജി സമന്ദറിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ നിരാശ ആ മുഖത്തെ ആവരണം ചെയ്തിരുന്നു. #{blue->none->b-> സമന്ദര്‍സിംഗിനോടു ക്ഷമിക്കുന്നു }# സ്വാമിജി അവനോട് ക്ഷമിച്ചുവെന്നും, താൻ ഒരു ദൂതനായാണ് അവിടെ വന്നതെന്നും പറഞ്ഞു. അവർ ദീർഘനേരം സംസാരിച്ചു. സ്വാമിജി തിരികെ നടക്കാൻ തുടങ്ങിയപ്പോൾ, പിന്നിൽ നിന്ന് ഒരു ആശ്വാസകരമായ ശബ്ദം കേട്ടു, "വീണ്ടും വരൂ" സ്വാമിജി വീണ്ടും സമന്ദറിനെ സന്ദർശിക്കുകയും അവരുടെ ബന്ധം ദൃഢമാവുകയും ചെയ്തു, പ്രത്യേകിച്ചും മൂന്നാമത്തെ സന്ദർശനത്തോടെ സ്വാമിജി സമന്ദറിനെ ശാന്തനായി കണ്ടെത്തി. കണ്ണുനീർതൂകി കൊലപാതകത്തിൻ്റെ മുഴുവൻ കഥയും അവൻ സ്വാമിജിയുമായി പങ്കുവച്ചു. തുടർന്ന്, സമന്ദർ, സ്വാമിജിക്ക് തൻ്റെ ഗ്രാമ ഭാഷയിൽ അഞ്ച് കത്തുകൾ എഴുതി തൻ്റെ മാനസാന്തരം വെളിപ്പെടുത്തി. രക്ഷാബന്ധൻ ദിനത്തിൽ റാണി മരിയയുടെ സഹോദരി സി സെൽമിയെയും രണ്ട് കന്യാസ്ത്രീകളെയും സമന്ദറിനെ ജയിലിൽ സന്ദർശിക്കാൻ സ്വാമിജി ക്ഷണിച്ചു. തുടരുന്ന ബന്ധത്തിൻ്റെ പ്രതീകമായി സി. സെൽമി സമന്ദർ സിംഗിങ്ങിൻ്റെ കൈത്തണ്ടയിൽ രാഖി കെട്ടി. ഇതിനിടെ റാണി മരിയയുടെ കുടുംബം അന്നത്തെ മധ്യപ്രദേശ് ഗവർണർ ബൽറാം ജാഖറിന് സമന്ദർ സിംങ്ങിനായി ഒരു ദയാഹർജി നൽകി, അവരുടെ അപേക്ഷ അംഗീകരിച്ചു. 2006 ൽ സിംഗ് പുറത്തിറങ്ങി. 2007 ജനുവരിയിൽ രോഗിയായ തൻ്റെ പിതാവ് പോൾ വട്ടാലിയെ സന്ദർശിക്കാൻ സി. സെൽമി വീട്ടിലേക്ക് വരാൻ തയ്യാറെടുക്കുമ്പോൾ, സമന്ദർ സിംഗ് അവളെ അനുഗമിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടതറിഞ്ഞു ഭാര്യയും മകനും സമന്ദറിനെ ഉപേക്ഷിച്ചു പോയി . ഈ സംഭവം "ജീവിതത്തോടുള്ള എൻ്റെ മനോഭാവത്തെ മാറ്റിമറിച്ചതായി അവൻ പറയുന്നു " ഇന്നു "ഞാൻ ഒരു പുതിയ മനുഷ്യനാണ്, ഞാൻ മറ്റുള്ളവരെ സഹായിക്കുന്നു.." ഇന്ന്, സമന്ദർ സാമൂഹിക പ്രവർത്തനത്തിനായി തൻ്റെ ജീവിതം സമർപ്പിക്കുകയും നിരാലംബരായ കുടുംബങ്ങളിലെ ആളുകളെ സഹായിക്കുകയും ചെയ്യുന്നു. സമയം കിട്ടുമ്പോഴെല്ലാം അവൻ റാണിയുടെ സ്മാരകം സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. സമന്ദർ സിംഗ് അവളെ കൊന്ന അതേ സ്ഥലത്താണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. "കർത്താവേ, ഈ പാപം അവനെതിരെ ചുമത്തരുതേ" എന്ന വാചകം അതിൽ എഴുതി ചേർത്തിരിക്കുന്നു. സി . റാണി മരിയെ വാഴ്ത്തപ്പെട്ടവളാക്കുന്ന അവസരത്തിൽ സഹോദരിയെ കുത്തിക്കൊന്നയാളെ സി. റാണിയുടെ ജ്യേഷ്ഠൻ സ്റ്റീഫൻ വട്ടാലിൽ ആലിംഗനം ചെയ്തപ്പോൾ സിങ്ങിൻ്റെ കവിളിലൂടെ കണ്ണുനീർ ഒഴുകി. " #{blue->none->b-> നാമകരണ നടപടികൾ }# റാണി മരിയയോടുള്ള ബഹുമാനാർത്ഥം അവളുടെ മാതൃ ഇടവകയായ പുല്ലുവഴിയിൽ ഒരു മ്യൂസിയമുണ്ട്. സി. റാണി മരിയുടെ ഭൗതികാവശിഷ്ടങ്ങൾ 2016 നവംബർ 18 ന് ഇൻഡോറിൽ പരിശോധനയ്‌ക്കും പുനഃസംസ്‌കാരത്തിനുമായി പുറത്തെടുത്തു. 2003 സെപ്തംബർ 26-ന് ദൈവദാസി എന്ന പദവി സി. റാണി മരിയ്ക്കു നൽകുകയും നാമകരണ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. 2017 മാർച്ച് 23 ന് ഫ്രാൻസിസ് മാർപാപ്പ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ അംഗീകാരം നൽകുകയും 2017 നവംബർ നാലാം തീയതി ഇൻഡോറിൽ വച്ച് കർദിനാൾ ആഞ്ചലോ അമാത്തോ സി.റാണി മരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തു. #{blue->none->b-> റാണി മരിയ നൽകുന്ന ഏറ്റവും വലിയ പാഠം }# സിസ്‌റ്റർ റാണി മരിയയുടെ ആറു സഹോദരങ്ങളിൽ ഇളയവളായ സിസ്‌റ്റർ സെൽമിയുടെ അഭിപ്രായത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം "സാധാരണക്കാർക്ക് വേണ്ടി മരിക്കാനും ഞാൻ തയാറാണ് എന്ന് ചേച്ചി എപ്പോഴും പറയുമായിരുന്നു. ഞാൻ കാൻസർ ബാധിതയായി അതിന്റെ്റെ ശസ്ത്രക്രിയയ്ക്കു ശേഷം രോഗമുക്തയാകുന്ന സമയത്താണ് ചേച്ചിയുടെ മരണവാർത്ത അറിയുന്നത്.... ഇൻഡോറിൽ എത്തുമ്പോഴേക്ക് എന്റെ മനസ്സ് മുഴുവൻ ചേച്ചിയുടെ വാക്കുകൾ മുഴങ്ങുകയായിരുന്നു, പാവങ്ങൾക്കു വേണ്ടി മരിക്കാനും എനിക്ക് ഭയമില്ല, നമ്മളല്ലാതെ മറ്റാരാണ് അവർക്കു വേണ്ടി പ്രവർത്തിക്കാനുള്ളത്? എന്നോട് പലവട്ടം ഇങ്ങനെ പറഞ്ഞ ചേച്ചി അവരുടെ ലക്ഷ്യത്തിലേക്കുള്ള മാർഗത്തിലായിരുന്നു ജീവൻ വെടിഞ്ഞത്. ചേച്ചിക്കും കൊലയാളികളോട് ക്ഷമിക്കാനെ സാധിക്കൂ. അതാണ് ഞങ്ങൾക്കും അത്തരത്തിലൊരു വഴികാണിച്ചു തന്നത്." ദൈവകാരുണ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജീവിച്ചും കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി ജീവിച്ച ജേഷ്ഠ്യ സഹോദരിയെ നിന്റെ അതുല്യ മാതൃകൾക്കു മുമ്പിൽ പ്രണാമം. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-25-09:36:30.jpg
Keywords: റാണി മരിയ

24572
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെ
Content: കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെ കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ നടക്കും. രാവിലെ 10ന് ചേരുന്ന സമ്മേളനത്തിൽ മദ്യവിരുദ്ധ സമിതി ചെയർമാൻ യൂഹാനോ ൻ മാർ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. രാവിലെ 10.20ന് മേജർ രവിയും 11.15ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും ക്ലാസുകൾ നയിക്കും. ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു ചേരുന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ യൂഹാനോൻ മാർ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ബിഷപ്പ് മാർ ജോസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തും. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പ് ഡോ. ആർ. ക്രിസ്‌തുദാസ്, ബിഷപ്പ് ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിൽപറമ്പിൽ, ഫാ. ജോൺ അരിക്കൽ, മദ്യവിരുദ്ധ സമിതി സെക്രട്ടറി പ്രസാദ് കുരുവിള, റവ.ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ, ഫാ. ജോൺ വടക്കേക്കളം എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 12. 15നു തിരുഹൃദയ നഴ്‌സിംഗ് കോളജ് വിദ്യാർഥിനികളുടെ ലഹരി വിരുദ്ധ യുത്ത് കോർണർ നടക്കും. കത്തോലിക്കാ സഭയുടെ സീറോമലബാർ-ലത്തീൻ-മലങ്കര റീത്തുകളിലെ 32 രൂപതകളിൽ നിന്നായി മദ്യവിരുദ്ധ പ്രവർത്തകരും ആതുരശുശ്രൂഷാ പ്രവർത്തകരും യുവജനങ്ങളും സമ്മേളനത്തിൽ പങ്കാളികളാകും
Image: /content_image/India/India-2025-02-25-12:26:00.jpg
Keywords: കെസിബിസി

24573
Category: 1
Sub Category:
Heading: അമേരിക്കയിലെ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ് മെയ് 23 മുതല്‍
Content: ന്യൂജേഴ്‌സി: അമേരിക്കയിലെ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന സീറോ മലബാര്‍ രൂപതാ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് മെയ് 23 മുതല്‍ 25 വരെ തീയതികളില്‍ ന്യൂ ജഴ്സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ നടത്തപ്പെടും. ചിക്കാഗോ സിറോമലബാര്‍ രൂപതയുടെ സുവര്‍ണ്ണ ജൂബിലി ഒരുക്കത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ ദിവ്യകാരുണ്യ കോൺഗ്രസിലൂടെ ദൈവം നൽകിയ നിരവധിയായ നന്മകൾക്ക് നന്ദി പറയാനും, ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതി ആരാധനകൾ അർപ്പിക്കാനും, ദൈവാനുഭവങ്ങൾ പങ്കുവെക്കാനും ബിഷപ്പുമാരും വൈദികരും സന്യസ്തരും അൽമായരുമുള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികൾ ഒത്തുചേരും. പ്രശസ്ത ആത്മീയ നേതാക്കളുടെ സാന്നിധ്യമാണ് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയി അലപ്പാട്ട്, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആദ്യ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, പ്രമുഖ വചന പ്രഘോഷകനും, ഇന്ത്യയിലെ മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ എന്നിവരോടൊപ്പം പ്രശസ്ത പ്രഭാഷകരായ ഡോ. സ്‌കോട്ട് ഹാന്‍, ഡോ.ലോറന്‍സ് ഫെയിന്‍ഗോള്‍ഡ്, അലക്സ്സ് ഗോട്ടേ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. 1986-ല്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് മാറിയ മുന്‍ പ്രെസ്ബിറ്റീരിയന്‍ ശുശ്രൂഷകനാണ് ഡോ.സ്‌കോട്ട് ഹാന്‍. തിരുവെഴുത്തും കത്തോലിക്കാ വിശ്വാസവും സംബന്ധിച്ച വിഷയങ്ങളില്‍ ലോകം അറിയപ്പെടുന്ന പ്രഭാഷകനും പ്രശസ്ത ഗ്രന്ഥകാരനുമാണ്. ആവേ മരിയ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസറാണ് ഡോ. ലോറന്‍സ് ഫെയിന്‍ഗോള്‍ഡ്. വിശുദ്ധ തോമസ് അക്വിനാസിന്റെ ദൈവശാസ്ത്രവും തത്വശാസ്ത്രവും, പ്രകൃതിയും കൃപയും തമ്മിലുള്ള ബന്ധം, കത്തോലിക്കാ വിശ്വാസത്തിന്റെ യഹൂദ പരമ്പര്യങ്ങള്‍ എന്നിവയാണ് പ്രധാന ഗവേഷണ വിഷയങ്ങള്‍. പ്രചോദനപ്രദവും നർമ്മത്തിൽ ചാലിച്ച പ്രഭാഷണങ്ങളിലൂടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രഗത്ഭ വാഗ്മിയാണ് അലക്സ്സ് ഗോട്ടേ. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും ഈ ഒത്തുചേരല്‍, കത്തോലിക്കാ വിശ്വാസത്തിന്റെ സത്തയും ഉറവിടവും ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഗ്രാഹ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ്. ലോകമെമ്പാടുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ കാണുന്ന യേശുവിന്റെ ശക്തിയുടെയും അവയിലൂടെ ലഭിച്ച അനേകം രോഗശാന്തിയുടെയും അനുഭവം പങ്കുവയ്ക്കുന്നതിനും ഈ കോണ്‍ഗ്രസ്സ് വേദിയാവും. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, പ്രബോധനങ്ങള്‍, ചര്‍ച്ചകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ആ യിരത്തിലധികം വിശ്വാസികൾ പെങ്കെടുക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എക്സിബിഷന്‍ തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. പാപമോചനത്തിനും രോഗശാന്തിക്കായുള്ള അഭിഷേകത്തിനുള്ള അവസരംകൂടിയാണിത്. 1881-ല്‍ ആരംഭിച്ച ആന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെ തുടര്‍ന്ന് അന്താരാഷ്ട്രവും ദേശീയവുമായ ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍ ലോകമെമ്പാടും സംഘടിപ്പിക്കപ്പെടുകയും, വിശ്വാസികള്‍ക്കിടയില്‍ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ആഴമുള്ള പഠനത്തിനും, വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ് നേടുന്നതിനും കാരണമാവുകയും ചെയ്തു. തുടര്‍ന്ന് 1897 നവംബര്‍ 28-ന്, പോപ്പ് ലിയോ പതിമൂന്നാമന്‍ സെന്റ് പാസ്‌കല്‍ ബൈലോനെ ദിവ്യകാരുണ്യ കോണ്‍ഗ്രസുകളുടെയും അസോസിയേഷനുകളുടെയും പരിപാലകനായി പ്രഖ്യാപിച്ചു. 2025-ലെ സീറോ മലബാര്‍ രൂപതാ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വിശ്വാസത്തിന്റെയും ആത്മീയ ഉണര്‍വിന്റെയും ഒരു അദ്വിതീയ അവസരമാണ്. ആത്മീയ ജീവിതത്തില്‍ വളരാനും ദിവ്യകാരുണ്യത്തിന്റെ മഹത്വം മനസിലാക്കി യേശുവുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ഒരുമിച്ച് ആരാധിക്കാനുമുള്ള ഈ അവസരം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ രൂപതയിലെ വിശ്വാസികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ** #{blue->none->b->കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. }# {{https://www.smeucharisticcongress.us/registration -> https://www.smeucharisticcongress.us/registration}} ** ** #{blue->none->b->കമ്മിറ്റി കോർഡിനേറ്റർസ്}# റവ. ഫാദർ ആൻ്റണി പുല്ലുകാട്ട് സേവ്യർ (വികാരി) ബോബി വർഗീസ് (ട്രസ്റ്റീ) (201 927 2254) ** ** #{blue->none->b->ഇവൻറ് രജിസ്ട്രേഷൻ:}# മിനേഷ് ജോസഫ് (201 978 9828) ടോണി മാങ്ങൻ (347 721 8076 ) ലിസ് മാത്യു (203 524 0129 ) സാലി സിറിയക് (908 635 3007) റീനു ജേക്കബ് (732 804 0456 ) ആദിത്യ ജോസ് (708 973 8675) ബെറ്റിന ഷാജു (443 917 8417)
Image: /content_image/Events/Events-2025-02-25-12:58:36.jpg
Keywords: ദിവ്യകാരുണ്യ

24574
Category: 18
Sub Category:
Heading: സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ
Content: കാക്കനാട്: സീറോമലബാർസഭയുടെ കേരളത്തിലെ മൂന്നു സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായിരിക്കുന്നത്. മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റ് മാസത്തിൽ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. സ്റ്റാന്‍ലിയെ വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയമാണ് നിയമിച്ചത്. പൊന്തിഫിക്കല്‍ സെമിനാരിയായതിനാലാണു സിനഡു തിരഞ്ഞെടുക്കുന്ന വൈദികനെ വത്തിക്കാനിൽനിന്നു നിയമിക്കുന്നത്. വടവാതൂർ, കുന്നോത്ത് മേജർ സെമിനാരികളുടെ റെക്ടർമാരായി 2025 ജനുവരി മാസത്തിൽ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. ഡൊമിനിക്, ഫാ. മാത്യു എന്നിവരെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലാണ് നിയമിച്ചത്. അഞ്ചുവർഷത്തേക്കാണ് നിയമന കാലാവധി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ കോതമംഗലം രൂപതാംഗമാണ്. പോത്താനിക്കാട് പുല്‍പ്രയില്‍ പരേതനായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായ ഫാ. സ്റ്റാന്‍ലി 1992 ഡിസംബര്‍ 28നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടിയ അദ്ദേഹം കോതമംഗലം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ റെക്ടര്‍, ഫരീദാബാദ് രൂപത വികാരി ജനറാള്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം. സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവിൽ പിതാവാണ് നിയമന പ്രഖ്യാപനം നടത്തിയത്. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഫാ. ഡൊമിനിക് വെച്ചൂർ പാലാ രൂപതാംഗമാണ്. അറക്കുളം വെച്ചൂർ തോമസ്-ത്രേസ്യായാമ്മ ദമ്പതികളുടെ മകനായ ഫാ. ഡൊമിനിക് 1996 ഡിസംബര്‍ 30നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഫാ. ഡൊമിനിക് വിവിധ തിയോളജിക്കൽ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വടവാതൂർ സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്തുവരവേയാണ് റെക്ടറായി അദ്ദേഹം നിയമിതനായിരിക്കുന്നത്. സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍ ആർച്ചുബിഷപ് മാര്‍ തോമസ് തറയിൽ പിതാവാണ് നിയമന പ്രഖ്യാപനം നടത്തിയത്. കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടറായി നിയമിതനായ റവ. ഫാ. മാത്യു പട്ടമന തലശ്ശേരി അതിരൂപതാംഗമാണ്. കരിക്കോട്ടക്കരി പട്ടമന പരേതനായ തോമസ്-ത്രേസ്യ ദമ്പതികളുടെ മകനായ അദ്ദേഹം 1994 ഏപ്രിൽ ഏഴിന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ആഞ്ചെലിക്കും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തലശേരി മൈനർ സെമിനാരിയിൽ അധ്യാപകനായും വിവിധ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. മാത്യു 16 വർഷമായി കുന്നോത്ത് സെമിനാരിയിൽ അധ്യാപകനാണ്. മേജർ സെമിനാരി വൈസ് റെക്ടർ, പ്രൊക്യുറേറ്റർ തസ്തികകളിലും സേവനമനുഷ്ഠിച്ചിരുന്നു. ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് നിയമന പ്രഖ്യാപനം നടത്തിയത്.
Image: /content_image/India/India-2025-02-25-12:50:32.jpg
Keywords: സെമിനാരി