Contents
Displaying 24201-24210 of 24942 results.
Content:
24645
Category: 1
Sub Category:
Heading: നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെ 5 പേര്‍ വത്തിക്കാനിലെ പൊന്തിഫിക്കൽ സയന്‍സ് അക്കാദമിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞന്‍, ചൈനീസ് ജീവശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെ 5 പേരെ വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിലെ അംഗങ്ങളായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ അഗാധമായ പഠനം നടത്തുന്ന വത്തിക്കാനിലെ വിഭാഗമാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ്. നാസ ജിയോഫിസിസിസ്റ്റ്, ഹാർവാർഡ് ജനിതകശാസ്ത്ര പ്രൊഫസർ, ചൈനീസ് എംബ്രിയോനിക് വികസന ഗവേഷകൻ എന്നീ ഉയര്‍ന്ന പദവിയിലുള്ളവരെയാണ് നിയമിച്ചിരിക്കുന്നത്. പുതിയതായി നിയമിക്കപ്പെട്ടവരിൽ നിരവധി നാസ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ ഗ്രഹ ശാസ്ത്രജ്ഞയായ മരിയ സുബർ, ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ജനിതകശാസ്ത്ര പ്രൊഫസർ ഒലിവിയർ പൗർക്വി, ഭ്രൂണ ഗവേഷണത്തിൽ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് ജീവശാസ്ത്രജ്ഞയായ മെങ് ആൻമിംഗ്, ചിലിയൻ തന്മാത്രാ ജനിതകശാസ്ത്രജ്ഞൻ ലൂയിസ് ഫെർണാണ്ടോ ലാറോണ്ടോ കാസ്ട്രോ, മെക്സിക്കൻ പരിസ്ഥിതി ശാസ്ത്രജ്ഞ സെസിലിയ ടോർട്ടജാഡയും എന്നിവരും ഉൾപ്പെടുന്നു. 1936-ൽ പയസ് പതിനൊന്നാമൻ മാർപാപ്പയാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് സ്ഥാപിച്ചത്.
Image: /content_image/News/News-2025-03-08-01:39:51.jpg
Keywords: സയന്‍സ്, ശാസ്ത്ര

24646
Category: 1
Sub Category:
Heading: നാടിനെ നടുക്കിയ ആത്മഹത്യ; അധ്യാപകന്‍ കൂടിയായ ഫാ. ബിനു വളവുങ്കല്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു
Content: ഏറ്റുമാനൂരിൽ കുട്ടികളുമായി യുവതി നടത്തിയ, നാടിനെ നടുക്കിയ ആത്മഹത്യയില്‍ അധ്യാപകന്‍ കൂടിയായ വൈദികൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫാ. ബിനു വളവുങ്കല്‍ പങ്കുവെച്ച കുറിപ്പിലാണ് വിഷയത്തിന്റെ വൈകാരികമായ വിവിധ തലങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിഷയത്തില്‍ പൊതു സമൂഹത്തില്‍ ഉയര്‍ന്ന വിവിധ ആരോപണങ്ങളും അവയ്ക്കുള്ള ഹൃദയത്തില്‍ നിന്നുള്ള മറുപടിയും പോസ്റ്റില്‍ പ്രമേയമാകുന്നുണ്ട്. നിരവധി പേരാണ് വൈദികന്‍ എഴുതിയ കുറിപ്പ് നവമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ഭൂരിഭാഗം പേരും തമസ്ക്കരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. #{blue->none->b->വൈദികന്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: }# ഇത്ര ഏറെ മാനസിക സംഘർഷത്തോടെ ആദ്യമായാണ് ഒരു മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തത്. കാരണം സോഷ്യൽ മീഡിയ മുഴുവനും ആ മരണത്തിന്റെ ഉത്തരവാദികളായി വൈദികരെയും കാരിത്താശുപത്രിയെയും ഒക്കെ അവതരിപ്പിച്ചതിനാൽ അതിൽ പങ്കെടുത്താൽ ആളുകൾ എങ്ങനെ ളോഹയിട്ടവരെ നോക്കിക്കാണും എന്നുള്ള ചിന്ത ഒരുവശത്ത്, ഷൈനി എന്ന സഹോദരിയുടെ സ്വഭാവത്തെക്കുറിച്ചും അവളെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും കേട്ടപ്പോൾ അതിൽ പങ്കെടുക്കണമെന്നുള്ള അതിയായ ആഗ്രഹം മറുവശത്തും അവസാനം തെറി കേട്ടാലും വേണ്ടില്ല ളോഹയിട്ട് തന്നെ ആ ശുശ്രൂഷയിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചു. ഷൈനിയുടെയും മക്കളുടെയും മരണത്തെ ഒരു 'Forced suicide' എന്ന് വിളിക്കുന്നതാണ് ഉചിതം. കാരണം ഒരു അമ്മ തനിക്ക് പ്രിയപ്പെട്ട തന്റെ മക്കളെയും കൂട്ടി ഈ കടുംകൈ ചെയ്യണമെങ്കിൽ ആ അമ്മ അത്രയേറെ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോയിട്ടുണ്ടാവും. ആ സഹോദരിയെ പറ്റി പറഞ്ഞു കേട്ടതനുസരിച്ച് അവൾ ഭർതൃഗൃഹം വിട്ട് സ്വഭാവനത്തിലേക്ക് തിരികെ വരണമെങ്കിൽ ആ വീട്ടിൽ അവൾ അത്രമാത്രം ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിച്ചു കാണണം. വിവാഹിതയായ സ്ത്രീ ഭർതൃഗൃഹം വിട്ട് സ്വഭവനത്തിൽ തിരികെ ചെന്നാൽ സ്വാഭാവികമായും ഉണ്ടാകാവുന്ന അസ്വസ്ഥതകളെ പറ്റി അവൾക്കറിയാമായിരുന്നിരിക്കും. എന്നാൽ അവൾ പ്രതീക്ഷിച്ചതിൽ കൂടുതൽ അന്യതാബോധം സ്വന്തം കുടുംബത്തിൽ നിന്നും അവൾക്ക് അനുഭവപ്പെട്ടിരിക്കും. ഒപ്പം പ്രായപൂർത്തിയാകാത്ത മകനെ തെറ്റിദ്ധരിപ്പിച്ച് തന്നിൽ നിന്നും അകറ്റിയതും ആ അമ്മയുടെ മാനസിക വേദനയുടെ തീവ്രത കൂട്ടിയിരിക്കും. തന്റെ ശരീരത്തോടൊപ്പം തന്റെ പ്രിയപ്പെട്ട മക്കളുടെ ശരീരങ്ങളെയും ചിന്നഭിന്നമാക്കാൻ ആ അമ്മ നിന്നു കൊടുത്തതും മക്കൾ കുതറി പോകാതെ അമ്മയോട് ചേർന്ന് നിന്നതും ഒരേ വികാരം കൊണ്ട് തന്നെയാകും, ഈ അമ്മ പോയാൽ ഈ മക്കൾ കടുത്ത അനാഥത്വത്തിലേക്ക് പോകുമെന്നുള്ള ചിന്ത. അതുകൊണ്ട് അമ്മയോടൊപ്പം അവർ കെട്ടിപ്പുണർന്നു. ട്രെയിനിന്റെ ചെവിയടപ്പിക്കുന്ന ഹോണടികളുടെ ശബ്ദമൊന്നും അവരെ പിന്തിരിപ്പിച്ചില്ല. അവരുടെ ചിത്രം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും മറയുന്നില്ല. അവരെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടവർ മനുഷ്യരാണെങ്കിൽമനസ്സിൽനിന്നും കുറ്റബോധം ഇല്ലാതാകാൻ സമയം എടുക്കും. ഇനി ഈ മരണത്തിൽ കാരിത്താസ് ആശുപത്രിയുടെയും വൈദികരുടെയും പങ്ക് എന്താണ്? പുതിയ സാഹചര്യത്തിൽ കുട്ടികളെ വളർത്താൻ ഒരു വരുമാനമുള്ള ജോലി ഇവർ വളരെയേറെ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂട്ടുകാരിയെ വിളിച്ചതിന്റെ ശബ്ദം നമ്മൾ കേട്ടു. കാരിത്താസ് ഉൾപ്പെടെ 12 ആശുപത്രികളെ സമീപിച്ചതായി കേൾക്കുന്നു. ആരും അവൾക്ക് ആഗ്രഹിച്ച ജോലി നൽകിയില്ല. സ്വാഭാവികമായും ഈ മരണത്തിന്റെ പശ്ചാത്തലത്തിൽ അവളുടെ സമുദായത്തിന്റെ ആശുപത്രി എന്ന നിലയിൽ കാരിത്താസിനെതിരെയും അച്ഛന്മാർക്കെതിരെയും ഒരുപാട് തെറിവിളികൾ ഉയർന്നു. പക്ഷേ മറ്റ് 11 ആശുപത്രികളും ജോലി നിഷേധിച്ചെങ്കിൽ അതിനൊരു പൊതുവായ കാരണം ഉണ്ടാകുമല്ലോ. ആരുടെയെങ്കിലും വൈരാഗ്യത്തോടെയുള്ള ബാഹ്യ ഇടപെടൽ ആയിട്ട് അതിനെ കാണുവാൻ സാധിക്കുമോ . ജോലിയിൽ ഇത്രയും വർഷത്തെ ഇടവേള ഉണ്ടാക്കിയ തടസ്സമായിരിക്കും അത്. കാരിത്താസ് ആശുപത്രിയിൽ ഇതിനുമുമ്പും ആറോ ഏഴോ വർഷത്തെ ഇടവേളയ്ക്കു ശേഷം ചില വൈദികരുടെ ശുപാർശയോടെ ചെന്നിട്ടും ഇതേ കാരണത്താൽ തന്നെ അവരെ പറഞ്ഞയച്ച കാര്യം കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഇതുപോലെ വൈദികർക്കെതിരായിട്ട് ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അത് രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രികൾ സ്വീകരിക്കുന്ന പൊതുനയത്തിന്റെ ഭാഗമായി കാണണമല്ലോ. അതുകൊണ്ടുതന്നെ ആ ഇടവേള ഉണ്ടാക്കിയവരായിരിക്കണം പ്രധാന പ്രതികൾ എന്നല്ലേ സാമാന്യയുക്തിയിൽ ചിന്തിക്കേണ്ടത്. അതുമല്ലെങ്കിൽ ഈ സഹോദരി ഒരു ആത്മഹത്യയുടെ വക്കിൽ ആണെന്നുള്ള കാര്യം ബന്ധപ്പെട്ടവർ അറിഞ്ഞിരിക്കണം അതിന് സാധ്യതയില്ല. ഈ സഹോദരിയും മക്കളും ജീവിതം മുന്നോട്ടു നയിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ട് എന്ന് അറിഞ്ഞിരുന്നെങ്കിൽ ക്നാനായ സമുദായത്തിൽ തന്നെ 100 കണക്കിന് ആളുകൾ അവരെ സഹായിക്കുവാൻ മുന്നോട്ടു വരുമായിരുന്നു എന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഈ മരണത്തിലേക്ക് നയിച്ച പ്രധാനപ്പെട്ട ഘടകം ഒരു സാമ്പത്തിക പ്രതിസന്ധി ആണെന്ന് തോന്നുന്നില്ല, അതും ഒരു ഘടകമായിരിക്കാം. അതിനേക്കാൾ അവൾ അനുഭവിച്ച കടുത്ത മാനസിക പ്രതിസന്ധി തന്നെയാവനാണ് സാധ്യത. വിവാഹമോചനത്തിനുള്ള Feb 17ലെ ഹിയറിങ്ങിൽ ഭർത്താവ് എത്താത്തതിന്റെ നിരാശയും ഏപ്രിൽ 9 ലെ അടുത്ത ഹിയറിങ്ങിലേക്കുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും തന്റെ സുഹൃത്തുമായി സംസാരിക്കുന്ന വോയിസ് ക്ലിപ്പിലൂടെ പലരും കേട്ടതാണ്. അങ്ങനെയിരിക്കുമ്പോൾ പൊടുന്നനെ ഒരു ദിവസം രാവിലെ ഇതുപോലുള്ള ഒരു മരണം തെരഞ്ഞെടുക്കണമെങ്കിൽ തലേന്ന് രാത്രി അവിടെ എന്തെങ്കിലും സംഭവിച്ചിരിക്കണമല്ലോ. തലേദിവസം ഭർത്താവുമായി സംസാരിച്ച കാര്യം പോലീസിന്റെ അന്വേഷണത്തിലും ഉണ്ടല്ലോ സത്യങ്ങൾ പുറത്തു വരട്ടെ. ഇനി ഭർത്താവിന്റെ സഹോദര വൈദികന്റെ പങ്കിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ കേൾക്കുന്നത് മുഴുവൻ ശരിയാവണമെന്നില്ലല്ലോ. അതിനൊരു ഉദാഹരണമായി കെയർ ഹോമിലെ ആ സഹോദരിയുടെ ജോലി നഷ്ടപ്പെട്ടത് ആ സ്ഥാപനത്തിന്റെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രവൃത്തിക്കെതിരെ ഈ സഹോദരിയുടെ പിതാവ് പ്രതികരിച്ചതിന്റെ ഫലമാണെന്ന് പറയപ്പെടുന്നു,എന്നാൽ അതിന്റെ കാരണക്കാരൻ ഈ വൈദികൻ ആണെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. എന്നാൽ ഈ കുടുംബപ്രശ്നത്തിൽ കുടുംബത്തിലെ ഈ വൈദികന്റെ ഇടപെടലിനെ പറ്റിയുള്ള വാർത്തകൾ ശരിയാണെങ്കിൽ അദ്ദേഹം വൈദിക സമൂഹത്തിന് മുഴുവനും കളങ്കമാണ്, ഈ സഹോദരിയുടെയും മക്കളുടെയും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനുമുണ്ട്. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ.കൂടാതെ ഈ അച്ചൻ രൂപതയുടെ പ്രധാനപ്പെട്ട ഒരു തസ്തികയിലും പ്രധാനപ്പെട്ട പള്ളികളിലും ഇരുന്നിട്ടില്ല. ഈ വിഷയത്തിൽ അച്ചന് എതിരെയുള്ള ആരോപണത്തിൽ രൂപത എന്തെങ്കിലും ന്യായീകരണം നടത്തുകയോ സംരക്ഷിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇതിന്റെ പേരിൽ എല്ലാ വൈദികരെയും സഭയെയും ആക്ഷേപിക്കുന്നതിൽ അർത്ഥമുണ്ടോ. ഷൈനിയും മക്കളും ഉയർത്തെഴുന്നേറ്റു വന്നാൽ അവർ എന്ത് പറയുമോ ആവോ, അച്ഛന്മാരോട് അമർഷം ഉണ്ടായിരുന്നെങ്കിൽ തലേദിവസം വരെ അവൾ കുട്ടികളെയും കൂട്ടി പള്ളിയിൽ പോകുമായിരുന്നോ? ഏതായാലും ഇവരുടെ മരണത്തിന്റെ വേദനയുടെ മറവിൽ ഇന്ന് സമൂഹത്തിൽ രൂപപ്പെട്ടിട്ടുള്ള സഭ- വൈദിക വിദ്വേഷം ആളിക്കത്തിച്ച് തങ്ങളുടെ ചാനലുകൾക്ക് റേറ്റിംഗ് കൂട്ടുവാൻ ഒരു കൂട്ടർക്ക് സാധിക്കുകയും ചെയ്തു. ഇന്ന് ചില വൈദികരുടെ ഇടയിലെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പണത്തോടും ആഡംബര ജീവിതത്തോടുള്ള ഭ്രമവും, അനുസരണയില്ലായ്മയും പ്രാർത്ഥനയുടെയും, വിശ്വാസത്തിന്റെയും ആത്മീയതയുടെയും കുറവും ഒക്കെ തിരിച്ചറിയാൻ ഇതുപോലുള്ള സംഭവങ്ങൾ ഉപകരിക്കട്ടെ. അവസാനമായി ഈ അമ്മയ്ക്കും മക്കൾക്കും ഉണ്ടായ അനുഭവം ഇനി ഒരു അമ്മയ്ക്കും മക്കൾക്കും ഉണ്ടാവാതിരിക്കട്ടെ
Image: /content_image/News/News-2025-03-08-02:25:39.jpg
Keywords: വൈറ

24647
Category: 18
Sub Category:
Heading: ദൈവത്തിന്റെ പദ്ധതികൾ മനസിലാക്കണമെങ്കിൽ ക്ഷമയോടെ കാത്തിരിക്കണം: മാർ ജോസഫ് പാംപ്ലാനി
Content: ചാലക്കുടി: വിശ്വാസവും സ്നേഹവും പ്രത്യാശയിലേക്കു തിരിയേണ്ട കാലഘട്ടമാണെന്നും ദൈവത്തിന്റെ പദ്ധതികൾ മനസിലാക്കണമെങ്കിൽ ക്ഷമയോടെ കാത്തിരിക്കണം തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അഞ്ചുദിവസം നീണ്ട 36-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷനിൽ സമാപനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളിലേറെയും എതു ദിശയിലേക്കു നീങ്ങുമെന്നറിയാതെ പകച്ചു നിൽക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മഹത്യകളും ജീവിതം ദുരന്തമാകുമോയെന്ന ചിന്തയും ഏറി വരുന്നു. വെറുപ്പും അസൂയയും ഉള്ളവർക്കു ദൈവത്തിൻ്റെ പദ്ധതികൾ കാണാൻ കഴിയില്ല. ദൈവാശ്രയം വന്നുകഴിഞ്ഞാൽ പ്രതിസന്ധികൾക്കു പരിഹാരമുണ്ടാകും. ദൈവത്തിന്റെ പദ്ധതികൾ മനസിലാക്കണമെങ്കിൽ ക്ഷമയോടെ കാത്തിരിക്കണമെന്നും കാത്തിരിപ്പിൻ്റെ നടുവിലാണ് പ്രത്യാശയെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ഫാ. മാത്യു നായ്ക്കുംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഡെർബിൻ ഇറ്റിക്കാട്ടിൽ, ഫാ. ജോസഫ് എറമ്പിൽ എന്നിവർ വചനശുശ്രൂഷ നയിച്ചു. ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയോടെ കൺവെൻഷന് സമാപനമായി.
Image: /content_image/India/India-2025-03-10-11:08:02.jpg
Keywords: പാംപ്ലാ

24648
Category: 18
Sub Category:
Heading: മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി; അപേക്ഷിക്കാനുള്ള തീയതി 12 വരെ ദീർഘിപ്പിച്ചു
Content: തൊടുപുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2024-25 വർഷത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ക്രിസ്‌ത്യൻ-മുസ്ലിം വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഈ മാസം 12 വരെ ദീർഘിപ്പിച്ചു. സംസ്ഥാനത്ത് 1,31,000 കുട്ടികളാണ് പദ്ധതിയിൽ ഗുണഭോക്താക്കളായുള്ളത്. പ്രതിവർഷം ഓരോ കുട്ടിക്കും 1,500 രൂപ വീതം ലഭിക്കുന്ന സ്കോളർഷിപ്പാണിത്. കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.വെബ്‌സൈറ്റിൽ {{ https://margadeepam.kerala.gov.in -> https://margadeepam.kerala.gov.in }} അപേക്ഷ ഫോം ലഭ്യമാണ്.
Image: /content_image/India/India-2025-03-10-11:14:05.jpg
Keywords: സ്കോള

24649
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
Content: വത്തിക്കാന്‍ സിറ്റി; റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. പാപ്പ കഴിഞ്ഞ ദിവസവും രാത്രി ശാന്തമായി ചെലവഴിച്ചതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാപ്പ ചികിത്സയോട് നല്ല പ്രതികരണങ്ങള്‍ കാണിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ ആയുരാരോഗ്യത്തിന് വേണ്ടി കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ജപമാല പ്രാര്‍ത്ഥനയ്ക്കു സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ ജോസ് ടോളന്റിനോ ഡി മെൻഡോൻസ നേതൃത്വം നൽകി. കഴിഞ്ഞ ഫെബ്രുവരി 14നാണ് പാപ്പയെ ബ്രോങ്കൈറ്റിസിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തി. ആദ്യ ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളായി. പത്രോസിന്റെ പിന്‍ഗാമിയായി അധികാരമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഫ്രാന്‍സിസ് പാപ്പ ഇത്രയും അധികം ദിവസം ആശുപത്രിയില്‍ തുടരുന്നത്.
Image: /content_image/India/India-2025-03-10-11:36:51.jpg
Keywords: പാപ്പ

24650
Category: 1
Sub Category:
Heading: നോമ്പില്‍ ആത്മാര്‍ത്ഥയോടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യാം: ഹോളിവുഡ് നടൻ മാർക്ക് വാൽബെർഗ്
Content: വാഷിംഗ്ടണ്‍ ഡിസി: തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു വിമുഖതയും കാണിക്കാതെ വിശ്വാസ സാക്ഷ്യം നല്‍കുന്ന ഹോളിവുഡ് നടൻ മാർക്ക് വാൽബെർഗ് നോമ്പ് ചിന്തകളുമായി രംഗത്ത്. ആരെങ്കിലും ആത്മാർത്ഥതയോടെ അവരുടെ ജീവിതം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് അങ്ങനെ ചെയ്യാൻ കഴിയും. നോമ്പുകാലത്തിന്റെ ആരാധനാക്രമ കാലയളവില്‍ എല്ലാവര്‍ക്കും കൂടുതല്‍ മികച്ചത് ചെയ്യാന്‍ കഴിയുമെന്നും കൂടുതല്‍ പശ്ചാത്തപിക്കേണ്ട സമയമാണെന്നും വാൽബെർഗ് പറഞ്ഞു. ആരും രക്ഷയ്ക്കു അതീതരല്ലായെന്നും ദൈവം ഓരോ വ്യക്തിയുടെയും ഹൃദയത്തെ അറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ തന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ട ഫോക്സ് ന്യൂസ് യുദ്ധ ലേഖകനായ ബെഞ്ചമിൻ ഹാളിനു അനുവദിച്ച അഭിമുഖത്തിലാണ് മുന്‍ നിര ഹോളിവുഡ് താരമായ വാൽബെർഗ് മനസ് തുറന്നത്. ആളുകൾ മാറുന്നില്ല, പക്ഷേ അവർ അങ്ങനെ ചെയ്യാൻ വളരെ കഴിവുള്ളവരാണെന്ന് പലപ്പോഴും പറയാറുമുണ്ട്. അവർക്ക് അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ കഴിയും, പക്ഷേ അതിനു മാർഗനിർദേശവും പിന്തുടരേണ്ട മാതൃകകളും ആവശ്യമാണ്. സ്വന്തം ജീവിതത്തില്‍ താൻ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും അതില്‍ ദൈവം തന്ന പ്രതിവിധികളെ കുറിച്ചും താരം വെളിപ്പെടുത്തല്‍ നടത്തി. </p> <script type="text/javascript" src="https://video.foxnews.com/v/embed.js?id=6369634385112&w=466&h=263"></script><noscript>Watch the latest video at <a href="https://www.foxnews.com">foxnews.com</a></noscript> <p> എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു ബാല്യമായിരുന്നു. ഇന്നും ഞാൻ അക്ഷമയും, ധാരണക്കുറവും നേരിടുന്നുണ്ട്. മറ്റുള്ളവരോട് ചിന്താശൂന്യമായി പെരുമാറുന്ന പ്രവണത കൊണ്ട് ബുദ്ധിമുട്ടുന്നു. ദൈനംദിന ആശങ്കകളിൽ കുടുങ്ങുന്നത് എളുപ്പമാണ്, പക്ഷേ ഈ ഭൂമിയിൽ ജീവിച്ചിരുന്ന ഒരു പൂർണ വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് യേശുവായിരുന്നു. ബാക്കിയുള്ളവർ അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ശ്രമിക്കണം. ഒരു നടനെ സംബന്ധിച്ചിടത്തോളം ദുരിതങ്ങളും കഷ്ടപ്പാടുകളും അനിവാര്യമാണെങ്കിലും, കുരിശിലൂടെയുള്ള വഴി കാണിക്കുന്ന ക്രിസ്തുവിനൊപ്പം ജീവിതം വ്യത്യസ്തമായ ഒരു അർത്ഥം നല്‍കുകയാണ്. കഷ്ടപ്പാടും നഷ്ടവും പരാജയവും ഉണ്ടാകും, എന്നാൽ ആ സാഹചര്യങ്ങളെ നന്ദിയോടെയും വിലമതിപ്പോടെയും നേരിടാനുള്ള ഏക മാർഗം ദൈവവുമായുള്ള ഒരു ബന്ധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-10-13:34:41.jpg
Keywords: വാൽബെ

24651
Category: 1
Sub Category:
Heading: സിറിയയില്‍ ക്രൂരമായി കൊല്ലപ്പെട്ടവരിലും നിരവധി ക്രൈസ്തവരും; കൂട്ടക്കൊലകളെ അപലപിച്ച് സഭാനേതൃത്വം
Content: ഡമാസ്കസ്: സിറിയയിൽ സുരക്ഷാസേനയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബാഷർ അൽ ആസദിന്റെ അനുയായികളും തമ്മിലുള്ള സംഘർഷത്തിലും പ്രതികാര കൊലപാതകങ്ങളിലും കൊല്ലപ്പെട്ട ആയിരത്തോളം പേരില്‍ നിരവധി ക്രൈസ്തവരും. രണ്ടുദിവസത്തിനകം ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം ആയിരം കടന്നുവെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു. ഇതിനിടെയാണ് വ്യാഴാഴ്ച ആരംഭിച്ച സംഘർഷങ്ങൾക്കിടെ നിരവധി ക്രൈസ്തവരും കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 745 പേർ സിവിലിയന്മാരാണ്. ഇവരിൽ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചത്. അതേസമയം സിറിയയില്‍ നടക്കുന്ന കൂട്ടക്കൊലകളെ അപലപിച്ച് സഭാനേതൃത്വം രംഗത്തെത്തി. നിരപരാധികളായ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളെ അപലപിച്ചുകൊണ്ട് സിറിയയിലെ മൂന്ന് പ്രധാന ക്രിസ്ത്യൻ സഭകളായ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയക് ഓർത്തഡോക്സ് സഭകളുടെ നേതൃത്വമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾക്ക് കടകവിരുദ്ധമായി നിലകൊള്ളുന്ന ഈ ഭയാനകമായ പ്രവൃത്തികൾ ഉടനടി അവസാനിപ്പിക്കണമെന്നും പൊതുസമാധാനത്തിന് ഭീഷണിയായ ഏതൊരു പ്രവര്‍ത്തിയെയും ക്രിസ്ത്യൻ സഭകൾ ശക്തമായി അപലപിക്കുന്നുണ്ടെന്നും സഭാനേതൃത്വം പ്രസ്താവിച്ചു. 2011-ൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ സിറിയയിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും പലായനം ചെയ്തെങ്കിലും, ലതാകിയ നഗരത്തില്‍ നിരവധി ക്രൈസ്തവര്‍ ഒന്നിച്ച് താമസിക്കുന്നുണ്ടായിരിന്നു. ഏറ്റവും പുതിയ അക്രമത്തിന്റെ കടുത്ത ആഘാതം നേരിട്ടിരിക്കുന്നതും ലതാകിയയിലാണ്. ഇവിടെ നടക്കുന്ന അക്രമങ്ങള്‍ ക്രൈസ്തവരെ മരണഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷാസേനയും അലവികളും തമ്മിൽ നടത്തുന്ന പോരാട്ടം അലവികളെ കൂട്ടക്കൊല ചെയ്യുന്നതിലേക്കു വഴിമാറിയപ്പോള്‍ ഈ ഗണത്തില്‍ ഇരകളാക്കപ്പെടുന്നവരില്‍ ക്രൈസ്തവരും ഉള്‍പ്പെട്ട സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-10-15:24:31.jpg
Keywords: സിറിയ

24652
Category: 1
Sub Category:
Heading: ജീവനെ തള്ളിക്കളഞ്ഞ് നീതിയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനാവില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവനെ തള്ളിക്കളഞ്ഞ് നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാനാവില്ലായെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. മൂവ്‌മെന്റ് ഫോർ ലൈഫ് സംഘടനയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തു തന്റെ ആശുപത്രി മുറിയിൽ നിന്ന് പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മാർച്ച് 8ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പാപ്പയുടെ സന്ദേശം വായിച്ചു. ഗർഭസ്ഥ ശിശുക്കളെയും സ്വയം പര്യാപ്തരല്ലാത്ത വൃദ്ധരെയും സുഖപ്പെടുത്താനാവാത്ത രോഗികളെയും ഇല്ലായ്മ ചെയ്തുകൊണ്ട് നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാകില്ലെന്ന് പാപ്പ സന്ദേശത്തില്‍ അടിവരയിട്ട് പറഞ്ഞു. അര നൂറ്റാണ്ടിനിടയിൽ പ്രത്യയശാസ്ത്രപരമായ ചില മുൻവിധികൾ കുറയുകയും സൃഷ്ടിയുടെ പരിപാലനത്തെക്കുറിച്ചുള്ള അവബോധം യുവ സമൂഹത്തിന് ഇടയില്‍ വളരുകയും ചെയ്തിട്ടുണ്ടെങ്കിലും, നിർഭാഗ്യവശാൽ വലിച്ചെറിയൽ സംസ്‌കാരം വ്യാപിച്ചിരിക്കുന്നു. സ്വന്തം കുഞ്ഞിന് ജന്മം നൽകാതിരിക്കാൻ പ്രേരിപ്പിക്കുന്ന ചിന്തകളില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കുക എന്നത് പൗരസമൂഹത്തിൻ്റെ നവീകരണത്തിൻ്റെ തത്വമാണെന്ന് അറിഞ്ഞുകൊണ്ട്, ഇറ്റലിയുടെ പല ഭാഗങ്ങളിൽ നിന്നും കടന്നു വന്നിരിക്കുന്ന ഓരോരുത്തരേയും അഭിസംബോധന ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു. മനുഷ്യ ജീവനുവേണ്ടി, പ്രത്യേകിച്ച്, ബലഹീനാവസ്ഥയിലായിരിക്കുന്ന ജീവനുവേണ്ടി, പ്രായഭേദമന്യേ പ്രവർത്തിക്കുന്നവരുടെ ആവശ്യകത എന്നത്തേക്കാളുപരി ഇന്നുണ്ട്. കാരണം ജീവൻ ദൈവീക ദാനമാണ്. മഹത്തായൊരു നിയോഗത്തിനായാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു. 1975-ൽ ഫ്ലോറൻസിൽ തുടക്കം കുറിച്ച മൂവ്‌മെന്റ് ഫോർ ലൈഫ് സംഘടന അന്‍പതാം വാര്‍ഷികത്തിന്റെ നിറവിലാണ്. ഇതിന്റെ ഭാഗമായാണ് സംഘടനാപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക അനുസ്മരണവും ബലിയര്‍പ്പണവും വത്തിക്കാനില്‍ നടന്നത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-10-15:42:49.jpg

24653
Category: 18
Sub Category:
Heading: ഷൈനിയുടെയും മക്കളുടെയും മരണത്തിൽ സമഗ്ര അന്വേഷണം വേണം: കോട്ടയം അതിരൂപത സമിതികൾ
Content: കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേട്രാക്കിൽ ദാരുണമായി മരണപ്പെട്ട കോട്ടയം ക്‌നാനായ അതിരൂപതാംഗങ്ങളായ ഷൈനിയുടെയും അവരുടെ മക്കൾ അലീന, ഇവാന എന്നിവരുടെയും വേർപാടിൽ കോട്ടയം അതിരൂപതയിലെ ആലോചനാസമിതികളുടെയും സമുദായ സംഘടനകളുടേയും സംയുക്ത യോഗം അതീവ ദുഃഖം രേഖപ്പെടുത്തി. കോട്ടയം അതിരൂപതാ വികാരി ജനറാളും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഫാ. തോമസ് ആനിമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈദികസമിതി സെക്രട്ടറി, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു. അതിരൂപതാ നേതൃത്വത്തെയും ക്‌നാനായ സമുദായത്തെയും കാരിത്താസ് ആശുപത്രിയെയും അപകീർത്തിപ്പെടുത്തുവാൻ ചാനലുകളിലും സോഷ്യൽ മീഡിയായിലും നടത്തുന്ന ആസൂത്രിത ശ്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തി ഈ ദാരുണമായ ദുരന്തത്തിന് ഭർതൃഗൃഹത്തിലെയോ ഷൈനിയുടെ സ്വന്തം ഭവനത്തിലെയോ അതല്ലാതെ മറ്റാരെങ്കിലുമോ ഉത്തരവാദികളായിട്ടുണ്ടെങ്കിൽ അത്തരക്കാരെ മുഖംനോക്കാതെ നിയമത്തിനുമുമ്പിൽ കൊണ്ടുവരികയും ഉചിതമായ നിയമനടപടികൾ എടുക്കുകയും ചെയ്യണമെന്ന് ബഹു. കേരള മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നല്കുകയുണ്ടായി. മാത്രമല്ല, അന്വേഷണത്തിൽ അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാതലങ്ങളിൽനിന്നും ആവശ്യമായ സഹകരണം നല്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. ഭർതൃഗൃഹത്തിൽനിന്നും കുടുംബപ്രശ്‌നങ്ങളുടെ പേരിൽ സ്വഭവനത്തിലേക്കു വന്ന ഷൈനിയുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി കാരിത്താസ് പള്ളി വികാരി 2024 ജൂൺ മാസത്തിൽ ശുപാർശ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഷൈനിയുടെ പിതാവ് കാരിത്താസ് ആശുപത്രിയിൽ വരുകയും അഡ്മിനിസ്‌ട്രേഷനിലെ വൈദികനുമായി സംസാരിക്കുകയും പത്ത് വർഷത്തിൽ അധികമായുള്ള പ്രൊഫഷണൽ ബ്രേക്ക് മൂലമുണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ നേഴ്‌സിംഗ് ജോലിക്ക് ബുദ്ധിമുട്ടാണെന്ന് ഷൈനിയുടെ പിതാവിനെ ധരിപ്പിക്കുകയും മറ്റേതെങ്കിലും ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിറ്റേദിവസം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ സിസ്റ്റേഴ്‌സ് വീട്ടിലെത്തി ഷൈനിയെ കാണുകയും അസിസ്റ്റന്റ് നേഴ്‌സിങ് ഓഫീസറെ കാണുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതനുസരിച്ച് അസിസ്റ്റന്റ് നഴ്‌സിംഗ് ഓഫീസറെ വന്നു കണ്ട ഷൈനിയോട് കാരിത്താസ് ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരമുള്ളതിനാൽ നഴ്‌സുമാരുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിനായി രണ്ടുവർഷത്തിൽ കൂടുതൽ ബ്രേക്ക് ഉള്ളവരെ നേരിട്ട് നേഴ്‌സിങ് ജോലിയിൽ പ്രവേശിപ്പിക്കില്ലായെന്നുള്ള ഹോസ്പിറ്റലിന്റെ പൊതുനയം അറിയിക്കുകയും ചെയ്തു. എങ്കിലും, ഷൈനിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് നഴ്‌സിംഗ് കെയർ അസിസ്റ്റന്റ് ആയി വേതനത്തോടെ ജോലിയിൽ പ്രവേശിപ്പിക്കാം എന്നും കുറച്ച് മാസങ്ങൾക്ക് ശേഷം നേഴ്‌സിങ് തസ്തികയിൽ പ്രവേശിപ്പിക്കാമെന്നും അറിയിച്ചിരുന്നു. വീട്ടിൽ ചോദിച്ച ശേഷം മറുപടി അറിയിക്കാമെന്ന് പറഞ്ഞാണ് ഷൈനി തിരികെ പോയത്. പിന്നീട് ഇക്കാര്യത്തിൽ യാതൊരു അറിവും ലഭിച്ചിട്ടില്ല. പിന്നീട് കാരിത്താസ് ഇടവക പള്ളിയിൽവച്ച് അസിസ്റ്റന്റ് നഴ്‌സിംഗ് ഓഫീസർ ഷൈനിയെ കണ്ടപ്പോൾ ജോലിക്ക് വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും തനിക്ക് വീടിനടുത്തുള്ള റോസാമിസ്റ്റിക്ക എന്ന സ്ഥാപനത്തിൽ നഴ്‌സിംഗ് കെയർ ആയി ജോലി ലഭിച്ച കാര്യം ഷൈനി അറിയിക്കുകയും ചെയ്തു. ഷൈനിയുടെയും മക്കളുടെയും മരണത്തിനുശേഷം ചുങ്കം ഇടവക പള്ളി വികാരിയും കാരിത്താസ് ഇടവക പള്ളി വികാരിയും ഈ അപകടത്തെക്കുറിച്ച് സംസാരിച്ചപ്പോൾ കാരിത്താസ് ഇടവകയിൽ മൃതസംസ്‌കാര ശുശ്രൂഷകൾ നടത്തുന്ന കാര്യത്തിൽ ധാരണയായിരുന്നു. അക്കാര്യം പിറ്റേദിവസം ശനിയാഴ്ച ചുങ്കം പള്ളി വികാരി, ചുങ്കം പള്ളിയിൽ ഇടവക ജനത്തെ അറിയിക്കുകയും കാരിത്താസ് ഇടവക വികാരി, കാരിത്താസ് ഇടവകയിൽ മൃതസംസ്‌ക്കാരത്തിനു വേണ്ട സജ്ജീകരണങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ അന്നുതന്നെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചുങ്കം പള്ളി വികാരിയുടെ അടുക്കൽ ഷൈനിയുടെ മകൻ എഡ്വിനും നോബിയുടെ സഹോദരൻ സിബിയും മറ്റു കുടുംബാംഗങ്ങളും വരികയും തങ്ങൾക്ക് കുടുംബക്കല്ലറയുള്ളതിനാൽ മൃതസംസ്‌ക്കാര ശുശ്രൂഷ ചുങ്കം ഇടവകയിൽ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അക്കാര്യം രണ്ടു കുടുംബാംഗങ്ങളും തമ്മിൽ സംസാരിച്ച് തീരുമാനത്തിലെത്തിയശേഷം അറിയിക്കുകയാണ് വേണ്ടതെന്ന് വികാരിയച്ചൻ നിർദ്ദേശിച്ചു. രണ്ട് കുടുംബാംഗങ്ങളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനപ്രകാരമാണ് മൃതസംസ്‌കാര ശുശ്രൂഷകൾ ചുങ്കം ഇടവകയിൽ നടത്തിയത്. രണ്ട് ഇടവകയിലെ വികാരിമാരും കുടുംബാംഗങ്ങൾ നിർദ്ദേശിക്കുന്ന ഇടവകയിൽ മൃതസംസ്‌കാര ശുശ്രൂഷകൾ നടത്താൻ തയ്യാറായിരുന്നെങ്കിലും, കുടുംബാംഗങ്ങളാണ് അന്തിമ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ ഇടവക വികാരിമാരും സിസ്റ്റേഴ്‌സും കാരിത്താസ് ആശുപത്രി അധികൃതരും വളരെ അനുഭാവപൂർണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. യാഥാർത്ഥ്യം ഇതായിരിക്കേ യാതൊരു കാരണവുമില്ലാതെ കോട്ടയം അതിരൂപതാ നേതൃത്വത്തിനും ക്‌നാനായ സമുദായത്തിനും കാരിത്താസ് ആശുപത്രിക്കും ആശുപത്രി അധികൃതർക്കും എതിരെ നടത്തുന്ന വ്യക്തിഹത്യയും തെറ്റായ പ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, വൈദിക കൗൺസിൽ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട് , കെ സി സി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയിൽ , കെ സി ഡബ്ള്യു എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ എന്നിവർ സംസാരിച്ചു .
Image: /content_image/India/India-2025-03-10-20:30:34.jpg
Keywords: കോട്ടയ

24654
Category: 1
Sub Category:
Heading: സിറിയന്‍ കൂട്ടക്കൊല: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടന
Content: ന്യൂയോര്‍ക്ക്: സിറിയൻ തീരത്ത് സമീപ ദിവസങ്ങളിൽ നടന്ന കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ ശക്തമായ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN). വേദനയുടെയും കഷ്ടപ്പാടിന്റെയും ഈ സമയങ്ങളിൽ, സമാധാനത്തിന്റെ ഏക യഥാർത്ഥ ഉറവിടമായ പ്രാർത്ഥനയിലേക്ക് നാം തിരിയേണ്ടതുണ്ടെന്നും എല്ലാ വിശ്വാസികളും കർത്താവിന്റെ മുന്പില്‍ ശബ്ദം ഉയര്‍ത്തണമെന്നും ഏറ്റവും ആവശ്യമുള്ളവർക്ക് ആശ്വാസം നൽകുന്നതിന് അവിടുത്തെ സ്നേഹത്തിലും ശക്തിയിലും ആശ്രയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും സംഘടനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇരകളുടെ എണ്ണം ഏറെ ദുഃഖകരമാണ്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. യുവജനങ്ങള്‍, സ്ത്രീകൾ, യൂണിവേഴ്സിറ്റി ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ എന്നിവരും ആക്രമണങ്ങള്‍ക്കു ഇരയായി. കുട്ടികളുള്ള ചില കുടുംബങ്ങൾ ക്രൂരമായി കൊല്ലപ്പെട്ടു. ലതാകിയയിലെ ഒരു ഇവാഞ്ചലിക്കൽ ദേവാലയത്തിലെ അംഗങ്ങളായ ഒരു പിതാവിനെയും മകനെയും കാറിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്തി. അതുപോലെ ബനിയാസിലെ ഒരു വൈദികന്റെ പിതാവ് ഉൾപ്പെടെ ക്രൈസ്തവരും കൊല്ലപ്പെട്ടു. ആയുധങ്ങളൊന്നുമില്ലാത്തതും താമസക്കാരിൽ ഭൂരിഭാഗവും പ്രായമായവരുമായ ബെൽമ എന്ന ക്രിസ്ത്യൻ ഗ്രാമത്തിന്റെ കാര്യവും സംഘടന ചൂണ്ടിക്കാട്ടി. അവിടുത്തെ ജനങ്ങള്‍ രണ്ട് ദിവസത്തെ ഭീകരത അനുഭവിച്ചു. അവരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. സ്വത്തുവകകൾ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ വളരെയധികം മുറിവുകൾ സഹിച്ച ഈ രാജ്യത്തെ ജനങ്ങളെ ദൈവമാതാവ് സംരക്ഷിക്കട്ടെ. ഇപ്പോൾ എന്നത്തേക്കാളും കൂടുതൽ അവരുടെ ഭാവിക്കു വേണ്ടി നാം പ്രാർത്ഥിക്കണമെന്നും ക്രിസ്തുവിലുള്ള പ്രത്യാശ ഈ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കട്ടെയെന്നും പൊന്തിഫിക്കൽ സന്നദ്ധ സംഘടന പ്രസ്താവിച്ചു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-11-10:54:25.jpg