category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading62-മത് എൽആർസി സെമിനാർ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു
Contentകാക്കനാട്: സീറോ മലബാർ സഭയുടെ ഗവേഷണ പഠനകേന്ദ്രമായ ലിറ്റർജിക്കൽ റിസർച്ച് സെന്റർ (LRC) സംഘടിപ്പിക്കുന്ന 62-മത് സെമിനാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. 'മിഷൻ ട്രജക്ടറീസ് ഓഫ് സീറോമലബാർ ചർച്ച്: ഹിസ്റ്റോറിക്കൽ ഓവർവ്യൂ' എന്ന വിഷയത്തെ ആസ്പദമാക്കി 12 പ്രബന്ധങ്ങളാണ് മൂന്നു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ സെമിനാറിൽ അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിലാരംഭിച്ച് ലോകമെമ്പാടും പ്രേഷിതപ്രവർത്തനം നടത്തുന്ന സീറോ മലബാർ സഭയുടെ സേവനപ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഈ സെമിനാർ കാരണമാകട്ടെയെന്നു മേജർ ആര്‍ച്ച് ബിഷപ്പ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. എൽ.ആർ.സി. ചെയർമാൻ മാർ ടോണി നീലങ്കാവിൽ നല്കിയ ആമുഖ സന്ദേശത്തോടെ ആരംഭിച്ച സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ എപ്പിസ്കോപ്പൽ മെമ്പർ മാർ ജോസ് പുളിക്കലും, കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വണിയപുരയ്ക്കൽ ആശംസ സന്ദേശങ്ങൾ നൽകി. സീറോമലബാർ സഭയുടെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്. കേരളത്തിനുപുറത്തുള്ള മിഷൻ രൂപതകളിൽനിന്നും കൂടുതൽ പേർ സെമിനാറിനായി എത്തിച്ചേർന്നിരിക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോജി കല്ലിങ്ങൽ, ഓഫീസ് സെക്രട്ടറി സി. ലിൻസി അഗസ്റ്റിൻ എം.എസ്.എം.ഐ. എന്നിവർ സെമിനാറിന് നേതൃത്വം നൽകുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-07 09:37:00
Keywords തട്ടി
Created Date2025-03-07 09:37:21