category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദൈവത്തിന്റെ പദ്ധതികൾ മനസിലാക്കണമെങ്കിൽ ക്ഷമയോടെ കാത്തിരിക്കണം: മാർ ജോസഫ് പാംപ്ലാനി
Contentചാലക്കുടി: വിശ്വാസവും സ്നേഹവും പ്രത്യാശയിലേക്കു തിരിയേണ്ട കാലഘട്ടമാണെന്നും ദൈവത്തിന്റെ പദ്ധതികൾ മനസിലാക്കണമെങ്കിൽ ക്ഷമയോടെ കാത്തിരിക്കണം തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അഞ്ചുദിവസം നീണ്ട 36-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷനിൽ സമാപനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളിലേറെയും എതു ദിശയിലേക്കു നീങ്ങുമെന്നറിയാതെ പകച്ചു നിൽക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മഹത്യകളും ജീവിതം ദുരന്തമാകുമോയെന്ന ചിന്തയും ഏറി വരുന്നു. വെറുപ്പും അസൂയയും ഉള്ളവർക്കു ദൈവത്തിൻ്റെ പദ്ധതികൾ കാണാൻ കഴിയില്ല. ദൈവാശ്രയം വന്നുകഴിഞ്ഞാൽ പ്രതിസന്ധികൾക്കു പരിഹാരമുണ്ടാകും. ദൈവത്തിന്റെ പദ്ധതികൾ മനസിലാക്കണമെങ്കിൽ ക്ഷമയോടെ കാത്തിരിക്കണമെന്നും കാത്തിരിപ്പിൻ്റെ നടുവിലാണ് പ്രത്യാശയെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ഫാ. മാത്യു നായ്ക്കുംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഡെർബിൻ ഇറ്റിക്കാട്ടിൽ, ഫാ. ജോസഫ് എറമ്പിൽ എന്നിവർ വചനശുശ്രൂഷ നയിച്ചു. ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയോടെ കൺവെൻഷന് സമാപനമായി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-10 11:05:00
Keywordsപാംപ്ലാ
Created Date2025-03-10 11:08:02