category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പാവങ്ങളെ സഹായിക്കണം, രോഗികളെ ലൂര്‍ദ്ദിലേക്ക് എത്തിക്കണം; മെഴുകുതിരി കച്ചവടവുമായി സ്പാനിഷ് യുവാവ്
Contentമാഡ്രിഡ്: സ്‌പെയിനിലെ മാഡ്രിഡിന്റെ ഹൃദയഭാഗത്ത്, മെഴുകുതിരി കച്ചവടം നടത്തുന്ന യുവാവിന്റെ വിശ്വാസ തീക്ഷ്ണത ചര്‍ച്ചയാകുന്നു. പാവപ്പെട്ട രോഗികളെ ലൂര്‍ദ്ദിലെ മരിയന്‍ സന്നിധിയില്‍ എത്തിക്കുവാനും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും തനി സാധാരണക്കാരനായ ബോർജ പെരെസ് ഡി ബ്രേ എന്ന യുവാവ് തുടങ്ങിയ കച്ചവടമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ ഒരു ലക്ഷ്യവുമായി വിവിധ തരത്തില്‍ പല ഷേപ്പുകളിലായി നിര്‍മ്മിക്കുന്ന മെഴുകുതിരിയ്ക്കു ആവശ്യക്കാര്‍ നിരവധി പേരുണ്ടെന്നതും ശ്രദ്ധേയമാണ്. ലൂർദില്‍ നടത്തിയ സന്ദര്‍ശന അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. മെഴുകുതിരി കച്ചവടത്തോടൊപ്പം സംഭാവനകളും ഇദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഏറ്റവും പിന്നാക്കം നിൽക്കുന്ന രോഗികളുടെ വളര്‍ച്ചയ്ക്കും സഹായത്തിനുമായാണ് അദ്ദേഹം നിലക്കൊള്ളുന്നത്. 2019-ല്‍ ലൂർദ് ഹോസ്പിറ്റാലിറ്റിയില്‍ നടത്തിയ സന്ദര്‍ശനം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരിന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2023-ൽ നടന്ന മെഴുകുതിരി പ്രദിക്ഷണം തന്നെ പുതിയ തീരുമാനത്തിലേക്ക് നയിക്കുകയായിരിന്നുവെന്ന് എൽ റൊസാരിയോ ഡി ലാസ് 11 പിഎം എന്ന യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോ സാക്ഷ്യത്തില്‍ ബോർജ പറയുന്നു. പ്രദിക്ഷണത്തില്‍ ഓരോ ആശുപത്രി ജീവനക്കാരനും രോഗിയായ ഒരാളെ മെഴുകുതിരിയുമായി അനുഗമിക്കണമായിരിന്നു. ആ വ്യക്തിയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കണം. ഇതായിരിന്നു ഉത്തരവാദിത്വം. ഈ സമയങ്ങളില്‍, ക്രിസ്തുവിൻ്റെ പ്രകാശത്തിൻ്റെ ശക്തി താന്‍ മനസിലാക്കിയെന്ന് അദ്ദേഹം പറയുന്നു. ലൂർദിലെ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വ്യക്തിഗത സഹായം സ്വീകരിക്കുന്ന ലാഭേച്ഛയില്ലാത്ത കത്തോലിക്കാ മെഴുകുതിരി ഓർഗനൈസേഷന്‍ എന്ന പേരില്‍ 'ഡിക്രക്സ്' അദ്ദേഹം സ്ഥാപിച്ചു. സംഭാവനകൾക്ക് പുറമേ അതിന്റെ എല്ലാ ലാഭവും വിശ്വാസികള്‍ക്കായി, രോഗികള്‍ക്കായി നീക്കിവെയ്ക്കുക എന്ന ഒറ്റ ഒരു ലക്ഷ്യമേ ഉണ്ടായിരിന്നുള്ളൂ. ലാറ്റിൻ ഭാഷയിൽ "കുരിശ്" എന്ന് അർത്ഥമാക്കുന്ന 'ഡിക്രക്സ്', മെഴുകുതിരിയുമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഓരോ വ്യക്തിക്കും ഒരു കുരിശുണ്ട്, അതിനായി അവർ പ്രാർത്ഥന മെഴുകുതിരിയിലൂടെ പ്രാർത്ഥിക്കുകയാണെന്നും ബോർജ കൂട്ടിച്ചേര്‍ത്തു. 2024 മാർച്ചിൽ, മാസങ്ങളുടെ തയ്യാറെടുപ്പുകൾക്ക് ശേഷം, ഈ പ്രോജക്റ്റ് ഔദ്യോഗികമായി ആരംഭിച്ചുവെന്നും അനേകര്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 2025 ഓഗസ്റ്റിൽ, ഡൗൺ സിൻഡ്രോം, അന്ധത എന്നിവയുള്ള കുട്ടികളെ പിന്തുണയ്‌ക്കാൻ ബോർജ പദ്ധതിയിടുന്നുണ്ട്. എണ്‍പതോളം കുട്ടികളെ ആദ്യഘട്ടത്തില്‍ ചേര്‍ത്തുപിടിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പാവപ്പെട്ട രോഗികളെ കൂട്ടിയുള്ള ലൂര്‍ദ് തീര്‍ത്ഥാടനവും ഉടനെ ആരംഭിക്കുമെന്നും ബോർജ പറയുന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=SGHVlGBETG0&ab_channel=ElRosariodelas11pm%7Ccanalcat%C3%B3lico
Second Video
facebook_link
News Date2025-01-31 14:43:00
Keywordsസാക്ഷ്യ, കച്ചവ
Created Date2025-01-31 14:45:55