category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭ ദരിദ്രർക്കും ദുർബലർക്കും പ്രതീക്ഷയുടെ ഇടമാകണം: ഭാരതത്തിലെ മെത്രാന്മാരോട് ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവർക്കും ദുർബലരായ ജനവിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നല്‍കാന്‍ ഭാരതത്തിലെ മെത്രാന്മാരോട് ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്ത്യയിലെ ലത്തീൻ മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിലേക്കു അയച്ച സന്ദേശത്തിലാണ് ദരിദ്രർക്ക് കൂടുതൽ സമീപസ്ഥമായ ഒരു സഭയായി മാറാൻ സഭാനേതൃത്വത്തോട് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ലത്തീൻ മെത്രാന്മാരുടെ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) പ്ലീനറി അസംബ്ലി ഒഡീഷയിലാണ് നടക്കുന്നത്. സിനഡൽ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാനും ദരിദ്രർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനും പാപ്പ ആവശ്യപ്പെട്ടു. ഇന്ത്യയിലെ 132 ലത്തീൻ രൂപതകളിൽ സേവനമനുഷ്ഠിക്കുന്ന 209 മെത്രാന്മാരാണ് മുപ്പത്തിയാറാമത് പ്ലീനറി അസംബ്ലിയിൽ സംബന്ധിക്കുന്നത്. സിനഡിൽ നടന്ന പഠനങ്ങളുടെ ഭാഗമായി ഉരുതിരിയുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങളിൽ ഇന്ത്യൻ മെത്രാൻ സമിതിക്ക് പാപ്പ തന്റെ പിന്തുണയും പ്രാർത്ഥനകളും വാഗ്ദാനം ചെയ്തു. രാജ്യത്തിന് മുഴുവൻ പ്രത്യാശയുടെ അടയാളമായി തുടരാൻ ഇന്ത്യയിലെ സഭയ്ക്ക് സാധിക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു. മെച്ചപ്പെട്ട ഒരു ഭാവി ഏവർക്കും ഉറപ്പാക്കാനായി, പാവപ്പെട്ടവർക്കും ദുർബലർക്കുമായി തങ്ങളുടെ വാതിലുകൾ തുറന്നിടാൻ സഭയ്ക്ക് കഴിയട്ടെയെന്നും പാപ്പ ആശംസിച്ചു. ഇന്ത്യയിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച് ബിഷപ്പ് ലെയൊപോൾഡോ ജിറെല്ലിയുടെ സാന്നിധ്യത്തിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച ലത്തീൻ മെത്രാൻസമിതി പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ, രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് നേരെ ഉയർന്നുവരുന്ന വെല്ലുവിളികളും, ഇന്ത്യയിലെ മതസ്വാതന്ത്ര്യവും സംബന്ധിച്ച് സംസാരിച്ചു. മതപരിവർത്തന നിരോധന നിയമം, ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലെ വര്‍ദ്ധനവും മെത്രാൻ സമിതി അദ്ധ്യക്ഷൻ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്‌ച ആരംഭിച്ച പ്ലീനറി സമ്മേളനം, ഫെബ്രുവരി നാല് ചൊവ്വാഴ്‌ചയാണ് അവസാനിക്കുക. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-30 16:53:00
Keywordsലാറ്റിൻ, ലത്തീന്‍
Created Date2025-01-30 16:55:34