Content | വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതിയുണ്ടായതായി വത്തിക്കാന്‍. ഇന്ന്‍ വ്യാഴാഴ്ച അല്‍പ്പം മുന്‍പ് പുറത്തുവിട്ട പ്രസ് റിലീസിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിൽ പാപ്പ നന്നായി ഉറങ്ങിയെന്നും വിശ്രമം തുടരുകയുമാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിൽ മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതായി ഇന്നലെ വൈകുന്നേരവും വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരിന്നു. നേരത്തെ വൃക്കകള്‍ക്ക് ഉണ്ടായ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്‌കാന്‍ പരിശോധന ഫലത്തിലും ഇന്നലെ നടത്തിയ രക്തപരിശോധനയിലും പുരോഗതിയുണ്ടായതായി വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം ഫ്രാൻസിസ് പാപ്പയ്ക്കു ഉയർന്ന രീതിയില്‍ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. എന്നാൽ ബുധനാഴ്ച വൈകുന്നേരം വരെ അദ്ദേഹത്തിന് ആസ്മ പോലുള്ള ശ്വസന പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ബ്രോങ്കൈറ്റിസ് ബാധിച്ചതിനെത്തുടർന്ന് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ പിന്നീട് കണ്ടെത്തിയ പരിശോധനയില്‍ ബൈലാറ്ററല്‍ ന്യുമോണിയ ആണെന്ന്‍ കണ്ടെത്തുകയായിരിന്നു. ഇതിന് ശേഷം ഫ്രാന്‍സിസ് പാപ്പയുടെ അവസ്ഥ അതീവ ഗുരുതരമായെങ്കിലും രണ്ടു ദിവസമായി ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വത്തിക്കാന്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നത്. അതേസമയം പാപ്പയുടെ ആശുപത്രി വാസം 13 ദിവസം പിന്നിട്ടിരിക്കുകയാണ്.
♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |