category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സ്പെയിനില്‍ ചരിത്ര പ്രസിദ്ധമായ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം
Contentമാഡ്രിഡ്: സ്പെയിനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം. ജനുവരി 25ന് രാത്രി, ജെറസിലെ സാൻ മിഗുവേൽ പള്ളിയുടെ പ്രവേശന കവാടങ്ങളിലൊന്നിന് തീയിടാനുള്ള ശ്രമമാണ് പ്രദേശവാസികളുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ജനുവരി 26ന് പുലർച്ചെ, ദേവാലയത്തിന്റെ മറ്റൊരു വാതിലിലും തീപിടുത്തമുണ്ടായി. ഇത്തവണ അഗ്നിശമന സേനയുടെ ഇടപെടലിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സംഭവങ്ങളും പോലീസ് ഇപ്പോൾ അന്വേഷിക്കുകയാണ്. ദേവാലയം രണ്ടാമത് തീയിടാനുള്ള ശ്രമത്തിനു മുന്നോടിയായി തീ പടരുന്നത് സുഗമമാക്കുന്നതിന് വാതിലിൻ്റെ വിള്ളലുകളിൽ പേപ്പർ നിറച്ചിരുന്നുവെന്നും ഇത് പള്ളിക്കകത്ത് വലിയ പുക ഉയരാൻ കാരണമായെന്നും ഒ.ഐ.ഡി.എ.സി വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങളുടെ പെട്ടെന്നുള്ള ഇടപെടല്‍ ഫലം കാണുകയായിരിന്നു. പ്രാദേശിക മേയറായ മരിയ ജോസ് ഗാർസിയ-പെലെയോ അക്രമ സംഭവത്തെ അപലപിച്ചു. അത് മനഃപൂർവം ഉണ്ടാക്കിയ അക്രമ സംഭവമാണെന്നും തീപിടുത്തം ഉണ്ടായത് വളരെ നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ആറ് നൂറ്റാണ്ട് പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പൈതൃക നിര്‍മ്മിതികളില്‍ ഉള്‍പ്പെടുന്ന ദേവാലയമാണ് ജെറസിലെ സാൻ മിഗുവേൽ ദേവാലയം. അതേസമയം സമീപ വര്‍ഷങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ആക്രമണം വന്‍തോതില്‍ വര്‍ദ്ധിച്ച് വരികയാണ്. ഒ.ഐ.ഡി.എ.സി യൂറോപ്പ് 2024 റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 35 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയതായാണ് കണക്ക്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-30 19:33:00
Keywordsഅക്രമ, യൂറോ
Created Date2025-01-30 19:34:45