Contents

Displaying 24211-24220 of 26077 results.
Content: 24655
Category: 1
Sub Category:
Heading: റോമൻ കൂരിയയുടെ ധ്യാനത്തിൽ ആശുപത്രിയില്‍ നിന്ന് ഓൺലൈനായി പങ്കെടുത്ത് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനത്തിൽ ആശുപത്രിയില്‍ നിന്ന് ഓൺലൈനായി പങ്കെടുത്ത് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ ഉച്ചകഴിഞ്ഞു ആരംഭിച്ച റോമൻ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തിൽ, പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റൊബെർത്തോ പസോളിനി സന്ദേശം നൽകി. റോമൻ കൂരിയയയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചുള്ള ധ്യാനമാണ് നടക്കുന്നത്. ധ്യാനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക വത്തിക്കാൻ ഓഫീസുകളും കുറഞ്ഞ സമയക്രമത്തിലാണ് പ്രവർത്തിക്കുകയെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു. അതേസമയം പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നു വത്തിക്കാന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി പാപ്പാ ശാന്തമായി ചിലവഴിച്ചുവെന്നും പ്രാദേശികസമയം 8 മണിയോടെ ഉറക്കമുണർന്നുവെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം ഇന്ന്‍ അറിയിച്ചു. ഇന്നലെ ഓണ്‍ലൈന്‍ ധ്യാനത്തില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും കപ്പേളയിൽ അല്പസമയം പ്രാർത്ഥനയിൽ ചിലവഴിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, മോൺ. എഡ്ഗാർ പെന എന്നിവരുമായി പാപ്പ റോമിലെ ജെമല്ലി ആശുപതിയിൽവച്ച് കൂടിക്കാഴ്ച്ച നടത്തിയിരിന്നു. ആശുപതിയിൽ, തന്നെ ശുശ്രൂഷിക്കുന്നവർക്കൊപ്പം പാപ്പ ഞായറാഴ്ച വിശുദ്ധബലിയിൽ സംബന്ധിച്ചു. ശ്വസന സഹായവും ഫിസിയോതെറാപ്പിയും പാപ്പ തുടരുന്നുണ്ട്. പകൽ സമയത്ത്, ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പിയും, വൈകുന്നേരം മെക്കാനിക്കൽ വെന്റിലേഷനുമാണ് പാപ്പയ്ക്കു നല്‍കുന്നത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-11-13:25:12.jpg
Keywords: പാപ്പ
Content: 24656
Category: 1
Sub Category:
Heading: നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്ക് മോചനം
Content: അബൂജ: ഫെബ്രുവരി അവസാന വാരത്തില്‍ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്ക് മോചനം. ഫെബ്രുവരി 22 പുലർച്ചെ വടക്കുകിഴക്കൻ നൈജീരിയയിലെ അഡമാവാ സംസ്ഥാനത്തെ ഡെംസ ലോക്കൽ ഗവൺമെൻ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഗ്വേദ-മല്ലത്തിലെ പ്രീസ്റ്റ് റെക്‌റ്ററിയില്‍ നിന്നു സായുധധാരികള്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ യോല കത്തോലിക്കാ രൂപതാംഗമായ ഫാ. മാത്യു ഡേവിഡ് ദത്സെമി, ജലിങ്കോ രൂപതാംഗമായ ഫാ. എബ്രഹാം സൗമ്മം എന്നിവര്‍ക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോയവരിൽ ഒരാളായ തഹമാഡോ ഡെമിയനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് വൈദികരുടെ മോചനം സാധ്യമായത്. നുമാൻ, ഡെംസ പ്രദേശങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്വേദ-മല്ലം ഗ്രാമത്തിൽ ബന്ദികളെ തടവിലാക്കിയ സ്ഥലം നിയമപാലകർക്ക് കണ്ടെത്താൻ കഴിഞ്ഞിരിന്നു. രണ്ട് വൈദികരെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്താന്‍ പോലീസിനു സാധിച്ചു. അതേസമയം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാദേശികമായി നിർമ്മിച്ച തോക്ക്, മൊബൈൽ ഫോൺ, നിരവധി സിം കാർഡുകൾ എന്നിവ ഓപ്പറേഷനിടെ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സംസ്ഥാനത്തുടനീളം കുറ്റവാളികളുടെ ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിനായി നിയമ നിർവ്വഹണ ഏജൻസികൾ സംയുക്തമായി പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഇരകളെ മോചിപ്പിക്കുന്നതിന് ആരും മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം സായുധധാരികള്‍ തട്ടിക്കൊണ്ടുപോയവരില്‍ 2 വൈദികരും ഒരു സെമിനാരി വിദ്യാര്‍ത്ഥിയും ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-11-14:36:19.jpg
Keywords: നൈജീ
Content: 24657
Category: 1
Sub Category:
Heading: ആന്ധ്രപ്രദേശിലെ കടപ്പ രൂപതയ്ക്ക് പുതിയ മെത്രാന്‍
Content: ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കടപ്പ രൂപതയുടെ പുതിയ മെത്രാനായി ഫാ. ഡോ. പോൾ പ്രകാശ് സജിനലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവില്‍ പാപ്പ ഒപ്പിട്ടു. ഹൈദരാബാദ് സെൻറ് ജോൺസ് സെമിനാരിയിൽ പ്രൊഫസറായി സേവനം ചെയ്യുന്നതിനിടെയാണ് കടപ്പ രൂപതയുടെ മെത്രാനായി നിയമിതനായിരിക്കുന്നത്. 1960 നവംബര്‍ 28നു കടപ്പാ രൂപതയിൽപ്പെട്ട ബദ്വേൽ എന്ന സ്ഥലത്തായിരുന്നു നിയുക്ത മെത്രാന്റെ ജനനം. ചെന്നൈയിലെ പൂനമല്ലിയിലെ തിരുഹൃദയ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം ഡൽഹി സർവ്വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയും 1987 ഏപ്രിൽ 27ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ഇടവകയിൽ സഹവികാരി, വികാരി എന്നീ നിലകളിൽ അജപാലന ശുശ്രൂഷ നിർവ്വഹിച്ച അദ്ദേഹം റോമിലെത്തി. 1994-1998 വരെയുള്ള കാലയളവിൽ റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ ഉന്നതപഠനം നടത്തി ബൈബിൾ ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റു നേടി. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഹൈദരാബാദ് സെൻറ് ജോൺസ് സെമിനാരിയിൽ പ്രൊഫസർ ആയി സേവനം ചെയ്തു വരികയായിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-11-14:59:20.jpg
Keywords: ആന്ധ്ര
Content: 24658
Category: 1
Sub Category:
Heading: അമേരിക്കയില്‍ പരസ്യമായി കറുത്ത കുര്‍ബാന നടത്താനുള്ള നീക്കത്തിനെതിരെ ആത്മീയ യുദ്ധവുമായി ക്രൈസ്തവര്‍
Content: ടോപെക: അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ പൈശാചികമായ സാത്താന്‍ ആരാധന നടത്തുവാന്‍ സാത്താനിക സംഘം പദ്ധതിയിട്ട സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കത്തോലിക്ക മെത്രാന്മാര്‍. വരുന്ന മാര്‍ച്ച് 28 വെള്ളിയാഴ്ച പരിശുദ്ധ കുര്‍ബാനയെ അവഹേളിച്ച് പൈശാചികമായ ആരാധന നടത്തുവാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തില്‍ മെത്രാന്മാര്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്യുകയായിരിന്നു. കാപ്പിറ്റോളിനുള്ളിൽ നടക്കാനിരിക്കുന്ന ദൈവനിന്ദാപരമായ കാര്യങ്ങളെ കുറിച്ച് തങ്ങൾക്ക് അറിയാമെന്നും ആസൂത്രിതമായ പരിപാടിയെ പ്രതിരോധിക്കാൻ ആത്മീയവും നിയമപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും മെത്രാന്മാര്‍ പറഞ്ഞു. ഇതില്‍ പങ്കെടുക്കുവാനിരിക്കുന്നവരുടെ മാനസാന്തരത്തിനും നോമ്പുകാലത്ത് ഓരോ വ്യക്തിയുടെയും സ്വന്തം ഹൃദയപരിവർത്തനത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും സ്ഥിതിഗതികൾ വിശ്വസികളെ അറിയിക്കുമെന്നും മെത്രാന്‍ സമിതി വ്യക്തമാക്കി. പരിപാടി കൻസാസിലെ കാപ്പിറ്റോള്‍ മൈതാനത്തെയും നിയമസഭയെയും സാത്താനു സമർപ്പിക്കുവാന്‍ ലക്ഷ്യമിടുന്നതാണെന്നും ദൈവനിന്ദ നടത്തുവാനാണ് സംഘം തയാറെടുക്കുന്നതെന്നും 'കാത്തലിക് ന്യൂസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ വർഷങ്ങളിൽ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കാന്‍ വാഴ്ത്തിയ തിരുവോസ്തി തങ്ങളുടെ പൈശാചിക ആരാധനയില്‍ ഉപയോഗിച്ചിരിന്നുവെന്ന് സംഘം നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഈ പശ്ചാത്തലത്തില്‍ മാര്‍ച്ച് 28നു പദ്ധതിയിട്ടിരിക്കുന്ന പൈശാചിക ചടങ്ങില്‍ തിരുവോസ്തി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയും ശക്തമാണ്. അതേസമയം പൈശാചിക ആരാധന തടയണമെന്ന് ആവശ്യപ്പെട്ട് പരമ്പരാഗത കത്തോലിക്കാ സംഘടനയായ ഓണ്‍ലൈന്‍ ക്യാംപെയിന് തുടക്കമിട്ടു. കാൻസസ് ഗവർണർ ലോറ കെല്ലിയുടെ ഇടപെടല്‍ തേടിയുള്ള {{ ഓണ്‍ലൈന്‍ നിവേദനത്തില്‍ ‍-> https://tfpstudentaction.org/petitions/black-mass-protest-kansas-statehouse }} ഇതിനോടകം 31,000 പേരാണ് ഒപ്പുവെച്ചിരിക്കുന്നത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-11-16:50:37.jpg
Keywords: സാത്താ, പൈശാചി
Content: 24659
Category: 1
Sub Category:
Heading: ജന്മനാട്ടിലെ വെള്ളപ്പൊക്ക ദുരന്തം; അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ബ്യൂണസ് അയേഴ്സ്: കനത്ത പേമാരിയില്‍ വെള്ളപ്പൊക്കത്തിലാണ്ട അര്‍ജന്റീനയിലെ ബഹീയ ബ്ലാങ്ക നഗരം ദുരിതത്തിലായ പശ്ചാത്തലത്തില്‍ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. മാർച്ച് 7 വെള്ളിയാഴ്ചയുണ്ടായ കനത്ത പേമാരിയില്‍ 16 പേരുടെ ജീവനപഹരിക്കുകയും 900-ത്തിലേറെപ്പേരെ ഭവനരഹിതരാകുകയും ചെയ്തു. നൂറോളം പേരെ കാണാതായിട്ടുണ്ട്. സംഭവത്തില്‍ അനുശോചനം അറിയിച്ച് പാപ്പ ബഹിയ ബ്ലാങ്ക അതിരൂപതയുടെ ആർച്ച് ബിഷപ്പ് കാർലോസ് അൽഫോൻസോക്കു ടെലഗ്രാം സന്ദേശം അയയ്ക്കുകയായിരിന്നു. ബഹിയ ബ്ലാങ്ക പ്രദേശത്ത് നിരവധിപ്പേരുടെ ജീവനപഹരിക്കുകയും നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത പ്രകൃതി ദുരന്തത്തിൽ താൻ ദുഃഖിതനാണെന്നും, മരിച്ചവരുടെ നിത്യശാന്തിക്കായി താൻ പ്രാർത്ഥിക്കുന്നുവെന്നും ദുരിതം അനുഭവിക്കുന്ന എല്ലാവരുടെ ചാരെ താനുണ്ടെന്നും പാപ്പ അറിയിച്ചു. വേദനയിലും അനിശ്ചിതത്വത്തിലും കഴിയുന്നവർക്ക് സമാശ്വാസം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിച്ച പാപ്പ, പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി യത്നിക്കുന്നവർക്ക് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്നാണ് പാപ്പ സന്ദേശമയച്ചത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-12-13:15:47.jpg
Keywords: പാപ്പ
Content: 24660
Category: 18
Sub Category:
Heading: തലശേരി അതിരൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കമാകും
Content: ചെമ്പേരി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷന് ചെമ്പേരിയിൽ ഇന്ന് തുടക്കം. 16 വരെ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 9.30 വരെ ലൂർദ് മാതാ ബസിലിക്കയിലാണ് കൺവെൻഷൻ നടക്കുക. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കൺവെൻഷൻ നയിക്കുന്നത്. ഇന്ന് വൈകുന്നേരം നാലിന് ജപമാലയോടെ കൺ വൻഷൻ ആരംഭിക്കും. 4.30 ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 5.40 ന് ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കൺവെൻഷൻ വേദിയിൽ ബൈബിൾ പ്രതിഷ്ഠ നടത്തും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തിരിതെളിച്ചു കൺവൻഷൻ്റെ ഉദ്ഘാടനം നിർവഹിക്കും. നാളെ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റവും 14ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിലും 15ന് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ടും 16ന് ഫാ. ഡൊമിനിക് വാളന്മനാലും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി 9.30 വരെ ഫാ. ഡൊമിനിക് വാളന്മനാൽ ദൈവപ്രഘോഷണം, കൃപഭിഷേക ശുശ്രൂഷ, വിടുതൽ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് നേതൃത്വം നൽകും. കൺവെൻഷൻ ദിവസങ്ങളിൽ കുമ്പസാര ത്തിനും സ്‌പിരിച്വൽ ഷെയറിംഗിനും പ്രത്യേക സൗകര്യം ചെമ്പേരി ബസിലിക്കയിൽ ക്രമീകരിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബില്‍ ലഭ്യമാകും. തലശേരി അതിരൂപതയിലെ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മേഖലകളിലെ ലത്തീൻ, സീറോ മലബാർ, മലങ്കര തുടങ്ങിയ വിവിധ റീത്തുകളിലെ ഇടവകകളിൽ നിന്നുമായി എത്തുന്ന പതിനയ്യായിരത്തോളം പേർക്ക് പങ്കെടുക്കാവുന്നരീതിയിൽ വിപുല മായ പന്തലും അനുബന്ധ സൗകര്യങ്ങളുമാണ് ചെമ്പേരി ബസലിക്ക പള്ളി ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്ന രോഗികൾക്ക് പ്രത്യേക ഇരിപ്പിട സൗകര്യങ്ങൾ ക്രമീകരിക്കും. സുരക്ഷയ്ക്കും ഗതാഗത നനിയന്ത്രണത്തിനും പോലീസും വോളൻ്റിയർമാരും നേതൃത്വം നൽകും. കൺവൻഷൻ കഴിഞ്ഞു വീടുകളിലേക്ക് മടങ്ങിപ്പോകുന്നതിനായി പ്രത്യേക വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2025-03-12-14:19:42.jpg
Keywords: കൃപാഭിഷേ
Content: 24661
Category: 1
Sub Category:
Heading: എത്രകാലം ഞങ്ങളുടെ വൈദികരെ കൊന്നൊടുക്കും?; തുടര്‍ച്ചയായ വൈദിക നരഹത്യയില്‍ നൈജീരിയന്‍ ബിഷപ്പ്
Content: കഫൻചാന്‍: നൈജീരിയയില്‍ തുടര്‍ച്ചയായി നടക്കുന്ന വൈദിക നരഹത്യയില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് കത്തോലിക്ക മെത്രാന്‍. ഏറ്റവും അവസാനമായി വിഭൂതി ബുധനാഴ്ച കൊല്ലപ്പെട്ട ഫാ. സിൽവസ്റ്റർ ഒകെച്ചുക്വു എന്ന വൈദികന്‍റെ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തില്‍ കഫൻചാന്‍ ബിഷപ്പ് ജൂലിയസ് യാക്കൂബാണ് രംഗത്തുവന്നിരിക്കുന്നത്. രൂപത വേദനയിൽ മുങ്ങിയിരിക്കുന്നു, ദേശം കോപത്താൽ മൂടപ്പെട്ടിരിക്കുന്നു. എത്ര കാലം നമ്മുടെ വൈദികരെയും സഹോദരങ്ങളെയും ഇരയെപ്പോലെ വേട്ടയാടും? ഫാ. സിൽവസ്റ്ററിന്റെയും മറ്റെല്ലാ നിരപരാധികളുടെയും രക്തം നീതിക്കുവേണ്ടി നിലവിളിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. വൈദികരുടെ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നൈജീരിയയിൽ അടിയന്തര സർക്കാർ നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നിർണായക നടപടികൾ സ്വീകരിക്കണം. 2021 മുതൽ എല്ലാ വർഷവും തന്റെ രൂപതയിൽ കുറഞ്ഞത് ഒരു അക്രമാസക്ത മരണമെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി മുതൽ ഏഴു കത്തോലിക്ക വൈദികരെയാണ് നൈജീരിയയിൽ നിന്നു തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ബന്ദികളായി തടങ്കലില്‍ ഇപ്പോഴും കഴിയുന്നവരുണ്ട്. വടക്കൻ നൈജീരിയയിൽ, വൈദികരെ ആവർത്തിച്ച് ലക്ഷ്യം വയ്ക്കുകയും തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യുന്ന ഭയാനകമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നു ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ പ്രസ്താവിച്ചു. ഈ ഹീനമായ കുറ്റകൃത്യം രാജ്യത്തെ, അരക്ഷിതാവസ്ഥയെ കൂടുതൽ എടുത്തുകാണിക്കുകയാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ക്ക് നേരെയുള്ള തുടർച്ചയായ പീഡനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട നൈജീരിയയുടെ ദുർബല നേതൃത്വത്തെ അപലപിച്ച് അബൂജ ആർച്ച് ബിഷപ്പ് നേരത്തെ രംഗത്ത് വന്നിരിന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് വേൾഡ് വാച്ച് ലിസ്റ്റിൽ നൈജീരിയ ഏഴാം സ്ഥാനത്താണ്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി, ഫുലാനി തീവ്രവാദികൾ എന്നിവര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നു ഒന്നര പതിറ്റാണ്ടിനിടെ അരലക്ഷത്തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-12-14:47:39.jpg
Keywords: നൈജീ
Content: 24662
Category: 1
Sub Category:
Heading: വനിതാദിനത്തില്‍ മെക്സിക്കോയിലെ കത്തോലിക്ക ദേവാലയങ്ങള്‍ ഫെമിനിസ്റ്റുകള്‍ വികൃതമാക്കി
Content: മെക്സിക്കോ സിറ്റി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് മെക്സിക്കോയില്‍ നടന്ന ശക്തി പ്രകടന റാലിയോട് അനുബന്ധിച്ച് കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക ദേവാലയങ്ങളുടെ ചുവരുകള്‍ ഫെമിനിസ്റ്റുകള്‍ വികൃതമാക്കി. ദേവാലയ ഭിത്തിയും ഘടനകളും വികൃതമാക്കിയും അസഭ്യ വാക്കുകളും ഗര്‍ഭഛിദ്രത്തിനെതിരെയുള്ള സഭാനിലപാടിനെ പരിഹസിച്ചുള്ള മുദ്രാവാക്യങ്ങളും എഴുതിയുമാണ് ഫെമിനിസ്റ്റുകള്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്. ജാലിസ്കോ സംസ്ഥാനത്ത്, ഗ്വാഡലജാരയിലെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ബസിലിക്കയും ആക്രമണത്തിന് ഇരയായ ദേവാലയങ്ങളില്‍ ഉള്‍പ്പെടുന്നു. കത്തോലിക്കാ സഭയ്‌ക്കെതിരായ വെറുപ്പു പ്രകടമാക്കിയാണ് ഫെമിനിസ്റ്റുകള്‍ ആക്രമണം നടത്തിയതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ‌സി‌ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ടൊലൂക്കയിലെ സാൻ ജോസ് കത്തീഡ്രലിന്റെ വാതിലിൽ ഗർഭഛിദ്ര അനുകൂല വാക്യങ്ങള്‍ എഴുതി വികൃതമാക്കി. ദേവാലയ പരിസരത്ത് സ്ഥാപിച്ച ചില സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിനിടെ മധ്യമേഖലയിലെ മോറെലോസിൽ, കുർണാവാക്ക കത്തീഡ്രലിന് ചുറ്റുമുള്ള സംരക്ഷണ വേലി തകർക്കാൻ സ്ത്രീകള്‍ പരാജയപ്പെടുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Integrantes de la <a href="https://twitter.com/hashtag/Marcha8M?src=hash&amp;ref_src=twsrc%5Etfw">#Marcha8M</a> por el <a href="https://twitter.com/hashtag/DiaInternacionalDeLaMujer?src=hash&amp;ref_src=twsrc%5Etfw">#DiaInternacionalDeLaMujer</a> intentaron prender fuego a la puerta la catedral de <a href="https://twitter.com/hashtag/Oaxaca?src=hash&amp;ref_src=twsrc%5Etfw">#Oaxaca</a>. <a href="https://t.co/arG1AWNxlj">pic.twitter.com/arG1AWNxlj</a></p>&mdash; Jaime Guerrero (@jaimeguerrero08) <a href="https://twitter.com/jaimeguerrero08/status/1898538594928603551?ref_src=twsrc%5Etfw">March 9, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒക്സാക്കയിൽ, വനിതാ ദിന മാർച്ചിൽ പങ്കെടുത്തവർ അസംപ്ഷന്‍ കത്തീഡ്രൽ ദേവാലയ ചുവരുകളിൽ ചുവരെഴുത്ത് നടത്തി അലങ്കോലമാക്കി. പ്രധാന വാതിലിന് തീയിടാനുള്ള ശ്രമം ഫെമിനിസ്റ്റുകള്‍ നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. രാജ്യമെമ്പാടും നടന്ന അതിക്രമ സംഭവങ്ങളില്‍ സംഭവത്തിൽ ആർച്ച് ബിഷപ്പ് ജോർജ് ആൽബെർട്ടോ കവാസോസ് അരിസ്‌പെ ദുഃഖം പ്രകടിപ്പിച്ചു. തികച്ചും വേദനിപ്പിക്കുന്ന അക്രമമാണ് അരങ്ങേറിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ മുറുകെ പിടിക്കുന്ന ശക്തമായ ധാര്‍മ്മിക നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ അന്താരാഷ്ട്ര വനിതാ ദിനങ്ങളിലും യൂറോപ്പിലെയും, അമേരിക്കയിലെയും കത്തോലിക്കാ ദേവാലയങ്ങള്‍ ഫെമിനിസ്റ്റുകളുടെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ⧪ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-12-16:39:49.jpg
Keywords: ഫെമിനി
Content: 24663
Category: 1
Sub Category:
Heading: ബാല വിവാഹം, ഇസ്ലാമിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം; ഒടുവില്‍ കോടതി ഇടപെടലില്‍ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നീതി
Content: ലാഹോര്‍: പതിനൊന്നു വയസ്സു മാത്രമായിരിക്കേ ബാല വിവാഹത്തിനും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് ഒടുവില്‍ കോടതി ഇടപെടലില്‍ നീതി. 7 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ഷാഹിദ ബീബിയ്ക്കു അനുകൂലമായി ബഹാവൽപൂരിലെ സിവിൽ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കോടതി വിധിയോടെ, നീണ്ട യാതനകള്‍ക്കു ശേഷം തന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കും സ്വന്തം പിതാവിന്റെ അടുത്തേക്കും മടങ്ങുവാനുള്ള വലിയ അവസരമാണ് നിലവില്‍ 18 വയസ്സുള്ള ഷാഹിദയ്ക്കു ലഭിച്ചിരിക്കുന്നത്. ഷാഹിദ ബീബിക്ക് 11 വയസ്സുള്ളപ്പോൾ അവളുടെ അമ്മ ഒരു മുസ്ലീം പുരുഷനുമായി ഒളിച്ചോടിയതോടെയാണ് ഈ പെണ്‍കുട്ടിയുടെ ദുരിതം ആരംഭിക്കുന്നത്. രണ്ടാനച്ഛന്‍ തന്റെ സഹോദരന് വിവാഹം ചെയ്യാന്‍ ബീബിയെ ഇരയാക്കി. കേവലം പതിനൊന്നു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ ബാലവിവാഹം നടന്നത്. ഇയാള്‍ ശൈശവ വിവാഹ വിരുദ്ധ നിയമപ്രകാരം ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക നിക്കാഹ് ബന്ധം സ്ഥാപിക്കുകയുമായിരിന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, പാക്കിസ്ഥാനിലെ ബഹവൽപൂരിലുള്ള സിവിൽ കോടതി ബീബിയുടെ വാദങ്ങള്‍ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരിന്നു. ക്രൈസ്തവര്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡമാണ് പെണ്‍കുട്ടിക്ക് എല്ലാവിധ നിയമ സഹായങ്ങളും നല്‍കിയത്. ബീബി ക്രൈസ്തവ വിശ്വാസിയാണെന്നത് ശരിവെച്ച കോടതി നിർബന്ധിത വിവാഹം എല്ലാ രേഖകളില്‍ നിന്നും നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന്റെയും നിർബന്ധിത വിവാഹത്തിന്റെയും ഭീകരത ആരും അനുഭവിക്കരുതെന്നും അവരുടെ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കരുതെന്നും എഡിഎഫ് ഇന്റർനാഷണലിന്റെ ഏഷ്യ ഡയറക്ടർ തെഹ്മിന അറോറ പറഞ്ഞു. നിർബന്ധിത വിവാഹങ്ങളിൽ നിന്നും മതപരിവർത്തനങ്ങളിൽ നിന്നും അതിജീവിച്ചവരുടെ സാക്ഷ്യങ്ങൾ ഉള്‍ക്കൊള്ളിച്ച് എഡിഎഫ് ഇന്റർനാഷണൽ മിനി ഡോക്യുമെന്ററി പുറത്തിറക്കിയിരിന്നു. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിന് നിയമപരമായ വിലക്കുണ്ടെങ്കിലും മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റി നിര്‍ബന്ധിത വിവാഹത്തിനു ഇരയാക്കുന്നത് പാക്കിസ്ഥാനില്‍ പതിവാണ്. വര്‍ഷംതോറും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരത്തോളം സ്ത്രീകളാണ് പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ഇരയായി കൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട 2025-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-12-17:40:30.jpg
Keywords: പാക്ക
Content: 24664
Category: 18
Sub Category:
Heading: മാർ തോമസ് തറയിലിനെതിരെയുള്ള അപകീർത്തിപരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ കോടതി നിർദേശം
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലിനെതിരെ ഐ ടു ഐ ന്യൂസ്, ഐടുഐ പ്ലസ് എന്നീ യൂട്യൂബ് ചാനലുകളിലൂടെ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സുനിൽ മാത്യു പ്രചരിപ്പിച്ച അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോ പിൻവലിച്ച് നീക്കം ചെയ്യണമെന്നും യൂട്യൂബിലൂടെയോ മറ്റു നവമാധ്യമങ്ങളിലൂടെയോ ഇത്തരം സംഗതികൾ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചുകൊണ്ടും തിരുവനന്തപുരം അഡീഷണൽ മുൻസിഫ് കോടതി ഉത്തരവു പുറപ്പെടുവിച്ചു. തിരുവനന്തരം കേന്ദ്രികരിച്ച് അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലൂർദ് മതാ കെയർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അവിടുത്തെ മുൻ അന്തേവാസി പി.വി. എൽസി ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉൾപ്പെടുത്തി സുനിൽ മാത്യു തൻ്റെ ഉടമസ്ഥതയിലും ചുമതലയിലുമുള്ള ഐടു ഐ ചാനലുകളിലൂടെ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങൾക്കെതിരെ തിരുവനന്തപുരം ലൂർദ് മാതാ ട്രസ്റ്റും ആർച്ചുബിഷപ് മാർ തോമസ് തറയിലും തിരുവനന്തപുരം മുൻസിഫ് കോടതിയിൽ 1643/2024 നമ്പരായി കേസ് ഫയൽ ചെയ്തിരുന്നു. സുനിൽ മാത്യു ഇതുമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ച 23 വീഡിയോകളും വാദിഭാഗത്തുനിന്നും കോടതിയിൽ ഹാജരാക്കി. അവയുടെ വിശദാംശങ്ങൾ പരിശോധിച്ചും ഇരുകക്ഷികളുടെയും വാദംകേട്ടും കോടതി ഇൻ ജംഗ്ഷൻ ഹർജി തീർപ്പുകൽപ്പിച്ചു. സുപ്രിം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിധിന്യായങ്ങൾ ഉദ്ധരിച്ച് ഭരണഘടന നൽകുന്ന സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മറ്റൊരാളെ അപമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യമല്ലെന്നു കോടതി നിരീക്ഷിച്ചു. കേസിന് ആസ്പദമായ വീഡിയോകൾ പ്രദമ ദൃഷ്ട്യാ അപകീർത്തിപരവും വാദികളുടെയും സ്ഥാപനത്തിൻ്റെയും സൽപേരിനെ ബാധിക്കുന്നതാണെന്നും ഇത് അവർക്ക് അപരിഹാര്യമായ ബുദ്ധിമുട്ടികൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും കോടതി, ഉത്തരവിലൂടെ വ്യക്തമാക്കി
Image: /content_image/India/India-2025-03-12-21:24:48.jpg
Keywords: കോടതി