category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സഹോദര വൈദികനെ കഴുത്തറുത്ത് കൊന്ന പ്രതിയുടെ അമ്മയെ ചേര്‍ത്തുപിടിച്ച സഹോദരിയുടെ ക്രിസ്തു സാക്ഷ്യം
Contentപാരീസ്: ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ യുവാക്കളാല്‍ പൈശാചികമായി കൊലചെയ്യപ്പെട്ട ഫാ. ജാക്വസ് ഹാമലിന്റെ മരണത്തിന് ഒരു പതിറ്റാണ്ടോളമാകുമ്പോള്‍ ക്രിസ്തീയ ക്ഷമയുടെ മഹത്തായ സാക്ഷ്യവുമായി സഹോദരി. തന്റെ സഹോദരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത കൊന്ന പ്രതിയുടെ അമ്മയെ ചേര്‍ത്തുപിടിച്ച സഹോദരിയായ റോസ്ലിൻ ഹാമലിന്റെ ക്ഷമിക്കുന്ന ക്രിസ്തു സാക്ഷ്യം ഏറെ ചര്‍ച്ചയാകുകയാണ്. 2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി അടുത്തിടെ റോമില്‍ നടന്ന പരിപാടിയിലാണ് അധികമാരും അറിയാത്ത ആ സംഭവം റോസ്ലിൻ വെളിപ്പെടുത്തിയത്. എല്ലായിടത്തും തകർന്നുകൊണ്ടിരിക്കുന്ന ഒരു ലോകത്ത്, അനേകർ തങ്ങളുടെ സൗകര്യാർത്ഥം തിന്മയ്ക്ക് കീഴടങ്ങുമ്പോൾ, നന്മയ്ക്കും സ്നേഹത്തിനും സാക്ഷ്യം വഹിക്കുന്ന വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇപ്പോഴുമുണ്ടെന്ന് റോമിലെ സെൻ്റ് ലൂയിസ് പള്ളിയിൽ നല്‍കിയ സന്ദേശത്തില്‍ റോസ്ലിൻ പറഞ്ഞു. കൊലപാതകത്തിന് ആറ് വർഷം മുമ്പ് തന്നെ തന്റെ സഹോദരൻ മുസ്ലീം സമുദായവുമായി മതാന്തര സംവാദം നടത്താൻ തുടങ്ങിയിരുന്നു. നാമെല്ലാവരും മനുഷ്യരാണ്, നമ്മളെല്ലാം സഹോദരന്മാരാണ്, ഒരേ പിതാവിന്റെ മക്കളാണ്. തന്റെ സഹോദരൻ്റെ ജീവിതം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ അവസാനം വരെ സമർപ്പിച്ച ജീവിതത്തിൻ്റെ ഓർമ്മയാണെന്ന് അവര്‍ അനുസ്മരിച്ചു. സഹോദരന്റെ മരണത്തിന് ഏതാനും ആഴ്ചകൾക്കുശേഷം, കഠിനമായ വേദനയെത്തുടർന്ന് റോസ്ലിനു ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നു. ഇതിനിടെ തന്റെ സഹോദരനെ കൊലപ്പെടുത്തിയ പത്തൊന്‍പതു വയസ്സുള്ള ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭവിയായ അഡെൽ കെർമിച്ചെയുടെ അമ്മയെ കണ്ടെത്താൻ അവൾ ആഗ്രഹിച്ചു. അവർ ആദ്യം ഫോണിൽ സംസാരിച്ചു, പിന്നീടാണ് ആ കൂടിക്കാഴ്ച നടന്നത്. റൂവനിലെ ആർച്ച് ബിഷപ്പ് ഡൊമിനിക് ലെബ്രൂണും റോസ്ലിന്റെ ഒപ്പമുണ്ടായിരിന്നു. ഫാ. ഹാമലിൻ്റെ സഹോദരിയെ കണ്ടപ്പോൾ പ്രതിയുടെ അമ്മയായ എന്‍ കെർമിച്ചെ നിറകണ്ണുകളോടെ പറഞ്ഞ ആദ്യത്തെ വാക്ക് "എന്നോട് ക്ഷമിക്കൂ" എന്നായിരിന്നു. "ഞാൻ മാപ്പ് സ്വീകരിക്കാനില്ല വന്നത്, മറിച്ച് നമ്മുടെ വേദനകൾ ഒരുമിച്ച് കൈകാര്യം ചെയ്യാനാണ്" എന്ന മറുപടിയോടെ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞുവെന്ന് റോസ്ലിൻ പറയുന്നു. കെർമിച്ചെയുമായി ഞാൻ പങ്കിടുന്ന ഈ ബന്ധം ഇന്ന് വളരെ ശക്തമാണ്. ഞങ്ങൾ പരസ്പരം പിന്തുണയ്ക്കാൻ ശ്രമിക്കുന്നു, കാരണം ഞങ്ങൾ രണ്ടുപേരും തീവ്രവാദത്തിൻ്റെ ഇരകളാണ്. ഇത് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. സമാധാനത്തിനായി പ്രവർത്തിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ടെന്നും റോസ്ലിൻ പറയുന്നു. 2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ അഡെൽ കെർമിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ 85 വയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ 'അല്ലാഹു അക്ബര്‍' വിളിയോടെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരിന്നു. അതേ സമയം ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് നാമകരണ നടപടികളുമായി മുന്നോട്ട് പോകുവാന്‍ ഫ്രാന്‍സിസ് പാപ്പ നേരത്തെ തന്നെ അനുവാദം നല്‍കിയിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third Image
Fourth Image
Fifth Image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-31 16:11:00
Keywordsഹാമ
Created Date2025-01-31 16:12:46