category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസർക്കാരിന്റെ വിനാശകരമായ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ
Contentകൊച്ചി: പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി ഡിസ്റ്റിലറി അനുമതി നൽകിയ സർക്കാരിന്റെ വിനാശകരമായ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സമരജ്വാല' സമര പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്‌പമെങ്കിലും കൂറ് പുലർത്തുന്നുവെങ്കിൽ അതിനെ അട്ടിമറിക്കരുത്. മദ്യത്തിൻ്റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരു ന്ന നയമായിരിക്കും ഇടതുമുന്നണി സ്വീകരിക്കുകയെന്നു പറഞ്ഞിരുന്നു. എന്നാൽ ആ നിലപാടിന് കടകവിരുദ്ധമായി 29 ബാറുകൾ മാത്രമുണ്ടായിരുന്നിടത്ത് ആയിര ത്തിലധികം ബാറുകളും നൂറുകണക്കിന് മറ്റു തരത്തിലുള്ള മദ്യശാലകളും തുറന്നു കൊടുത്തു. സർവനാശത്തിനായി ഇപ്പോഴിതാ ബ്രൂവറി ഡിസ്റ്റിലറികൾക്കും അനുമതി നൽകി. ഈ നയം തിരുത്തണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് സമി തി കടക്കുമെന്നും ബിഷപ്പ് പറഞ്ഞു. ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഏകോപനസമിതി ജനറൽ സെക്രട്ടറി അ ഡ്വ. ചാർളി പോൾ, ഫാ. ആൻ്റണി അറയ്ക്കൽ, ഫാ. ജോസഫ് ഷെറിൻ, ജെയിംസ് കൊറമ്പേൽ, സി.എക്സ‌്‌. ബോണി, ഷൈബി പാപ്പച്ചൻ, കുരുവിള മാത്യൂസ്, ടി.എം. വർഗീസ്, ജെസി ഷാജി, കെ.കെ. വാമലോചനൻ, എം.എൽ. ജോസഫ്, എം.ഡി. റാഫേൽ, അലക്സ് മുല്ലാപറമ്പൻ, ജോൺസൺ പാട്ടത്തിൽ, രാധാകൃഷ്‌ണൻ കണ്ടുങ്ക ൽ, ചെറിയാൻ മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-23 10:06:00
Keywordsമദ്യ
Created Date2025-01-23 10:06:38