Contents

Displaying 24191-24200 of 24942 results.
Content: 24635
Category: 18
Sub Category:
Heading: മലയാറ്റൂർ കുരിശുമുടിയിലേക്ക് തീര്‍ത്ഥാടകര്‍ എത്തിതുടങ്ങി; സമയ ക്രമീകരണം ഇങ്ങനെ
Content: മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ നോമ്പുകാല ശുശ്രൂഷകൾ ആരംഭിച്ചു. വലിയ നോമ്പ് ആരംഭിച്ചതോടെ മല കയറുന്ന തീർത്ഥാടകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കുരിശുമുടിയിൽ എല്ലാ ദിവസവും രാവിലെ 5.30 നും 7.30 നും 9.30 നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം ആറിന് ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ചകളിൽ രാത്രി 12ന് വിശുദ്ധ കുർബാന, നൊവേന. നോമ്പിന്റെ ആരംഭം മുതൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രിയും പകലും മലകയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മാർച്ച് 20 വരെ പുലർച്ചെ 4.30 മുതൽ രാത്രി 10 വരെ മല കയറാം. 12ന് ലൈറ്റുകൾ ഓഫ് ചെയ്യും. ഈമാസം 20 മുതൽ മേയ് 25 വരെ ദിവസത്തിന്റെ മുഴുവൻ സമയവും കുരിശുമുടി കയറാൻ സാധിക്കും. കുരിശുമുടിയിൽ കുമ്പസാരത്തിനും അടിമ സമർപ്പണ പ്രാർത്ഥനയ്ക്കും കുർബാന നിയോഗങ്ങൾ ഏൽപ്പിക്കുന്നതിനും എല്ലാ സമയത്തും സൗകര്യമുണ്ട്. മലയാറ്റൂർ മഹാ ഇടവക കുട്ടായ്‌മ ഒമ്പതിന് രാവിലെ ഏഴിന് മല കയറുന്നതോടെ ഈ വർഷത്തെ കുരിശുമല കയറുന്നതിനുള്ള ഔദ്യോഗികമായി തുടക്കം കുറിക്കും. തുടർന്ന് 9.30ന് മലമുകളിൽ വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. നോമ്പിന്റെ ആദ്യത്തെ അഞ്ച് വെള്ളിയാഴ്‌ചകളിലും പ്രമുഖ വചനപ്രഘോഷകർ നയിക്കുന്ന ജാഗരണ പ്രാർത്ഥനയും ഉണ്ടായിരിക്കും.
Image: /content_image/India/India-2025-03-07-09:16:47.jpg
Keywords: മലയാ
Content: 24636
Category: 18
Sub Category:
Heading: 62-മത് എൽആർസി സെമിനാർ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു
Content: കാക്കനാട്: സീറോ മലബാർ സഭയുടെ ഗവേഷണ പഠനകേന്ദ്രമായ ലിറ്റർജിക്കൽ റിസർച്ച് സെന്റർ (LRC) സംഘടിപ്പിക്കുന്ന 62-മത് സെമിനാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. 'മിഷൻ ട്രജക്ടറീസ് ഓഫ് സീറോമലബാർ ചർച്ച്: ഹിസ്റ്റോറിക്കൽ ഓവർവ്യൂ' എന്ന വിഷയത്തെ ആസ്പദമാക്കി 12 പ്രബന്ധങ്ങളാണ് മൂന്നു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ സെമിനാറിൽ അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിലാരംഭിച്ച് ലോകമെമ്പാടും പ്രേഷിതപ്രവർത്തനം നടത്തുന്ന സീറോ മലബാർ സഭയുടെ സേവനപ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഈ സെമിനാർ കാരണമാകട്ടെയെന്നു മേജർ ആര്‍ച്ച് ബിഷപ്പ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. എൽ.ആർ.സി. ചെയർമാൻ മാർ ടോണി നീലങ്കാവിൽ നല്കിയ ആമുഖ സന്ദേശത്തോടെ ആരംഭിച്ച സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ എപ്പിസ്കോപ്പൽ മെമ്പർ മാർ ജോസ് പുളിക്കലും, കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വണിയപുരയ്ക്കൽ ആശംസ സന്ദേശങ്ങൾ നൽകി. സീറോമലബാർ സഭയുടെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്. കേരളത്തിനുപുറത്തുള്ള മിഷൻ രൂപതകളിൽനിന്നും കൂടുതൽ പേർ സെമിനാറിനായി എത്തിച്ചേർന്നിരിക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോജി കല്ലിങ്ങൽ, ഓഫീസ് സെക്രട്ടറി സി. ലിൻസി അഗസ്റ്റിൻ എം.എസ്.എം.ഐ. എന്നിവർ സെമിനാറിന് നേതൃത്വം നൽകുന്നു.
Image: /content_image/India/India-2025-03-07-09:37:21.jpg
Keywords: തട്ടി
Content: 24637
Category: 1
Sub Category:
Heading: ആശുപത്രിയില്‍ നിന്ന് അപ്രതീക്ഷിത സന്ദേശം; പാപ്പയുടെ ശബ്ദം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മുഴങ്ങി
Content: വത്തിക്കാന്‍ സിറ്റി: 21 ദിവസങ്ങളായി ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീണ്ടും മുഴങ്ങി. ഇന്നലെ വ്യാഴാഴ്ച രാത്രി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ജപമാല പ്രാർത്ഥനാ ശുശ്രൂഷയോട് അനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുൻകൂട്ടി തയാറാക്കിയ സന്ദേശം ഓഡിയോ കേള്‍പ്പിച്ചത്. തന്റെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനകൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുകയാണെന്നും താന്‍ ഇവിടെ നിന്ന് (ആശുപത്രിയില്‍ നിന്ന്‍) അനുഗമിക്കട്ടെയെന്നും പാപ്പ പറഞ്ഞു. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവമാതാവ് നിങ്ങളെ സംരക്ഷിക്കട്ടെ. നന്ദി.” - പാപ്പ കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ പിതാവിന്റെ അടഞ്ഞ ശബ്ദമായിരിന്നു സ്പാനിഷ് ഭാഷയിലുള്ള ഓഡിയോ സന്ദേശത്തിലുണ്ടായിരിന്നത്. 21 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാൻസിസ് പാപ്പയുടെ ശബ്ദം ആഗോള സമൂഹം പരസ്യമായി കേൾക്കുന്നത് ഇതാദ്യമായാണ്. പാപ്പയുടെ സന്ദേശം അപ്രതീക്ഷിതമായി കേട്ടതോടെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയവർ ഇത് കരഘോഷത്തോടെ സ്വീകരിച്ചു. ഇന്നലെ നടന്ന ജപമാല പ്രാര്‍ത്ഥന സമര്‍പ്പിതര്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രോ-പിഫെക്ട് കർദ്ദിനാൾ ആഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെ നേതൃത്വം നല്‍കി. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ശ്വസന, മോട്ടോർ ഫിസിയോതെറാപ്പി സഹായം നല്‍കുന്നുണ്ട്. രക്തപരിശോധനയില്‍ ഫലം തൃപ്തികരമാണ്. നിലവില്‍ അദ്ദേഹത്തിന് പനിയില്ല. ഇന്നലെ രാവിലെയും ഉച്ചയ്ക്കും വിശ്രമത്തിനും പ്രാർത്ഥനയ്ക്കും ഇടയിൽ പരിശുദ്ധ പിതാവ് ചില ജോലികളില്‍ ഏർപ്പെട്ടുവെന്നും ഉച്ചഭക്ഷണത്തിന് മുമ്പ്, അദ്ദേഹം വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-07-10:12:39.jpg
Keywords: പാപ്പ
Content: 24638
Category: 18
Sub Category:
Heading: മലയാറ്റൂർ കുരിശുമുടിയിലേക്ക് തീര്‍ത്ഥാടകര്‍ എത്തിതുടങ്ങി; സമയ ക്രമീകരണം ഇങ്ങനെ
Content: മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ നോമ്പുകാല ശുശ്രൂഷകൾ ആരംഭിച്ചു. വലിയ നോമ്പ് ആരംഭിച്ചതോടെ മല കയറുന്ന തീർത്ഥാടകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കുരിശുമുടിയിൽ എല്ലാ ദിവസവും രാവിലെ 5.30 നും 7.30 നും 9.30 നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം ആറിന് ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ചകളിൽ രാത്രി 12ന് വിശുദ്ധ കുർബാന, നൊവേന. നോമ്പിന്റെ ആരംഭം മുതൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രിയും പകലും മലകയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മാർച്ച് 20 വരെ പുലർച്ചെ 4.30 മുതൽ രാത്രി 10 വരെ മല കയറാം. 12ന് ലൈറ്റുകൾ ഓഫ് ചെയ്യും. ഈമാസം 20 മുതൽ മേയ് 25 വരെ ദിവസത്തിന്റെ മുഴുവൻ സമയവും കുരിശുമുടി കയറാൻ സാധിക്കും. കുരിശുമുടിയിൽ കുമ്പസാരത്തിനും അടിമ സമർപ്പണ പ്രാർത്ഥനയ്ക്കും കുർബാന നിയോഗങ്ങൾ ഏൽപ്പിക്കുന്നതിനും എല്ലാ സമയത്തും സൗകര്യമുണ്ട്. മലയാറ്റൂർ മഹാ ഇടവക കുട്ടായ്‌മ ഒമ്പതിന് രാവിലെ ഏഴിന് മല കയറുന്നതോടെ ഈ വർഷത്തെ കുരിശുമല കയറുന്നതിനുള്ള ഔദ്യോഗികമായി തുടക്കം കുറിക്കും. തുടർന്ന് 9.30ന് മലമുകളിൽ വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. നോമ്പിന്റെ ആദ്യത്തെ അഞ്ച് വെള്ളിയാഴ്‌ചകളിലും പ്രമുഖ വചനപ്രഘോഷകർ നയിക്കുന്ന ജാഗരണ പ്രാർത്ഥനയും ഉണ്ടായിരിക്കും.
Image: /content_image/India/India-2025-03-07-10:15:52.jpg
Keywords: മലയാ
Content: 24639
Category: 22
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം | വിശുദ്ധ മരിയാനെ കോപ്
Content: "ക്ഷണികമായ നിമിഷങ്ങൾ നമുക്കു നന്നായി വിനിയോഗിക്കാം , അവ ഒരിക്കലും മടങ്ങിവരികയില്ല.” - വിശുദ്ധ മരിയാനെ കോപ് (1838- 1918). ജർമ്മനിയിലെ ഹെപ്പൻഹൈമിലാണ് (Heppenheim) മരിയാനെ കോപ് ജനിച്ചത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ അവളുടെ മാതാപിതാക്കൾ അമേരിക്കയിലെ ന്യൂയോർക്കിലേക്കു കുടിയേറി. പത്തു മക്കളിൽ മൂത്തവളായിരുന്ന മരിയാനെ മാതാപിതാക്കളെയും സഹോദരങ്ങളെയും സഹായിക്കുന്നതിനായി എട്ടാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച് ഒരു ഫാക്ടറിയിൽ ജോലി ആരംഭിച്ചു. 1862-ൽ ചിരകാല അഭിലാഷമായിരുന്ന ഫ്രാൻസിസ്കൻ സന്യാസജീവിതത്തിലേക്കു കടന്നു വന്നു. Sisters of St Francis of Syracuse എന്നതായിരുന്നു അവളുടെ സന്യാസ സമൂഹത്തിന്റെ പേര്. നാൽപതു വയസ്സുള്ളപ്പോൾ തന്നെ സഭയുടെ സുപ്പീരിയർ ജനറലായി അവൾ തിരഞ്ഞെടുക്കപ്പെട്ടു. 1883-ൽ ഹൊനോലുലു രൂപതയുടെ മെത്രാനിൽ നിന്ന് സുപ്പീരിയർ ജനറലായ മരിയാനെയ്ക്കു ഹവായിലെ കുഷ്ഠരോഗികളെ പരിചരിക്കാൻ സഹോദരിമാരെ അയയ്ക്കണമെന്ന അഭ്യർത്ഥനയുമായി ഒരു കത്തു ലഭിച്ചു. ആറ് സഹോദരിമാരെ അയക്കുക മാത്രമല്ല മരിയാനെ ചെയ്തത് അവരോടൊപ്പം കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിക്കാനായി ഇറങ്ങി പുറപ്പെട്ടു. അടുത്ത മുപ്പത്തിയഞ്ച് വർഷക്കാലം, സിസ്റ്റർ മരിയാനെയുടെ ശുശ്രൂഷ മേഖല കുഷ്ഠരോഗികളുടെ ഇടയിലായിരുന്നു. സിസ്റ്റർ മരിയാനെയും അവളുടെ സഹോദരിമാരും ഒരു ആശുപത്രി സ്ഥാപിക്കുകയും കുഷ്ഠരോഗികളുടെ പെൺമക്കളുടെ പുനരധിവാസത്തിനായി ഒരു വീട് തുറക്കുകയും ചെയ്തു. പിന്നീട് മൊളോക്കാ ദ്വീപിലെ കുഷ്ഠരോഗികളുടെ ഇടയിലായിരുന്നു പ്രവർത്തനം, അവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഒരു വീട് തുറന്നു. കുഷ്ഠരോഗികൾക്കായി സ്വജീവിതം സമർപ്പിച്ച വിശുദ്ധ ഡാമിയനെ അവസാന കാലത്തു പരിചരിച്ചിരുന്നത് മരിയാനെയായിരുന്നു. 1918-ൽ മരിക്കുന്നതുവരെ സിസ്റ്റർ മരിയാനെ കോപ്, തന്റെ ജീവിതത്തിന്റെ അവസാന മുപ്പതുവർഷക്കാലം മൊളോക്കയിൽ കുഷ്ഠരോഗികൾക്കു വേണ്ടി ജീവിച്ചു. മൊളോക്കയിലെ വിശുദ്ധ മരിയാനെ എന്നും ഈ വിശുദ്ധ അറിയപ്പെടാറുണ്ട്. 2005-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അവളെ വാഴ്ത്തപ്പെട്ടവളായും 2012-ൽ വിശുദ്ധയായും പ്രഖ്യാപിച്ചു. വിശുദ്ധ മരിയാനെ ആദ്യം ദൈവത്തെ സ്നേഹിച്ചതിനാൽ, ദൈവം സ്നേഹിക്കുന്നവരെയും ക്രിസ്തുവിലുള്ള അവളുടെ സഹോദരീസഹോദരന്മാരെയും അവൾ സ്നേഹിച്ചു. #{blue->none->b->വിശുദ്ധ മരിയാനെ കോപയോടൊപ്പം പ്രാർത്ഥിക്കാം. ‍}# വിശുദ്ധ മരിയാനെ, വളരെയധികം ക്ലേശങ്ങൾ നിറഞ്ഞ ശുശ്രൂഷ ഏറ്റെടുക്കുവാൻ നീ യാതൊരു വൈമനസ്യവും കാണിച്ചില്ല. ക്ഷണിമകമായ ഈ ലോക ജീവിതത്തിൽ ദൈവകൃപയുടെയും കാരുണ്യത്തിൻ്റെയും അവസരങ്ങൾ ധൈര്യപൂർവ്വം ആശ്ലേഷിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.
Image: /content_image/SeasonalReflections/SeasonalReflections-2025-03-07-10:29:32.jpg
Keywords: നൂറ്റാണ്ടിലെ
Content: 24640
Category: 1
Sub Category:
Heading: റമദാനിൽ സ്കൂളുകൾ അടച്ചിടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി
Content: അബൂജ: റമദാനിലെ അഞ്ച് ആഴ്ചകളിൽ സ്കൂളുകൾ അടച്ചിടാനുള്ള ചില വടക്കൻ സംസ്ഥാനങ്ങളുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ നൈജീരിയയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്തുന്നതിനു എതിരായ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബിഷപ്പുമാര്‍ രംഗത്ത് വരികയായിരിന്നു. റമദാൻ കാലയളവിൽ വടക്കൻ നൈജീരിയയിലെ ചില ഗവർണർമാർ അഞ്ച് ആഴ്ചത്തേക്ക് സ്കൂളുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചതിൽ ആശങ്ക പ്രകടിപ്പിക്കുകയാണെന്നും മുസ്ലീം വിദ്യാർത്ഥികളെ മാത്രമല്ല, ക്രിസ്ത്യൻ വിദ്യാർത്ഥികളെയും ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള സ്കൂളുകളെയും ബാധിക്കുന്ന ഈ തീരുമാനം രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും എല്ലാ പൗരന്മാരുടെയും അവകാശങ്ങളെയും ചോദ്യം ചെയ്യുകയാണെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു. ഫെഡറേഷനോ ഒരു സംസ്ഥാന ഗവൺമെന്‍റോ ഒരു മതത്തെയും സംസ്ഥാന മതമായി സ്വീകരിക്കാൻ പാടില്ലായെന്നു നൈജീരിയൻ ഭരണഘടനയുടെ സെക്ഷൻ 10 പ്രസ്താവിച്ചിട്ടുണ്ടെന്ന് ബിഷപ്പുമാർ സ്മരിച്ചു. ഈ വ്യവസ്ഥ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ അടിവരയിടുകയും എല്ലാ പൗരന്മാർക്കും തടസ്സമില്ലാതെ അവരുടെ വിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുകയും ചെയ്യുന്നു. ഇതിന് വിപരീതമായി പ്രത്യേക ഇളവ് നല്‍കാനുള്ള ഭരണതലങ്ങളിലെ നീക്കം ഏകപക്ഷീയമാണെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള സ്കൂളുകൾ അഞ്ച് ആഴ്ചത്തേക്ക് അടച്ചിടുന്നത് സ്കൂളുകളില്‍ നിന്ന്‍ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്നതിന് കാരണമാകുമെന്ന നിരീക്ഷണമുണ്ട്. സ്കൂളിൽ പോകാന്‍ വിമുഖതയുള്ള കുട്ടികള്‍ നില്‍നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഈ പ്രതിസന്ധി രൂക്ഷമാകും. തീരുമാനം പുനഃപരിശോധിക്കാനും എല്ലാ പൗരന്മാരുടെയും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കുന്ന ബദൽ ക്രമീകരണങ്ങൾ ഒരുക്കുവാനും അധികാരികള്‍ ശ്രമിക്കേണ്ടതുണ്ട്. എല്ലാ നൈജീരിയക്കാരുടെയും, അവരുടെ വിശ്വാസമോ പശ്ചാത്തലമോ പരിഗണിക്കാതെ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫെഡറൽ ഗവൺമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ (സിബിസിഎൻ ) പ്രസ്താവന അവസാനിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/News/News-2025-03-07-17:06:41.jpg
Keywords: നൈജീ
Content: 24641
Category: 1
Sub Category:
Heading: വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വിഭൂതി കുരിശ് നെറ്റിയില്‍ സ്വീകരിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ്
Content: വാഷിംഗ്ടണ്‍ ഡി‌സി: പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ത്യാഗത്തിന്റെയും നോമ്പുകാലത്തിലേക്ക് പ്രവേശിച്ച വിഭൂതി ബുധനാഴ്ച കുരിശ് നെറ്റിയില്‍ സ്വീകരിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സും. ടെക്സസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനരികെ കത്തോലിക്കാ വൈദികനില്‍ നിന്നു നെറ്റിയില്‍ ചാരംകൊണ്ടുള്ള കുരിശ് സ്വീകരിച്ച പ്രസിഡന്റിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. അമേരിക്കൻ കേബിൾ, സാറ്റലൈറ്റ് ടെലിവിഷൻ ശൃംഖല സി-സ്പാനാണ് വീഡിയോ പുറത്തുവിട്ടത്. മെക്സിക്കോയുമായുള്ള തെക്കൻ അതിർത്തിയിൽ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളുടെ ഫലങ്ങൾ പരിശോധിക്കാൻ വാൻസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിനും ഒപ്പം അതിർത്തി പട്ടണമായ ഈഗിൾ പാസ് സന്ദർശിച്ചിരുന്നു. ഇവിടെ നിന്ന് മടങ്ങുന്നതിന് മുന്‍പാണ് ജെ.ഡി. വാൻസും ട്രംപ് ഭരണകൂടത്തിലെ മറ്റ് അംഗങ്ങളും വിഭൂതിയുടെ സ്മരണയില്‍ നെറ്റിയില്‍ കുരിശ് സ്വീകരിച്ചത്. വൈദികനോട് നന്ദി അറിയിച്ച ശേഷമാണ് വാന്‍സ് മടങ്ങിയത്. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ വാന്‍സ് ഭ്രൂണഹത്യയെ അതിശക്തമായി എതിര്‍ക്കുന്ന നേതാവ് കൂടിയാണ്. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും കത്തോലിക്ക പ്രബോധനങ്ങളെ കുറിച്ചും ആഴമേറിയ കാഴ്ചപ്പാടുള്ള വ്യക്തി കൂടിയാണ് വാന്‍സ്. ഫെബ്രുവരി 20-ന് മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന 2025 കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൻ്റെ (CPAC) പ്രധാന വേദിയില്‍ നടത്തിയ പ്രഭാഷണത്തില്‍, ദൈവത്തിൻ്റെ കൃപയിൽ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വാന്‍സ് പറഞ്ഞിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-07-18:11:09.jpg
Keywords: വാന്‍സ്, വൈസ് പ്രസി
Content: 24642
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ ജന്മസ്ഥലത്തു നിന്ന് തങ്ങള്‍ പ്രാർത്ഥിക്കുന്നു; പാപ്പയ്ക്കു കത്തയച്ച് ബെത്ലഹേം സർവ്വകലാശാല വിദ്യാർത്ഥികള്‍
Content: ബെത്ലഹേം: ഫ്രാൻസിസ് പാപ്പായോടുള്ള തങ്ങളുടെ ഐക്യവും, പ്രാർത്ഥനകളും അറിയിച്ചുകൊണ്ട് ബെത്ലഹേം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ കത്തയച്ചു. നീതിക്കും, അന്തസ്സിനും, സമാധാനത്തിനും വേണ്ടി അചഞ്ചലമായി നിലകൊണ്ട ഫ്രാൻസിസ് പാപ്പായുടെ ധീരതയെ പ്രത്യേകം അനുസ്മരിച്ചും ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ സമയത്ത്, പാപ്പായുടെ മേൽ ധാരാളം ദൈവാനുഗ്രഹങ്ങൾ ചൊരിയപ്പെടുന്നതിനായി ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിൽ നിന്ന് തങ്ങള്‍ പ്രാർത്ഥിക്കുന്നുവെന്ന വാക്കുകളോടെയുമാണ് വിദ്യാര്‍ത്ഥികളുടെ കത്ത്. 'ഒരിക്കലും "ഒറ്റയ്ക്ക് പോകാൻ" ശ്രമിക്കരുത്' എന്ന പരിശുദ്ധ പിതാവിന്റെ വാക്കുകൾ അനുസ്മരിച്ച വിദ്യാര്‍ത്ഥികള്‍, ഈ അവസ്ഥയിൽ ഫ്രാൻസിസ് പാപ്പ ഒറ്റയ്ക്കല്ല, മറിച്ച് തങ്ങളെല്ലാവരും കൂടെയുണ്ടെന്ന് ഉറപ്പും വിദ്യാർത്ഥികൾ കത്തിൽ അടിവരയിട്ടു. ഒരുമയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനങ്ങൾ എപ്പോഴും നല്ല മനസോടെ സ്വീകരിക്കുന്നവരാണ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളെന്നു സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ഡോക്ടർ ഹെർണാൻ സാന്തോസ് ഗോൺസാലെസ് അനുസ്മരിച്ചു. കത്തോലിക്കാ സ്ഥാപനമായ ബെത്ലഹേം സർവ്വകലാശാല, മതാന്തര സംവാദത്തിന്റെയും അക്കാദമിക മികവിന്റെയും ഇടമാണ്.
Image: /content_image/News/News-2025-03-08-00:53:22.jpg
Keywords: പാപ്പ
Content: 24643
Category: 1
Sub Category:
Heading: മ്യാന്മറില്‍ കത്തോലിക്കാ അജപാലനകേന്ദ്രം സായുധ സേന തകര്‍ത്തു
Content: ചിൻ: സായുധസംഘർഷങ്ങളും പോരാട്ടങ്ങളും തുടരുന്ന മ്യാന്മറിന്റെ വടക്കൻ പ്രദേശത്തു കത്തോലിക്കാ അജപാലനകേന്ദ്രം ബർമീസ് സായുധ സേന ബോംബാക്രമണത്തിൽ തകർത്തു. കച്ചിൻ (Kachin) സംസ്ഥാനത്തുള്ള ബാൻമാവ് രൂപതയുടെ സെന്റ് മൈക്കിൾസ് ഇടവകയിലെ അജപാലനകേന്ദ്രമാണ് മാർച്ച് മൂന്നാം തീയതി തിങ്കളാഴ്ച സൈന്യം തകർത്തത്. നൂറുവർഷത്തിലേറെ മുൻപ് സ്ഥാപിക്കപ്പെട്ടതാണ് ഈ ഇടവക. അഞ്ചു ഷെല്ലുകളും രണ്ടു ബോംബുകളും ഇടവക സമുച്ചയത്തിന് നേരെ പ്രയോഗിക്കപ്പെട്ടുവെന്നും, കെട്ടിടങ്ങൾക്ക് തകർച്ചയുണ്ടായിട്ടുണ്ടെന്നും, ഇടവകയിൽ സേവനം ചെയ്യുന്ന ഫാ. വിൽബെർട്ട് മിരെഹ് എന്ന ജെസ്യൂട്ട് വൈദികന്‍ പറഞ്ഞു. ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത് പലപ്പോഴും മരങ്ങൾക്ക് കീഴിൽ തുറസ്സായ സ്ഥലങ്ങളിലാണ്. ദേവാലയവും ആക്രമിക്കപ്പെട്ടതിനാൽ അവിടെ വിശ്വാസികൾ ഒത്തുചേരുന്നത് അപകടകരമാണ്. എന്നാൽ ജനങ്ങളുടെ വിശ്വാസവും ആത്മധൈര്യവും ഇനിയും നഷ്ടപ്പെട്ടിട്ടില്ല. അതേസമയം ആക്രമണത്തില്‍ ആളുകൾക്കാർക്കും പരിക്കേറ്റില്ലെന്നും ഫാ. വിൽബെർട്ട് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മിലിട്ടറിയും സായുധ പോരാളികളും തമ്മിൽ കടുത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സായുധസംഘത്തിന്റെ വെടിയേറ്റ് വൈദികന്‍ കൊല്ലപ്പെട്ടിരിന്നു. ദീർഘനാളുകളായി കച്ചിൻ സംസ്ഥാനത്ത്, പ്രാദേശിക ഗ്രൂപ്പുകളും സൈന്യവുമായി ശക്തമായ പോരാട്ടം നടന്നുവരികയാണ്. രാജ്യത്തെ സൈനിക ഭരണകൂടത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനിൽക്കുന്ന കച്ചിൻ ഇൻഡിപെൻഡൻസ് ആർമി (KIA) എന്ന വംശീയഗ്രൂപ്പ് സ്വയം നിർണ്ണയാവകാശത്തിനായാണ് പോരാടുന്നത്. ബാൻമാവ് പ്രദേശമുൾപ്പെടെ കച്ചിൻ സംസ്ഥാനത്തിന്റെ പൂർണ്ണമായ നിയന്ത്രണം ഉറപ്പാക്കുന്നതിനുവേണ്ടി സൈന്യം തുടരുന്ന ആക്രമണങ്ങൾ മൂലം പ്രദേശത്തുനിന്നുള്ള ആയിരങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായി. ബാൻമാവ് രൂപതയിലെ പതിമൂന്ന് ഇടവകളിൽ ഒൻപതെണ്ണത്തെയും ആക്രമണങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-08-01:16:29.jpg
Keywords: മ്യാന്‍
Content: 24644
Category: 18
Sub Category:
Heading: ഫാ. ഡോ. അരുൺ കലമറ്റത്തിൽ സീറോ മലബാർ സഭയുടെ ഫാമിലി, ലെയ്റ്റി & ലൈഫ് കമ്മീഷന്റെ ജനറൽ സെക്രട്ടറി
Content: കാക്കനാട്: സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജനറൽ സെക്രട്ടറിയായി പ്രമുഖ ദൈവശാസ്ത്രജ്ഞൻ റവ.ഫാ. അരുൺ കലമറ്റത്തിലിനെ നിയമിച്ചു. കമ്മീഷൻ ജനറൽ സെക്രട്ടറിയായിരുന്ന റവ.ഫാ. ജോബി മൂലയിൽ, സേവനകാലാവധി പൂർത്തിയാക്കിയതിനാലാണ് പുതിയ നിയമനം. പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ ജോർജ് മടത്തിക്കണ്ടത്തിലാണ് നിയമനങ്ങൾ നടത്തിയത്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ജനറൽ സെക്രട്ടറിയായി നിയമിതനായിരിക്കുന്ന റവ.ഡോ. അരുൺ കലമറ്റത്തിൽ പാലക്കാട് രൂപതാംഗമാണ്. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നും ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. ഡോ. കലമറ്റത്തിൽ വിവിധ സെമിനാരികളിൽ അധ്യാപകനാണ്. പാലക്കാട് രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടറായും, 'സ്റ്റാർസ്' എന്ന അൽമായ പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായും സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം. 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനപരമ്പരയിലൂടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ ആയിരങ്ങളെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ച് കൊണ്ടിരിക്കുന്ന ഫാ. ഡോ. അരുൺ കലമറ്റത്തിൽ കേരള കത്തോലിക്ക സഭയിലെ ഏറെ ശ്രദ്ധ നേടിയ ദൈവശാസ്ത്രജ്ഞൻ കൂടിയാണ്.
Image: /content_image/India/India-2025-03-08-01:23:49.jpg
Keywords: അരുണ്‍