category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതത്തിലെ നാല് ലത്തീൻ രൂപതകളിൽ മെത്രാൻ നിയമനങ്ങളുമായി വത്തിക്കാന്‍
Contentവത്തിക്കാന്‍ സിറ്റി: വിശാഖപട്ടണം, ജൽപയ്ഗുരി, ഷില്ലോംഗ്, നെയ്യാറ്റിൻകര എന്നീ രൂപതകൾക്കു പുതിയ ഭരണസാരഥികളെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നെയ്യാറ്റിൻകര രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫാ. ഡോ. സെൽവരാജൻ ദാസനെ നിയമിച്ചതിനോടൊപ്പം വാറംഗൽ രൂപതയുടെ അധ്യക്ഷനെ ബിഷപ്പ് ഉഡുമല ബാല ഷൊറെഡിയാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപത ആര്‍ച്ച് ബിഷപ്പായി ഉയർത്തിയിരിക്കുന്നത്. മേഘാലയത്തിലെ ഷില്ലോംഗ് അതിരൂപതയുടെ സഹായമെത്രാനായി ഫാ. ബെർണ്ണാഡ് ലാലൂനെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവും പാപ്പ ശനിയാഴ്ച പുറപ്പെടുവിച്ചു. 1976 ജൂൺ 16-ന് മേഘാലയയിലെ ലയിറ്റ്ലിംഗോട്ട് എന്ന സ്ഥലത്തു ജനിച്ച ബെർണ്ണാഡ് ലാലൂ 2006 ഏപ്രിൽ 30നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇടവക സഹവികാരി, കോളേജ് അഡ്മിനിസ്ട്രേറ്റർ, സെമിനാരിയിൽ പഠനവിഭാഗ മേധാവി, അതിരൂപതാ സാമൂഹ്യസേവനകേന്ദ്ര മേധാവി, അതിരൂപതാ ചാൻസലർ തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലെ ജയ്പൽഗുരി രൂപതയുടെ മെതാനായി ഫാ. ഫാബിയൊ തോപ്പൊയെയാണ് നിയമിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് കാനൻ നിയമത്തിൽ ഡിപ്ലോമയും, റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് ബൈബിൾ ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-02-10 11:32:00
Keywords വത്തിക്കാ
Created Date2025-02-10 11:33:18