category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading റമദാനിൽ സ്കൂളുകൾ അടച്ചിടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി
Contentഅബൂജ: റമദാനിലെ അഞ്ച് ആഴ്ചകളിൽ സ്കൂളുകൾ അടച്ചിടാനുള്ള ചില വടക്കൻ സംസ്ഥാനങ്ങളുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ നൈജീരിയയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്തുന്നതിനു എതിരായ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബിഷപ്പുമാര്‍ രംഗത്ത് വരികയായിരിന്നു. റമദാൻ കാലയളവിൽ വടക്കൻ നൈജീരിയയിലെ ചില ഗവർണർമാർ അഞ്ച് ആഴ്ചത്തേക്ക് സ്കൂളുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചതിൽ ആശങ്ക പ്രകടിപ്പിക്കുകയാണെന്നും മുസ്ലീം വിദ്യാർത്ഥികളെ മാത്രമല്ല, ക്രിസ്ത്യൻ വിദ്യാർത്ഥികളെയും ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള സ്കൂളുകളെയും ബാധിക്കുന്ന ഈ തീരുമാനം രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും എല്ലാ പൗരന്മാരുടെയും അവകാശങ്ങളെയും ചോദ്യം ചെയ്യുകയാണെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു. ഫെഡറേഷനോ ഒരു സംസ്ഥാന ഗവൺമെന്‍റോ ഒരു മതത്തെയും സംസ്ഥാന മതമായി സ്വീകരിക്കാൻ പാടില്ലായെന്നു നൈജീരിയൻ ഭരണഘടനയുടെ സെക്ഷൻ 10 പ്രസ്താവിച്ചിട്ടുണ്ടെന്ന് ബിഷപ്പുമാർ സ്മരിച്ചു. ഈ വ്യവസ്ഥ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ അടിവരയിടുകയും എല്ലാ പൗരന്മാർക്കും തടസ്സമില്ലാതെ അവരുടെ വിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുകയും ചെയ്യുന്നു. ഇതിന് വിപരീതമായി പ്രത്യേക ഇളവ് നല്‍കാനുള്ള ഭരണതലങ്ങളിലെ നീക്കം ഏകപക്ഷീയമാണെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള സ്കൂളുകൾ അഞ്ച് ആഴ്ചത്തേക്ക് അടച്ചിടുന്നത് സ്കൂളുകളില്‍ നിന്ന്‍ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്നതിന് കാരണമാകുമെന്ന നിരീക്ഷണമുണ്ട്. സ്കൂളിൽ പോകാന്‍ വിമുഖതയുള്ള കുട്ടികള്‍ നില്‍നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഈ പ്രതിസന്ധി രൂക്ഷമാകും. തീരുമാനം പുനഃപരിശോധിക്കാനും എല്ലാ പൗരന്മാരുടെയും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കുന്ന ബദൽ ക്രമീകരണങ്ങൾ ഒരുക്കുവാനും അധികാരികള്‍ ശ്രമിക്കേണ്ടതുണ്ട്. എല്ലാ നൈജീരിയക്കാരുടെയും, അവരുടെ വിശ്വാസമോ പശ്ചാത്തലമോ പരിഗണിക്കാതെ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫെഡറൽ ഗവൺമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ (സിബിസിഎൻ ) പ്രസ്താവന അവസാനിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-07 16:58:00
Keywordsനൈജീ
Created Date2025-03-07 17:06:41