Content | വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ മെച്ചപ്പെട്ട് കൊണ്ടിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില പെട്ടെന്ന് വഷളായി. ഇന്നലെ രാവിലെ വരെ പാപ്പയുടെ ആരോഗ്യനിലയില്‍ വത്തിക്കാന്‍ പുരോഗതി അറിയിച്ചിരിന്നെങ്കിലും ഉച്ചക്കഴിഞ്ഞു മോശമാകുകയായിരിന്നു. ഛർദ്ദിയെ തുടർന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാൻ കാരണമായതെന്ന് ഇന്നലെ വത്തിക്കാന്‍ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
മെക്കാനിക്കൽ വെൻ്റിലേഷൻ ആരംഭിച്ചതായും പാപ്പ ഇന്നലെ വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. അടുത്ത 24-48 മണിക്കൂർ നിര്‍ണ്ണായകമാണെന്നാണ് വത്തിക്കാനെ ഉദ്ധരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ലോകമെമ്പാടും ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്.
♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |