category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതിഷേധത്തിന് ഒടുവില്‍ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ച് സർക്കാർ
Contentതിരുവനന്തപുരം: വ്യാപക പ്രതിഷേധത്തിന് ഒടുവില്‍ വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ച് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 50 ശതമാനം ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരേ മതമേലധ്യക്ഷൻമാരും പ്രതിപക്ഷവും രംഗത്ത് എത്തിയതോടെയാണ് വെട്ടിക്കുറച്ച ഉത്തരവ് റദ്ദാക്കി ഇന്നലെ പുതുക്കിയ ഉത്തരവിറക്കിയത്. എന്നാൽ, സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും ന്യൂനപക്ഷ സ്കോളർഷിപ്പു കളിൽ 10 ശതമാനത്തിൽ താഴെ തുക മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ഒൻപത് ന്യൂനപക്ഷ ‌സ്കോളർഷിപ്പുകൾ 50 ശതമാനം വെട്ടിക്കുറച്ച് കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ ഉത്തരവിറക്കിയത്. ന്യൂനപക്ഷ സ്കോളർഷിപ് വെട്ടിക്കുറച്ച സർക്കാർ തീരുമാനം 'ദീപിക' ദിനപത്രമാണ് മലയാളി സമൂഹത്തെ ആദ്യം അറിയിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-02-15 10:45:00
Keywordsസ്കോള
Created Date2025-02-15 10:45:27