category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സർക്കാരുകൾ ലാഘവത്തോടെ കാണുന്നു: കർദ്ദിനാൾ ക്ലീമിസ് ബാവ
Contentനിലയ്ക്കൽ (പത്തനംതിട്ട): ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട സർക്കാരുകൾ, വന്യമൃഗശല്യം കാരണം മലയോര ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ലാഘവത്തോടെയാണ് സമീപിക്കുന്നതെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നിലയ്ക്കൽ സെന്‍റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിന്റെയും എക്യുമെനിക്കൽ ട്രസ്റ്റിൻ്റെയും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾ കൊണ്ടുവരാനും ലഭ്യമായ അവകാശങ്ങളിൽ കൈ കടത്താനും വെട്ടിക്കുറയ്ക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന നീക്കങ്ങൾ അപലപനീയമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത എന്നിവർ ജൂബിലി സന്ദേശങ്ങൾ നൽകി. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാ പ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ക്രൈസ്‌തവ സഭകളുടെ സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച പ്രമേയം ബിഷപ്പ് മാർ ജോസ് പുളിക്കൽ അവതരിപ്പിച്ചു. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നൽകി. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, തോമസ് മാർ തിമോത്തിയോ സ് എപ്പിസ്കോപ്പ, ആൻ്റോ ആൻ്റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ, നിലയ്ക്കൽ ട്രസ്റ്റ് ട്രഷറാർ ഏബ്രഹാം ഇട്ടിച്ചെറിയ, സുരേഷ് കോശി, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ജോർജ് തേക്കടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=lMAkDb64uqQ&ab_channel=PunchiryMediaLive
Second Video
facebook_link
News Date2025-02-10 10:40:00
Keywordsകർദ്ദിനാ
Created Date2025-02-10 10:41:09