category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആന്ധ്രപ്രദേശിലെ കടപ്പ രൂപതയ്ക്ക് പുതിയ മെത്രാന്‍
Contentഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കടപ്പ രൂപതയുടെ പുതിയ മെത്രാനായി ഫാ. ഡോ. പോൾ പ്രകാശ് സജിനലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവില്‍ പാപ്പ ഒപ്പിട്ടു. ഹൈദരാബാദ് സെൻറ് ജോൺസ് സെമിനാരിയിൽ പ്രൊഫസറായി സേവനം ചെയ്യുന്നതിനിടെയാണ് കടപ്പ രൂപതയുടെ മെത്രാനായി നിയമിതനായിരിക്കുന്നത്. 1960 നവംബര്‍ 28നു കടപ്പാ രൂപതയിൽപ്പെട്ട ബദ്വേൽ എന്ന സ്ഥലത്തായിരുന്നു നിയുക്ത മെത്രാന്റെ ജനനം. ചെന്നൈയിലെ പൂനമല്ലിയിലെ തിരുഹൃദയ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം ഡൽഹി സർവ്വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയും 1987 ഏപ്രിൽ 27ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ഇടവകയിൽ സഹവികാരി, വികാരി എന്നീ നിലകളിൽ അജപാലന ശുശ്രൂഷ നിർവ്വഹിച്ച അദ്ദേഹം റോമിലെത്തി. 1994-1998 വരെയുള്ള കാലയളവിൽ റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ ഉന്നതപഠനം നടത്തി ബൈബിൾ ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റു നേടി. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഹൈദരാബാദ് സെൻറ് ജോൺസ് സെമിനാരിയിൽ പ്രൊഫസർ ആയി സേവനം ചെയ്തു വരികയായിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-11 12:58:00
Keywordsആന്ധ്ര
Created Date2025-03-11 14:59:20